•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കണക്കിനെ കാവ്യമധുരമാക്കിയ ഗണിതസാഹിത്യസഞ്ചാരി

ണക്കിന്റെ സൂത്രവാക്യങ്ങളെ സാഹിതിയുടെ തൂലികകൊണ്ടു സാക്ഷ്യപ്പെടുത്തുന്ന ഒരാള്‍. ഗണിതശാസ്ത്രസംബന്ധിയായ നൂറ്റമ്പതോളം പുസ്തകങ്ങള്‍. കണക്കിനെ കവിതയായും കഥയായും നാടകമായും പദപ്രശ്‌നമായും രൂപമാറ്റം വരുത്തി നമുക്കായി പകുത്തുതരുകയാണ് കേരളബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രശസ്ത ഗണിതശാസ്ത്രസാഹിത്യകാരനുമായ പള്ളിയറ ശ്രീധരന്‍ മാഷ്. എഴുത്തിനോടും കണക്കിനോടുമുള്ള സ്‌നേഹംകൊണ്ട് ഔദ്യോഗികജീവിതത്തില്‍നിന്നു രാജിവച്ച് മുഴുവന്‍സമയസാഹിത്യപ്രവര്‍ത്തകനായി മാറി. ചിന്തയിലും ഉറക്കത്തിലും സ്വപ്നത്തിലും കണക്കിനെ എങ്ങനെ രസകരവും കൗതുകകരവും വിജ്ഞാനപ്രദവുമാക്കി അവതരിപ്പിക്കാമെന്ന ചിന്തമാത്രം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായപ്പോള്‍മുതല്‍ എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രചാരണത്തിനും വിതരണത്തിനും അദ്ദേഹം മുന്നില്‍ നില്‍ക്കുകയാണ്. ഗണിതവും സാഹിത്യവും എഴുത്തും ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന ജീവിതവഴികളെ അദ്ദേഹം ഇവിടെ അടയാളപ്പെടുത്തുന്നു. 

്ഗണിതശാസ്ത്രത്തെ അനായാസമാക്കി അവതരിപ്പിക്കണമെന്ന തോന്നലില്‍നിന്നാണല്ലോ ഈ എഴുത്തിന്റെ യാത്ര ആരംഭിക്കുന്നത്. ആ കാലത്തെ ഒന്നോര്‍മിച്ചെടുക്കാമോ? 
തുടക്കക്കാരായ കുട്ടികള്‍മുതല്‍ ഹൈസ്‌കൂള്‍തലത്തിനപ്പുറംവരെ മിക്ക വിദ്യാര്‍ഥിയെയും കുഴപ്പിക്കുന്നതാണ് കണക്ക്. കണക്കിന്റെ പഠനവും അധ്യാപനവും ഒരു പേടിയുടെ അന്തരീക്ഷം ഇത്തരക്കാരില്‍ ഉണ്ടാക്കും. ആ കുട്ടികള്‍ക്കു കണക്കു പഠിക്കുമ്പോള്‍ മറ്റു ക്ലാസുകളിലിരിക്കുന്ന ലാഘവത്വം കിട്ടാറില്ല. കണക്കിനെ ഭീതിയോടെ സമീപിക്കുന്നതാണ് പ്രശ്‌നം. ഭാഷപോലെ ജീവിതത്തിന്റെ ഓരോ വഴിയിലും കണക്കുണ്ട്. വിദ്യാഭ്യാസകാലത്തില്‍, ഔദ്യോഗികജീവിതത്തില്‍, മതത്തില്‍ എല്ലാം കണക്ക് നിറഞ്ഞിരിക്കുന്നു. അപ്പോള്‍ എപ്പോഴും കൂടെയുള്ള ഒന്നിനെ ഭയക്കേണ്ടതില്ലല്ലോ. കണക്ക് കഠിനമല്ല, അത് ലളിതമാക്കി അവതരിപ്പിക്കേണ്ടതാണെന്ന ഒരു ആശയം മനസ്സിലുദിച്ചു. വിരസതമാറ്റി കണക്ക് രസകരമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് ആദ്യപുസ്തകം പുറത്തുവന്നത്. അങ്ങനെ 1979 ല്‍ 'പ്രകൃതിയിലെ ഗണിതം' പ്രസിദ്ധീകരിച്ചു. അന്നാരംഭിച്ച ഗണിതസാഹിത്യലോകം എന്റെ ജീവിതത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്നു. ഇതുവരെ നൂറ്റമ്പതോളം പുസ്തകങ്ങള്‍. ഇപ്പോഴും എഴുത്തു തുടരുന്നു. പ്രകൃതിയിലെ ഗണിതം എഴുതുന്നതിനുമുന്നേ കഥകള്‍ എഴുതുമായിരുന്നു. അമ്പതോളം കഥകള്‍ അക്കാലത്ത് എഴുതിയിട്ടുണ്ട്. ഗണിതത്തെ ആസ്വദിക്കുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഇത്തരം സാഹിത്യപ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നുവേണം പറയാന്‍. 
്ഔദ്യോഗികജീവിതത്തില്‍നിന്നു രാജിവച്ചിട്ടാണല്ലോ എഴുത്തിന്റെ വഴിയിലെത്തിയത്?
 അതേ, ഔദ്യോഗികജീവിതത്തില്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. പഠിക്കുന്നതും പഠിപ്പിക്കുന്നതുമാണ് ഇന്നും ഏറെ ഇഷ്ടം. പക്ഷേ, ഗണിതശാസ്ത്രത്തിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്താനും പകര്‍ത്താനും അവതരിപ്പിക്കാനുമൊക്കെ സമയത്തെ വിശാലമായി കിട്ടണമെന്നു തോന്നി. അങ്ങനെ 1999 ല്‍ കൂടാളി ഹൈസ്‌കൂളില്‍നിന്ന് അധ്യാപകജോലി രാജിവച്ചു. ഗണിതസംബന്ധമായ നിരവധി പുസ്തകങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും അതിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിനും തുടര്‍കാലങ്ങള്‍ എന്നെ സഹായിച്ചു. രചനകള്‍ വൈവിധ്യമുള്ളതാകണമെന്ന് ആദ്യമേതന്നെ വിചാരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരേദിവസം വ്യത്യസ്ത പുസ്തകങ്ങള്‍ എഴുതാന്‍ തുടങ്ങി. ഒരു രചനയിലേര്‍പ്പെടുമ്പോഴാകും ബന്ധപ്പെട്ട മറ്റൊരു ആശയം കിട്ടുക. അപ്പോള്‍ ആ ആശയത്തെ മുന്‍നിര്‍ത്തി വേറൊരു രചനയ്ക്കു തുടക്കമിടും. അതു പൂര്‍ത്തീകരിക്കുന്നമുറയ്ക്ക് പുസ്തകരൂപത്തിലാക്കും. എപ്പോഴും ലളിതവും രസകരവും വസ്തുനിഷ്ഠവുമായിരിക്കണം രചനകള്‍ എന്നു കരുതിയിട്ടുണ്ട്.
്‌രചനകളിലെ വ്യത്യസ്തത എപ്പോഴും ശ്രദ്ധേയമാണ്. മിക്കപ്പോഴും പുസ്തകത്തിന്റെ പേരില്‍ത്തന്നെ ഏതു രീതിയിലാണു ഗണിതം എഴുതിയിരിക്കുന്നതെന്നു വ്യക്തമാകുന്നുണ്ട്. അതു സ്വാഭാവികമായി സംഭവിക്കുന്നതാണോ?
എഴുത്തു വ്യത്യസ്തമാകുന്നതുപോലെ അത് ഏതു രൂപത്തിലാണു സന്നിവേശിച്ചിപ്പിരിക്കുന്നതെന്ന കാര്യവും പ്രധാനപ്പെട്ടതാണ്. ഈ വ്യത്യസ്തത വായനക്കാര്‍ക്കു പുസ്തകവുമായി അടുക്കാന്‍ കൂടുതല്‍ പ്രേരണ നല്കും. അതിനു ചേരുന്ന പേര് പുസ്തകത്തിനു നല്‍കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. വേദഗണിതം, ഗണിതവിജ്ഞാനകോശം, ഗണിതപ്രശ്‌നങ്ങള്‍ വിനോദത്തിന്, കണക്കന്മാര്‍ക്കും കണക്കികള്‍ക്കും, ഗണിതകഥകള്‍, ഒരുരൂപ എവിടെനിന്നു വന്നു? ഒരുരൂപ എവിടെ പോയി? അമ്പോ എന്തൊരു സംഖ്യ!, സചിത്രഗണിതശാസ്ത്രനിഘണ്ടു, ആയിരം ഗണിതപ്രശ്‌നങ്ങള്‍, അഞ്ച് ഗണിതനാടകങ്ങള്‍, ചിരിപ്പിക്കുന്ന ഗണിതശാസ്ത്രം, സംഖ്യകളുടെ അദ്ഭുതപ്രപഞ്ചം, ഗണിതസല്ലാപം, ഗണിതമിഠായി, കണക്ക് കളിച്ചു പഠിക്കാം, കണക്കിലേക്കൊരു വിനോദയാത്ര, സമയത്തിന്റെ കഥ, പാട്ടുപാടി കണക്കു പഠിക്കാം തുടങ്ങി വ്യത്യസ്ത പേരുകളില്‍ എഴുതിയ പുസ്തകങ്ങള്‍ക്കെല്ലാം ഈ വ്യത്യസ്തത ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ്പുസ്തകങ്ങള്‍ക്കു പേരു നല്കുമ്പോഴും പെട്ടെന്നു വായനക്കാരെ ആകര്‍ഷിക്കുന്ന വിധത്തിലാവണമെന്നു കരുതിയതുകൊണ്ടാണ് ടീാല ഏൃലമ േങമവേലാമശേരശമി ീള വേല ണീൃഹറ, അാമ്വശിഴ ങമവേലാമശേര,െ ഠവല ടീേൃ്യ ീള ഠശാല, ണീിറലൃഹമിറ ീള ങമവേലാമശേര,െ എൗിി്യ ങമവേലാമശേര,െ ജഹമ്യ ംശവേ ങമവേ,െ ങമഴശര ീള ചൗായലൃ,െ ജൗ്വ്വഹല െശി ങമവേ,െ ങമവേ െമ ഏൃലമ േണീിറലൃ, ങമവേ െമ ങമഴശര ജീ േഎന്നീ തലക്കെട്ടുകള്‍ ഉണ്ടായത്. ഗണിതംതന്നെ നിഗൂഢമാണെന്ന തോന്നല്‍ വരുമ്പോള്‍ അവ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്കും രഹസ്യസ്വഭാവം വരുന്നതു ശരിയല്ലല്ലോ. ഇത്തരം വ്യത്യസ്തതകള്‍ കൊണ്ടുതന്നെ ഇവ ധാരാളം വിറ്റഴിക്കുന്നുമുണ്ട്.
്പള്ളിയറ മാഷിനെക്കുറിച്ച് പലപ്പോഴും പറയുന്ന അഭിമുഖങ്ങളിലും ചാനല്‍സംവാദങ്ങളിലും സ്ഫടികം സിനിമയിലെ ചാക്കോമാഷിനെയും ഭൂഗോളത്തിലെ സ്പന്ദനവും കടമെടുക്കാറുണ്ട്. ഇതിനെക്കുറിച്ച് എന്താണഭിപ്രായം.
ഭയപ്പെടുത്തുന്ന ചാക്കോമാഷിനെപ്പോലല്ല... ലളിതമാക്കി, സരസമാക്കി കണക്കിലെ രഹസ്യങ്ങളെ തുറന്നെടുക്കുന്ന  രീതിയിലാവണം എല്ലാവരും ഗണിതത്തെ സമീപിക്കാന്‍. ഉള്ളില്‍നിന്നു വേണം ഏതു വിഷയവും ഇഷ്ടപ്പെടാന്‍. ഗണിതവും അത്തരത്തിലാണെങ്കിലേ അടിസ്ഥാനപരമായ അറിവ് ഗണിതത്തില്‍ ഉണ്ടാകൂ. അല്ലെങ്കില്‍ തത്കാലാവശ്യത്തിനുവേണ്ടിമാത്രം പഠിക്കുന്ന ഒന്നായി അതു മാറും. ഭൂഗോളത്തിന്റെമാത്രമല്ല പ്രപഞ്ചത്തിന്റെതന്നെ സ്പന്ദനം കണക്കിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്കില്ലെങ്കില്‍ ശൂന്യതയാണ്, ആ ശൂന്യതയിലും കണക്കുണ്ടെന്നതാണ് എന്റെ തിയറി.
്കണക്കുകൊണ്ടു നിഘണ്ടു, പദപ്രശ്‌നം, കടങ്കഥ, കഥ, കവിത എന്നിങ്ങനെ നീളുന്ന വിജ്ഞാനപ്രവര്‍ത്തനങ്ങളില്‍ നമ്മുടെ പൈതൃകഗണിതപാഠങ്ങളെ ഉള്‍പ്പെടുത്തിയിട്ടുമുണ്ടല്ലോ. 
പ്രകൃതിയിലേക്കു ശ്രദ്ധ തിരിച്ചാല്‍ത്തന്നെ ഗണിതമാണു നിറഞ്ഞുനില്‍ക്കുന്നത്. സമഷഡ്ഭുജ ആകൃതിയില്‍ തേനറ നിര്‍മ്മിക്കുന്ന തേനീച്ചമുതല്‍ മഹാസൗധങ്ങള്‍വരെ, കണക്കിനെയും കണക്കു കൂട്ടലിനെയും അടിസ്ഥാനമാക്കിയാണു നിലനില്‍ക്കുന്നത്. നമ്മുടെ പ്രാചീനരചനകളിലെല്ലാംതന്നെ ഇത് അടങ്ങിയിരിക്കുന്നു.
 നമ്മുടെ പൗരാണികര്‍ എത്ര അവഗാഹത്തോടെയും സൂക്ഷ്മതയോടെയുമാണു ഗണിതശാസ്ത്രരചനകളും പ്രായോഗികനിര്‍മിതികളും നടത്തിയിരിക്കുന്നതെന്ന വസ്തുത അദ്ഭുതാവഹമാണ്.
്‌വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, ഉദ്യോഗാര്‍ഥികള്‍ക്കും കണക്കുറയ്ക്കാന്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ?
ഉണ്ട്. മിക്ക മത്സരപ്പരീക്ഷകളിലെ സിലബസിലും ഗണിതം പ്രധാനമായി  ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണക്കില്‍ അടിസ്ഥാനമില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് വ്യത്യസ്ത തലത്തില്‍ ചോദിക്കുന്ന ഗണിതങ്ങളില്‍ പ്രയാസമോ ഗണിതപ്രശ്‌നങ്ങളുടെ ഫലനിര്‍ണയത്തില്‍ അപാകതകളോ സംഭവിച്ചേക്കാം. അതു കരുതിയാണ് ഉദ്യോഗാര്‍ഥികള്‍ക്കായി ചില കൃതികള്‍ രചിച്ചത്. പി.എസ്.സി. ഗണിതസഹായി, പി.എസ്.സി പ്രായോഗികഗണിതം, മത്സരപ്പരീക്ഷകളിലെ ഗണിതം എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍. കണക്കിന്റെ അടിസ്ഥാനം മനസ്സിലാക്കിയെടുക്കാന്‍  സഹായിക്കുന്നവിധത്തിലാണ് ഇവയുടെ രചന.
്കണക്കില്‍ പൂജ്യത്തിന്റെ സ്ഥാനം എടുത്തുപറയത്തക്കതാണല്ലോ. മാഷെഴുതിയ''പൂജ്യത്തിന്റെ കഥ'' എന്ന പുസ്തകം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. സംഖ്യകളെ പുസ്തകങ്ങളാക്കുന്നതില്‍ കാട്ടുന്ന താത്പര്യത്തെക്കുറിച്ചു വിശദമാക്കമോ?

പൂജ്യം ഉള്‍പ്പെടെ ഗണിതത്തില്‍ സംഖ്യകള്‍ക്കു പിന്നില്‍ നിരവധി ചരിത്രകഥകളുമുണ്ട്. ഇവ കുട്ടികള്‍ക്കുമാത്രമല്ല ഏതു പ്രായത്തിലുള്ളവര്‍ക്കും അറിയാന്‍ താത്പര്യമുണ്ടാകുന്നതാണ്. പ്രാചീന ഈജിപ്തിലെ ജനതയുടെ ഗണിതശാസ്ത്രാവബോധം ആധുനികഗണിതശാസ്ത്രജ്ഞന്മാരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. പൂജ്യത്തിനു തനതായ സ്വത്വമുണ്ട്, വ്യത്യസ്തതകളുണ്ട്.  ആധുനിക കമ്പ്യൂട്ടര്‍യുഗത്തില്‍പ്പോലും സാങ്കേതികപഠനങ്ങളില്‍ പൂജ്യത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കുന്നില്ല. ''സംഖ്യകളുടെ ലോകം'' എന്ന പുസ്തകം ഇത്തരത്തില്‍ സംഖ്യകളെക്കുറിച്ചുള്ള അറിവിന്റെ ശേഖരണമാണ്. സംഖ്യങ്ങള്‍  എങ്ങനെ ഉണ്ടായി എന്നു ലളിതമായി ആദ്യമേതന്നെ ഇതില്‍ പ്രതിപാദിക്കുന്നു.
സംഖ്യയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാന്‍ ഉതകുന്ന വിധത്തിലാണ് ആദ്യഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഭാരതത്തിലെയും മറ്റു രാജ്യങ്ങളിലെയും സംഖ്യാബോധത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നു. നൂറാമത്തെ പുസ്തകത്തിന്റെ പേര് 'സെഞ്ച്വറി' എന്നാണ്. ഗണിതസംബന്ധിയായ നൂറു ലേഖനങ്ങള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. കുസൃതിക്കഥകളുടെ ആഖ്യാനരീതിയിലാണ് ഇവ എഴുതിയിരിക്കുന്നത്. 'അഞ്ചു ഗണിതസംഗമങ്ങള്‍' ആദ്യത്തെ ഗണിതനാടകമായിരുന്നു. ഗണിതശാസ്ത്രം നാടകത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഗണിതാവബോധം വളര്‍ത്താന്‍ സാധിക്കുമെന്ന ചിന്തയാണ് ഇത്തരമൊരു രചനയ്ക്കു വഴിവച്ചത്. ഗണിതശാസ്ത്രത്തെ ഭാഷകളുമായി ബന്ധപ്പെടുത്തിയാണ് 'അദ്ഭുതഗണിത'മെന്ന നൂറ്റിനാല്പതാമതു പുസ്തകം രചിച്ചത്.
്പുസ്തകരചനയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ത്തന്നെ ദൃശ്യമാധ്യമങ്ങളിലും ഗണിതചര്‍ച്ചകളുമായി മാഷ് സജീവമാണല്ലോ?
 ദൂരദര്‍ശന്‍, കൈരളി, ഏഷ്യാനെറ്റ്, സൂര്യ, ജീവന്‍, മനോരമ വിഷന്‍, കേരളവിഷന്‍ ചാനലുകളിലും ആകാശവാണിയിലെ വിവിധ നിലയങ്ങളിലും ഗണിതവിജ്ഞാനം അവതരിപ്പിച്ചിരുന്നു. ഗണിതശാസ്ത്രത്തിന്റെ തെളിമയും എളിമയും പ്രചരിപ്പിക്കുക എന്നതുതന്നെയാണ് ഇത്തരം സംവാദങ്ങളിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത്. മുഖ്യധാരാമാസികകളിലെല്ലാംതന്നെ ഗണിതസംബന്ധമായ ലേഖനങ്ങള്‍ തുടര്‍ച്ചയായി വരാറുണ്ട്. മനോരമഗ്രൂപ്പിന്റെ പഠിപ്പുര, തൊഴില്‍വീഥി, കൈത്തിരി, വനിത, മാതൃഭൂമിയുടെ വിജ്ഞാനരംഗം, തൊഴില്‍വാര്‍ത്ത, ബാലഭൂമി, ദേശാഭിമാനി, യുറീക്ക, ശാസ്ത്രകേരളം, തളിര്, മയില്‍പ്പീലി, സാഹിത്യപോഷിണി, ബാലകൗതുകം, ബാലചന്ദ്രിക, ബാലശലഭം, ശ്രീ മുത്തപ്പന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ആയിരത്തോളം ലേഖനങ്ങള്‍ വായനക്കാരിലേക്കെത്തിയിട്ടുണ്ട്. ഇത്രയും ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസസിലബസില്‍ ഇതില്‍നിന്ന് ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ഒരു നിരാശയായി തോന്നുന്നു. എങ്കിലും അതൊന്നും എഴുത്തിന്റെയോ, ഗവേഷണത്തിന്റെയോ താത്പര്യത്തെ ഇല്ലാതാക്കുന്നില്ല. എഴുതുക, വായിക്കുക, പ്രചരിപ്പിക്കുക എന്നതുമാത്രമാണ് എന്റെ ജീവിതലക്ഷ്യം, അഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛന്‍  നടത്തിയ ഹോട്ടലില്‍ കണക്കു നോക്കി നാലണത്തുട്ടു വാങ്ങിയ കൗതുകത്തില്‍നിന്നു തുടങ്ങിയ ഗണിതജിജ്ഞാസ എഴുപതുകളിലും തുടരുന്നുവെന്നത് യാദൃച്ഛികം മാത്രമാണ്.
്2016 ഓഗസ്റ്റ് 22 മുതല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണല്ലോ. ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടാന്‍ എന്തെങ്കിലും കാരണമുണ്ടോ? 
വിദ്യാഭ്യാസവകുപ്പിന്റെ അധീനതകളിലുള്ള സംസ്ഥാനഗണിതശാസ്ത്ര അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ ദീര്‍ഘകാലപരിചയമുണ്ട്. കൂടുതല്‍ വര്‍ഷം ആ സ്ഥാനത്തിരിക്കുകയും ചെയ്തു. കൂടാതെ, കണ്ണൂര്‍ ജില്ലാപ്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സയന്‍സ് പാര്‍ക്കിന്റെ ഡയറക്ടറുമായിരുന്നു. ഇതിലൊക്കെ ഉപരി 'ജീനിയസ് ബുക്‌സ്' എന്ന പേരില്‍ സ്വന്തമായി ഒരു പുസ്തകപ്രസാധനസംരംഭം വര്‍ഷങ്ങളായി നടത്തുന്നുണ്ടായിരുന്നു. എന്റെ മിക്ക പുസ്തകങ്ങളും ജീനിയസ് ബുക്‌സ് മുഖേനയാണ് പ്രസിദ്ധീകരിച്ചത്. എഴുത്ത്, പ്രൂഫ് റീഡിങ്, സെറ്റിങ്‌സ്, പബ്ലിക്കേഷന്‍ എന്നീ കാര്യങ്ങളെല്ലാം എനിക്കു വശമുള്ളത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ എന്നെ പ്രാപ്തനാക്കിയിട്ടുണ്ടാവാം. 
 തന്റെ കണക്കിന്റെ യാത്ര തുടരുമ്പോള്‍, ലഭിച്ചിരിക്കുന്ന പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ എണ്ണത്തിനൊപ്പം വരും. ഭാരത് എക്‌സലന്‍സ് അവാര്‍ഡ്, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്രഗന്ഥത്തിനുള്ള അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാര്‍ഡ്, ഗണിതവിജ്ഞാനരംഗത്തെ സംഭാവനയ്ക്കു ഭീമ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, സംസ്ഥാന അധ്യാപക അവാര്‍ഡ്, സംസ്ഥാ നവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ഗണിതശാസ്ത്ര പഠനോപകരണ നിര്‍മാണമത്സരത്തില്‍ പ്രത്യേക പുരസ്‌കാരം എന്നിവ അതില്‍ ചിലത്. ഇഇഞഠ ഓറിയന്റേഷന്‍ കോഴ്‌സും ചഇഋഞഠ റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയിനിങ്ങും പൂര്‍ത്തീകരിച്ച ഇദ്ദേഹം എഴുത്തിന്റെ പണിപ്പുരയില്‍ എന്നും സജീവമാണ്. അടുത്ത പരിപാടി എന്ത് എന്ന് ആരു ചോദിച്ചാലും 'എഴുതുക, എഴുതികൊണ്ടേയിരിക്കുക' എന്ന് മനസ്സില്‍നിന്നുതൊട്ട ചിരിയുമായി പള്ളിയറ മാഷ് പറയും. അങ്ങനെ എഴുത്തു തുടരട്ടെ. ഇനിയും കണക്കിന്റെ കാണാപ്പുറങ്ങള്‍ അദ്ദേഹത്തിലൂടെ പ്രസിദ്ധീകൃതമാവട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)