•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്ത്യയുടെ ചന്ദ്രോത്സവം

54 വര്‍ഷംമുമ്പ് അമേരിക്കയുടെ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും  ചരിത്രത്തിലാദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയ കാഴ്ച ലോകമെമ്പാടുമുള്ള ദശലക്ഷത്തോളം ആളുകള്‍ ടിവിയില്‍ ലൈവായി കïതിനെ ഓര്‍മിപ്പിക്കുന്ന സമാനസാഹചര്യം ചന്ദ്രയാന്‍ 3 ലൂടെ ആവര്‍ത്തിക്കുകയായിരുന്നു. ലാന്‍ഡിംഗ് ഘട്ടത്തിലെത്തിയപ്പോള്‍ മുതല്‍ തത്സമയം ഇസ്ട്രാക്കുമായി ചേര്‍ന്ന പ്രധാനമന്ത്രി തിങ്കള്‍ക്കല ചൂടിയ ഇന്ത്യയെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'നമ്മള്‍ ഭൂമിയില്‍ സ്വപ്‌നം കïു. ചന്ദ്രനില്‍ യാഥാര്‍ഥ്യമാക്കി!' സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കുംശേഷം സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്ന എം ലൈറ്റ് ഗ്രൂപ്പിലെ നാലാമനായും ദക്ഷിണധ്രുവത്തില്‍ സ്പര്‍ശിക്കുന്ന ഒന്നാമനായും കരുത്തുറ്റ കാല്‍വയ്പു നടത്തി നമ്മുടെ കൊച്ചുരാജ്യം തലയുയര്‍ത്തി നില്ക്കുമ്പോള്‍ നാലു വര്‍ഷം മുമ്പുïായ ചന്ദ്രയാന്‍ രïിന്റെ വീഴ്ചയില്‍നിന്നു പാഠം പഠിച്ച്, തിരിച്ചടികളെ അതിജീവിച്ച് പഴുതുകളെല്ലാം അടച്ച് അതീവജാഗ്രതയോടെയും ആത്മവിശ്വാസത്തോടെയും പിച്ച വച്ചുകയറി ഒരു തൂവല്‍പോലെ ഐഎസ്ആര്‍ഒ നേടിയെടുത്ത വിജയപൗര്‍ണമിയാണിതെന്നു മറക്കരുത്. ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 50 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 11 ന് റഷ്യ വിക്ഷേപിച്ച ലൂണ 25 പാതിവഴിയില്‍ തകര്‍ന്നുവീണത് ഏതാനും ദിവസങ്ങള്‍ മുമ്പാണെന്നതും 1976 നുശേഷം ചൈന മാത്രമാണ് ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡര്‍ ഇറക്കിയതെന്നതും ഇന്ത്യയുടെ ചന്ദ്രോത്സവം എത്രയോ ദുഷ്‌കരമായ യജ്ഞമായിരുന്നുവെന്നു വ്യക്തമാക്കിത്തരുന്നു. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനനിമിഷം കൈവിട്ടുപോയ ചന്ദ്രയാന്‍ 2 എന്ന സ്വപ്‌നമാണ് ഇന്നു രാജ്യമൊട്ടാകെ കാത്തിരുന്ന 140 കോടി ജനങ്ങള്‍ക്കു വിജയപൂര്‍ണിമയായി വെറും 625 കോടി രൂപയില്‍ ഉദിച്ചുയര്‍ന്നത്. ലോകപ്രശസ്തമായ അവതാര്‍ സിനിമയുടെ ആറിലൊന്നു മാത്രമാണ് ചന്ദ്രയാന്‍-3 ന്റെ വിജയഗാഥയ്ക്കു ചെലവായതെന്നതും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യയെ തലയുയര്‍ത്തിനിറുത്തുന്നു.
പേടകം ലാന്‍ഡു ചെയ്തപ്പോഴുïായ പൊടിപടലങ്ങള്‍ പൂര്‍ണമായും മാറി 4 മണിക്കൂറിനുശേഷം ചന്ദ്രയാന്റെ പണിയായുധമായ 6 ചക്രങ്ങളുള്ള പ്രഗ്യാന്‍ റോവര്‍ റാംപ് തുറന്ന് സോളാര്‍ പാനല്‍ നിവര്‍ത്തി സൂര്യപ്രകാശത്തില്‍ ബാറ്ററി ചാര്‍ജു ചെയ്ത് സാവധാനം ഉരുïിറങ്ങിവന്ന് ചന്ദ്രമണ്ണില്‍ ആദ്യചുവടുകള്‍ വച്ചപ്പോള്‍ പിന്നിലെ രïു ചക്രങ്ങളില്‍ മുദ്രണം ചെയ്തിരുന്ന അശോകസ്തംഭവും, ഐഎസ്ആര്‍ഒ യുടെ ലോഗോയും ചന്ദ്രപ്രതലത്തില്‍ ഇന്ത്യയുടെ മായാത്ത കീര്‍ത്തിമുദ്രകള്‍ പതിച്ചു.
14 ഭൗമദിനങ്ങളിലെ പര്യവേക്ഷണത്തില്‍ സെക്കന്റില്‍ ഒരു സെന്റീമീറ്റര്‍ വേഗത്തില്‍ ഏകദേശം ഒരു കി. മീ. ചന്ദ്രനില്‍ ചുറ്റിക്കറങ്ങി റോവര്‍ കണ്ടെത്തുന്ന നിര്‍ണായകമായ വിവരങ്ങള്‍ വിക്രം ലാന്‍ഡറിലേക്കും പിന്നീട് ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററിലേക്കും കൈമാറി ബംഗളൂരുവിലെ ഇസ്ട്രാക്ക് കോംപ്ലക്‌സില്‍ ലഭ്യമാകുന്നു. ലോകബഹിരാകാശശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില വ്യതിയാനം ചന്ദ്രയാന്‍ 3 ന്റെ 10 സെ.മീ. ആഴത്തില്‍വരെ മണ്ണില്‍ തുളച്ചുകയറുന്ന 10 വ്യക്തിഗതതാപനില സെന്‍സറുകളുള്ള ചാസ്റ്റെ രേഖപ്പെടുത്തി. ഇതനുസരിച്ച് ഭൂമിയിലേതില്‍നിന്നു തികച്ചും വ്യത്യസ്തമായി ചന്ദ്രന്റെ ഉപരിതലത്തിലെ താപനില 50-60 ഡിഗ്രി സെല്‍ഷ്യസും 8 സെ.മീ. ആഴത്തില്‍ മണ്ണിനടിയിലെ ചൂട് 10 ഡിഗ്രി സെല്‍ഷ്യസും ആണെന്ന അതിസങ്കീര്‍ണമായ കണ്ടെത്തലുകള്‍ ഐഎസ്ആര്‍ഒ ശാസ്ത്രലോകവുമായി പങ്കിടുന്നു.
ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലവും രാത്രിയിലെ 238 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും ഒരു ചന്ദ്രപകലിനുശേഷം വീണ്ടും ചന്ദ്രനില്‍ സൂര്യോദയമാകാന്‍ 14 ഭൗമദിനങ്ങള്‍ ആകുന്നതും പേടകത്തിലെ ഉപകരണങ്ങളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ആദ്യത്തെ 14 ദിവസങ്ങളില്‍ പേടകം പ്രദാനം ചെയ്യാന്‍ പോകുന്ന വിവരങ്ങള്‍ ഈ ദൗത്യത്തില്‍ അതീവനിര്‍ണായകമാകും. ദക്ഷിണധ്രുവത്തിലെ ഖരരൂപത്തിലുള്ള ജലനിക്ഷേപത്തെ ശ്വസിക്കാനുള്ള വായു, കുടിെവള്ളം, റോക്കറ്റ് ഇന്ധനം  ഇങ്ങനെ പലതുമായി മാറ്റിയെടുക്കാമെന്നതിനാല്‍ ഭൂഗുരുത്വം കുറഞ്ഞ ചന്ദ്ര ഉപരിതലം മനുഷ്യന്റെ ഭാവി ഗ്രഹാന്തരയാത്രകളിലെ ഇടത്താവളമാക്കുക എന്ന ബഹുദൂരപദ്ധതി ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടലാണ്. ചന്ദ്രനില്‍ കോളനിയും ഖനിയും സ്ഥാപിക്കാനുള്ള ആദ്യശ്രമമെന്നോണം നാസയുടെ ഇന്ത്യയുള്‍പ്പെടെയുള്ള 27 രാജ്യങ്ങള്‍ ഉടമ്പടിയില്‍ പങ്കുചേര്‍ന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ടം തയ്യാറെടുത്തു തുടങ്ങി.
സങ്കീര്‍ണതയും ദുര്‍ഘടഘട്ടങ്ങളും തരണം ചെയ്ത് ചന്ദ്രയാന്‍ 3 ദൗത്യത്തെ മുന്നോട്ടു നയിച്ച് തിലകക്കുറിയണിയിച്ച ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് ഉള്‍പ്പെടുന്ന മലയാളിക്കരുത്തിന്റെ വന്‍നിരതന്നെ നിര്‍ണായകസ്ഥാനങ്ങളെയെല്ലാം ശക്തമാക്കിയെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ചരിത്രമെഴുതിയ ചന്ദ്രയാന്‍ വിജയം  സൂര്യദൗത്യമായ ആദിത്യയ്ക്ക് പകര്‍ന്നുനല്കിയ ഊര്‍ജം ചെറുതല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)