മലയാളസാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ജോര്‍ജ് ഓണക്കൂറുമായി ദുര്‍ഗ മനോജ് നടത്തിയ അഭിമുഖം
? ഓണത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
* കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ഓണം എന്ന ഉത്സവത്തിനു പിന്നിലുള്ളത്. കാലവും ദേശവും ജീവിതവുമായി ഓണത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഇരുണ്ടു മൂടിക്കെട്ടി കാറുംകോളും നിറഞ്ഞ പ്രകൃതി അപ്പാടെ വെളിച്ചത്തിനു വഴിമാറുകയാണു ചിങ്ങമാസത്തില്‍. കര്‍ക്കടകം അനാരോഗ്യത്തിന്റെയും ചികിത്സയുടെയും കാലമാണ്. വറുതിയും പുരയുടെ പുറത്തിറങ്ങാനാകാത്ത മഴയും തണുപ്പും ഒക്കെക്കൂടി പ്രകൃതി ക്ഷോഭിച്ചിരിക്കുന്ന കാലം. എന്നാല്‍, ചിങ്ങമാസം പുന്നെല്ലു കൊയ്യുന്ന കാലമാണ്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന കാലം. വിളവു കൊയ്യുകയും വിളവിറക്കുകയും ചെയ്യുന്ന മാസം. മഴ കഴിഞ്ഞ്, വെയിലില്‍ പൊന്‍കതിരുകള്‍ തിളങ്ങിനില്ക്കുന്ന ഓണക്കാലം, സ്വാഭാവികമായും മനുഷ്യമനസ്സില്‍ ആനന്ദം സൃഷ്ടിക്കും. അവിടേക്ക് മഹാബലി എന്ന പ്രജാക്ഷേമതത്പരനായ ഒരു രാജാവിന്റെ കഥ എത്ര ഭംഗിയായി തുന്നിച്ചേര്‍ത്തിരിക്കുന്നു എന്നു നോക്കൂ. വറുതിയുടെയും രോഗത്തിന്റെയും നാളുകള്‍ക്കുശേഷം മനുഷ്യരില്‍ നിറയുന്നതു പ്രതീക്ഷയാണ്. ആ പ്രതീക്ഷയ്ക്കു കൂടുതല്‍ ഭംഗി നല്കുകയാണ് എല്ലാവരും സമന്മാരായ, കള്ളവും പൊളിവചനവുമില്ലാത്ത ഒരു ദേശം, അത്തരത്തില്‍ പ്രജകളെ പരിപാലിക്കുന്ന രാജാവ് എന്ന ആശയം. ഏറ്റവും മനോഹരമാണ് ആ ചിന്ത. ഒപ്പം, മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നു എന്ന സങ്കല്പത്തില്‍ ഒരുപക്ഷേ, നന്മ ചെയ്യുന്നവര്‍ക്കെതിരേ ഒരു കാല്‍ ഉയരാം എന്ന ആശങ്കയും ഒളിഞ്ഞിരിപ്പുണ്ട്. എങ്കിലും കൂടുതല്‍ പ്രാധാന്യം പ്രജാക്ഷേമതത്പരനായ, സത്യത്തില്‍നിന്നു വ്യതിചലിക്കാത്ത, വാക്കുപാലിക്കാന്‍ സദാ ബദ്ധനായ അതീവ നീതിമാനായ ഒരു ഭരണാധികാരിയെന്ന പ്രജകളുടെ എക്കാലത്തെയും സ്വപ്നതുല്യമായ ആഗ്രഹത്തിനുതന്നെയാണ്. അതുകൊണ്ടു നമ്മള്‍ ഇന്നും പാടുന്നു, മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെയെന്ന്.
നാം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു! എന്നിട്ടും മാവേലിനാട് എന്ന ആ മാതൃകാരാജ്യം നമുക്കു കൈയെത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ചിങ്ങമാസത്തിലെ ഓണമെന്ന ആശയം, ഏറ്റവും മനോഹരവും കേരളത്തില്‍ ജാതിമതദേശഭേദമെന്യേ പല രീതികളിലോ പല തട്ടുകളിലോ ആയാല്‍പ്പോലും ഏവരും ആഘോഷിക്കുന്ന ഒരു ഉത്സവവുമായി മാറുന്നു.
ലോകത്ത് ഏതാണ്ട് എല്ലായിടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും ചാരുതയാര്‍ന്ന, മഹനീയമായ ഒരു സങ്കല്പം മറ്റെങ്ങും കണ്ടെത്താനായിട്ടില്ല. നമ്മള്‍ ആഗ്രഹിച്ച സോഷ്യലിസം എന്ന ആശയം, ഓണാഘോഷം എന്ന ചിന്തയില്‍ സന്നിവേശിച്ചിട്ടുണ്ട്. കാലാതിവര്‍ത്തിയായ ദേശീയോത്സവമാണ് ഓണം. കര്‍ഷകബിംബങ്ങളില്‍നിന്ന് ആരംഭിച്ച് ദേശത്തെ ജനങ്ങളെ ആകെ സ്വാധീനിച്ചിരിക്കുന്ന ഒരു ആഘോഷവുമാണിത്. എന്നാല്‍, ഈ ചിന്തകളെയൊക്കെ കമ്പോളവത്കരിക്കുന്നതു കഷ്ടമാണ്. ഏതു രംഗത്തുമെന്നപോലെ ഓണവും ഇന്നു വിപണികേന്ദ്രീകൃതമായിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതിരിക്കാനും ഇനി കഴിയില്ല. അതനുസരിച്ചുള്ള മൂല്യച്യുതി ഓണസങ്കല്പത്തിലേക്കും കടന്നുവന്നിരിക്കുന്നു.
? ഗ്രാമീണജീവിതത്തിന്റെ ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമിടയില്‍ പുലര്‍ന്നിരുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരുപാടനുഭവങ്ങള്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ടല്ലോ. വര്‍ത്തമാനകാലജീവിതത്തെ മുന്‍നിറുത്തി സ്വന്തം ഗ്രാമവും മാറിയ ജീവിതവും താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
* എന്റെ ഗ്രാമം എന്റെ ശക്തിയാണ്. എഴുത്തിന്റെ വഴിയില്‍ എന്റെ പ്രിയപ്പെട്ട ഇടം ഞാന്‍ ജനിച്ച എന്റെ വേരുകള്‍ പടര്‍ന്ന ഇടമാണ്. നമുക്കു മുന്നേ കടന്നുപോയ എഴുത്തുകാരെ എടുത്തു നോക്കൂ. ഉദാഹരണത്തിന് സി.വി.രാമന്‍പിള്ള, തിരുവിതാംകൂറിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് സി.വി.യുടെ ജീവിതത്തിനും അദ്ദേഹത്തിന്റെ എഴുത്തിനും. അതുപോലെ ഒ. ചന്തുമേനോന്‍. അദ്ദേഹം ഇടപഴകിയ വടക്കന്‍കേരളത്തിലെ ഭൂവുടമസമ്പ്രദായത്തില്‍ നിലനിന്നിരുന്ന കോടതിവ്യവഹാരങ്ങളില്‍നിന്നാണ് ശാരദ എന്ന നോവല്‍ പിറക്കുന്നത്. ഇന്ദുലേഖ ഉണ്ടാകുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം നമ്മുടെ സ്ത്രീകള്‍ക്കും ലഭിച്ചുതുടങ്ങിയ കാലഘട്ടത്തില്‍നിന്നാണ്. അതുപോലെ, എന്റെ ആമുഖം എന്റെ ഗ്രാമമാണ്. പൊതുവേ പറഞ്ഞാല്‍, എല്ലാ ഗ്രാമങ്ങളും അക്കാലത്ത് സ്വയംപര്യാപ്തങ്ങളായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്ക്, ചോറ്റാനിക്കര, മുളന്തുരുത്തി, പിറവം കഴിഞ്ഞാണ് ഓണക്കൂര്‍ എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധമൊരു ഗ്രാമത്തില്‍ നെല്ല് അല്ലെങ്കില്‍ കൃഷിയെ ഉപജീവിച്ചു സാധാരണമട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കിടയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. നാട്ടിലെ ആദ്യ എം.എ.ക്കാരനാണു ഞാന്‍. എം.റ്റി.എം. ഹൈസ്‌കൂള്‍ പാമ്പാക്കുടയിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. മൂവാറ്റുപുഴ നിര്‍മലാ കോളജില്‍നിന്നു ബി.എ. ഇക്കണോമിക്‌സ് പാസായിക്കഴിഞ്ഞപ്പോള്‍ എന്റെ മുന്നില്‍ ബി.എഡ് എടുത്ത് ഹൈസ്‌കൂള്‍ അധ്യാപകനാവാം എന്ന നിര്‍ദേശം വന്നു. എന്നാല്‍, ബി.എയ്ക്കു റാങ്ക് വാങ്ങിയ എനിക്ക് കോളജ് അധ്യാപനത്തോടാണ് കൂടുതല്‍ താത്പര്യം തോന്നിയത്. അതിനൊരു കാരണമുണ്ട്. നല്ല വായനശീലം ഉണ്ടായിരുന്നു അക്കാലത്തുതന്നെ എനിക്ക്. അതിലേക്കു നയിച്ചതാകട്ടെ സാക്ഷാല്‍ പി.എന്‍. പണിക്കര്‍സാറിന്റെ ഉത്സാഹത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ രൂപംകൊണ്ട ഗ്രാമീണവായനശാലയും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മുന്നേതന്നെ ഓണക്കൂര്‍ ദേശീയ വായനശാല എന്ന് ആ വായനശാലയ്ക്കു പേരു നല്‍കിയ പി.എന്‍. പണിക്കര്‍സാറിന്റെ ദീര്‍ഘവീക്ഷണം എങ്ങനെ കാണാതെപോകും? എല്ലാ ദിനപത്രങ്ങളും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കെ. ബാലകൃഷ്ണന്‍ പത്രാധിപരായ കൗമുദി തുടങ്ങിയ വാരികകള്‍ അവിടെ വരുമായിരുന്നു. വായനശാലയില്‍നിന്നു വായിക്കുന്നതൊക്കെ വീട്ടില്‍ എന്റെ മുത്തശ്ശിക്കു ഞാന്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. വായനയുടെ ആദ്യപ്രചോദനം യഥാര്‍ഥത്തില്‍ മുത്തശ്ശിതന്നെയാണ്. അവര്‍ക്കു കഥ പറഞ്ഞുകൊടുക്കാനായി ഞാന്‍ വായിച്ചു. അവര്‍ക്ക് എഴുത്തും വായനയും അറിയില്ല. എന്നാല്‍, ആഴത്തിലുള്ള വിജ്ഞാനവും അറിവും വിവേകവും ഉണ്ടായിരുന്നു. കഥ പറഞ്ഞുകൊടുക്കാന്‍ ആരംഭിച്ച വായന, മെല്ലെ ഗഹനമായി. അത്, സമൂഹത്തില്‍ ഒരു എഴുത്തുകാരനുള്ള പ്രാധാന്യം സ്ഥാനവും എനിക്കു മനസ്സിലാക്കിത്തന്നു. അതിനാല്‍ത്തന്നെ ഒരു ഹൈസ്‌കൂള്‍ അധ്യാപകനായി ഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിലകൊള്ളുന്നതിനുമപ്പുറം വിശാലമായ ലോകത്തേക്കു ഞാന്‍ കണ്ണുനട്ടു. അതാണ് ബി എഡിനു പകരം എം.എ. പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എം.എ.യ്ക്ക് ബിരുദത്തിനു പഠിച്ച വിഷയം മാറ്റി മലയാളമാണ് എടുത്തത്. നിര്‍മല കോളജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ തോമസ് നെടുങ്കല്ലേല്‍ ആണതു നിര്‍ദേശിച്ചത്. അങ്ങനെ ചങ്ങനാശ്ശേരിയില്‍ എം.എ. മലയാളത്തിനു ചേര്‍ന്നു. പിന്നെ കാലക്രമത്തില്‍ എം.ഫില്‍, പി.എച്ച്.ഡി. എന്നിങ്ങനെ പഠനരംഗത്തു മുന്നേറാനുമായി.
സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ നാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ആനിവേഴ്‌സറിക്ക് ഒ.എന്‍.വിയെ ക്ഷണിച്ചുകൊണ്ടുവന്നു സംസാരിപ്പിച്ചിട്ടുണ്ട്. വായനശാലയുടെ വാര്‍ഷികത്തിന് വയലാര്‍, പൊന്‍കുന്നം വര്‍ക്കി, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവര്‍ ഞങ്ങളുടെ നാട്ടില്‍ വരികയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. വയലാറും ഒ.എന്‍.വിയും എന്റെ വീട്ടില്‍ താമസിച്ചിട്ടുമുണ്ട്. എഴുത്തുകാരുമായുള്ള ഇടപെടലും എഴുത്തിനോടുള്ള ആരാധന വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടാകണം.
പഠനം കഴിയുമ്പോഴേക്കും മാര്‍ ഇവാനിയോസ് കോളജില്‍ വേക്കന്‍സി വന്നു. ഞാന്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. എനിക്ക് തിരുവനന്തപുരത്തോടു തോന്നിയ പ്രധാന ആകര്‍ഷണം കൗമുദി ആഴ്ചപ്പതിപ്പായിരുന്നു. അക്കാലത്താണ് എഴുത്തിനൊരു തെളിച്ചം വന്നത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. റഷ്യന്‍സാഹിത്യവും ബംഗാളിസാഹിത്യവും ആയിരുന്നു എനിക്കേറെ പ്രിയം. റഷ്യന്‍കര്‍ഷകരായ കൊസാക്കുകളെക്കുറിച്ചുള്ള രചനകള്‍, ബംഗാളിയിലെ ആരണ്യക് എന്ന കൃതിയിലൂടെ, വനജീവിതവും കാര്‍ഷികജീവിതവും എന്നെ ആകര്‍ഷിച്ചു. അങ്ങനെയാണ് ഒരു നോവല്‍ എന്ന ചിന്ത ഉരുത്തിരിയുന്നത്. എന്റെ ഗ്രാമത്തെക്കുറിച്ച് എഴുതുക എന്നു ചിന്തിച്ചുതുടങ്ങിയ കാലം.
അക്കാലത്ത്, നമ്മുടെ ഗ്രാമങ്ങളിലും അശാന്തിയുടെ കാറ്റ് വീശിത്തുടങ്ങിയിരുന്നു. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടിയപോലായിരുന്നില്ല കാര്യങ്ങള്‍. എവിടെയൊക്കെയോ യുവത്വം, അവര്‍ സ്വപ്നം കണ്ടതല്ല മുന്നില്‍ സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ തുടങ്ങി.
തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഏതാണ്ട് കൊള്ളയടിക്കപ്പെട്ട ഒരു രാജ്യം, സ്വന്തം കാലില്‍ ഉയര്‍ന്നുനില്‍ക്കാനുള്ള കഠിനശ്രമങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒക്കെ ജനങ്ങള്‍ക്കു സഹിക്കേണ്ടിവന്നു. യുവത്വം അസ്വസ്ഥമായി. സ്വാതന്ത്ര്യം കിട്ടിയ ഉടനെ സ്വര്‍ഗം കിട്ടുമെന്ന ചിന്ത ചിലരിലെങ്കിലും ശക്തമായിരുന്നു എന്നു കരുതണം. ഗ്രാമങ്ങളില്‍ കാറ്റിനു തീ പിടിക്കുന്ന അവസ്ഥ. പുറമേ ശാന്തവും അകമേ പ്രക്ഷുബ്ധവുമായ അവസ്ഥ. ആകാശം വളരെ അകലെയാണെന്ന ചിന്ത ശക്തിപ്പെട്ട കാലം. ആ പശ്ചാത്തലത്തില്‍ എന്റെ ഗ്രാമത്തിന്റെ കഥ ഞാന്‍ എഴുതിത്തുടങ്ങി. അകലെ ആകാശം എന്ന നോവല്‍ അങ്ങനെ രൂപംകൊണ്ടു. അത് മലയാള മനോരമ അതിന്റെ വാരാന്തപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. വിശദമായ ഇല്ലസ്‌ട്രേഷനോടുകൂടി എല്ലാ ആഴ്ചകളിലും എന്റെ പേര് അച്ചടിച്ചുവന്ന അനുഭവം മറക്കാനാകില്ല. എന്റെ ഗ്രാമം എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ നാളുകളായിരുന്നു അത്.
? കാല്പനികസ്പര്‍ശമുള്ള ഭാവചാരുതയാര്‍ന്ന ആഖ്യാനമാണ് സാറിന്റെ നോവലുകളെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കിയത്. എങ്ങനെയാണ് അത്തരം ആഖ്യാനത്തിലേക്ക് എത്തിച്ചേര്‍ന്നത്?
* മാന്‍ ഈസ് ദ സ്‌റ്റൈല്‍ അഥവാ മനുഷ്യനാണു ശൈലി എന്നു പറയുന്നപോലെ എഴുത്തിലും വ്യത്യാസമുണ്ട്. നഗരത്തില്‍ ജീവിക്കുന്ന ഒരാളുടെ ജീവിതം തിരക്കുകളുടേതാണ്. അയാളുടെ ഉള്ളിലെ പുഴ എല്ലാ മാലിന്യവും പേറുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒന്നാണ്. എന്നാല്‍, എന്റെ പുഴ സ്വച്ഛവും സുന്ദരവുമാണ്. തെളിഞ്ഞ ജലമാണ് എനിക്കു പുഴയെന്ന വാക്കിന്റെ അര്‍ഥം.
എന്റെ വേരുകള്‍ ഇവിടെ ഈ മണ്ണിലാണ്. ഞാനാ ജീവിതമാണ് എഴുതുക. ഒരു കോളജ് അധ്യാപകനായതിനാല്‍ത്തന്നെ ഉള്‍ക്കടലില്‍ ഞാന്‍ എഴുതിയത് എന്റെ പരിസരമാണ്. ഏതു പ്രതിസന്ധിയിലും ക്ഷുഭിതനാകാതെ തന്നിലേക്ക് ഒതുങ്ങുന്ന രാഹുലന്‍ എന്ന അതിലെ നായകന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ്. അയാള്‍ക്കു ക്ഷമിക്കാനും, ഏറ്റവും ഒടുവില്‍ തനിക്കു വന്നുഭവിച്ചേക്കാവുന്ന കഷ്ടനഷ്ടങ്ങളെ പരിഗണിക്കാതെ തന്റെ പ്രണയിനിയെ ചേര്‍ത്തുപിടിക്കാനുമേ സാധിക്കൂ. എന്റെ കഥാപാത്രങ്ങള്‍ ഏതും ഇത്തരത്തില്‍ രൂപംകൊണ്ടവയാണ്. എന്റെ നാട്ടിലെ രക്തസാക്ഷികളായ യുവാക്കളുടെ അമ്മമാരുടെ കരച്ചില്‍ എന്റെ ഉള്ളുലച്ചിട്ടുണ്ട്, അവരുടെ നിലവിളിയെ ക്രിസ്തുവിന്റെ മരണത്തെ കാണുന്ന മാതാവിന്റെ ദുഃഖവുമായി ചേര്‍ത്തുവായിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു വാള്‍ എന്ന നോവലിനു ജീവന്‍ വച്ചു. അതുകൊണ്ടാവാം എഴുതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉള്‍ക്കടല്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇന്നും വായിക്കപ്പെടുന്നത്.
? വഴിയില്‍ വെളിച്ചമുണ്ടായിരുന്നു; കാലുകള്‍ ഇടറുകയില്ല എന്ന് എഴുതിയിട്ടുണ്ടല്ലോ. അങ്ങയുടെ ജീവിതത്തിന്റെ പ്രകാശം എന്താണ്?
* കുട്ടിക്കാലംമുതല്‍ ധാരാളം വായിക്കുമായിരുന്നു. ഇന്നതേ വായിക്കൂ എന്നില്ല. കോളജില്‍ രാമായണവും മഹാഭാരതവും ശാകുന്തളവും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ബൈബിള്‍കേന്ദ്രീകൃതമായ കാവ്യങ്ങളും ധാരാളം പഠിപ്പിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. മുന്‍വിധികളില്ലാതെയാണ് ഞാന്‍ വായനയെ സമീപിച്ചത്. അതുകൊണ്ടുതന്നെ വായിച്ച് അറിവുനേടി. ആ അറിവിന്റെ ബലത്തിലാണു നില്‍ക്കുന്നത്. മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കാതെ എല്ലാ മതങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിച്ച മനസ്സിലാക്കി, അവയുടെ അന്തഃസത്ത മനുഷ്യര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ എനിക്കാകുന്നു. എനിക്കു വലിയ ചെലവുകള്‍ ഒന്നുമില്ല. ചുരുങ്ങിയ പണംകൊണ്ടു ലളിതജീവിതം മുന്നോട്ടു കൊണ്ടുപോകാനറിയാം. അതിനാല്‍ത്തന്നെ മറ്റുള്ളവരെ സ്വാധീനിക്കേണ്ട ആവശ്യമില്ല. എന്റെ കാലുകളുടെ ബലത്തില്‍ ഉറച്ചുനില്‍ക്കാനാകുന്നു. ഭാരതീയസംസ്‌കൃതിയെ മനസ്സിലാക്കി. ധാരാളം ക്ഷേത്രങ്ങളില്‍ രാമായണത്തെക്കുറിച്ച് കര്‍ക്കടകത്തില്‍ നിരന്തരം സംസാരിക്കുന്നു. പള്ളികളില്‍ നബിദിനത്തില്‍ സംസാരിക്കുന്നു. ഞാന്‍ പഠിക്കുന്നു നിരന്തരം, ഇന്നും പഠനം തുടരുന്നു. അറിവുണ്ടെങ്കില്‍ ഇടറുമോ? തളരുമോ? വഴി തെറ്റുമോ? ഇല്ല. എന്റെ വഴിയേതാ എന്റെ വീടേതാ എന്നു ചോദിക്കേണ്ട കാര്യമില്ല. അതെനിക്കു കൃത്യമായും അറിയാം.
എന്റെ ജീവിതദര്‍ശനം സ്‌നേഹമാണ്. എന്നെ നയിച്ച സദ്ഗുരു ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ക്രിസ്തുദേവന്‍. യേശുദേവന്റെ ദര്‍ശനം സ്‌നേഹംതന്നെയാണ്. തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്നാണ് ആ സദ്ഗുരു നമ്മെ പഠിപ്പിച്ച മന്ത്രം. പാപിനിയായ സ്ത്രീയോടു നീ സമാധാനത്തോടെ പോവുക എന്നാണ് അവിടുന്ന് അനുശാസിച്ചത്. കുരിശില്‍ക്കിടന്നു പിടയുമ്പോഴും, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല, അവരോടു ക്ഷമിക്കണമേ എന്നാണ് യേശു പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്. ക്ഷമ, കരുണ, മാപ്പുനല്കല്‍ ഇതൊക്കെ സ്‌നേഹത്തിന്റെ പല ഭാവങ്ങളാണ്. സ്‌നേഹമാണു പ്രധാനം. നമ്മുടെ ദര്‍ശനം അതാണ്.
? സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആദ്യ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എന്നിങ്ങനെ വിവിധ ഔദ്യോഗികപദവികളില്‍ താങ്കള്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ലെ ഇല്ലം എന്ന നോവലിനു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡില്‍ ആരംഭിച്ച് 2021 ല്‍ ആത്മകഥയായ ഹൃദയരാഗങ്ങള്‍ എന്ന കൃതിക്കു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുവരെ നിരവധി പുരസ്‌കാരങ്ങള്‍ താങ്കളെ തേടിയെത്തി. ഈ ജീവിതം സാര്‍ഥകമല്ലേ?
* എന്റെ ആദ്യനോവല്‍ 1972 ല്‍ പ്രസിദ്ധീകരിച്ചു. ഏതാണ്ട് അമ്പത്തിയൊന്നു വര്‍ഷം നീണ്ട സാഹിത്യപ്രവര്‍ത്തനം എന്നു പറയാം. ഞാന്‍ പിറന്നാളുകള്‍ ആഘോഷിക്കാറില്ല. കാരണം, കടന്നുപോകുന്ന വര്‍ഷങ്ങളെക്കുറിച്ച് എനിക്കു ചിന്തയില്ല. ജീവിതമെന്നാല്‍ നിരന്തരം അന്വേഷണമാണ്. അറിവാണ് തേടുന്നത്. അതിനാല്‍, എന്റെ ജീവിതം എപ്പോഴും നവമായി നിലകൊള്ളുന്നു. അവാര്‍ഡുകള്‍ പലതു ലഭിച്ചു. എഴുത്തിന്റെ തുടക്കക്കാലത്തു ലഭിച്ചവ പ്രോത്സാഹനങ്ങള്‍ ആയിരുന്നു, അത് കൂടുതല്‍ എഴുതാന്‍ പ്രേരണയായി. എന്നാല്‍, ഇന്നു ലഭിക്കുന്നവ നടന്നുതീര്‍ത്ത വഴികളെ അടയാളപ്പെടുത്തുന്ന ആദരവുകളായി ഞാന്‍ കണക്കാക്കുന്നു. എഴുത്തില്‍ ഞാന്‍ നിര്‍ഭയനായിരുന്നു. എനിക്ക് ഉത്തമബോധ്യമുള്ളവയാണ് എഴുതിയത്. എന്ത് എഴുതിയോ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുകയുമില്ല. അനാവശ്യപരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല. മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. ഞാനൊരു അധ്യാപകനാണ്. മുന്നില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആദ്യപരിഗണന. ആ ജോലിയില്‍ കൃത്യത പുലര്‍ത്തണം, അതുപോലെ ഏറ്റെടുക്കുന്ന ഏതൊന്നിനോടും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സിനിമാലോകത്തുനിന്നു പിന്നീടു മാറിനിന്നത്. ഇപ്പോഴും ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വേറിട്ട ജീവിതമുഖങ്ങള്‍ എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മാര്‍ഗി കഥകളി വിദ്യാലയത്തിന്റെ പ്രസിഡന്റാണ്. സി വി രാമന്‍പിള്ള നാഷണല്‍ അവാര്‍ഡ് ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. സി.വി. യുടെ പ്രതിമ പബ്ലിക് ലൈബ്രറി വളപ്പില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു വെന്നതു ചെറിയ കാര്യമായിരുന്നില്ല. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് അതു സാധിച്ചത്. വാര്‍ദ്ധക്യം എനിക്കു വരാനിരിക്കുന്ന ഒരു കാര്യം മാത്രമാണ്. ജീവിതം തീര്‍ന്നുവെന്ന് അമ്പതു വയസ്സിലും അറുപതു വയസ്സിലും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, കുട്ടിക്കാലത്തു ശീലിച്ച അതിജീവനത്തിന്റെ മന്ത്രം തന്ന ശക്തിയാണ് എന്നെ നിലനിര്‍ത്തുന്നത്. ഞാനാരുമല്ല, എന്നാല്‍, എന്തെങ്കിലും ആയിത്തീരാന്‍ നിരന്തരം ശ്രമിക്കുന്ന ഒരാളാണു ഞാന്‍. എന്തെങ്കിലുമായി എന്നു ചിന്തിച്ചാല്‍ അവിടെ അവസാനിക്കും എല്ലാം.
ഡോ. ജോര്‍ജ് ഓണക്കൂര്‍ തന്റെ ജീവിതം അധ്യാപനത്തിനും എഴുത്തിനും പ്രഭാഷണങ്ങള്‍ക്കും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിച്ചതാണ്. ദൈവവിശ്വാസവും ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുമെന്ന സ്വയം നിശ്ചയിച്ച മാര്‍ഗരേഖയും കൈമുതലാക്കി എല്ലാ മതങ്ങളുടെയും പൊരുളറിഞ്ഞ്, അവയിലെ നന്മകള്‍ കോര്‍ത്തെടുത്ത്, അതു മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കി അദ്ദേഹം മുന്നോട്ടുപോകുകയാണ്. സ്വയം ഒരു ചെടിയെന്നു വിശേഷിപ്പിക്കുമ്പോഴും ഒരു വടവൃക്ഷംപോലെ, തലയെടുപ്പോടെ അദ്ദേഹം സാംസ്‌കാരികകേരളത്തിനൊരു മുതല്‍ക്കൂട്ടായി നിലകൊള്ളുന്നു. വാക്കുകളില്‍ വിനയവും പ്രവൃത്തിയില്‍ സഹാനുഭൂതിയും കരുതുന്നു. ഇത്തരം മനുഷ്യരെ മാര്‍ഗദീപമെന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇവര്‍ സ്വയം വെയില്‍ച്ചൂടേറ്റു മറ്റുള്ളവര്‍ക്കു തണല്‍ നല്‍കുന്നു.തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഏതാണ്ട് കൊള്ളയടിക്കപ്പെട്ട ഒരു രാജ്യം, സ്വന്തം കാലില്‍ ഉയര്‍ന്നുനില്‍ക്കാനുള്ള കഠിനശ്രമങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒക്കെ ജനങ്ങള്‍ക്കു സഹിക്കേണ്ടിവന്നു. യുവത്വം അസ്വസ്ഥമായി. സ്വാതന്ത്ര്യം കിട്ടിയ ഉടനെ സ്വര്‍ഗം കിട്ടുമെന്ന ചിന്ത ചിലരിലെങ്കിലും ശക്തമായിരുന്നു എന്നു കരുതണം. ഗ്രാമങ്ങളില്‍ കാറ്റിനു തീ പിടിക്കുന്ന അവസ്ഥ. പുറമേ ശാന്തവും അകമേ പ്രക്ഷുബ്ധവുമായ അവസ്ഥ. ആകാശം വളരെ അകലെയാണെന്ന ചിന്ത ശക്തിപ്പെട്ട കാലം. ആ പശ്ചാത്തലത്തില്‍ എന്റെ ഗ്രാമത്തിന്റെ കഥ ഞാന്‍ എഴുതിത്തുടങ്ങി. അകലെ ആകാശം എന്ന നോവല്‍ അങ്ങനെ രൂപംകൊണ്ടു. അത് മലയാള മനോരമ അതിന്റെ വാരാന്തപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. വിശദമായ ഇല്ലസ്‌ട്രേഷനോടുകൂടി എല്ലാ ആഴ്ചകളിലും എന്റെ പേര് അച്ചടിച്ചുവന്ന അനുഭവം മറക്കാനാകില്ല. എന്റെ ഗ്രാമം എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ നാളുകളായിരുന്നു അത്.
? കാല്പനികസ്പര്‍ശമുള്ള ഭാവചാരുതയാര്‍ന്ന ആഖ്യാനമാണ് സാറിന്റെ നോവലുകളെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കിയത്. എങ്ങനെയാണ് അത്തരം ആഖ്യാനത്തിലേക്ക് എത്തിച്ചേര്‍ന്നത്?
* മാന്‍ ഈസ് ദ സ്‌റ്റൈല്‍ അഥവാ മനുഷ്യനാണു ശൈലി എന്നു പറയുന്നപോലെ എഴുത്തിലും വ്യത്യാസമുണ്ട്. നഗരത്തില്‍ ജീവിക്കുന്ന ഒരാളുടെ ജീവിതം തിരക്കുകളുടേതാണ്. അയാളുടെ ഉള്ളിലെ പുഴ എല്ലാ മാലിന്യവും പേറുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒന്നാണ്. എന്നാല്‍, എന്റെ പുഴ സ്വച്ഛവും സുന്ദരവുമാണ്. തെളിഞ്ഞ ജലമാണ് എനിക്കു പുഴയെന്ന വാക്കിന്റെ അര്‍ഥം.
എന്റെ വേരുകള്‍ ഇവിടെ ഈ മണ്ണിലാണ്. ഞാനാ ജീവിതമാണ് എഴുതുക. ഒരു കോളജ് അധ്യാപകനായതിനാല്‍ത്തന്നെ ഉള്‍ക്കടലില്‍ ഞാന്‍ എഴുതിയത് എന്റെ പരിസരമാണ്. ഏതു പ്രതിസന്ധിയിലും ക്ഷുഭിതനാകാതെ തന്നിലേക്ക് ഒതുങ്ങുന്ന രാഹുലന്‍ എന്ന അതിലെ നായകന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ്. അയാള്‍ക്കു ക്ഷമിക്കാനും, ഏറ്റവും ഒടുവില്‍ തനിക്കു വന്നുഭവിച്ചേക്കാവുന്ന കഷ്ടനഷ്ടങ്ങളെ പരിഗണിക്കാതെ തന്റെ പ്രണയിനിയെ ചേര്‍ത്തുപിടിക്കാനുമേ സാധിക്കൂ. എന്റെ കഥാപാത്രങ്ങള്‍ ഏതും ഇത്തരത്തില്‍ രൂപംകൊണ്ടവയാണ്. എന്റെ നാട്ടിലെ രക്തസാക്ഷികളായ യുവാക്കളുടെ അമ്മമാരുടെ കരച്ചില്‍ എന്റെ ഉള്ളുലച്ചിട്ടുണ്ട്, അവരുടെ നിലവിളിയെ ക്രിസ്തുവിന്റെ മരണത്തെ കാണുന്ന മാതാവിന്റെ ദുഃഖവുമായി ചേര്‍ത്തുവായിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു വാള്‍ എന്ന നോവലിനു ജീവന്‍ വച്ചു. അതുകൊണ്ടാവാം എഴുതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉള്‍ക്കടല്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇന്നും വായിക്കപ്പെടുന്നത്.
? വഴിയില്‍ വെളിച്ചമുണ്ടായിരുന്നു; കാലുകള്‍ ഇടറുകയില്ല എന്ന് എഴുതിയിട്ടുണ്ടല്ലോ. അങ്ങയുടെ ജീവിതത്തിന്റെ പ്രകാശം എന്താണ്?
* കുട്ടിക്കാലംമുതല്‍ ധാരാളം വായിക്കുമായിരുന്നു. ഇന്നതേ വായിക്കൂ എന്നില്ല. കോളജില്‍ രാമായണവും മഹാഭാരതവും ശാകുന്തളവും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ബൈബിള്‍കേന്ദ്രീകൃതമായ കാവ്യങ്ങളും ധാരാളം പഠിപ്പിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. മുന്‍വിധികളില്ലാതെയാണ് ഞാന്‍ വായനയെ സമീപിച്ചത്. അതുകൊണ്ടുതന്നെ വായിച്ച് അറിവുനേടി. ആ അറിവിന്റെ ബലത്തിലാണു നില്‍ക്കുന്നത്. മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കാതെ എല്ലാ മതങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിച്ച മനസ്സിലാക്കി, അവയുടെ അന്തഃസത്ത മനുഷ്യര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ എനിക്കാകുന്നു. എനിക്കു വലിയ ചെലവുകള്‍ ഒന്നുമില്ല. ചുരുങ്ങിയ പണംകൊണ്ടു ലളിതജീവിതം മുന്നോട്ടു കൊണ്ടുപോകാനറിയാം. അതിനാല്‍ത്തന്നെ മറ്റുള്ളവരെ സ്വാധീനിക്കേണ്ട ആവശ്യമില്ല. എന്റെ കാലുകളുടെ ബലത്തില്‍ ഉറച്ചുനില്‍ക്കാനാകുന്നു. ഭാരതീയസംസ്‌കൃതിയെ മനസ്സിലാക്കി. ധാരാളം ക്ഷേത്രങ്ങളില്‍ രാമായണത്തെക്കുറിച്ച് കര്‍ക്കടകത്തില്‍ നിരന്തരം സംസാരിക്കുന്നു. പള്ളികളില്‍ നബിദിനത്തില്‍ സംസാരിക്കുന്നു. ഞാന്‍ പഠിക്കുന്നു നിരന്തരം, ഇന്നും പഠനം തുടരുന്നു. അറിവുണ്ടെങ്കില്‍ ഇടറുമോ? തളരുമോ? വഴി തെറ്റുമോ? ഇല്ല. എന്റെ വഴിയേതാ എന്റെ വീടേതാ എന്നു ചോദിക്കേണ്ട കാര്യമില്ല. അതെനിക്കു കൃത്യമായും അറിയാം.
എന്റെ ജീവിതദര്‍ശനം സ്‌നേഹമാണ്. എന്നെ നയിച്ച സദ്ഗുരു ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ക്രിസ്തുദേവന്‍. യേശുദേവന്റെ ദര്‍ശനം സ്‌നേഹംതന്നെയാണ്. തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്നാണ് ആ സദ്ഗുരു നമ്മെ പഠിപ്പിച്ച മന്ത്രം. പാപിനിയായ സ്ത്രീയോടു നീ സമാധാനത്തോടെ പോവുക എന്നാണ് അവിടുന്ന് അനുശാസിച്ചത്. കുരിശില്‍ക്കിടന്നു പിടയുമ്പോഴും, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല, അവരോടു ക്ഷമിക്കണമേ എന്നാണ് യേശു പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്. ക്ഷമ, കരുണ, മാപ്പുനല്കല്‍ ഇതൊക്കെ സ്‌നേഹത്തിന്റെ പല ഭാവങ്ങളാണ്. സ്‌നേഹമാണു പ്രധാനം. നമ്മുടെ ദര്‍ശനം അതാണ്.
? സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആദ്യ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എന്നിങ്ങനെ വിവിധ ഔദ്യോഗികപദവികളില്‍ താങ്കള്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ലെ ഇല്ലം എന്ന നോവലിനു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡില്‍ ആരംഭിച്ച് 2021 ല്‍ ആത്മകഥയായ ഹൃദയരാഗങ്ങള്‍ എന്ന കൃതിക്കു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുവരെ നിരവധി പുരസ്‌കാരങ്ങള്‍ താങ്കളെ തേടിയെത്തി. ഈ ജീവിതം സാര്‍ഥകമല്ലേ?
* എന്റെ ആദ്യനോവല്‍ 1972 ല്‍ പ്രസിദ്ധീകരിച്ചു. ഏതാണ്ട് അമ്പത്തിയൊന്നു വര്‍ഷം നീണ്ട സാഹിത്യപ്രവര്‍ത്തനം എന്നു പറയാം. ഞാന്‍ പിറന്നാളുകള്‍ ആഘോഷിക്കാറില്ല. കാരണം, കടന്നുപോകുന്ന വര്‍ഷങ്ങളെക്കുറിച്ച് എനിക്കു ചിന്തയില്ല. ജീവിതമെന്നാല്‍ നിരന്തരം അന്വേഷണമാണ്. അറിവാണ് തേടുന്നത്. അതിനാല്‍, എന്റെ ജീവിതം എപ്പോഴും നവമായി നിലകൊള്ളുന്നു. അവാര്‍ഡുകള്‍ പലതു ലഭിച്ചു. എഴുത്തിന്റെ തുടക്കക്കാലത്തു ലഭിച്ചവ പ്രോത്സാഹനങ്ങള്‍ ആയിരുന്നു, അത് കൂടുതല്‍ എഴുതാന്‍ പ്രേരണയായി. എന്നാല്‍, ഇന്നു ലഭിക്കുന്നവ നടന്നുതീര്‍ത്ത വഴികളെ അടയാളപ്പെടുത്തുന്ന ആദരവുകളായി ഞാന്‍ കണക്കാക്കുന്നു. എഴുത്തില്‍ ഞാന്‍ നിര്‍ഭയനായിരുന്നു. എനിക്ക് ഉത്തമബോധ്യമുള്ളവയാണ് എഴുതിയത്. എന്ത് എഴുതിയോ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുകയുമില്ല. അനാവശ്യപരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല. മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. ഞാനൊരു അധ്യാപകനാണ്. മുന്നില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആദ്യപരിഗണന. ആ ജോലിയില്‍ കൃത്യത പുലര്‍ത്തണം, അതുപോലെ ഏറ്റെടുക്കുന്ന ഏതൊന്നിനോടും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സിനിമാലോകത്തുനിന്നു പിന്നീടു മാറിനിന്നത്. ഇപ്പോഴും ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വേറിട്ട ജീവിതമുഖങ്ങള്‍ എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മാര്‍ഗി കഥകളി വിദ്യാലയത്തിന്റെ പ്രസിഡന്റാണ്. സി വി രാമന്‍പിള്ള നാഷണല്‍ അവാര്‍ഡ് ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. സി.വി. യുടെ പ്രതിമ പബ്ലിക് ലൈബ്രറി വളപ്പില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു വെന്നതു ചെറിയ കാര്യമായിരുന്നില്ല. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് അതു സാധിച്ചത്. വാര്‍ദ്ധക്യം എനിക്കു വരാനിരിക്കുന്ന ഒരു കാര്യം മാത്രമാണ്. ജീവിതം തീര്‍ന്നുവെന്ന് അമ്പതു വയസ്സിലും അറുപതു വയസ്സിലും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, കുട്ടിക്കാലത്തു ശീലിച്ച അതിജീവനത്തിന്റെ മന്ത്രം തന്ന ശക്തിയാണ് എന്നെ നിലനിര്‍ത്തുന്നത്. ഞാനാരുമല്ല, എന്നാല്‍, എന്തെങ്കിലും ആയിത്തീരാന്‍ നിരന്തരം ശ്രമിക്കുന്ന ഒരാളാണു ഞാന്‍. എന്തെങ്കിലുമായി എന്നു ചിന്തിച്ചാല്‍ അവിടെ അവസാനിക്കും എല്ലാം.
ഡോ. ജോര്‍ജ് ഓണക്കൂര്‍ തന്റെ ജീവിതം അധ്യാപനത്തിനും എഴുത്തിനും പ്രഭാഷണങ്ങള്‍ക്കും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിച്ചതാണ്. ദൈവവിശ്വാസവും ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുമെന്ന സ്വയം നിശ്ചയിച്ച മാര്‍ഗരേഖയും കൈമുതലാക്കി എല്ലാ മതങ്ങളുടെയും പൊരുളറിഞ്ഞ്, അവയിലെ നന്മകള്‍ കോര്‍ത്തെടുത്ത്, അതു മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കി അദ്ദേഹം മുന്നോട്ടുപോകുകയാണ്. സ്വയം ഒരു ചെടിയെന്നു വിശേഷിപ്പിക്കുമ്പോഴും ഒരു വടവൃക്ഷംപോലെ, തലയെടുപ്പോടെ അദ്ദേഹം സാംസ്‌കാരികകേരളത്തിനൊരു മുതല്‍ക്കൂട്ടായി നിലകൊള്ളുന്നു. വാക്കുകളില്‍ വിനയവും പ്രവൃത്തിയില്‍ സഹാനുഭൂതിയും കരുതുന്നു. ഇത്തരം മനുഷ്യരെ മാര്‍ഗദീപമെന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇവര്‍ സ്വയം വെയില്‍ച്ചൂടേറ്റു മറ്റുള്ളവര്‍ക്കു തണല്‍ നല്‍കുന്നു.