•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നാളെ ജനിക്കാം പുതിയ വിചിത്രജീവികള്‍

.ഐ. അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ചാറ്റ്‌ബോട്ട് പ്രോഗ്രാമുകള്‍ക്ക് മനുഷ്യ സംഭാഷണങ്ങള്‍ കൃത്യമായി അനുകരിക്കാന്‍ കഴിയും. 1966 ല്‍ വികസിപ്പിച്ച ഒരു NLP  (നാച്ചുറല്‍ ലാങ്വേജ് പ്രോസസ്സിങ്) പ്രോഗ്രാമായ ELIZA യില്‍ നിന്നു Chat GPT - 4 (GPT-5 വികസനഘട്ടത്തിലാണ്) ഇല്‍ CÂ NLP  സാങ്കേതികതയില്‍ എത്തിനില്ക്കുന്നു. കൂടാതെ, ആദ്യവേര്‍ഷന്‍ ലഭ്യമെങ്കിലും ഗൂഗിള്‍ ബാര്‍ഡിന്റെ അടക്കം അനവധി നൂതനബോട്ടുകള്‍ പണിപ്പുരയില്‍ ഒരുങ്ങുന്നു. കച്ചവടത്തിനോ മറ്റേതെങ്കിലും പ്രത്യേക ആവശ്യത്തിനോ മനുഷ്യര്‍തമ്മില്‍ ആശയവിനിമയം സാധ്യമാകുന്ന അതേതരത്തില്‍ മനുഷ്യനും ചാറ്റ് ബോട്ടുമായോ മറ്റൊരു കമ്പ്യൂട്ടര്‍ അധിഷ്ഠിത സിസ്റ്റവുമായോ, യന്ത്രങ്ങളുമായോ ആശയവിനിമയം നടത്തുന്നതിനുള്ള സാങ്കേതികതയാണ് നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ് (NLP) 
ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നമ്മള്‍ രസിച്ചു ഷെയര്‍ ചെയ്തിട്ടുള്ള എണ്ണമറ്റ ഫ്രീ ഗെയിം മാതൃകകളൊക്കെയും വിവിധ ഡാറ്റാ ശേഖരണ തന്ത്രങ്ങള്‍തന്നെയാണ്. ലക്ഷക്കണക്കിന് ആളുകളുടെ താത്പര്യങ്ങള്‍, മനോവ്യാപാരങ്ങള്‍, ഉത്തരങ്ങള്‍ നല്‍കുന്ന പാറ്റേണ്‍, ഡ്രോവിങ് പാറ്റേണ്‍, കളര്‍ സെന്‍സ്, മോഡലിംഗ്,ആര്‍ട്ട് ,  സ്‌ക്രീന്‍ ടച്ച് പാറ്റേണ്‍ ഒക്കെയും ബിഗ് ഡാറ്റാ അനലൈസിങ് ബാക്ക്അപ്പ് ടൂളുകളായി മാറ്റപ്പെടുന്നു. ലക്ഷക്കണക്കിന് ഇത്തരം ബിഗ് ഡാറ്റയിലും വെബ്‌സൈറ്റുകളിലും അനലൈസ് നടത്തി പരിശീലനം നേടിയാണ് ഓരോ ചാറ്റ്‌ബോട്ടുകളും പബ്ലിഷ് ചെയ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ ചില തൊഴില്‍മേഖലകളില്‍ കസ്റ്റമര്‍ സര്‍വീസ് സംഭാഷണത്തില്‍ ഒരു യഥാര്‍ത്ഥ മനുഷ്യനു തുല്യം അനുകരിക്കാന്‍ അവയ്ക്ക് ഉറപ്പായും കഴിയും.
ചാറ്റ് GPT ബോട്ടുകള്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള  സെര്‍വര്‍ സോഫ്റ്റ് വെയര്‍ അധിഷ്ഠിത പ്രവര്‍ത്തനമായതിനാല്‍ ഹാക്കിങ് ഭീഷണി നിലനില്‍ക്കുന്നു. വെബുമായി കണക്ട് ആയിരിക്കുന്ന ഏതൊരു കൃത്രിമബുദ്ധിയിലേക്കും ഉപകരണത്തിലേക്കും അതിബുദ്ധിമാനായ ഒരു ഹാക്കറിനോ തത്തുല്യ ബോട്ട് നിയന്ത്രിത ഹാക്കിങ് സംവിധാനത്തിനോ അക്‌സസ് ലഭിച്ചേക്കാം. അത്തരം സാധ്യതകളൊക്കെ മുന്നില്‍ കാണാനും അവയോടു കൃത്യമായി പെരുമാറാനും വേണ്ട സാങ്കേതികത നല്‍കി പഴുതുകള്‍ അടച്ചുതന്നെയാണ് ഇത്തരം ചാറ്റ് GPT ബോട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ചാറ്റ് ചെയ്യുന്ന കാള്‍ എടുക്കുന്ന വ്യക്തി റോബോട്ട് ആണോ അല്ലയോ എന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള കാലമാണ് വരാന്‍ പോകുന്നത്. ഒരുപക്ഷേ, ആളറിയാതെ റോബോട്ടിനെ പ്രണയിച്ച് അബദ്ധം പറ്റുന്ന വാര്‍ത്തകളും ഭാവിയില്‍ സംഭവിച്ചേക്കാം. നിലവില്‍ മനുഷ്യന്റെ പല മൃദുലവികാരങ്ങളും തിരിച്ചറിഞ്ഞ് അവയോട് കാര്യക്ഷമമായി പ്രതികരിക്കുന്ന വിവിധ പെറ്റ് റോബോട്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
മെഡിക്കല്‍ കോഡിങ് എന്നത് ഒരു രോഗിയുടെ മെഡിക്കല്‍ നടപടിക്രമങ്ങള്‍,  രോഗനിര്‍ണയം, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ സേവനവിവരങ്ങള്‍ എന്നിവപോലെയുള്ള ആരോഗ്യപരിപാലന വിവരങ്ങള്‍ ഡോക്ടറുടെ കുറിപ്പുകളില്‍നിന്ന് എടുക്കുന്ന പ്രക്രിയയാണ്.
നിലവില്‍ ഒരു മെഡിക്കല്‍ കോഡര്‍ ഈ വിവരങ്ങള്‍ മെഡിക്കല്‍ ആല്‍ഫാന്യൂമെറിക് കോഡുകളാക്കി മാറ്റുന്നു. ഇവ ഡീകോഡ് ചെയ്യാനും എന്‍കോഡ് ചെയ്യാനും സാധിക്കുന്ന ഒരു എ.ഐ, ബോട്ട് മെഡിക്കല്‍ രംഗത്ത് സൂപ്പര്‍ ഹീറോ ആയിരിക്കും.  ബയോളജിക്കല്‍ ബിഗ് ഡാറ്റാ സയന്‍സ്, മെഡിക്കല്‍കോഡിങ് സമന്വയിപ്പിച്ച ഒരു എ.ഐ. ബോട്ടിനു മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍മാരെ സഹായിക്കാന്‍ സാധിക്കും. ഒരുപക്ഷേ, ഒരു ജൂനിയര്‍ ഡോക്ടറെക്കാള്‍ എഫിഷ്യന്റ് ആയി  സര്‍ജറിയില്‍ പോലും സീനിയര്‍ ഡോക്ടറെ അസിസ്റ്റ് ചെയ്യാന്‍ ഒരു ബോട്ടിനു സാധിച്ചേക്കാം. 
ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം കസ്റ്റമര്‍ സര്‍വീസ് ഫീല്‍ഡുകളിലും ബിസിനസ്, ഷെഡ്യൂളിങ്, ഡാറ്റാ തിരയല്‍, ടൂറിസം, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, മാധ്യമം തുടങ്ങിയ പല മേഖലകളിലും  എത്തപ്പെട്ടുകഴിഞ്ഞു. 24/7 സര്‍വീസ് വേണ്ടതായ ഉപഭോക്തൃസേവനമേഖലകളില്‍ മനുഷ്യനെ മാറ്റിസ്ഥാപിച്ചുകൊണ്ട് എ.ഐ. ചാറ്റ് ബോട്ടുകള്‍ ഉപയോഗിച്ചുവരുന്നു.  കമ്പ്യൂട്ടര്‍ സയന്‍സ്, എ.ഐ., ചഘജ, മെഷിന്‍ ലേണിങ്, ഹ്യൂമന്‍ ലാങ്വേജ് ഒരേപോലെ കണക്ട് ചെയ്യുന്ന ഇന്റര്‍ഫേസുകള്‍ എന്നിവയ്ക്ക്, ഇവ സംയോജിപ്പിച്ച റോബോട്ടുകളാവും ഭാവി നിര്‍ണയിക്കുക എന്നതിന് പല സൂചനകളും ലഭിച്ചുകൊണ്ടിരിക്കുന്നു.
അടുത്തിടെ ശാസ്ത്രജ്ഞര്‍ തവളയുടെ ഭ്രൂണങ്ങളില്‍നിന്നുള്ള കോശങ്ങള്‍ ഉപയോഗിച്ച് സ്വയം ചലിക്കുകയും നീന്തുകയും വളരുകയും സ്വയം മുറിവുകള്‍ ഉണക്കുകയും ചെയ്യുന്ന ജീവനുള്ള സൂഷ്മയന്ത്രങ്ങള്‍ നിര്‍മിച്ചു. സെനോബോട്ടുകള്‍ എന്ന് ശാസ്ത്രജ്ഞര്‍ ഇവയ്ക്കു പേരു നല്‍കി. സാധാരണമായി തവളയുടെ ദേഹത്തു ചെയ്യുന്ന ധര്‍മങ്ങളില്‍നിന്നു വ്യതിചലിച്ചുള്ള ധര്‍മങ്ങള്‍ തവളയുടെ ഭ്രൂണകോശങ്ങള്‍ സെനോബോട്ടുകളില്‍ പ്രകടിപ്പിച്ചു. പരിണാമം നടക്കുന്നത് തിരിച്ചറിയാന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വേണ്ടിവരുമ്പോള്‍ ദിവസങ്ങളുടെ വിടവില്‍ ശാസ്ത്രജ്ഞര്‍ അത് കണ്മുന്നില്‍ കണ്ടറിഞ്ഞു. ലോകത്തു ജീവന്‍ നിലനില്‍ക്കുന്നതിന്റെ കാരണങ്ങളിലേക്കുള്ള രഹസ്യങ്ങളുടെ വാതില്‍ തുറക്കപ്പെടുന്നതുപോലെ.
സൃഷ്ടിക്കപ്പെട്ട സെനോബോട്ടുകള്‍ക്ക് നാഡീകോശങ്ങളോ തലച്ചോറോ ഇല്ലെങ്കിലും മറ്റു ജീവകോശങ്ങളെപ്പോലെ ഗ്‌ളൂക്കോസ് ഉപയോഗിച്ച് ഇവയ്ക്കു ജീവിക്കാന്‍ സാധിക്കും. അവയെ ശാസ്ത്രലോകത്തിനു മെഡിക്കല്‍മേഖലയില്‍ ഉപയോഗിക്കാന്‍ സാധ്യമാണെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. രക്തക്കുഴലുകളില്‍ സഞ്ചരിക്കാനും മാലിന്യങ്ങള്‍ നീക്കാനും ഇവയെ ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നു. ഡിജിറ്റല്‍ യുഗവുമായി ഇവയെ സമന്വയിപ്പിച്ചാല്‍ അവയ്ക്കും ജൈവ നാഡീകോശങ്ങളോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സോ മറ്റ് ഇന്റര്‍ഫേസുകളോ സാധ്യമായാല്‍ ഭാവിയില്‍ വിചിത്രജീവികള്‍ സൃഷ്ടിക്കപ്പെടില്ല എന്നു പറയാന്‍ ആകുമോ? അങ്ങനെ സൃഷ്ടിക്കപ്പെട്ടാല്‍ അവ മനുഷ്യകുലത്തിന്റെ നിലനില്പിന് ഇരുതലവാള്‍തന്നെയാണ്.
ശാസ്ത്രലോകം അത്തരം ഒരു എ.ഐ. അധിഷ്ഠിത യാഥാര്‍ഥ്യത്തോടു വളരെ വേഗം അടുത്തുകൊണ്ടിരിക്കുന്നു. കൃത്രിമകോശങ്ങളും കൃത്രിമ മസിലുകളും കൃത്രിമ നാഡീകോശങ്ങളും ലാബുകളില്‍ സൃഷ്ടിച്ചു വിജയിച്ചുകഴിഞ്ഞു. നിലവില്‍ അവയൊക്കെയും വൈദ്യശാസ്ത്രരംഗത്തെ ഉപയോഗത്തിനു വേണ്ടിയുള്ള വിവിധഘട്ട ഗവേഷണങ്ങളിലാണ്. അവയുടെ സാങ്കേതികതയിലെ മുന്നേറ്റങ്ങള്‍ മനുഷ്യബുദ്ധിക്കും ശക്തിക്കും വെല്ലുവിളി സൃഷ്ടിക്കുന്ന അതിസങ്കീര്‍ണ്ണ ഹ്യൂമനോയിഡുകളിലേക്കും എ.ഐ. റോബോട്ടുകളിലേക്കും എത്തിയേക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)