•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പല്ലെടുത്തശേഷം ഉണങ്ങാത്ത മുറിവ്

ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍  2

പ്രമുഖ ദന്തചികിത്സാവിദഗ്ധനായ ഡോ. ജോര്‍ജ് വര്‍ഗീസ് തന്റെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തില്‍നിന്നു തിരഞ്ഞെടുത്ത ചികിത്സാറിപ്പോര്‍ട്ടുകള്‍. കോട്ടയം ഗവ. ദന്തല്‍കോളജ് പ്രിന്‍സിപ്പലും പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡന്റല്‍വിഭാഗം മേധാവിയുമായിരുന്ന ഡോ. ജോര്‍ജ് വര്‍ഗീസ് ഇപ്പോള്‍ പുഷ്പഗിരിയില്‍ ഓറല്‍ & മാക്‌സിലോഫേഷ്യല്‍ സര്‍ജനാണ്. 

ബി.എസ്.എന്‍.എലില്‍നിന്നു റിട്ടയര്‍ ചെയ്ത 61 വയസ്സുകാരന്‍ ജെയിംസ് എന്നെ കാണാന്‍ വന്നത് ഭാര്യ സാറാമ്മയെയും കൂട്ടിയാണ്. ഒരു മാസം കഴിഞ്ഞിട്ടും കീഴ്ത്താടിയിലെ അണപ്പല്ലെടുത്തശേഷമുണ്ടായ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. പരിശോധനയില്‍ വലതുവശത്തെ കീഴ്താടിയിലെ അണപ്പല്ലാണ് എടുത്തിരിക്കുന്നത്. മുറിവ് പൂര്‍ണമായും ഉണങ്ങിയിട്ടില്ല എന്നു മാത്രമല്ല, മൂന്നാമത്തെ അണപ്പല്ലിന് അല്പം ഇളക്കവുമുണ്ട്. അദ്ദേഹത്തിന് പുകവലിയോ മദ്യപാനമോ വെറ്റിലമുറുക്കോ ഒന്നുമില്ല. മലയാളത്തിലെ ഒരു ചൊല്ലുപോലെ 'പച്ചവെള്ളം ചവച്ചിറക്കുന്നയാള്‍.' ഒരു ഒ.പി.ജി. (താടിയെല്ലിനുള്ള പ്രത്യേകകരം എക്‌സ്‌റേ) വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. കൂടുതല്‍ സംശയങ്ങളും ചോദിച്ചത് ഭാര്യ സാറാമ്മയാണ്. ജെയിംസ് അദ്ദേഹത്തിന്റെ ഭയവും ആകുലതയും ഉള്ളില്‍ ഒതുക്കുന്നതായി എനിക്കനുഭവപ്പെട്ടു. പുരുഷന്മാര്‍ പൊതുവെ അങ്ങനെയാണല്ലോ.എന്നാല്‍, ഭാര്യയ്ക്കുള്ള സംശയങ്ങള്‍ നിരവധിയായിരുന്നു. എന്നോളം പ്രായമുള്ള ജെയിംസിനോട് എനിക്കു പ്രത്യേക താത്പര്യം തോന്നി.  ഒപിജി എക്‌സ്‌റേ എടുക്കാന്‍ പോയ അവര്‍ അരമണിക്കൂറിനുള്ളില്‍ത്തന്നെ തിരികെവന്നു. ഒപിജിയില്‍ കണ്ടത് എന്നെ അദ്ഭുതപ്പെടുത്തി. പല്ലെടുത്ത സ്ഥാനത്തു പുതിയ അസ്ഥി ഉണ്ടാകുന്നതിനുപകരം വളരെയേറെ അസ്ഥി ദ്രവിച്ചുപോയിരിക്കുന്നു. കൂടാതെ, പിറകിലുള്ള പല്ലിനു ചുറ്റുമുള്ള അസ്ഥിയും നഷ്ടപ്പെട്ടിരിക്കുന്ന കാഴ്ചയാണു കണ്ടത്. അസുഖം വിചാരിച്ചതിലും ഗുരുതരമാണെന്നെനിക്കു മനസ്സിലായി. പക്ഷേ, ഈ വിവരം അവരുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു അപ്പോഴത്തെ പ്രശ്‌നം. രോഗസ്ഥിരീകരണത്തിനുള്ള പരിശോധന ബയോപ്‌സിയാണ്. ഞാന്‍ അതവരെ ധരിപ്പിച്ചു. അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ പറഞ്ഞത് മനസ്സിലാകാത്തതാണെന്ന് എനിക്കു തോന്നി. 
അതിനാല്‍ ഞാന്‍ തുടര്‍ന്നു:
''പേടിക്കാനൊന്നുമില്ല. പത്തു മിനിറ്റു നേരത്തെ കാര്യമേയുള്ളൂ. ലോക്കല്‍ അനസ്‌തേഷ്യ (കുത്തിവച്ചു മരവിപ്പിക്കുക)മതി.''
തുടര്‍ന്നു സംസാരിച്ചത് സാറാമ്മയാണ്:
''ഡോക്ടര്‍, എന്റെ ഭര്‍ത്താവിന് കാന്‍സര്‍ ആണോ?''
എന്നെ കുഴയ്ക്കുന്ന ചോദ്യമായിരുന്നു അത്. അതേയെന്നും അല്ലായെന്നും പറയാന്‍ കഴിയാത്ത അവസ്ഥ.
''ബയോപ്‌സിയാണ് രോഗനിര്‍ണയത്തിന് അന്തിമമായിട്ടുള്ള പരിശോധന.'' ഞാന്‍ പറഞ്ഞു.
കാര്യത്തിന്റെ ഗൗരവം അവര്‍ക്കു മനസ്സിലായെന്നു തോന്നുന്നു. ജെയിംസാണ് അതിനു മറുപടി പറഞ്ഞത്: 
''ശരി ഡോക്ടര്‍, എന്നാല്‍ നാളെത്തന്നെ ബയോപ്‌സി എടുക്കാന്‍ ഞാന്‍ തയ്യാറാണ്.''
കേട്ടപ്പോള്‍ എനിക്കും ആശ്വാസമായി. എന്നെ അവര്‍ വിശ്വസിച്ചല്ലോ? അവരെ സമാധാനിപ്പിച്ചുകൊണ്ടു ഞാനവരെ യാത്രയാക്കി.
പിറ്റേദിവസം പറഞ്ഞ സമയത്തുതന്നെ അവര്‍ വരികയും ബയോപ്‌സി പരിശോധന നടത്തുകയും ചെയ്തു (രോഗനിര്‍ണയത്തിനായി രോഗം ബാധിച്ച ഭാഗത്തെ കുറച്ചു കോശങ്ങള്‍ മുറിച്ചെടുത്തു ലാബില്‍ പ്രോസസ് ചെയ്തു മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചു രോഗനിര്‍ണയം നടത്തുകയെന്നുള്ളതാണ് ബയോപ്‌സി). സാധാരണ ബയോപ്‌സിയുടെ ഫലം അറിയാന്‍ ഒരാഴ്ചവരെ എടുക്കും. ഈ വസ്തുത ഞാന്‍ അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, മൂന്നാം ദിവസം മുതല്‍ ബയോപ്‌സിയുടെ ഫലം അറിയുവാനായി അവര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഉത്കണ്ഠയും ഭയവുമാണ് അവരെ ഇതിനു പ്രേരിപ്പിച്ചതെന്ന് എനിക്ക് പിന്നീട് മനസ്സിലായി. അഞ്ചാംദിവസം റിസള്‍ട്ട് ലഭിച്ചു: 'ണലഹഹ റശളളലൃലിശേമലേറ ൂൌമാീൗ െരലഹഹ രമൃരശിീാമ' സാധാരണ വായില്‍ വരാന്‍ സാധ്യതയുള്ള  കാന്‍സറാണിത്. നല്ല വിദ്യാഭ്യാസമുള്ള അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നുള്ളതായിരുന്നു എന്നെ അഭിമുഖീകരിച്ച ആദ്യത്തെ പ്രശ്‌നം. ബയോപ്‌സി റിപ്പോര്‍ട്ടനുസരിച്ചു പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ്. എന്നിരുന്നാലും ഓപ്പറേഷനിലൂടെ കീഴ്ത്താടിയുടെ ഒരു വശം നീക്കം ചെയ്യണം. റേഡിയേഷനും വേണ്ടിവരും. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഈ വാര്‍ത്ത അവരെ തകര്‍ത്തുകളയുമെന്ന് എനിക്കുമനസ്സിലായി.
''ചെറിയൊരു പ്രശ്‌നമുണ്ട്,'' ഞാന്‍ പറഞ്ഞു.
''എന്താണ്?'' സാറാമ്മയാണു ചോദിച്ചത്.
''വേറൊരു ഡോക്ടറെക്കൂടി കണ്‍സള്‍ട്ട് ചെയ്യുന്നതു നന്നായിരിക്കും.'' ഞാന്‍ അഭിപ്രായപ്പെട്ടു.
''ആരെയാണ്?''
''ഒരു ഓങ്കോളജിസ്റ്റിനെ'' (ഒരു കാന്‍സര്‍ സ്‌പെഷ്യലിസ്റ്റിനെയാണ് ഇനി കാണേണ്ടതെന്നു തെളിച്ചുപറയാന്‍ എനിക്കു മടി തോന്നി.) 
എന്റെ സുഹൃത്തായ കാന്‍സര്‍ സര്‍ജന് ഞാന്‍ ഒരു കത്ത് നല്കി അവരെ സമാധാനിപ്പിച്ചു യാത്രയാക്കി.
പോകുന്നതിനുമുമ്പ് അവരെ ഞാന്‍ ഓര്‍മിപ്പിച്ചു:
''ഡോക്ടറെ കണ്ടശേഷം എന്നെ വിവരം അറിയിക്കണം കേട്ടോ.''
എന്നാല്‍ പിന്നീട് അവര്‍ എന്നെ ബന്ധപ്പെട്ടില്ല.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)