•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മതസ്വാതന്ത്ര്യവും വ്യക്തിനിയമങ്ങളും ഭരണഘടനാതത്ത്വങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍

ന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്നു ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നു. മതവൈവിധ്യങ്ങളുടെയും ബഹുസ്വരതകളുടെയും ആഘോഷമാണ് ഭരണഘടനയുടെ ആമുഖത്തില്‍ വിവക്ഷിക്കുന്ന മതേതരത്വം എന്ന ദര്‍ശനം. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയിലെ 25 മുതല്‍ 28 വരെയുള്ള നാലു വകുപ്പുകള്‍ പൗരന്മാര്‍ക്കു മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍  25  ഇങ്ങനെ പറയുന്നു: ''എല്ലാ ആളുകള്‍ക്കും മനഃസാക്ഷിസ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായി മതത്തില്‍  വിശ്വസിക്കുന്നതിനും, ആചരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു''. ഇവിടെ 'ആചരിക്കുന്നതിനും' എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി പിന്തുടരുന്നതിനും അത് അനുശാസിക്കുന്ന നിയമങ്ങളും കീഴ്വഴക്കങ്ങളും പിന്തുടരുന്നതിനുമുള്ള അവകാശമാണ്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും ആചാരങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയും മതങ്ങളുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളുമായിക്കൂടി കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വത്തെക്കുറിച്ച് പ്രഗല്ഭ അഭിഭാഷകനായ ഡോ. രാജീവ് ധവാന്‍  വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ''ഇന്ത്യയില്‍ ഭരണഘടനാപരമായ മതേതരത്വത്തിനു മൂന്നു ഘടകങ്ങളുണ്ട്. ഒന്നാമതായി, വിശ്വാസത്തിനു മാത്രമല്ല, ഒരു മതത്തിന്റെ ആചാരങ്ങള്‍ക്കും  അനുഷ്ഠാനങ്ങള്‍ക്കുംകൂടി സംരക്ഷണം നല്‍കുന്ന മതസ്വാതന്ത്ര്യം. രണ്ടാമതായി, സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങളടക്കമുള്ള ഭരണകൂട ഇടപെടലുകള്‍ക്കു തടയിടാത്ത മതനിരപേക്ഷത. മൂന്നാമതായി, ചില വിശ്വാസാചാരങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക''. ഇവ മൂന്നും ഇന്ത്യന്‍ ഭരണഘടനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന ലക്ഷ്യമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
വിശ്വാസാചാരങ്ങളെ/വ്യക്തിനിയമങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക എന്നതുകൊï് ഉദ്ദേശിക്കുന്നത് മതസ്വാതന്ത്ര്യത്തിലെ രാഷ്ട്രത്തിന്റെ ഇടപെടല്‍തന്നെയാണ്. ഈ ഇടപെടലിനുള്ള അവകാശം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 25 ന്റെ ഉപവകുപ്പായ 25 (2) ല്‍ ഭരണഘടന രാഷ്ട്രത്തിനു നല്‍കുന്നുï്. 25 (2) ഇപ്രകാരം പറയുന്നു: 'ഈ അനുച്ഛേദത്തിലെ യാതൊന്നും  മതാചരണത്തോടു ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവര്‍ത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവര്‍ത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ;  സാമൂഹികക്ഷേമത്തിനും സാമൂഹികപരിഷ്‌കരണത്തിനും അല്ലെങ്കില്‍ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങള്‍ എല്ലാ ഇനത്തിലും വിഭാഗത്തിലും പെട്ട ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കുന്നവിധം വ്യവസ്ഥ ചെയ്യുന്നതോ; ആയ നിലവിലുള്ള ഏതെങ്കിലും നിയമം നിര്‍മിക്കുന്നതില്‍നിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല'.
തിയുടെ ഇടപെടലുകള്‍ സാധ്യമാണ് എന്നും വാദമുയര്‍ന്നു. ഷബാനുബീഗം കേസോടുകൂടി ഏകീകൃത സിവില്‍ കോഡ് മുസ്ലീംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളുമായി മാത്രം ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. ഷബാനുബീഗം കേസിലെ വിധി മറികടക്കാന്‍ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആവശ്യപ്രകാരം പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ അതിനെ  മുസ്ലീംപ്രീണനമായി ചിത്രീകരിക്കാനും കേന്ദ്രസര്‍ക്കാരിനെതിരേ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും ആര്‍എസ്എസും സംഘപരിവാറും  ശ്രമിച്ചു.
ഷബാനുബീഗം കേസുമുതല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദുഭൂരിപക്ഷത്തെ സംഘടിപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമായി ഏകീകൃത സിവില്‍ കോഡ് മാറി. ജസ്റ്റീസ് സി ജെ ഭഗവതി 'രാജ്യത്തെ ഒരു വ്യക്തിനിയമവും ഭരണഘടനയുടെ മുകളില്‍ അല്ല' എന്ന് മേരി റോയി കേസില്‍ ഒന്നാമതായി വിധിവാചകം എഴുതിയതിലൂടെ സംഘപരിവാറിന്റെ ഏകീകൃത സിവില്‍ കോഡിനെ മുന്നില്‍നിറുത്തിയുള്ള പ്രചാരണത്തിന് മൂര്‍ച്ചയും തീവ്രതയും വര്‍ദ്ധിച്ചു . ഷബാനുബീഗം കേസുമുതല്‍ ഇങ്ങോട്ടുള്ള നിരവധി കോടതിയുത്തരവുകളിലും പാര്‍ലമെന്റിന്റെ നിയമനിര്‍മാണങ്ങളിലും മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നു കാണാം.
ആദ്യം പരിമിതമായ ഇടപെടലുകളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെങ്കില്‍, ഇപ്പോള്‍ പൂര്‍ണമായും മതവിഷയങ്ങളില്‍  ഇടപെടുന്ന അവസ്ഥയിലേക്കു കോടതികള്‍ എത്തിയിരിക്കുന്നു. മുത്തലാക്കും അയോധ്യയും ശബരിമലയും ഹിജാബും എല്ലാം ഇന്നു നിര്‍വചിക്കപ്പെടുന്നത് കോടതികളുടെ ഇടപെടലുകളിലൂടെയാണ്.  ഷബാനുബീഗം കേസ് (1985), മേരി റോയി കേസ് (1986), സരള മുഗ്ദള്‍  കേസ് (1995), ഫാ. ജോണ്‍  വള്ളമറ്റം കേസ് (2003), മുത്തലാക്ക് കേസ് (2017) തുടങ്ങിയ പ്രമാദമായ കേസുകളിലൂടെ  സുപ്രീംകോടതി എത്തിനില്‍ക്കുന്നത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിയേ തീരൂ എന്ന വിധികളില്‍ ആണ്. കൂടാതെ, 1972 ലെ ഇന്ത്യന്‍ ക്രിസ്തീയ വിവാഹനിയമം ഭേദഗതി ചെയ്യണം എന്ന വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ച് 2001 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയ  ചീഫ്  ജസ്റ്റീസ് ടി.എസ് താക്കൂര്‍, ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ 2016 ലെ വിധിയും വ്യക്തിനിയമങ്ങളിലെ കോടതികളുടെ മാറുന്ന സമീപനമായാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമുളള വിവാഹമോചനം നേടിയാല്‍ മാത്രമേ  മറ്റൊരു വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത്തരം പുനര്‍വിവാഹങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും ആയിരുന്നു കോടതിയുടെ വിധി. 2001 ല്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്ത  ക്രിസ്ത്യന്‍  വിവാഹമോചനനിയമത്തിലെ 10 (എ) വകുപ്പുപ്രകാരം, ക്രിസ്ത്യന്‍ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍  രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇന്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നിരിക്കേ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്ക് ഇത് രണ്ടു വര്‍ഷമായി ഉയര്‍ത്തിയ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് ഇന്ത്യന്‍ ക്രിസ്തീയവിവാഹനിയമത്തിലെ  10 എ വകുപ്പ്  അസാധുവാക്കുകയാണു ചെയ്തത്.
ഏറ്റവും ഒടുവിലായി, പള്ളികളിലും ദര്‍ഗകളിലും പ്രവേശിക്കുന്നതിന് മുസ്ലീം സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മം,  സമുദായത്തിനു പുറത്തു വിവാഹിതരായ പാര്‍സിസ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിലക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം ഒരുമിച്ച്  ശബരിമലയിലെ സ്ത്രീപ്രവേശനത്തര്‍ക്കവുമായി    ബന്ധപ്പെടുത്തി പൊതുനിഗമനകളില്‍ എത്താന്‍ ഏഴ് അംഗങ്ങള്‍ അടങ്ങിയ വിശാല ഭരണഘടനാബെഞ്ചിനോട് ആവശ്യപ്പെടുകവഴി ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കും സുപ്രീംകോടതി ചൂണ്ടുവിരല്‍ നീട്ടുന്നുണ്ട്. ഏകസിവില്‍ കോഡിനുവേണ്ടി ശക്തമായി വാദിക്കുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ സുപ്രീംകോടതിയുടെ ഈ റഫറന്‍സ്  സന്തോഷിപ്പിക്കുന്നുണ്ട്  എന്നതില്‍ സംശയമില്ല. 
മതവിശ്വാസവും വ്യക്തിനിയമവും പോലെയുള്ള കാര്യങ്ങളില്‍ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ഭരണഘടനയും കോടതികളും ഉയര്‍ത്തിപ്പിടിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. പൊതുസമൂഹവും സ്വാഗതം ചെയ്യുന്നത് അതാണ്. പക്ഷേ ബാധിക്കപ്പെടുന്ന മതവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ട സംവിധാനങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ വ്യക്തിനിയമങ്ങള്‍ മുകളില്‍നിന്ന് സ്റ്റേറ്റ് അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിനോ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനോ യോജിച്ചതല്ല. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ഭരണകൂടം ഇപ്പോള്‍ സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ഈ ദിശയില്‍ ഉള്ളതാണ് എന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹം തന്നെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)