•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചാറ്റ് ജി പി റ്റി മനുഷ്യബുദ്ധിക്കു ഭീഷണിയോ?

വമാധ്യമങ്ങളിലൂടെ  ക്ലിക്കു ചെയ്തു പോകുമ്പോള്‍ കൂടുതല്‍ സമയം ഒരു പ്രത്യേക ചിത്രത്തിലോ വീഡിയോയിലോ, വിവരണങ്ങളിലോ കണ്ണുകള്‍ ഉടക്കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) അത് തിരിച്ചറിയും. ക്ലിക്കു ചെയ്ത വ്യക്തിയുടെ ക്ലിക്ക് എന്തിനായിരുന്നു? എന്തുതരം താത്പര്യമുള്ളയാളാണ് തുടങ്ങി എ.ഐ. ബുദ്ധിശാലിയായ ഒരു ഷെര്‍ലോക് ഹോംസായി മാറിയിരിക്കും. ഓണ്‍ലൈന്‍ മീഡിയയില്‍ നമുക്ക് ഒരു പരസ്യം വരുന്നതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ചില കമന്റ് പോസ്റ്റുകള്‍ ഇടുമ്പോള്‍ വാണിങ്ങും നിരോധനവും വരുന്നതുവരെയുള്ളതിനു പിന്നില്‍ മനുഷ്യമസ്തിഷ്‌കമല്ല; മറിച്ച്, എ.ഐ. ബുദ്ധിയാണ്.

ഒരു കമ്പ്യൂട്ടര്‍ വര്‍ക്കിങ് ബേസ് എന്നതു ബൈനറി സിസ്റ്റമാണ്. ഇലക്ട്രിക്കല്‍ സിഗ്‌നല്‍ Zero (off ), one (on)ആയി പ്രകടമാകുന്നതിന്റെ പല പാറ്റേണുകളും അവയുടെ നെറ്റ് റിസള്‍ട്ടുകളുമാണ് നമ്മള്‍ ഔട്ട്പുട്ടായി കാണുന്നത്. ഒരു എല്‍.ഇ.ഡി. സ്‌ക്രീനില്‍ ദൃശ്യമാകുന്നത് നെടുകയും കുറുകയും നിരത്തിയ എല്‍.ഇ.ഡിയുടെ വിവിധ ചാര്‍ജിലുള്ള ഓണ്‍, ഓഫ്
മാത്രമാണ്. വിവിധ ആവൃത്തികളില്‍ ഓണായി നില്‍ക്കുന്ന എല്‍.ഇ.ഡികളാണ് ദൃശ്യങ്ങളായി നമ്മള്‍ തെറ്റിദ്ധരിക്കുന്നത് എന്നതാണു യാഥാര്‍ഥ്യം. ഒരു മരുന്നിന്റെ രാസഘടനയുടെ നിര്‍മാണവും അവയുടെ പ്രവര്‍ത്തനവും രോഗി അറിയണമെന്നില്ല. കമ്പ്യൂട്ടര്‍ മെഷീന്‍ ലാംഗ്വേജ് ബൈനറി കണ്‍വെര്‍ഷന്‍ പ്രോഗ്രാം ചെയ്യുന്നവര്‍പോലും അറിയുന്നില്ല. നിത്യജീവിതത്തില്‍ ഉപഭോക്താക്കള്‍ ഇത്തരം സങ്കീര്‍ണത അറിയേണ്ട ആവശ്യമില്ലതന്നെ. പക്ഷേ, വിവിധ സാങ്കേതികവിദ്യകളുടെ കണ്ടെത്തലിന് ഇത്തരം മൈക്രോ അറിവുകളുടെ ഇഴകീറിയ ഗവേഷണബുദ്ധി ആവശ്യമാണ്. ആറ്റം, തന്മാത്ര, കോശം, ന്യൂറോണ്‍ തുടങ്ങിയ സൂക്ഷ്മനിര്‍മാണഘടകങ്ങളുടെ പ്രവര്‍ത്തനം അറിഞ്ഞുതന്നെയാണ് എ.ഐ. മുതലുള്ള ടെക്‌നോളജികളുടെ വികാസം നടക്കുന്നത്.
കൃത്രിമബുദ്ധിയിലേക്കെ ത്താന്‍ മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനം അനാവരണം ചെയ്തു കോപ്പി ചെയ്യേണ്ടത് ആവശ്യമാണ്. അതിന്റെ ഓരോ മേഖലയിലും ഇപ്പോള്‍ വേര്‍തിരിഞ്ഞു ഗവേഷണം നടന്നുവരുന്നു. പത്തു വര്‍ഷം കഴിഞ്ഞുള്ള ചില എ.ഐ. മേഖലകള്‍ ചിലപ്പോള്‍ അധ്യാപകര്‍, കണ്ടന്റ് റൈറ്റര്‍, ജേര്‍ണലിസ്റ്റ്, ബാങ്കിങ്, ഗ്രാഫിക്‌സ് തുടങ്ങി കമ്പ്യൂട്ടര്‍ പ്രോഗാമറെപ്പോലും മാറ്റിസ്ഥാപിച്ചേക്കാം. അടുത്തിടെ ജനകീയമായതും ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നതുമായ ചാറ്റ് ജി.പി.റ്റി. എന്നത് വിവിധ എ.ഐ. മേഖലകളിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാഖമാത്രം. ചാറ്റ് ജി.പി.റ്റി. എന്നത് യഥാര്‍ഥത്തില്‍ കമ്പ്യൂട്ടര്‍ ബോട്ടുകളാണ്.
ആപ്പുകളും ബോട്ടുകളും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍, ആപ്പുകള്‍ ഷോപ്പിങ് മാള്‍ സ്റ്റോറുകള്‍പോലെയാണ്. അവിടെ നിങ്ങള്‍ക്ക് അനവധി ഷോപ്പുകളില്‍ ചുറ്റിക്കറങ്ങാനും ആവശ്യമായ കാര്യങ്ങള്‍ തിരയാനും കഴിയും. ബോട്ടുകള്‍ എന്നത് ഒരൊറ്റ ഷോപ്പുപോലെയാണ്. നിങ്ങള്‍ എന്തിനാണ് ഒരു പ്രത്യേക ഷോപ്പില്‍ പോകുന്നതെന്നും എന്താണു വാങ്ങാന്‍ പോകുന്നതെന്നും നിങ്ങള്‍ക്കറിയാം. 
എന്താണു ബോട്ട്?
ഒരു മനുഷ്യന്റെ ജോലിയെ അനുകരിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമായ റോബോട്ടിന്റെ ചുരുക്ക നാമമാണ് ഇന്റര്‍നെറ്റ്‌ബോട്ടുകള്‍. മനുഷ്യരില്‍നിന്നുള്ള പ്രത്യേക നിര്‍ദേശങ്ങളില്ലാതെ ആവര്‍ത്തിച്ചുള്ള വിവിധ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ വിവിധ തരത്തിലുള്ള ബോട്ടുകള്‍ ഉപയോഗിക്കുന്നു. അവ നുഴഞ്ഞു കയറി അപകടം വിതയ്ക്കുന്ന  മാല്‍വെയര്‍ രൂപത്തിലും സൃഷ്ടിക്കപ്പെടുന്നു. 
ബോട്ടുകളില്‍ വിവിധ എ.ഐ. മോഡലുകള്‍ സംയോജിപ്പിച്ചാല്‍ അവ നൂതന ചാറ്റ് ബോട്ടുകളായി. ചാറ്റ് ബോട്ടുകള്‍ കോണ്‍വെര്‍സേഷന്‍ എ.ഐ.  സാങ്കേതികതയാണ്. മനുഷ്യ ഇന്‍പുട്ടുകളില്‍നിന്നു പഠിക്കാനും അവ വിശകലനം ചെയ്ത് ആശയവിനിമയത്തിനു കാരണമാകുന്ന പ്രധാന കീവേഡുകള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ മെഷീന്‍ ലേണിങ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, ഡീപ് ലേണിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍, തിയറി ഓഫ് മൈന്‍ഡ്, ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക്, എക്‌സ്‌പേര്‍ട്ട് സിസ്റ്റം, വീക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്‌നിറ്റീവ് കമ്പ്യൂട്ടിങ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ ശ്രേണികള്‍ ഉപയോഗിച്ചുവരുന്നു. അവയുടെ വിവിധ തലമുറകളിലെ സാങ്കേതികതകളില്‍ക്കൂടിയാണ് നമ്മുടെ ജീവിതം നിലവില്‍ കടന്നുപോകുന്നത്.  
മനുഷ്യനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും ചോദ്യങ്ങക്കു മറുപടി നല്‍കാനും മനുഷ്യസ്വഭാവങ്ങളെ അനുകരിക്കാനും മറ്റു വെബ്‌സൈറ്റുകളില്‍നിന്ന് ഉള്ളടക്കം ശേഖരിക്കാനും അവ യുക്തിപരമായി ശരിയും തെറ്റും തിരിച്ചറിഞ്ഞു വേണ്ടതു മാത്രം കണ്ടെത്തി ക്രോഡീകരിച്ച് ഉത്തരം നല്‍കാനും ഭാഷാ പ്രോസസിങ് (എന്‍.എല്‍.പി.) ബോട്ടുകള്‍ക്കു കഴിയും. കുട്ടികള്‍ പഠനരംഗത്ത് ഇവയെ ദുരുപയോഗം ചെയ്യാനും അധ്യാപകരെ കബളിപ്പിക്കാനും സാധ്യത ഏറെയാണ്. യന്തിരന്‍ മൂവിയില്‍ റോബോ ബ്ലൂ ടൂത്തു വഴി നിമിഷനേരം കൊണ്ടു പുസ്തകങ്ങള്‍ വായിച്ച് ഉത്തരങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതും ചികിത്സ വിധിക്കുന്നതും വരുംകാലങ്ങളില്‍ അസംഭവ്യമാകണമെന്നില്ല. കാരണം, എ.ഐ.  തലമുറയുടെ നവീകരണം വളരെ വേഗത്തിലാണു നടക്കുന്നത്. 
മൈക്രോസോഫ്റ്റ് ബിങ് ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ ലെക്സ്, ആപ്പിള്‍ സിരി ഒക്കെയും സിമ്പിള്‍ എ.ഐ. ചാറ്റ് ബോട്ടുകളാണ്. പക്ഷേ, ട്രൂത്ത് ജിപിറ്റിയും, ഡാര്‍ക്ക് ജിപിറ്റി, ചാറ്റ് ജിപിറ്റിയും ഗൂഗിള്‍ ബാര്‍ഡും അതിനൂതനമായി മനുഷ്യന്റെ സ്വാഭാവികഭാഷ മനസ്സിലാക്കാനും ചോദ്യങ്ങള്‍ക്കു മനുഷ്യനെപ്പോലെയുള്ള പ്രതികരണങ്ങള്‍ സൃഷ്ടിക്കാനും രൂപകല്പന ചെയ്തിട്ടുള്ള ഭാഷാമോഡലുകളാണ്. ആഴത്തിലുള്ള പഠനമാതൃകകളെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വാഭാവികഭാഷാപ്രോസസിങ്(എന്‍.എല്‍.പി.) സാങ്കേതികവിദ്യയാണ് ഇത്തരം ചാറ്റ് ബോട്ടുകള്‍. വിദൂര സാധ്യതയെങ്കിലും കൃത്രിമബുദ്ധിയുടെ അതിപ്രസരം മനുഷ്യകുലത്തിനുതന്നെ ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പുനല്‍കുന്ന അപകടകാരിയായ Chaos-GPT യുടെ ചിന്തകളും നിലവിലുണ്ട്.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)