•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പരിസ്ഥിതിനശീകരണം സര്‍ക്കാര്‍നയമോ?

പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണംമൂലം മനുഷ്യന്‍ പ്രകൃതിയുടെ ജൈവസന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടിച്ചിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച വ്യവസായവിപ്ലവം മനുഷ്യനു ഭൂമിയിലുള്ളതെല്ലാം കുത്തിക്കവരുവാന്‍ അവസരമൊരുക്കി എന്നുവേണം പറയുവാന്‍. വ്യവസായപുരോഗതി സാമ്പത്തികമായ മുന്നേറ്റങ്ങള്‍ക്കു വഴിതെളിച്ചുവെങ്കിലും, അതിന്റെ ദുരിതങ്ങള്‍ സഹിക്കേണ്ടിവന്നത് ഭൂമിയാണ്. പുറന്തള്ളപ്പെട്ട മാലിന്യങ്ങളും വിഷവാതകങ്ങളും പരിസ്ഥിതിമലിനീകരണത്തിനു കാരണമായിത്തീര്‍ന്നു. ജീവന്റെ നിലനില്പിനാധാരമായ ജൈവസംവിധാനത്തിന്റെ തകര്‍ച്ചയ്ക്കാണ് ഇതു വഴിതെളിച്ചത്. എല്ലാ വ്യവസായികവികസനപ്രവര്‍ത്തനങ്ങളുടെയും ഒഴിവാക്കാനാവാത്ത തിന്മയാണ് മലിനീകരണം. പ്രകൃതിവിഭവങ്ങളുടെ അവസാനഅംശവും കവര്‍ന്നെടുക്കുന്നതുവരെ മനുഷ്യന്‍ മത്സരിച്ചുകൊണേ്ടയിരിക്കും.
വ്യവസായവത്കരണം പരിസ്ഥിതിക്കു വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. കാടുകള്‍ വെട്ടിത്തെളിക്കുന്നത് മരുവത്കരണത്തിനു കാരണമാകുന്നു. അനധികൃതമായി മരങ്ങള്‍ വെട്ടിനിരത്തുന്നതോടെ മലകള്‍ മണ്ണൊലിച്ചു നാശമടയുന്നു. ഇത്തരത്തില്‍ കാടെല്ലാം വെട്ടിനിരത്തിയതിന്റെ ഫലമായാണ് ഝാര്‍ഖണ്ഡിലെ ഛോട്ടാനാഗപ്പൂര്‍ പീഠഭൂമിയിലെയും നീലഗിരിയിലെയും ഊട്ടിയിലെയുമെല്ലാം മഴ ശുഷ്‌കമായതതും. മുമ്പ് ഇവിടം വനനിബിഡവും ധാരാളം മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളായിരുന്നു. രാജസ്ഥാനിലെ സരിസ്‌കാ കടുവാസംരക്ഷണ റിസര്‍വ് വനത്തിനുചുറ്റും ഖനനം നടന്നതിന്റെ ഫലമായി അവിടം തരിശായി മാറുകയും വന്യജീവികള്‍ നാമാവശേഷമാകുകയും ചെയ്തു. ഈ ദുര്‍ഗതിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഇടപെട്ട് അവിടത്തെ നാനൂറില്‍പ്പരം ഖനികള്‍ അടച്ചുപൂട്ടി. പ്രകൃതിവിഭവങ്ങള്‍ ശുഷ്‌കമാകുന്നതിനും തന്മൂലം ജൈവസന്തുലിതാവസ്ഥയുടെ തകരാറിനും വ്യവസായപുരോഗതി കാരണമായിത്തീരുന്നു.
പരിസ്ഥിതിപ്രശ്‌നങ്ങള്‍
ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വ്യവസായശാലകള്‍ ഒരുപാടുപാഴ്‌വസ്തുക്കള്‍ പുറന്തള്ളുന്നുണ്ട്. വിഷവാതകങ്ങളും ഫ്രീകെമിക്കല്‍സും നിറഞ്ഞ ഇത്തരം രാസവസ്തുക്കള്‍ വെള്ളത്തിലോ മണ്ണിലോ വായുവിലോ കലരുന്നത് അവിടെയുള്ള സൂക്ഷ്മജീവികളുടെ നാശത്തിനു കാരണമായിത്തീരുന്നു. പലവിധ രോഗങ്ങള്‍ക്കും മരണത്തിനുപോലും ഇത് കാരണമാകുന്നു. പുഴകളിലെ വെള്ളം മലിനമാകുന്നതും കടല്‍ത്തീരത്തു മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും മരങ്ങളും ചെടികളും വാടിനശിക്കുന്നതുമെല്ലാം ഇത്തരത്തില്‍, വ്യവസായമാലിന്യങ്ങളുടെ അനന്തരഫലമായിട്ടാണ്. ഭൂമിയിലെ സസ്യലതാദികളുടെ നാശമാണ് മണ്ണൊലിപ്പിന്റെ പ്രധാന കാരണം.
ഫോസില്‍ഇന്ധനങ്ങള്‍ക്കും ധാതുക്കള്‍ക്കുംവേണ്ടി ഖനനം നടത്തുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ഖനനപ്രവര്‍ത്തനങ്ങള്‍ കാടുകളെയും മേല്‍മണ്ണിനെയും നശിപ്പിക്കുന്നു. ഭീമാകാരമായ യന്ത്രങ്ങള്‍ ഉപയോഗിച്ച് കാടു വെട്ടിത്തെളിച്ച് മണ്ണു നീക്കംചെയ്ത് അവിടെ കോണ്‍ക്രീറ്റ് കാടുകള്‍ രൂപപ്പെടുത്തുകയാണ് മനുഷ്യര്‍. ഇവയ്ക്ക് അകമ്പടിയായി സൂപ്പര്‍ ഹൈവേകളും ജന്മമെടുക്കുന്നു. ഖനനപ്രവര്‍ത്തനങ്ങള്‍ ഭൂഗര്‍ഭജലത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതോടൊപ്പം അവയെ മലിനമാക്കുകയും ചെയ്യുന്നു. വിഷവസ്തുവായ സള്‍ഫര്‍, സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി സള്‍ഫ്യൂറിക്കാസിഡായിത്തീരുകയും ജലത്തില്‍ കലര്‍ന്ന് ജലാശയങ്ങള്‍ അമ്ലമയമാകുകയും ചെയ്യുന്നു.
1984 ല്‍ ഭോപ്പാല്‍ വിഷവാതകദുരന്തത്തില്‍ 5000 പേര്‍ മരണമടയുകയും രണ്ടു ലക്ഷം പേര്‍ നിത്യരോഗികളായി മാറുകയും ചെയ്തു. യൂണിയന്‍ കാര്‍ബൈഡിന്റെ കീടനാശിനി നിര്‍മ്മാണശാലയില്‍നിന്നു പുറത്തുവന്ന വിഷവാതകമാണ് ഈ ദുരന്തത്തിനു കാരണം. ബല്‍ജിയത്തിലെ മ്യൂസ് താഴ്‌വരയില്‍ 1952 ലുണ്ടായ വായുമലിനീകരണത്തിന്റെ ഫലമായി ശ്വാസനാളരോഗം ബാധിച്ച് 4500 പേര്‍ മരിച്ചു. ഇത്തരത്തില്‍ നിരവധിയായ ദുരന്തങ്ങളാണ് അന്തരീക്ഷമലിനീകരണത്തിന്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വ്യവസായശാലകള്‍ അനുദിനം പുറന്തള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടിക്കുന്നു. ഗ്രീന്‍ഹൗസ് ഇഫക്ട്, ആഗോളതാപനം, അമ്ലമഴ, ഓസോണ്‍ക്ഷയം, ടെമ്പറേച്ചര്‍ ഇന്‍വര്‍ഷന്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ പരിസ്ഥിതിനാശത്തിന്റെ അനന്തരഫലങ്ങളാണ്.
ജലമലിനീകരണത്തിന്റെ പ്രധാനകാരണവും വ്യവസായങ്ങളാണ്. മിക്ക വ്യവസായശാലകളും നദീതീരങ്ങളിലാണ് സ്ഥാപിതമായിരിക്കുന്നത്. ഫാക്ടറികളിലെ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി പുഴകള്‍ മാറുന്നു. വെള്ളത്തില്‍ വിഷമയമായ രാസവസ്തു കലരുമ്പോള്‍ ജലജീവികള്‍ നശിക്കുന്നു. അതു ജൈവസംവിധാനത്തെയാകെ ബാധിക്കുന്നു. 
ഇത്തരത്തില്‍ പരിസ്ഥിതി ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. മുതലാളിമാരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുപിന്നില്‍ കെട്ടിപ്പൊക്കുന്ന വ്യവസായകേന്ദ്രങ്ങള്‍ പരിസ്ഥിതിയുടെ നിലനില്പിനെയാണ് ബാധിക്കുന്നത്. കാടും മലയും വെട്ടിത്തെളിച്ച് പടുത്തുയര്‍ത്തുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കുന്നത് അനേകായിരം ജീവനുകളെയാണ്. അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി പല സംഘടനകളും നിയമങ്ങളും നിലവിലുണ്ട്. പക്ഷേ, ചിലരുടെയൊക്കെ സുഖത്തിനും സ്വാര്‍ത്ഥതയ്ക്കുംവേണ്ടി അവ തള്ളിമാറ്റപ്പെടുന്നത് വേദനാജനകംതന്നെ.
1986 ലെ ഋി്ശൃീിാലിമേഹ ജൃീലേരശേീി അര േ(ഋജഅ) പരിസ്ഥിതിയുടെ സംരക്ഷണത്തിനായി രൂപംകൊണ്ടതാണ്. 1994 ല്‍ നിലവില്‍വരുകയും അവയെ ഇളവുകള്‍ നല്‍കി മെച്ചപ്പെടുത്തി 2006 ല്‍ നിര്‍മ്മിച്ചതുമായ ഋകഅ (ഋി്ശൃീിാലിമേഹ കാുമര േഅലൈാൈലി)േ പ്രകാരമാണ് ഇപ്പോഴത്തെ നിയമങ്ങള്‍. ഏതെങ്കിലും സ്ഥാപനങ്ങളോ വ്യക്തികളോ ഫാക്ടറി, ഖനി, ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികള്‍ തുടങ്ങുന്നുവെങ്കില്‍ അവയെപ്പറ്റി വ്യക്തമായി പഠിച്ചതിനുശേഷം മാത്രമേ പദ്ധതിക്ക് അംഗീകാരം നല്‍കാനാവൂ എന്നതാണു നിയമം. എന്നാല്‍, ഇവയെ കാറ്റില്‍ പറത്തി 'ഋകഅ 2020 ഉൃമള േമര'േ രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുതലാളിത്ത-കോര്‍പ്പറേറ്റ് കമ്പനികളുടെ ശക്തിയുപയോഗിച്ച് നിയമം തകര്‍ക്കപ്പെടുന്ന അവസ്ഥ. പുത്തന്‍നിയമഭേദഗതിപ്രകാരം, വന്‍കിട കമ്പനികള്‍ക്കു തങ്ങളുടെ പദ്ധതികള്‍ എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. പ്രവര്‍ത്തനം തുടങ്ങിയതിനുശേഷംമാത്രം അതിനെപ്പറ്റിയും അതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങളെപ്പറ്റിയും പഠിക്കുന്ന സമിതി അവരുടെ പഠനം തുടങ്ങൂ എന്നതാണ് 'ഋകഅ 2020 മര'േ ന്റെ പ്രത്യേകത. ഇത്തരം നിയമഭേദഗതി വന്നാല്‍ അത് വളരെയധികം പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കാരണമായിത്തീരും എന്നതില്‍ യാതൊരു സംശയവുമില്ല. ഋകഅ യുടെ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സഹായിക്കുന്ന ഈ നിയമഭേഗതി പ്രകൃതിക്കും സമൂഹത്തിനും വരുത്തിവയ്ക്കുന്ന ആഘാതം വളരെയേറെയാണ്. വിശാഖപട്ടണം വാതകച്ചോര്‍ച്ച, മണ്ണിടിച്ചില്‍, തീപ്പിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഇനിയുമുണ്ടാകാതിരിക്കണമെങ്കില്‍ നാം പ്രതികരിച്ചേ മതിയാകൂ. സാധാരണക്കാരന്റെ ജീവനും സ്വത്തിനും ഭീഷണിയായിക്കൊണ്ട് അവന്റെ സ്വാതന്ത്ര്യത്തെയും, അവകാശത്തെയും ചോദ്യംചെയ്യുകയാണ് ഇവിടെ.
മുതലാളിത്ത-അധികാരദണ്ഡ് ഉപയോഗിച്ച് പാവങ്ങളുടെ ജീവിതങ്ങളെ ചൂഴ്‌ന്നെടുക്കുന്ന സമൂഹമാണിത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൂട്ടുനിന്നുകൊണ്ട് സാധാരണക്കാരന്റെ അവകാശങ്ങളെ നിഷേധിക്കുന്ന സര്‍ക്കാരും അധികാരികളും യഥാര്‍ത്ഥത്തില്‍ നമ്മുടെ സംരക്ഷകരാണോ? പാവങ്ങളില്‍നിന്ന് ഉള്ളതെല്ലാം പെറുക്കിയെടുത്ത് മുതലാളിത്ത-വ്യവസായനേതാക്കള്‍ക്കു നല്‍കുമ്പോള്‍ നോക്കിനില്‍ക്കാനേ നമുക്കാവുന്നുള്ളൂ. പണവും പ്രതാപവും ഉള്ളവന് എന്തും ചെയ്യാം എന്ന അവസ്ഥ.
പരിസ്ഥിതിയെ ബാധിക്കുന്ന ഇത്തരം നിയമഭേദഗതികള്‍ സംഭവിക്കുന്നത് വേദനാജനകം തന്നെ. മരങ്ങളും ചെടികളും ജീവജാലങ്ങളും പച്ചപുതച്ച പ്രകൃതിയെ നശിപ്പിക്കുന്ന, ഇത്തരം പ്രശ്‌നങ്ങളെ നാം നേരിടേണ്ടിയിരിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണവും അതിവേഗത്തിലുള്ള വ്യവസായവത്കരണവും ഈ ഭൂമിയില്‍ ജീവന്റെ നിലനില്പിനു ഭീഷണിയായിട്ടുണെ്ടന്നതില്‍ സംശയമില്ല. നഷ്ടപ്പെട്ടുപോകാതെ ഈ പ്രകൃതിസൗന്ദര്യം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റത്തോടൊപ്പം മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പരാക്രമങ്ങള്‍ക്കിടയില്‍ പ്രകൃതി ഇനിയും നശിച്ചുകൂടാ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)