•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചപ്പുചവറുകള്‍ സ്വര്‍ണമാക്കാം

ന്ത്യ ഒഴിച്ച് ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വിനാശകരമായ 'ഇന്‍സിനിറേഷന്‍ പ്ലാന്റുകള്‍' നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ചപ്പുചവറുകള്‍ ചൂളയിലിട്ടു ഭസ്മീകരിക്കുമ്പോള്‍ ചൂളയില്‍ പിടിപ്പിച്ചിരിക്കുന്ന പുകക്കുഴലുവഴി ചാക്രികഘടനയും ഉഗ്രവിഷവുമുള്ള വാതകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡും പോളിക്ലോറോഡൈബെന്‍സോ ഡയോക്‌സിനും [Polychlorodibenzodioxins (PCDDs) പോളിക്ലോറോഡൈബെന്‍സോ ഫ്യൂറാനും [Polychlorodib- enzofurans (PCDFs) അന്തരീക്ഷത്തിലേക്കു കലരുന്നു. ഇതു മണ്ണിലും കുടിവെള്ളത്തിലും കലരുന്നു. ചെടികള്‍ മണ്ണില്‍നിന്നും വെള്ളത്തില്‍നിന്നും വേരുകള്‍വഴി വലിച്ചെടുക്കുന്നു. സസ്യങ്ങളും സസ്യങ്ങളില്‍ ഉïാകുന്ന ഫലങ്ങളും കഴിക്കുന്ന സര്‍വ്വജീവജാലകങ്ങള്‍ക്കും ദോഷകരമായി ഭവിക്കുന്നു. 

ഇന്‍സിനിറേഷന്‍ പ്ലാന്റിന്റെ ദോഷഫലങ്ങള്‍
അന്തരീക്ഷത്തിലേക്കു കലര്‍ന്നിരിക്കുന്ന വിഷവാതകങ്ങള്‍ ശ്വസിക്കുന്നതുമൂലം Bronchitis (ശ്വാസനാളത്തിന്റെ പുറംതൊലിയിലുണ്ടാകുന്ന വീക്കം), അേൊമ(ശ്വാസകോശത്തില്‍ കഫക്കെട്ടല്‍ ഉണ്ടാകുമ്പോള്‍ ശ്വാസംമുട്ടുന്ന രോഗം) Emphycema  (ശ്വാസകോശത്തിലെ വായുസഞ്ചികള്‍ക്ക് ഉണ്ടാകുന്ന വീക്കം), ലംഗ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുണ്ടാകുന്നു. ഡയോക്‌സിനും ഫ്യൂറാനും കരളിനെ ബാധിക്കുന്നു. മനുഷ്യരില്‍ വന്ധ്യതയ്ക്കും കാരണമാകുന്നു.
ഇന്ത്യയിലെ  ജനങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ അന്തരീക്ഷത്തില്‍ ആവശ്യത്തിലേറെ വിഷപ്പുകയും പൊടിയും ഡീസല്‍ ഫ്യൂംസും ലെഡ് ഓക്‌സൈഡും  നൈട്രസ് ഓക്‌സൈഡും ഉണ്ട്.  മെഡിക്കല്‍ വേയ്സ്റ്റും മുനിസിപ്പല്‍ വേസ്റ്റും ഇന്‍സിനിറേറ്റ്  ചെയ്യുന്നതുമൂലം ഡൈയോക്‌സിന്‍ ഫ്യൂറാന്‍ എന്ന ഉഗ്രവിഷവാതകങ്ങള്‍  അന്തരീക്ഷത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. 
1994 ല്‍ അമേരിക്ക ഈ വിഷവാതകങ്ങളുടെ ഭീകരതയെപ്പറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫിന്‍ലന്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്‍സിനിറേഷന്‍ പ്ലാന്റ്'പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വന്നു. ഇന്‍സിനിറേഷന്‍ പ്ലാന്റിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള സസ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏതാണ്ട് 15-25 ശതമാനംവരെ ഡയോക്‌സിന്‍ ഉള്ളതായി കണ്ടു. ഉടനെതന്നെ ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിറുത്തി. പകരം പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. 
2012 ല്‍ ഡല്‍ഹിയില്‍ കൈക്കൂലിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരും ഭരണകക്ഷിയില്‍പ്പെട്ടവരും ചേര്‍ന്ന് ഒക്കാല''എന്ന സ്ഥലത്ത് ഇന്‍സിനിറേഷന്‍ പ്ലാന്റ് സ്ഥാപിച്ചു. കമ്പനിക്കാര്‍ വളരെയധികം  സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്ലാന്റ് സ്ഥാപിച്ചതെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും മേയ് 2013 ല്‍ നടത്തിയ പരിശോധനയില്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഹ്യൂറാനും 12.5 ശതമാനത്തോളം ഉണ്ടെന്നു ബോധ്യപ്പെട്ടു. 
ജനങ്ങള്‍ക്കു ദോഷകരമാണെന്നു ബോധ്യപ്പെട്ടിട്ടും കമ്പനിയുമായി കൂട്ടുചേര്‍ന്ന് കൂടുതല്‍ പ്ലാന്റുകള്‍  ഡല്‍ഹി സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തു. 
പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍
പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ വിഷവാതകങ്ങളെയും ഇല്ലാതാക്കാനും അതുവഴി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉച്ഛിഷ്ടത്തില്‍നിന്ന് ഓയിലും ലിക്യുഫൈഡ് പെട്രോളിയം ഗ്യാസും (LPG) ഗ്രീന്‍ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കാനും സാധിക്കുന്നു. 
1000 മുതല്‍ 3000 വരെ ഡിഗ്രിയുള്ള ചൂടില്‍ ഉച്ഛിഷ്ടം ഭസ്മീകരിക്കുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഇല്ലാതാകുകയും കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും ലഭിക്കുകയും ചെയ്യുന്നു. പെട്രോകെമിക്കല്‍ വ്യവസായത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും. ഇതുകൊണ്ട് ഗ്യാസ് ടര്‍ബയിന്‍ പ്രവര്‍ത്തിപ്പിച്ച് ഗ്രീന്‍ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കാം. വാഹനങ്ങള്‍ക്കും വിമാനത്തിനുമുള്ള ഫ്യൂവലും ആക്കി മാറ്റാം. പ്ലസ്മാ ഗ്യാസിഫിക്കേഷന്‍വഴി ഡൈമീതൈല്‍ ഈതര്‍ കിട്ടുകയും അതു ഘനീഭവിപ്പിച്ചാല്‍ ഡീസലിനുപകരം ഫ്യൂവലായി വണ്ടിയോടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. മേല്‍ത്തരം ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (LPG)  ലഭിക്കുകയും ചെയ്യും. 
ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുന്നതുകൊണ്ട് 1000 മുതല്‍ 3000 വരെ ഡിഗ്രി സെല്‍ഷ്യസില്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും വിഘടിച്ച്  ഇല്ലാതാകുന്നു. 
ജപ്പാനില്‍ ''യോഷി'' എന്ന സ്ഥലത്ത്  24 ടണ്‍ ഗാര്‍ബേജ് ഭസ്മീകരിക്കുന്ന പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട.് 10 വര്‍ഷത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഡയോക്‌സിന്റെയും ഫ്യൂറാന്റെയും തോത്. 
ഇന്ത്യയൊഴിച്ച് ലോകമെമ്പാടുമായി 200 മുനിസിപ്പാലിറ്റികളില്‍ പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 
അമേരിക്കയിലുള്ള ''SOLENA ''എന്ന ബയോഫ്യൂവല്‍ കമ്പനിയുമായി ചേര്‍ന്ന് ലണ്ടനില്‍ ഒരു  ദിവസം ലഭിക്കുന്ന 1500 ടണ്‍ മുനിസിപ്പല്‍ വേസ്റ്റ് പ്ലാസ്മ ഗ്യാസിഫിക്കേഷന്‍വഴി 16 മില്യന്‍ ഗ്യാലന്‍ ഏവിയേഷന്‍ ടര്‍ബയിന്‍ ഫ്യൂവലും 9 മില്യന്‍ ഗ്യാലന്‍ നാഫ്തയും 40 മെഗാവാട്ട് ഗ്രീന്‍ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
SOLENA എന്ന കമ്പനി ലുപ്തന്‍സായ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന പ്ലാന്റില്‍ നാഫ്തായ്ക്കുപകരം ഡീസല്‍ ഫ്യൂവലാണ് ഉണ്ടാക്കുന്നത്. 
സ്വീഡന്‍കാര്‍ അയല്‍രാജ്യങ്ങളില്‍നിന്നു ചപ്പുചവറുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉച്ഛിഷ്ടവും ഓയിലും കറന്റും ഉത്പാദിപ്പിക്കാന്‍ ഇറക്കുമതി ചെയ്യുന്നു. 
 2013 ലെ കണക്കനുസരിച്ച് ഒരു ദിവസം 5-6 ലക്ഷം ടണ്‍  വരെ ഉച്ഛിഷ്ടം ഉണ്ടാകുന്നുണ്ട്. ഇത് പ്ലാസ്മ ഗ്യാസിഫിക്കേഷന്‍വഴി ഭസ്മീകരിച്ചാല്‍ ആവശ്യാനുസരണം സര്‍ക്കാര്‍വക വണ്ടികള്‍ ഓടിക്കാന്‍ ഫ്യുവലും ആയിരക്കണക്കിനു മെഗാവാട്ട് ഗ്രീന്‍ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കുവാന്‍ സാധിക്കും. 
ഏറ്റവും അപകടകരമായ കൂടംകുളം ആറ്റോമിക് എനര്‍ജി പ്ലാന്റില്‍ 16000 കോടി രൂപ മുടക്കി 2000 മെഗാവാട്ട് കറന്റാണ് ഉത്പാദിപ്പിക്കുന്നത്. ആ സ്ഥാനത്ത് 16000 കോടി രൂപ പ്ലാസ്മ ഗ്യസിഫിക്കേഷന്‍ ടെക്‌നോളജിക്കുവേണ്ടി മുടക്കിയാല്‍ 16000 മെഗാവാട്ട് ഗ്രീന്‍ ഇലക്ട്രിസിറ്റിയും വണ്ടികള്‍ ഓടിക്കാനുള്ള ഫ്യൂവലും  ഉത്പാദിപ്പിക്കാം. 
അമേരിക്കയിലുള്ള Recovered Energy INCഎന്ന കമ്പനിയും SOLENAഎന്ന കമ്പനിയുമാണ് ഇതു ചെയ്യുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)