•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനുഷ്യപ്പറ്റിന്റെ വിജയസ്മിതം

സുധാമൂര്‍ത്തി പദ്മഭൂഷണ്‍ തിളക്കത്തില്‍

1974 ഏപ്രിലിലെ വേനല്‍ച്ചൂട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്   (ഹഹരെ) എന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ടില്‍ ഗുല്‍മോഹറുകള്‍ ചുവപ്പു കൊഴിക്കുന്ന സമയം. കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പി.ജി. വിദ്യാര്‍ഥികളില്‍ ഒരേയൊരു പെണ്‍കുട്ടി തന്റെ ഹോസ്റ്റലിലേക്കുള്ള വഴിമധ്യേ നോട്ടീസ് ബോര്‍ഡിലെ ഒരു തൊഴില്‍പരസ്യത്തില്‍ മിഴിയുടക്കി നിന്നു. വിദേശ സ്‌കോളര്‍ഷിപ്പോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്താനാഗ്രഹിച്ച ആ പെണ്‍കുട്ടി ഇന്ത്യയില്‍ ഒരു ജോലി സ്വപ്നംപോലും കണ്ടിട്ടുണ്ടായിരുന്നില്ല.
''ടെല്‍കോ'' (ഇന്നത്തെ ടാറ്റാ മോട്ടോഴ്‌സ്) എന്ന അതിപ്രശസ്തമായ ഓട്ടോമൊബൈല്‍ കമ്പനി, നല്ല ചുറുചുറുക്കും അധ്വാനശീലവും ഉള്ള യുവഎന്‍ജിനീയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പരസ്യമായിരുന്നു അത്. എന്നാല്‍, ''സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല'' എന്ന അടിക്കുറിപ്പാണ് ആ പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്. സഹപാഠികളായ ആണ്‍കുട്ടികളെക്കാള്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തിയ ആ പെണ്‍കുട്ടിക്ക് അതുകൊണ്ടുമാത്രം ജീവിതത്തില്‍ വിജയം കാംക്ഷിക്കാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.
 ഒട്ടും അമാന്തിക്കാതെ, ടെല്‍കോ അധികൃതരോട് ഈ അന്യായത്തെപ്പറ്റി ചോദിക്കാന്‍ തന്നെ  തീരുമാനിച്ചു. അങ്ങനെ വെറുമൊരു പോസ്റ്റ് കാര്‍ഡില്‍ അവര്‍ എഴുതിത്തുടങ്ങി. പക്ഷേ, ആര്‍ക്കാണ് എഴുതേണ്ടതെന്നുമാത്രം നിശ്ചയമുണ്ടായില്ല. ആകെ കേട്ടറിവുള്ളത് ടാറ്റാ ഗ്രൂപ്പിന്റെ തലവന്‍ ജെ.ആര്‍.ഡി. ടാറ്റാ ആണെന്നുള്ളതു മാത്രമാണ്. പത്രത്തില്‍ കണ്ടു മാത്രം പരിചയം. (പക്ഷേ ''ടാറ്റാ മോട്ടോര്‍സിന്റെ ശില്പി'' എന്നറിയപ്പെടുന്ന വ്യവസായപ്രമുഖന്‍ സുമന്ത് മുല്‍ഗോക്കര്‍ ആയിരുന്നു ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടിവ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ്).
'വ്യവസായരംഗത്തെ മുന്‍ഗാമികളും അഗ്രഗണ്യരുമായ ടാറ്റാ കമ്പനി ഉന്നതവിദ്യാഭ്യാസരംഗത്തും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ അവര്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍  വിദ്യാഭ്യാസം ചെയ്യാന്‍ തനിക്കു സാധിച്ചു. എന്നാല്‍, അവര്‍ തന്നെ സ്ത്രീപുരുഷവിവേചനം നടപ്പാക്കുന്നു' എന്നു കാണിച്ച് ഒരു തുറന്ന കത്ത് ജെ.ആര്‍.ഡി. ടാറ്റായ്ക്ക് അയച്ചു. പത്തു ദിവസത്തിനകം ടെല്‍കോയുടെ പൂനെ ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകാന്‍ ഒരു ടെലിഗ്രാം ആ പെണ്‍കുട്ടിക്കു കിട്ടി. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം കുറിച്ചിരുന്ന പരസ്യം കണ്ട് ജെ. ആര്‍.ഡിക്കു കത്തെഴുതിയ പെണ്‍കുട്ടി ആ അഭിമുഖത്തില്‍ വിജയിച്ചു. അങ്ങനെ ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ആദ്യ വനിതയായി സുധ കുല്‍ക്കര്‍ണി എന്ന സുധാ മൂര്‍ത്തി. ഇന്നിതാ അവര്‍ പദ്മഭൂഷണ്‍ തിളക്കത്തില്‍.
1996 ല്‍ ആരംഭിച്ച ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍. വെള്ളപ്പൊക്കബാധിതപ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുക, പൊതുശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശക്തീകരണം, കല, സംസ്‌കാരം, ദാരിദ്ര്യനിര്‍മാര്‍ജനം ഇവയെല്ലാം ഉള്‍ക്കൊണ്ടുള്ള ഒരു  സാമൂഹികപ്രവര്‍ത്തനമാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റേത്. തമിഴ്‌നാട്ടിലെയും ആന്‍ഡമാനിലെയും സുനാമി, ഗുജറാത്തിലെ ഭൂകമ്പം, ഒറീസ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ സുധാമൂര്‍ത്തി ഓടിപ്പാഞ്ഞെത്തി. 
ഇവയ്‌ക്കൊക്കെപ്പുറമേ നല്ലൊരു മനുഷ്യസ്‌നേഹിയും സംരംഭകയും അധ്യാപികയും സാഹിത്യകാരിയും സിനിമാപ്രേമിയുംകൂടിയാണ് സുധാമൂര്‍ത്തി.
2011 - 12 ല്‍ കര്‍ണാടകസര്‍ക്കാര്‍ അവരുടെ സാഹിത്യസൃഷ്ടികള്‍ക്ക് 'അത്തിമബെ അവാര്‍ഡ്' നല്‍കി ആദരിച്ചു. കന്നഡയിലും മറാത്തിയിലും ഇംഗ്ലീഷിലും സാഹിത്യസംഭാവനകള്‍ നടത്തി. 'ഡോളര്‍ സോസ്' എന്ന കന്നഡനോവല്‍ എഴുതിയ അവര്‍ പിന്നീട് ഇംഗ്ലീഷില്‍ 'ഡോളര്‍ ബഹു'(Dollar Bahu) എന്ന പേരില്‍ അത് വിവര്‍ത്തനം ചെയ്തു. 2001 ല്‍ അത് സി ടിവി ഒരു ടെലിവിഷന്‍ നാടകപരമ്പരയായി സംപ്രേക്ഷണം ചെയ്തിരുന്നു.
1950 ഓഗസ്റ്റ് 19 ന് കര്‍ണാടകയിലെ ഷിഗോണിലാണ് സുധാമൂര്‍ത്തി ജനിച്ചത്. അച്ഛന്‍ ഡോ. ആര്‍.എച്ച്. കുല്‍ക്കര്‍ണി. അമ്മ വിമല കുല്‍ക്കര്‍ണി. മാതാപിതാക്കളോടും മുത്തശ്ശിമാരോടുമൊപ്പമാണ് സുധാമൂര്‍ത്തി വളര്‍ന്നത്.' ഞാന്‍ എന്റെ മുത്തശ്ശിയെ എങ്ങനെ വായിക്കാന്‍ പഠിപ്പിച്ചു' (How I taught my grandmother to read) എന്നത് സുധാമൂര്‍ത്തിയുടെ ശ്രദ്ധേയമായ ഒരു രചനയാണ്. 'ഏൃമിറാമ യമഴ ീള േെീൃശല'െ എന്ന് മറ്റൊരു നോവലും അവര്‍ എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ യാത്രാവിവരണങ്ങളും വിദ്യാഭ്യാസപുസ്തകങ്ങളും സാങ്കേതികപുസ്തകങ്ങളും ഉള്‍പ്പെടുന്നു.
2006 ല്‍ സാമൂഹികസേവനത്തിന് പദ്മശ്രീ നേടിയ സുധാമൂര്‍ത്തി മികച്ച ഒരു സാമൂഹിക സംരംഭകയാണ്. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമപ്രദേശങ്ങളില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  കര്‍ണാടകസര്‍ക്കാരിന്റെ എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടറും ലൈബ്രറിസൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള ധീരമായ ചുവടുവയ്പ്പുകള്‍ നടത്തി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ 'ദി മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ' സ്ഥാപിച്ചു.
ഇന്‍ഫോസിസ് ടെക്‌നോളജിസിന്റെ ഏഴു സ്ഥാപകരില്‍ ഒരാളായ എന്‍.ആര്‍. നാരായണമൂര്‍ത്തിയാണ് സുധാമൂര്‍ത്തിയുടെ ജീവിതപങ്കാളി. 'ടെല്‍കോ'യില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അവരുടെ വിവാഹം. 2021 ഡിസംബര്‍ 31 ന് ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണ്‍സ്ഥാനത്തുനിന്ന് സുധാമൂര്‍ത്തി വിരമിച്ചു. 
അക്ഷത, രോഹന്‍ എന്നിവരാണ് മക്കള്‍. ബ്രിട്ടന്റെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായ ഋഷി സുനക് ആണ് അക്ഷതയുടെ ഭര്‍ത്താവ് എന്നത് ഒരു ചരിത്രനിയോഗമാവാം. 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ സാമൂഹികപ്രവര്‍ത്തനവിഭാഗത്തില്‍ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)