•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്‌നേഹം ആഴങ്ങളിലേക്കു നീങ്ങുമ്പോള്‍

രു യുവാവിനും യുവതിക്കും തമ്മില്‍ പൊരിഞ്ഞ സ്‌നേഹം - പിരിയാന്‍ വയ്യാത്ത പൊരിപൊരിഞ്ഞ സ്‌നേഹം! അവരെന്നും തമ്മില്‍ക്കാണുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് ജോലിസംബന്ധമായ ഒരു സ്ഥലംമാറ്റം യുവാവിനു ലഭിക്കുന്നത്. ഇതാ, പിരിയാതിരിക്കാന്‍ വയ്യാത്ത പ്രതിസന്ധി! എന്താണു ചെയ്യുക? ''ശരി, എല്ലാ ദിവസവും ഓരോ പ്രേമലേഖനമെഴുതി പ്രാണപ്രിയയ്ക്കു ഞാനയയ്ക്കും.'' യുവാവു തീരുമാനമെടുത്തു. അത് അതിരഹസ്യമായി തന്റെ പ്രേമഭാജനത്തിനു കൊടുക്കാന്‍ തന്റെ ആത്മാര്‍ത്ഥസുഹൃത്തായ പോസ്റ്റുമാനെ ചുമതലപ്പെടുത്തി. വളരെയധികം ശ്രദ്ധിച്ചു പോസ്റ്റുമാന്‍ എഴുത്തുകള്‍ കൃത്യമായി എത്തിച്ചുകൊടുത്തുകൊണ്ടുമിരുന്നു.
നാളുകള്‍ കഴിഞ്ഞപ്പോള്‍ യുവതിക്കു പോസ്റ്റുമാനോട് എന്തെന്നില്ലാത്ത ഒരു ഹൃദ്യത. അതു ക്രമേണ ആകര്‍ഷണമായും, ആകര്‍ഷണം പ്രേമമായും മാറി. പ്രേമം മുറുകി ഒടുവില്‍ പോസ്റ്റുമാനെത്തന്നെ ഭാവിവരനായി അവള്‍ സ്വീകരിച്ചു...!
'എമശവേ, ങ്യവേ, ഒലൃാലിലൗശേര'െ എന്ന തന്റെ ഗ്രന്ഥത്തിന്റെ ഒരു അടിക്കുറിപ്പില്‍ റെയ്മണ്‍ പണിക്കര്‍ കൊടുത്തിരിക്കുന്ന കഥയാണിത്!
എന്തായിരുന്നു, ആ സ്‌നേഹം അങ്ങനെ വഴിമാറി ഒഴുകാന്‍ കാരണം? അവരുടെ സ്‌നേഹം ചില ശാരീരികഘടകങ്ങളില്‍മാത്രം അധിഷ്ഠിതമായിരുന്നു. അരോഗദൃഢഗാത്രനായ യുവാവിന്റെ ശാരീരികരൂപവും കഴിവുമാണ് യുവതിയെ ആകര്‍ഷിച്ചത്. 'എങ്ങനെയും ആ കരുത്തനെ സ്വന്തമാക്കണ'മെന്ന മോഹം അവളെ അവനിലേക്കടുപ്പിച്ചു. പുരുഷന്റെ കരുത്തും സര്‍വോപരി കഴിവുമാണല്ലോ സ്ത്രീയെ ആകര്‍ഷിക്കുക.
തന്റെ പ്രേമഭാജനത്തിന്റെ ആരോഗ്യം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു കത്തുകളില്‍നിന്ന് യുവതി മനസ്സിലാക്കുന്നു. ആദ്യമാദ്യം ഉടലെടുത്ത വിഷാദം കെട്ടടങ്ങിയപ്പോള്‍, കൂടുതല്‍ കഴിവുറ്റവനെന്നു കണ്ടെത്തിയ പോസ്റ്റുമാനിലേക്ക് അതു തിരിഞ്ഞു. ബാഹ്യമായ ആകാരാദികളില്‍ അധിഷ്ഠിതമായ ആ സ്‌നേഹം ഉരകല്ലില്‍ ചെറുതായൊന്നു തട്ടിയപ്പോള്‍ ചെമ്പുതെളിഞ്ഞു. ''കരുത്തനായ അവനെ കിട്ടിയാല്‍ എന്റെ കാര്യം സുരക്ഷിതമായി. എന്റെ ജീവിതം സമ്പൂര്‍ണമായി'' എന്നു ചിന്തിച്ചിടത്താണ് അതിന്റെ ആരംഭം. അതിനു മങ്ങലേറ്റപ്പോള്‍ മാറ്റേറിയ മറ്റൊന്നിലേക്ക് അതു നോട്ടമിട്ടു!''
ഹെര്‍മന്‍ സുഡര്‍മാന്‍ എന്ന എഴുത്തുകാരന്റെ സുപ്രസിദ്ധമായൊരു കൃതിയാണ് 'ജോണ്‍ ദി ബാപ്റ്റിസ്റ്റ്.' ഭര്‍ത്താവായ ഫിലിപ്പിന്റെ അസാന്നിധ്യത്തില്‍ സഹോദരനായ ഹേറോദേസ് അന്തിപ്പാസിനെ സ്വീകരിക്കുന്ന ഹേറോദിയായും സ്‌നാപകയോഹന്നാനും തമ്മില്‍ ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ട് അതില്‍. ഹേറോദിയാ തുറന്നടിക്കുകയാണ്:
''നീ മരുഭൂമിയില്‍ കഴിഞ്ഞവനാണ്. നിനക്കു മനുഷ്യന്റെ സ്‌നേഹമെന്താണെന്നറിഞ്ഞുകൂടാ. ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ നിനക്ക് അഗ്രാഹ്യമാണ്. മരുഭൂമിയിലെ ചുടുകാറ്റ് നിന്നെ പഠിപ്പിച്ചതു വെറുപ്പാണ്!''
യോഹന്നാന്‍: ''ഹേറോദിയാ, നീയുള്‍പ്പെടെയുള്ള എല്ലാവരും സ്‌നേഹത്തെപ്പറ്റിയാണു സംസാരിക്കുക. പാപം ഏതു രീതിയിലാണു പ്രത്യക്ഷപ്പെടുന്നതെന്നു നിനക്കറിയാമോ. നീ അതിനെ വെറുപ്പെന്നോ അഹങ്കാരമെന്നോ ഒക്കെ വിളിച്ചോളൂ. എനിക്കതില്‍ പരിഹാസമേ തോന്നുന്നുള്ളൂ.''
ഹേറോദിയാ: ''സ്‌നേഹത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരെപ്പറ്റി നിനക്കെന്തറിയാം?'' ഹേറോദിയാ, ഈ ലോകത്തിലെ എല്ലാ തെറ്റുകളും പാപവും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നതു സ്‌നേഹമെന്ന ഓമനപ്പേരിലാണ്.'' യോഹന്നാന്‍ പറഞ്ഞുനിര്‍ത്തി.
യോഹന്നാന്‍ പറയുന്നതു വലിയൊരു സത്യമാണ്.  നാം ജീവിക്കുന്ന കാലഘട്ടത്തിലും. എല്ലാ അവിഹിതബന്ധങ്ങളും വേഴ്ചകളും അറിയപ്പെടുന്നതു സ്‌നേഹമെന്ന കള്ളനാണയത്തിലാണ്. പാശ്ചാത്യനാടുകളില്‍ വ്യഭിചാരം മാത്രമല്ല സ്വവര്‍ഗഭോഗംപോലും വ്യവഹരിക്കപ്പെടുക 'ഘീ്‌ല', 'ങമസല ഘീ്‌ല' എന്നീ വിശിഷ്ടപദങ്ങളിലൂടെയാണ്.
സഹോദരനിലേക്കു തിരിഞ്ഞ ഹേറോദിയായും, പോസ്റ്റുമാനിലേക്കു തിരിഞ്ഞ യുവതിയും തുടങ്ങിയത് ഒരിടത്തുനിന്നാണ്. തന്റെ താത്കാലികാവശ്യം നടക്കാന്‍വേണ്ടിയാണ് ഹേറോദിയാ ഹേറോദേസ് അന്തിപ്പാസിനെ ആകര്‍ഷിച്ചത്, ഫിലിപ്പിനെ വിസ്മരിച്ചുകൊണ്ട്. സ്വന്തം കമിതാവിനെ ഉപേക്ഷിച്ചു സമീപസ്ഥനായ പോസ്റ്റുമാനെ സ്വീകരിക്കുന്ന യുവതിയും ഇതേ തെറ്റിലാണ്.
ഹേറോദേസും ആദ്യകഥയിലെ പോസ്റ്റുമാനും വീഴുന്നത് ഒരേ കുഴിയില്‍ത്തന്നെ. ഹേറോദിയായുടെ വശീകരണത്തിനു വിധേയനായ ഹേറോദേസിന് തന്റെ യഥാര്‍ത്ഥഭാര്യയെ - നബേട്ടിയന്‍ (ചമയലമേലമി) രാജാവായ അരൂറ്റസിന്റെ മകളെ - ഉപേക്ഷിച്ച് അനുവദനീയമല്ലാത്ത പുതിയ ബന്ധം സ്ഥാപിക്കേണ്ടിവരുന്നു. തീരെ താത്പര്യമില്ലാതിരുന്നിട്ടും യോഹന്നാനെ വധിക്കേണ്ട ഗതികേടിലെത്തിയതും ഹേറോദേസിനു വന്നുഭവിച്ച മറ്റൊരു ദുര്യോഗമാണ്. യുവതിയുടെ പ്രേമത്തിനു വഴിമാറിയ പോസ്റ്റുമാനും തെറ്റാണു ചെയ്തത്. ആത്മാര്‍ത്ഥസുഹൃത്തിനെ ചതിച്ചു വിശ്വാസവഞ്ചന ചെയ്യുകയായിരുന്നു അയാള്‍.
കണ്ണും മൂക്കുമടച്ചു പ്രണയച്ചുഴിയിലേക്കു കൂപ്പുകുത്തുന്ന കമിതാക്കള്‍ ചിലപ്പോള്‍ ഹേറോദിയായെപ്പോലെ കത്തിക്കയറും. തങ്ങളുടെ സ്‌നേഹം ശരിക്കും സുചിന്തിതമാണെന്നും നൂറ്റിയൊന്നു ശതമാനവും കറയും കുറവുമില്ലാത്തതാണെന്നും, മുതിര്‍ന്നവര്‍ക്ക് തങ്ങളെ വിലയിരുത്താന്‍ കഴിയുകയില്ലെന്നുമൊക്കെയായിരിക്കും അവരുടെ വാദഗതി. പക്ഷേ, യോഹന്നാനോടൊപ്പം ഈ കവലയിലിരുന്ന് ഒരു നിമിഷം ചിന്തിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഒരു വിഷയമുണ്ടിവിടെ: ''എന്റെ ഭാഗത്തു വിശ്വാസവഞ്ചനയുടെ പ്രശ്‌നമുണ്ടോ? എന്താണ് അവള്‍ക്ക്/അവന് എന്നോട് അടുപ്പം തോന്നാന്‍ കാരണം? സ്വത്ത്, സൗന്ദര്യം, താത്കാലികാവശ്യങ്ങള്‍? നമുക്കുമുമ്പേ കടന്നുപോയ ഒരു പിടി ഋജുബുദ്ധികള്‍ക്കും മാര്‍ഗഭ്രംശം സംഭവിച്ചത് ഇവിടെവച്ചുതന്നെയാണ്.
ത്യാഗമാണ് സ്‌നേഹത്തിന്റെ ഉരകല്ല്. ഭര്‍ത്താവായ ഫിലിപ്പിന്റെ അസാന്നിധ്യത്തില്‍ ഇത്തിരി ത്യാഗം സഹിക്കാന്‍ ഹേറോദിയായ്ക്കു കഴിഞ്ഞില്ല. അതുപോലെ പോസ്റ്റുമാനെ സ്‌നേഹിച്ചുതുടങ്ങിയ യുവതിക്കും.
യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നു വി. പൗലോസ് നിര്‍വചിക്കുന്നുണ്ട്. ''അത് അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥത അന്വേഷിക്കുന്നില്ല... സകലതും സഹിക്കുന്നു'' (1 കൊറി. 13-4).
ചരിത്രപഠിതാക്കളെയൊക്കെ വിസ്മയിപ്പിക്കുന്ന ഒന്നാണ് റോസ് ജോസഫൈനു നെപ്പോളിയനോടുണ്ടായിരുന്ന സ്‌നേഹം. ''മക്കളില്ല'' എന്ന ഒറ്റക്കാരണത്താല്‍ തന്നെ പരിത്യജിച്ച് ഓസ്ട്രിയക്കാരി മരിയെ ളൂയിസിനെ നെപ്പോളിയന്‍ തേടിപ്പോയപ്പോഴും ജോസഫൈന്റെ സ്‌നേഹം ഫൈന്‍തന്നെയായിരുന്നു. മരിയ ഉള്‍പ്പെടെ എല്ലാവരും എഴുതിത്തള്ളി നെപ്പോളിയനെ എല്‍ബായിലേക്കു നാടുകടത്തിയപ്പോഴും ഒരാള്‍ മാത്രം അദ്ദേഹത്തിന് എഴുതാന്‍ തയ്യാറായി - ജോസഫൈന്‍: ''അവിടെയെത്തി അങ്ങയെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഞാന്‍ തയ്യാറാണ്...'' മാറ്റേറിയ ആ സ്‌നേഹത്തിനുമുമ്പില്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയും!
സ്‌നേഹം ഉദാരമാണ്, അത് അപരരുടെ നന്മയാണു ലക്ഷ്യം വയ്ക്കുക - തന്റേതല്ല. 'ഘീ്‌ല യ്യ ശെേ ്‌ലൃ്യ ിമൗേൃല ശ െഴലിലൃീൗ,െ ശ േലെലസ െിീ േശെേ ീംി യൗ േവേല ഴീീറ ീള ീവേലൃ'െ'

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)