•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുഞ്ഞുലിയോയും വന്യജീവിപരിപാലനവും

''എന്റെ പൊന്നുസാറേ, എന്റെ ചെക്കനെക്കൊണ്ടു ഞാന്‍ തോറ്റു! അവനു പഠിക്കാന്‍ സമയമില്ല. ഏതു നേരവും പക്ഷികളുടെയും പറപ്പകളുടെയും പിറകെയാ...'' എന്നു വിലപിക്കുന്ന അഭ്യസ്തവിദ്യയായ ഒരമ്മയെ കഴിഞ്ഞ ദിവസം കാണാനിടയായി.
അവന്റെ ഈ ''പാഷനെ'' ഇത്തിരി ഗൗരവത്തോടെയെടുത്ത് അവനോടൊപ്പംനിന്ന് ഒന്നു സഹായിച്ചാല്‍, പ്രോത്സാഹിപ്പിക്കാനായാല്‍ ചെക്കന്‍ അവന്റെ ആകാശം കണ്ടെത്തി അങ്ങു പറന്നുകൊള്ളും. പിന്നീടവന്‍ മണ്ണില്‍ ചവിട്ടുന്നത്, മാതാപിതാക്കള്‍ക്കും കുടുംബത്തിനും നാട്ടാര്‍ക്കും അഭിമാനമായ, ലോകം അറിയുന്ന ഒരു ശാസ്ത്രകാരനായിട്ടായിരിക്കും. ഇത്തരം ചില അനുകൂലസാഹചര്യങ്ങള്‍ ചെറുപ്പത്തിലേ കുടുംബത്തില്‍നിന്നു ലഭ്യമായതുകൊണ്ടാകാം തന്റെ 24-ാമത്തെ വയസ്സില്‍ത്തന്നെ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ഫോറസ്റ്ററാകാന്‍ ആല്‍ഡോ ലിയോപോള്‍ഡിനായത്; പിന്നീട്, വന്യജീവിപരിപാലനശാസ്ത്രത്തിന്റെതന്നെ പിതാവെന്ന പേരില്‍ പ്രസിദ്ധനാകാനും അദ്ദേഹത്തിനു സാധിച്ചത്. 1948 ല്‍ തന്റെ 61-ാമത്തെ വയസ്സില്‍ വസതിക്കടുത്തുണ്ടായ കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുമ്പോള്‍ ആകസ്മികമായുണ്ടായ ഹൃദയാഘാതംവഴി ലിയോ വിട പറയുമ്പോള്‍, ലോകത്തിന് അറിയാനും പഠിക്കാനും മാതൃകയാക്കാനും നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞിരുന്നു.
അഞ്ചു മക്കളോടും ഭാര്യയോടുമൊപ്പം ഓരോ വര്‍ഷവും അപ്പന്‍ നടത്താറുണ്ടായിരുന്ന കാനനയാത്രകള്‍ കുഞ്ഞുലിയോയ്ക്കു വളരെ ഇഷ്ടമായിരുന്നു. പരിസരങ്ങളിലുള്ള പക്ഷികളെ നിരീക്ഷിക്കുകയും അവയുടെ കാറ്റലോഗ് തയ്യാറാക്കിവയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലിയോപോള്‍ഡിന്റെ ഹോബി. ഓരോ അവധിക്കാലത്തും കുടുംബാംഗങ്ങള്‍ ഒരുമിച്ചു നടത്തിയ ഈ യാത്രകള്‍ ലിയോപോള്‍ഡിലെ പ്രകൃതിശാസ്ത്രജ്ഞനു വളരാനുള്ള അവസരങ്ങളായി മാറി. വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രകൃതിയോടു തോന്നിയ ഇഷ്ടവും നിരന്തരമായ സാഹസികയാത്രകളിലൂടെ ആര്‍ജിച്ച അനുഭവപരിചയവും ഫോറസ്ട്രി കോഴ്‌സ് തിരഞ്ഞെടുക്കാന്‍ കാരണമായി. തുടര്‍ന്ന് 1909 ല്‍ ഫോറസ്റ്റ് സര്‍വീസില്‍ ചേര്‍ന്ന ലിയോപോള്‍ഡ് വളരെ കുറഞ്ഞ സമയംകൊണ്ട് അസോസിയേറ്റ് ഡയറക്ടര്‍, ഡയറക്ടര്‍ തുടങ്ങിയ പദവികളില്‍ എത്തിച്ചേര്‍ന്നു.
സാഹസികമായ യാത്രകളിലൂടെയും താത്പര്യപൂര്‍വമുള്ള നിരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വന്തമായി 80 ഏക്കര്‍ ഭൂമി വാങ്ങി. മനുഷ്യന്റെ അധിനിവേശംകൊണ്ടു നശിപ്പിക്കപ്പെട്ട ആവാസവ്യവസ്ഥയെ തന്റെ പാരിസ്ഥിതികദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ആരംഭമായിരുന്നത്. പരിസ്ഥിതിസംരക്ഷണം, പരിസ്ഥിതി സംതുലനം, എല്ലാറ്റിനുമുപരി ഭൂമിയുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള നൈതികമായ കാഴ്ചപ്പാടുകള്‍ ശക്തമായി അവതരിപ്പിക്കുന്ന ഈടുറ്റ ലേഖനങ്ങള്‍ ശാസ്ത്രലോകം തികഞ്ഞ ബഹുമാനത്തോടെ സ്വീകരിക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്തു. ലോകത്താദ്യമായി വൈല്‍ഡര്‍നസ് ഏരിയ, ഫാം തുടങ്ങിയ നവീനസങ്കല്പങ്ങള്‍ക്കു തുടക്കംകുറിച്ചത് ലിയോപോള്‍ഡാണ്. ആവാസവ്യവസ്ഥയില്‍ സിംഹം, കടുവ, കുറുക്കന്‍ തുടങ്ങിയ മാംസഭുക്കുകളുടെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതിസംതുലനാവസ്ഥയില്‍ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള അറിവുകള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചതും ലിയോപോള്‍ഡാണ്.
പാരിസ്ഥിതിക ഇടപെടലുകളെക്കുറിച്ചും പരിസ്ഥിതിസംതുലനത്തെക്കുറിച്ചും പാരിസ്ഥിതികനൈതികതയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം അ  മെിറ രീൗിൃ്യേ അഹാമിമര എന്ന വിശ്വപ്രസിദ്ധ പുസ്തകം പതിന്നാലു ഭാഷകളിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. പ്രകൃതിസംരക്ഷണത്തിന് ഒരു പുതിയ നിര്‍വചനം അദ്ദേഹം അതില്‍ നല്‍കുന്നുണ്ട്: 'ഇീിലെൃ്മശേീി ശ െവേല വമൃാീി്യ യലംേലലി ാലി മിറ ഘമിറ.' മനുഷ്യരും ഭൂമിയും തമ്മിലുള്ള പാരസ്പര്യമാണതെന്ന് ലിയോ പറഞ്ഞുവയ്ക്കുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള എല്ലാത്തരം ബന്ധങ്ങളിലേക്കും ആഴ്ന്നിറങ്ങുന്ന ഒന്നായതു മാറുന്നു. പരസ്പരാശ്രയത്വത്തിന്റെയും വിനയത്തിന്റെയും സഹകരണത്തിന്റെയും ഒരു മാതൃക അതു നമുക്കുമുമ്പില്‍ പങ്കുവയ്ക്കുന്നു.
ഏതൊരു പ്രവര്‍ത്തനത്തിലെയും ശരിയും തെറ്റുമേതെന്നു തിരിച്ചറിയാനുള്ള വളരെ ലളിതമായ എന്നാല്‍, പ്രൗഢസുന്ദരമായ ഒരു മാര്‍ഗം ലിയോ പോള്‍ഡ് പറഞ്ഞുവയ്ക്കുന്നുണ്ട്. നാം  ചെയ്യുന്ന ഏതൊരു കാര്യവും അതു ജീവസമൂഹത്തിന്റെ സൗന്ദര്യത്തെയും സുസ്ഥിരതയെയും സമഗ്രതയും കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ ആ കാര്യം ശരിയാണ്. മറിച്ചാണെങ്കില്‍ തെറ്റും.
നാം ജീവിക്കുന്ന നമ്മുടെ സ്ഥലം അല്ലെങ്കില്‍ ഭൂമിയെക്കുറിച്ചുള്ള അതിമനോഹരമായ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരധ്യായം ഈ പുസ്തകത്തിലദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അധ്യായത്തിന്റെ പേര് ഘമിറ ഋവേശര െഎന്നാണ്. ലാന്‍ഡ് എന്നതു മണ്ണു മാത്രമെല്ലന്നും അതിലെ ജീവിയ അജീവിയ ഘടകങ്ങളും മണ്ണിനു മുകളില്‍ ആകാശം വരെ കാണപ്പെടുന്ന വിവിധ ട്രോപ്പിക് ലെവലുകളും ചേര്‍ന്ന ജീവന്റെ ആധാരശിലയാണെന്നും ലിയോപോള്‍ഡ് പ്രഖ്യാപിക്കുന്നു. അതുക്കുംമേലെ മണ്ണ് ധനാഗമനത്തിനുള്ള ഒരു വില്പനച്ചരക്കായി കാണേണ്ടതല്ലെന്നും മനുഷ്യരുള്‍പ്പെടുന്ന ഒരു ജീവസമൂഹമാണെന്നും ആ നിലയില്‍ കാണുമ്പോള്‍ മാത്രമാണു നമുക്കതിനെ ആദരിക്കാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും കഴിയൂവെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ അദ്ദേഹം പറയുന്നു: ''മണ്ണുമായി നമുക്കുണ്ടാകേണ്ട ബന്ധം ഒരു നല്ല സുഹൃത്തിനോടെന്നപോലെയാണ്. സന്തോഷത്തോടെ സുഹൃത്തിന്റെ വലതുകൈ പിടിച്ചു കുലുക്കി നാം സ്വീകരിക്കുമ്പോള്‍, സുഹൃത്തിന്റെ ഇടതുകൈ നാം മുറിച്ചു മാറ്റാറില്ലല്ലോ? എന്നാല്‍, ഭൂമിയോടു നാം ഇതു ചെയ്യാറില്ലേ എന്ന ചോദ്യം നമ്മെ അസ്വസ്ഥതപ്പെടുത്തണം.'' സാന്‍ഡ് കൗണ്ടി ആല്‍മനക് എന്ന പുസ്തകത്തില്‍ മനുഷ്യാധിപത്യമധികമില്ലാത്ത ഒരു സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം പറയുന്നുണ്ട്: ''പ്രകൃതി  ഒരു ജീവിയാണെന്ന യാഥാര്‍ത്ഥ്യം ഞാന്‍ പണ്ടേ മനസ്സിലാക്കിയതാണ്.'' എന്നാല്‍, രോഗാതുരമായ പ്രകൃതിയെ  മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ ഇവിടെ ആരോഗ്യമുള്ള ഒരു പ്രകൃതിയെ കണ്ടതിലുള്ള സന്തോഷത്തിലാണ് ഞാന്‍.'' നൂറിലധികം വര്‍ഷംമുമ്പ് ലിയോപോള്‍ഡ് തിരിച്ചറിഞ്ഞ ഈ സത്യം അടുത്തിടെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പൗരന്മാരെപ്പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ജീവനുള്ള വ്യക്തിയാണ് പ്രകൃതി എന്നുള്ള ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിര്‍ണായകപ്രഖ്യാപനം മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള സംരക്ഷണപ്രഖ്യാപനംതന്നെയാണെന്നു തിരിച്ചറിയണമെന്നുമാത്രം. സ്വയം രക്ഷിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് കോടതി രക്ഷാകര്‍ത്താവാകുകയും  സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന പേരന്‍സ് പാട്രിയേ ജൂറിസ്ഡിക്ഷന്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഈ നടപടി.
ലിയോപോള്‍ഡ് മുന്‍കൂട്ടിക്കണ്ട രണ്ട് അപകടങ്ങളെക്കുറിച്ച് ഓര്‍മ്മിക്കട്ടെ.
ഒരു വിത്ത് നടാത്തവര്‍
രണ്ടപകടങ്ങള്‍ക്കു വിധേയരാണ്;
പ്രാതല്‍ ധാന്യക്കടകളില്‍ നിന്നു വരുന്നുവെന്നും
തീയുണ്ടാകുന്നത് ചൂളയിലാണെന്നും.
ജീവനില്ലാത്ത മെഷീനുകള്‍ക്കൊപ്പമല്ല, ജീവനുള്ള പ്രകൃതിക്കൊപ്പം കൂടുതല്‍ സമയവും നമുക്കു ചെലവഴിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)