•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രാജസ്ഥാനിലെ ഗോദയില്‍ ആരു വീഴും? ആരു വാഴും?


ച്ചിനെ ഉപമുഖ്യമന്ത്രിപദത്തില്‍നിന്നും രാജസ്ഥാന്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കി. യൂത്തുകോണ്‍ഗ്രസ്, സേവാദള്‍ ഭാരവാഹികളായിരുന്ന സച്ചിന്‍ അനുകൂലികളെയും തല്‍സ്ഥാനങ്ങളില്‍നിന്നൊഴിവാക്കി. അനുനയപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം, സച്ചിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്താനും ഉന്നതതലത്തില്‍ തീരുമാനമുണ്ട് എന്നു സാരം.
ചന്ത, ചന്തമിടുക്ക് എന്നിവയൊക്കെ വളരെ സാധാരണപദങ്ങളായി ഉപയോഗത്തിലുണ്ടായിരുന്നു പണ്ട്. ചന്തയ്ക്കുപോവുക, ചന്തദിവസം, ചന്തപിരിയല്‍ തുടങ്ങിയ പ്രയോഗങ്ങളും അതിനോടനുബന്ധമായി വ്യാപകമായിത്തന്നെ പ്രയോഗിച്ചുപോന്നു. എന്നാല്‍, വര്‍ത്തമാനകാലത്തു ചന്തയും ചന്തമിടുക്കുമൊക്കെ ശീലമല്ലാത്ത പദങ്ങളായാണു പൊതുവില്‍ ഗണിക്കപ്പെടുന്നത്. അതിനു പകരമായി മാര്‍ക്കറ്റും ബാര്‍ഗെയ്‌നിങ്ങുമൊക്കെ എത്തി. എങ്കിലും, തനി നാട്ടിന്‍പുറങ്ങളിലൊക്കെ ഇപ്പോഴും ചന്തയും അനുബന്ധപദപ്രയോഗങ്ങളും അതേപടി നിലനില്‍ക്കുന്നു. 
പണ്ടുകാലത്ത് ആളുകള്‍ ചന്തയ്ക്കു പോയിരുന്നതു സാധനങ്ങള്‍ വാങ്ങാന്‍ മാത്രമായിരുന്നില്ല. വില്‍ക്കാനും വേണ്ടിയായിരുന്നു. കാര്‍ഷികോത്പന്നങ്ങളും കുട്ടയും വട്ടിയും തവിയും തഴപ്പായുമൊക്കെയാണു വില്‍ക്കാന്‍ കൈയില്‍ കരുതിയിരുന്നത്. അവ വിറ്റുകിട്ടുന്ന കാശുകൊണ്ടു പല വ്യഞ്ജനങ്ങളും വസ്ത്രവും വീട്ടുപകരണങ്ങളുമൊക്കെ വാങ്ങും. പണ്ടത്തെ ബാര്‍ട്ടര്‍ സമ്പ്രദായത്തിന്റെ ആധുനികപതിപ്പ്. വില്‍ക്കുമ്പോള്‍ പരമാവധി വില മേടിച്ചെടുക്കണം. എങ്കിലേ വാങ്ങാനുറപ്പിച്ച സാധനസാമഗ്രികള്‍ അത്രയും വാങ്ങാനുള്ളത്ര പണം ഉണ്ടാവൂ. വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും നന്നായി വില പേശണം. ചന്തയിലെ ക്രയവിക്രയത്തില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു വിലപേശല്‍. അതൊരു സവിശേഷഗുണമായി അംഗീകരിച്ചുംപോന്നു. ആ വിലപേശല്‍ കഴിവിനെ ചന്തമിടുക്ക് എന്നാണു വിശേഷിപ്പിച്ചുപോന്നത്. കാലം മാറി. ചന്തമിടുക്ക് ഇന്നുമുണ്ട്. അത് ഷോപ്പിംഗ് മാളുകളിലും ആഡംബരത്വമാര്‍ന്ന ഷോപ്പിംഗ് സ്ട്രീറ്റുകളിലുമൊക്കെ കാണാം. 'ബാര്‍ഗെയ്‌നിംഗ് എബിലിറ്റി' എന്ന സ്റ്റൈലന്‍ പേരാണ് അതിനുപയോഗിക്കുന്നത്. 'ചന്തമിടുക്ക്' അഥവാ 'ബാര്‍ഗെയ്‌നിംഗ് എബിലിറ്റി' ഇന്നു സര്‍വ്വസാധാരണമായിരിക്കുന്ന മറ്റൊരിടം രാഷ്ട്രീയമാണ്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് രാജസ്ഥാന്‍ കേന്ദ്രീകരിച്ച് അരങ്ങേറുന്നത്. ഇതെഴുതുന്ന സമയവും ആ രാഷ്ട്രീയനാടകം ക്ലൈമാക്‌സില്‍ എത്തിയിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും തമ്മിലാണു പോര്. ഗെലോട്ടിനെ മാറ്റി മുഖ്യമന്ത്രിപദം തനിക്കു നല്‍കണം എന്നാണ് സച്ചിന്റെ ആവശ്യം. സച്ചിനെ പാര്‍ട്ടിയില്‍പ്പോലും വച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നു ഗെലോട്ടും വാശിപിടിക്കുന്നു. 18 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പംകൂട്ടി സച്ചിന്‍ ദിവസങ്ങളായി ഹരിയാനയിലെ ഒരു റിസോര്‍ട്ടിലാണ്. ഹരിയാനയില്‍ ബിജെപി ഭരണമാണ് എന്നതു തികച്ചും യാദൃച്ഛികം! രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരും ഡല്‍ഹിയും കേന്ദ്രീകരിച്ചു മാരത്തണ്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു ദിവസങ്ങള്‍ കുറെയായി. വള്ളം അക്കരയ്‌ക്കോ ഇക്കരയ്‌ക്കോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഏതെങ്കിലും കരയില്‍ അടുത്തല്ലേ പറ്റൂ. ഏതായാലും വള്ളം മുങ്ങുകയോ മുക്കുകയോ ഇല്ലെന്നു സുനിശ്ചിതം.
അനുരഞ്ജനം; 
ഒപ്പം കത്രികപ്പൂട്ടും
രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പറയുംപോലെ പുഷ്പം കണക്കെ സച്ചിന്‍ പൈലറ്റിനെ എടുത്തുകളയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കമല്ല എന്നു വ്യക്തം. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നിരന്തരം സച്ചിന്‍ പൈലറ്റുമായി ആശയവിനിമയം നടത്തിവരുന്നു എന്നാണറിവ്. സച്ചിനെതിരേ പരസ്യപ്രതികരണം ഇനി പാടില്ല എന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് ഗെലോട്ടിനു നല്‍കുകയുണ്ടായി. ഇപ്പോളുയര്‍ത്തിയ ആവശ്യങ്ങളെല്ലാം പിന്‍വലിച്ചു പാര്‍ട്ടിയിലേക്കും ഭരണത്തിലേക്കും മടങ്ങിയെത്തണം, മുഖ്യമന്ത്രിപദം ഭാവിയില്‍ സച്ചിനുതന്നെ തുടങ്ങിയ ഉപദേശങ്ങളും അവര്‍ സച്ചിനു നല്‍കി. ഒരു കൈകൊണ്ടു വാത്സല്യപൂര്‍വ്വം തലോടുമ്പോള്‍ത്തന്നെ മറുകൈകൊണ്ടു 'സച്ചിന്‍ക്യാമ്പി'നെ പ്രഹരിക്കാനും ഹൈക്കമാന്‍ഡ് മടിക്കുന്നില്ല. പ്രഹരം പക്ഷേ, ഗെലോട്ടിനെ മുന്‍നിര്‍ത്തിയാണ് എന്നു മാത്രം. സച്ചിനെ ഉപമുഖ്യമന്ത്രിപദത്തില്‍നിന്നും രാജസ്ഥാന്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കി. യൂത്തുകോണ്‍ഗ്രസ്, സേവാദള്‍ ഭാരവാഹികളായിരുന്ന സച്ചിന്‍ അനുകൂലികളെയും തല്‍സ്ഥാനങ്ങളില്‍നിന്നൊഴിവാക്കി. അനുനയപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം, സച്ചിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്താനും ഉന്നതതലത്തില്‍ തീരുമാനമുണ്ട് എന്നു സാരം.
തലമുറത്തര്‍ക്കും സ്വാഭാവികം
എന്താണ് രാജസ്ഥാനിലെ പ്രശ്‌നം. കാര്യം ഗൗരവമെങ്കിലും പ്രശ്‌നഹേതു നിസാരമാണ്. നമ്മുടെ വീടുകളില്‍പ്പോലും അതുണ്ട്. രണ്ടു തലമുറയില്‍പ്പെട്ടവര്‍ തമ്മിലുണ്ടാകുന്ന അഭിപ്രായഭിന്നത. ആഹാരകാര്യത്തില്‍ തുടങ്ങി നിര്‍ണായകമായ വിഷയങ്ങളില്‍വരെ ആ തലമുറത്തര്‍ക്കം ഉണ്ടാവാം. ഇതുതന്നെയാണ് രാജസ്ഥാനിലും ഉണ്ടായത്. 42 വയസ്സുകാരന്‍ സച്ചിന്‍ പൈലറ്റ്. 69 വയസ്സുകാരന്‍ അശോക് ഗെലോട്ട്. സച്ചിന്‍ രാഷ്ട്രീയത്തിലെ ചെറുപ്പക്കാരന്‍. ഗെലോട്ട് തലമുതിര്‍ന്ന നേതാവ്. സച്ചിന്‍ ഉപമുഖ്യമന്ത്രിയും ഗെലോട്ട് മുഖ്യമന്ത്രിയും എന്നതായിരുന്നു പ്രശ്‌നത്തിന്റെ ഗൗരവം. മൂന്നാം തവണയാണ് ഗെലോട്ട് മുഖ്യമന്ത്രിക്കസേരയില്‍. ഗെലോട്ടിന്റെ പ്രായത്തെ ബഹുമാനിച്ചെങ്കിലും ഒന്നടങ്ങൂ എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെപോലും ഒത്തുതീര്‍പ്പുവാദത്തിലെ തുറുപ്പുചീട്ട് എന്നതു ശ്രദ്ധേയം.
ഗാലറിയിലെ ബിജെപിയും 
മൗനിയായ വസുന്ധരയും
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള അസുലഭസന്ദര്‍ഭം വന്നണഞ്ഞിട്ടും ബിജെപി തണുപ്പന്‍ മട്ടിലാണ്. കളി മുന്നേറട്ടെ എന്ന മുഖഭാവത്തില്‍ അവര്‍ ഗാലറിയില്‍ത്തന്നെ ഇരിക്കുന്നു. രാഷ്ട്രീയക്കളി ആകുമ്പോള്‍ റഫറിയുള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും ഇറങ്ങിക്കളിക്കാം എന്നത് അലിഖിതനിയമമായി തുടരുമ്പോള്‍ ബിജെപി നിലപാട് ആശ്ചര്യജനകംതന്നെ. കാര്യങ്ങള്‍ ഗഹനമായിത്തന്നെ വിലയിരുത്തുമ്പോഴാണ് അതിന്റെ ഗുട്ടന്‍സ് മനസ്സിലാകുക. കൂട്ടത്തിലുള്ള മറ്റൊരു മുന്‍മുഖ്യമന്ത്രിതന്നെയാണതിനുകാരണം-വസുന്ധര രാജെ. മുതിര്‍ന്ന നേതാവായ വസുന്ധരയും കൂട്ടരും സച്ചിന്റെ വളര്‍ച്ചയോ ഗെലോട്ടിന്റെ പതനമോ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഇത്രയൊക്കെ രാഷ്ട്രീയകോളിളക്കം സംസ്ഥാനത്തും ദേശീയതലത്തിലും ഉണ്ടായിട്ടും വസുന്ധര ഒരു വാക്ക് ഉരിയാടിയിട്ടില്ല. കണ്ണുരുട്ടലോ കണ്ണിറുക്കലോ മാത്രമല്ല, മൗനവും വിരട്ടല്‍ ഉപാധിയെന്ന് വസുന്ധര തെളിയിച്ചു.
രാഷ്ട്രീയഗോദയിലെ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത, അതിനു സമയമക്രമം ഇല്ല എന്നതാണ്. എതിരാളി വീഴുംവരെ കളി തുടരും. ഇനി രണേ്ട അറിയേണ്ടൂ. രാജസ്ഥാനിലെ ഗോദയില്‍ ആരു വീഴും? ആരു വാഴും?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)