•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പരിമിതവിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍

ദൈനംദിനജീവിതത്തില്‍ ഓരോ മനുഷ്യനും എണ്ണമറ്റ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തേïതുï്. എന്നാല്‍, ലഭ്യമായിട്ടുള്ള വിഭവശേഷി പരിമിതമാണ്. പരിമിതമായ വിഭവശേഷിയെ വിവേകപൂര്‍വം പങ്കുവച്ച് ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിലാണ് ജീവിതവിജയം. ബി.സി. എട്ടാം നൂറ്റാïില്‍ ഹോമറുടെ സമകാലീനനായിരുന്ന ഹെസിയോഡ് എന്ന കവി ഇപ്രകാരമെഴുതി: ''അപര്യാപ്തതകളെ അതിജീവിക്കണമെങ്കില്‍ മനുഷ്യപ്രയത്‌നവും പ്രകൃതിവിഭവങ്ങളും സമയവും ഉത്തമമായി വിനിയോഗിക്കപ്പെടണം.'' ഹെസിയോഡിന്റെ മരണത്തിനും നൂറ്റാïുകള്‍ക്കുശേഷം പ്രസിദ്ധ ധനതത്ത്വശാസ്ത്രജ്ഞന്‍ ലയണല്‍ റോബിന്‍സ് പറഞ്ഞതും ഇതേ ആശയംതന്നെയാണ്: ''പരിമിതവിഭവങ്ങളെ ഉപയോഗപ്പെടുത്തി പരമാവധി സംതൃപ്തി ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള  പഠനമാണ് ധനതത്ത്വശാസ്ത്രം.'' പ്രായോഗികജീവിതത്തില്‍ മേല്‍പ്പറഞ്ഞ ആശയത്തിന്റെ സാരാംശം വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തമാകും: പരിമിതങ്ങളായ വിഭവങ്ങളെയും മനുഷ്യപ്രയത്‌നത്തെയും സമയത്തെയും വിവേകപൂര്‍വം  പങ്കുവച്ചാല്‍  ജീവിതത്തില്‍ പുരോഗതിയും ക്ഷേമവും കൈവരിക്കാനാകും. അനന്തമായ കാലപ്രവാഹവുമായി താരതമ്യം ചെയ്താല്‍ മനുഷ്യജീവിതം ക്ഷണികമാണ്. ക്ഷണികജീവിതത്തില്‍ നിന്നുകൊïുവേണം അവന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും നിറവേറ്റുവാന്‍.
എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബുദ്ധിയും മനസ്സും മസിലും ഉറയ്ക്കുമ്പോഴേക്കും ആയുസ്സിന്റെ നാലിലൊന്നു പിന്നിട്ടിരിക്കും. യൗവനത്തില്‍നിന്നു വാര്‍ദ്ധക്യത്തിലേക്കുള്ള ദൂരം എത്രയോ ഹ്രസ്വമാണ്! ഭാരതീയതത്ത്വശാസ്ത്രം പുരുഷായുസ്സിനെ നാലാശ്രമങ്ങളായി വിഭജിച്ചിട്ടുï്. ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം. ഈ ആശ്രമധര്‍മങ്ങള്‍ കൃത്യമായി പാലിക്കുക എന്നതു ദുഷ്‌കരമായിത്തോന്നിയേക്കാമെങ്കിലും സമയത്തെ വിവേകപൂര്‍വം വിഭജിച്ചുജീവിച്ചാല്‍ ജീവിതത്തില്‍ നിരാശപ്പെടേïിവരില്ല. ബ്രഹ്‌മചര്യകാലഘട്ടത്തില്‍ വിദ്യ അഭ്യസിക്കാത്തവനും ഗാര്‍ഹസ്ഥ്യത്തില്‍ ധനസമ്പാദനം നടത്തി കുടുംബജീവിതം നയിക്കാത്തവനും വാര്‍ദ്ധക്യത്തില്‍ നഷ്ടബോധത്താല്‍ ദുഃഖിക്കുന്നതു കാണാം.പ്രകൃതിവിഭവങ്ങളെ എപ്രകാരം വിനിയോഗിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്: ''ഓരോരുത്തര്‍ക്കും ആവശ്യമുള്ളതു മാത്രം എടുത്തുപയോഗിക്കുന്നപക്ഷം എല്ലാ മനുഷ്യര്‍ക്കും ആവശ്യമുള്ളത്ര വിഭവങ്ങള്‍  ഈ ലോകത്തുണ്ട്.'' വിവേചനമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ തിക്തഫലങ്ങള്‍  മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു വ്യക്തിക്കു ലഭ്യമായ പരിമിതവിഭവങ്ങളെ ഉത്തമമായി പങ്കുവച്ചനുഭവിക്കണമെങ്കില്‍ അവന്റെ ആവശ്യങ്ങളെ അത്യാവശ്യങ്ങളെന്നും ആവശ്യങ്ങളെന്നും ആഡംബരങ്ങളെന്നും മൂന്നായി തരംതിരിക്കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി നീക്കിവയ്‌ക്കേണ്ട വിഭവങ്ങളെടുത്ത് ആഡംബരങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്ന കുടുംബത്തില്‍ പട്ടിണിയും പരിവട്ടവുമായിരിക്കും ഫലം. അത്രയൊന്നും അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് രണ്ടാം സ്ഥാനം മാത്രമേ പരിഗണിക്കാവൂ. പിന്നെയും വിഭവങ്ങള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ആഡംബരങ്ങളെപ്പറ്റി ചിന്തിക്കാന്‍ പാടുള്ളൂ. ഇപ്രകാരം മുന്‍ഗണനാക്രമം നല്‍കി ധനവിനിയോഗം ചെയ്യുന്ന കുടുംബങ്ങളില്‍ സമാധാനവും സന്തോഷവും കളിയാടും. എല്ലാ അംഗങ്ങള്‍ക്കും പരമാവധി ക്ഷേമവും നീതിയും തുല്യപരിഗണനയും ലഭിക്കുന്ന രീതിയിലായിരിക്കണം പരിമിതമാണെങ്കില്‍പ്പോലും ധനവിനിയോഗം നടത്തേണ്ടത്. പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പേരില്‍ ഉത്പാദനക്ഷമമല്ലാത്ത ഭൂമി വാങ്ങിക്കൂട്ടുന്നതും വമ്പന്‍സദ്യകള്‍ നടത്തുന്നതും  ഭോഷത്തമാണ്.
വ്യക്തികളുടെ കാര്യംപോലെതന്നെയാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ധനവിനിയോഗനിയമങ്ങള്‍. ചെലവാക്കുന്ന ഓരോ രൂപയ്ക്കും ഓരോ പൗരനും സുരക്ഷയും പുരോഗതിയും ക്ഷേമവും ലഭിക്കണം. ഓരോ ആവശ്യത്തിനുംവേണ്ടി ബഡ്ജറ്റില്‍ പണം നീക്കിവയ്ക്കുമ്പോള്‍ പ്രഥമപരിഗണന നല്‍കേണ്ടത് പൗരന്റെ ജീവനും സ്വത്തിനുമാണ്. 50 ലക്ഷം മനുഷ്യരുടെ ജീവനു ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിനു പകരം മറ്റൊരു ഡാം നിര്‍മിക്കുന്നതിനുവേണ്ടി ഇനിയും ഒരു രൂപപോലും കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നീക്കിവച്ചിട്ടില്ല. രാജ്യത്തിന്റെ നട്ടെല്ലാണു കര്‍ഷകരെന്നു പ്രസംഗിക്കുന്നവര്‍ മടവീഴ്ചയില്‍നിന്നും വന്യജീവികളില്‍നിന്നും കൃഷിയെയും കര്‍ഷകരെയും രക്ഷിക്കാന്‍ നീക്കിവയ്ക്കുന്ന തുക തീരെ  അപര്യാപ്തമാണ്. ക്ഷേമരാഷ്ട്രത്തിനുവേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന രാഷ്ട്രീയക്കാര്‍ അംഗപരിമിതരുടെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെയും പെന്‍ഷന്‍ മാസങ്ങളോളം കുടിശ്ശിക വരുത്തുന്നതും അപലപനീയമാണ്. സ്വാതന്ത്ര്യലബ്ധിക്ക് 74 വര്‍ഷങ്ങള്‍ക്കുശേഷവും പോഷകാഹാരക്കുറവുമൂലം  ശിശുക്കള്‍ മരിക്കുന്നത്, ഒന്നുകില്‍ ധനവിനിയോഗത്തിലെ അപാകതകൊണ്ട്  അല്ലെങ്കില്‍ അഴിമതികൊണ്ട്. അഴിമതികൊണ്ടാണെങ്കില്‍ അഴിമതിനിരോധനത്തിനുവേണ്ടി ധനവിനിയോഗം നടത്താത്തതുകൊണ്ടോ അഥവാ വിനിയോഗം ചെയ്ത ധനവും അഴിമതിയില്‍ മുങ്ങിപ്പോയതുകൊണ്ടോ? നമ്മുടെ രാജ്യത്തെ റോഡുകള്‍, പ്രത്യേകിച്ചു ബീഹാര്‍, കേരളം പോലുള്ള സംസ്ഥാനങ്ങളിലേത് തീരെ ഗതാഗതയോഗ്യമല്ല. മനുഷ്യര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാന്‍ ആവശ്യമായ റോഡുകള്‍ നിര്‍മിക്കുന്നതിനുപകരം വിമാനത്താവളങ്ങള്‍ക്കും കെ. റെയിലിനുംവേണ്ടി ധനവിനിയോഗം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കേരളത്തിന്റെ ഖജനാവ് പണ്ടുമുതലേ കാലിയാണ്. കാലിയായ ഖജനാവിലെ 84 ശതമാനം തുക സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നതെങ്കില്‍ അതിനൊരു പുനര്‍വിചിന്തനം അത്യാവശ്യമാണ്. സംസ്ഥാനജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും ഇനിമുതല്‍ 10 കൊല്ലം കൂടുമ്പോള്‍ പരിഷ്‌കരിച്ചാല്‍ മതിയെന്ന് 2012 ല്‍ ഏതാണ്ട് തീരുമാനിച്ചതാണെങ്കിലും ആ പ്രക്രിയ ഇന്നും അനുസ്യൂതം തുടരുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പരിഷ്‌കരണം നടത്തുമ്പോള്‍ ഖജനാവില്‍ പണമില്ലായിരുന്നു. കിഫ്ബിയില്‍നിന്ന് 3000 കോടി രൂപാ കടമെടുത്താണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക കൊടുത്തത്. കിഫ്ബിയില്‍നിന്നെടുത്ത കടം തിരിച്ചടയ്‌ക്കേണ്ടത് പെന്‍ഷനൊന്നും കിട്ടാത്ത സാധാരണക്കാരന്റെയുംകൂടി ബാധ്യതയാണ്. ഈ ധനവിനിയോഗം അത്യാവശ്യമാണോ ആവശ്യമാണോ അഥവാ ആഡംബരമായിരുന്നോ? കേരളത്തില്‍ പുതുതായി ആരംഭിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ്  സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ ശമ്പളം ഐ.എ.എസുകാരുടേതിനെക്കാള്‍ കൂടുതലാണത്രേ! അതിനാല്‍ ഐ.എ.എസുകാര്‍ ആ കുറവു പരിഹരിച്ചുകിട്ടുന്നതിനുവേണ്ടി സ്‌പെഷല്‍ പേ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വര്‍ണഖനികളും എണ്ണപ്പാടങ്ങളൊന്നുമില്ലാത്ത  കേരളത്തിന്റെ ഖജനാവു കാലിയാകുന്നതില്‍ അതിശയിക്കാനെന്തിരിക്കുന്നു? നിര്‍ഭാഗ്യവശാല്‍ ആ ലിസ്റ്റിലൊന്നും കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചെറിയ ട്രെയിനിംഗ് കിട്ടിയാല്‍ അതിന്റെ പകുതി ശമ്പളത്തിന് അവരെക്കാള്‍ ഭംഗിയായി ജോലി ചെയ്യാന്‍ കഴിവുള്ള എത്രയാളുകള്‍ കേരളത്തിലുണ്ട്?
രാജ്യത്തിന്റെ പരിമിതവിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വോട്ടുബാങ്കിന്റെയും സംഘടിതശക്തികളുടെയും ജാതിമതസംഘടനകളുടെയും സമ്മര്‍ദങ്ങള്‍ക്കു വശംവദമാകാന്‍ പാടില്ല. ചില പ്രദേശങ്ങളില്‍ റോഡോ പാലമോ വികസനമോ ഇല്ലാത്തത് മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടായിരിക്കുകയില്ലേ?
ക്ഷേമകാര്യങ്ങള്‍ക്കെന്നു പറഞ്ഞ് ധനവിനിയോഗം ചെയ്യുമ്പോഴും അതു ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്. തൊഴിലില്ലായ്മവേതനത്തിനുവേണ്ടി നീക്കിവയ്ക്കുന്ന പണം മാലിന്യനിര്‍മാര്‍ജനത്തിനോ നദീസംയോജനത്തിനോവേണ്ടി നീക്കിവച്ചുകൊണ്ട് അതിനുള്ള വേതനമായി നല്‍കുന്നപക്ഷം ക്ഷേമവും വികസനവും ഒന്നിച്ചുനിര്‍വഹിക്കാവുന്നതാണ്. 56 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു ഭാഗം അരോഗദൃഢഗാത്രരാണ്. മോശമല്ലാത്ത തുക പെന്‍ഷനായി കൈപ്പറ്റുന്ന ഇവര്‍ക്ക് മറ്റൊരു വേതനമില്ലാതെ തന്നെ താത്പര്യമുള്ള ജോലികള്‍ ചെയ്യാവുന്നതാണ്. ഇനി ഉത്പാദനാധിഷ്ഠിതവേതനം നല്കിയാല്‍പോലും വിവരസാങ്കേതികമേഖലകളില്‍ പാഴായിപ്പോകുന്ന ഈ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്താവുന്നതാണ്.
ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ സമ്പത്തു കൈകാര്യം ചെയ്യുന്നയാള്‍ക്ക് മൊത്തം ജനങ്ങളുടെയും പൊതുസ്വത്താണു താന്‍ കൈകാര്യം ചെയ്യുന്നതെന്ന ബോധ്യമുണ്ടായിരിക്കേണ്ടതാണ്. ചെലവാക്കുന്ന ഓരോ രൂപയും തന്റെ സ്വന്തം പോക്കറ്റില്‍നിന്നെടുത്താലെന്നതുപോലെയുള്ള ശുഷ്‌കാന്തി  ഉണ്ടായിരിക്കേണ്ടതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)