•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചൈനയെ മെരുക്കാന്‍ ഇന്തോ - പസഫിക് മേഖലയില്‍ പുതിയ പോര്‍മുഖം

ഓസ്‌ട്രേലിയ, യു.എസ്., ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്ന് 2007 ല്‍ രൂപം കൊടുത്ത ചതുര്‍രാഷ്ട്രകൂട്ടായ്മയായ ''ക്വാഡി''ന്റെ(quadrilateral security dialogue - ‘'Quad’) രïാമത് ഉച്ചകോടി വാഷിങ്ടണില്‍ സമാപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ വെര്‍ച്വലായി സംഘടിപ്പിച്ച ആദ്യ ഉച്ചകോടിയില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, നാലു ജനാധിപത്യരാജ്യങ്ങളുടെയും സമുന്നതരായനേതാക്കള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഇതാദ്യമാണ്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഹ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും ഓരോ രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരും സംഘാംഗങ്ങളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഉഭയകക്ഷിബന്ധങ്ങള്‍ ആഴപ്പെടാനും കോവിഡ് മഹാമാരിമുതല്‍ കാലാവസ്ഥാവ്യതിയാനം വരെയുള്ള സമകാലികപ്രശ്‌നങ്ങള്‍ നേരിടാനുമായിരുന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ഉച്ചകോടി വിളിച്ചുകൂട്ടിയത്.
ഉച്ചകോടിയിലെ സുപ്രധാന
തീരുമാനങ്ങള്‍

  •     2022 അവസാനത്തോടെ 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍മിച്ച് ഏഷ്യന്‍രാജ്യങ്ങളില്‍ വിതരണം ചെയ്യും.
  •     ഇന്ത്യാ-പസഫിക് മേഖല സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണം.
  •     നിയമാനുസൃതമായ ലോകക്രമത്തിനും മേഖലയുടെ സുരക്ഷയ്ക്കുംവേണ്ടïി യോജിച്ചു പ്രവര്‍ത്തിക്കും.
  •     സാങ്കേതികമികവോടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും.
  •     പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയില്‍ സൗഹൃദ ഷിപ്പിങ് ശൃംഖലയ്ക്ക് ആരംഭം കുറിക്കും.
  •     ബഹിരാകാശഗവേഷണത്തിനുള്ള ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും.
  •     നാലു രാജ്യങ്ങളിലെയും സമര്‍ത്ഥരായ നൂറു വിദ്യാര്‍ത്ഥികള്‍ക്കു ശാസ്ത്രം, ഗണിതം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ എന്നിവയില്‍ ഫെലോ ഷിപ്പ് നല്‍കും.

    കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കും.
പുതിയ പോര്‍മുഖം തുറക്കുന്നു
സുരക്ഷാസഹകരണമല്ല നാലു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെളിപ്പെടുത്തിയെങ്കിലും സ്വതന്ത്രരാജ്യമായ തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നും, ദക്ഷിണ ചൈനാക്കടല്‍ തങ്ങളുടേതുമാത്രമാണെന്നുമുള്ള ചൈനയുടെ അവകാശവാദങ്ങളിലുള്ള ആശങ്ക ക്വാഡ് പങ്കു വയ്ക്കുന്നുï്. ചൈനയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിച്ചുനല്കാനുള്ള യു.കെയുടെയും യു.എസിന്റെയും ത്രിരാഷ്ട്ര കരാര്‍ (Australia, United Kingdom, United State - AUKUS) പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ വിളിച്ചുചേര്‍ത്ത ക്വാഡ് ഉച്ചകോടിക്ക് ഏറെ പ്രസക്തിയുണ്ടï്. ഔക്കുസ് ഉടമ്പടിപ്രകാരം അമേരിക്കന്‍ സാങ്കേതികസഹായത്തോടെ ഓസ്‌ട്രേലിയയില്‍ ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കും. ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രïാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെടുന്ന ഏറ്റവും വലിയ സൈനികസഖ്യമാണ് ഔക്കുസ്.രണ്ടു കരാറുകളുടെയും ആത്യന്തികലക്ഷ്യം വ്യത്യസ്തമാണെന്ന് അംഗരാജ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ സമാധാനവും സുസ്ഥിതിയും തകര്‍ക്കുന്നതും ആയുധമത്സരത്തിനിടയാക്കുന്നവയുമാണു കരാറുകളെന്നാണ് ചൈന കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ശീതയുദ്ധകാലത്തെ നടപടികളാണ് ക്വാഡ് അംഗരാജ്യങ്ങള്‍ പിന്തുടരുന്നതെന്ന് ചൈന ആരോപിക്കുന്നു. അമേരിക്കയുടെ വാക്കു വിശ്വസിച്ച് ചൈനയ്‌ക്കെതിരേ പൊരുതാനാണു ഭാവമെങ്കില്‍ ക്വാഡ് രാജ്യങ്ങളെ നശിപ്പിക്കാന്‍ മടിക്കില്ലെന്നുവരെ ചൈനീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം,  വ്യോമ-നാവിക-സൈനിക സംവിധാനങ്ങള്‍ വന്‍തോതില്‍ വികസിപ്പിച്ചുകഴിഞ്ഞ ചൈന, ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കാണു നടത്തിയിട്ടുള്ളതെന്ന് ബ്രിട്ടന്റെ പ്രതിരോധമന്ത്രി ബെന്‍ വാലസ് പറയുന്നു.
ദക്ഷിണ ചൈനാക്കടല്‍ ഉള്‍പ്പെടെയുള്ള തര്‍ക്കമേഖലകളില്‍ ഏതാനും വര്‍ഷങ്ങളായി ചൈന സംഘര്‍ഷം വളര്‍ത്തുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് 'ഔക്കുസ്' എന്ന ത്രിരാഷ്ട്രസഖ്യത്തിനു രൂപം നല്കിയത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ നടത്തിയ സംയുക്ത വെര്‍ച്വല്‍ പത്രസമ്മേളനത്തിലായിരുന്നു പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം. ''ലോകമെമ്പാടും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുകയാണ് 'ഔക്കുസ്' ഉടമ്പടിയുടെ ലക്ഷ്യം. സ്വന്തം ഭൂമിയില്‍ നിലനില്ക്കാന്‍ കഴിയണമെന്ന് ഇന്ത്യാ - പസഫിക് മേഖലയിലെ ഞങ്ങളുടെ പങ്കാളികള്‍ ആഗ്രഹിക്കുന്നു. ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതോടെ നൂറുകണക്കിന് അതിവിദഗ്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.'' ബോറിസ് ജോണ്‍സന്‍ വെളിപ്പെടുത്തി. ന്യൂസിലന്റ്, കാനഡ എന്നീ രാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ട 'പഞ്ചനക്ഷത്ര രഹസ്യാന്വേഷണപങ്കാളിത്ത'ത്തിനു പുറമേയാണു ത്രിരാഷ്ട്രസഖ്യമെന്നതും ശ്രദ്ധേയമാണ്. ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുമപ്പുറം സമാനമനസ്‌കരായ മൂന്നൂ രാജ്യങ്ങള്‍ക്കുമിടയില്‍ സൈബര്‍ശേഷിയും അന്തര്‍സമുദ്രസാങ്കേതികവിദ്യകളും പങ്കുവയ്ക്കപ്പെടുമെന്ന പ്രത്യേകതയുമുണ്ട്.
മലേഷ്യ, ബ്രൂണൈ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അതിരിടുന്ന ദക്ഷിണചൈനാക്കടല്‍ മുഴുവന്‍ തങ്ങളുടെ സ്വന്തമാണെന്ന ചൈനയുടെ നിലപാടിനെതിരേയുള്ള ആസൂത്രിതനീക്കങ്ങളാണ് ക്വാഡിന്റെയും ഔക്കുസിന്റെയും രൂപീകരണത്തിനു പിന്നിലുള്ളതെന്നു വ്യക്തമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 മുതല്‍ 29 വരെയുള്ള നാലു ദിവസങ്ങള്‍ ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നേവിയും ചേര്‍ന്നു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ നടത്തിയ നാവികാഭ്യാസങ്ങള്‍ ഇതിനു തെളിവാണ്. 'മലബാര്‍ നാവികാഭ്യാസം 2021' എന്ന പേരില്‍ സംഘടിപ്പിച്ച അഭ്യാസപ്രകടനങ്ങള്‍ ചൈനയെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. ബ്രിട്ടന്റെ എച്ച്.എം.എസ്. ക്യൂന്‍ എലിസബത്ത് എന്ന കൂറ്റന്‍ യുദ്ധക്കപ്പല്‍ ദക്ഷിണചൈനാക്കടലിലൂടെ ജപ്പാനിലെത്തിയതു സംഘര്‍ഷത്തിനു വക്കോളമെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇതേകാലയളവില്‍ യു.എസ്., ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയും പങ്കെടുത്ത നാവികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. ജപ്പാനുമായും ചൈനയ്ക്ക് അതിര്‍ത്തിത്തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ട്.
ചൈനയില്‍നിന്നു മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ പശ്ചിമേഷ്യയിലും യൂറോപ്പിലുമെത്തുന്ന 'സില്‍ക്ക് റോഡ്' പദ്ധതിക്കും പാക്കിസ്ഥാനിലൂടെ അറബിക്കടലിലെത്തുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കും ബദലായിട്ടാണ് ക്വാഡ് അംഗരാജ്യങ്ങള്‍ വിഭാവനം ചെയ്യുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതിയെന്നു കരുതപ്പെടുന്നുണ്ട്.
ഔക്കുസ് ഉടമ്പടിപ്രകാരം ഓസ്‌ട്രേലിയ ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത് മേഖലയില്‍ ആയുധമത്സരത്തിനിടയാക്കുമെന്ന ചൈനയുടെ വിമര്‍ശനത്തില്‍ വലിയ കഴമ്പില്ല എന്നു നിരീക്ഷിക്കുന്നവരുണ്ട്. ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന 93 ഇനം അന്തര്‍വാഹിനികളും 94 ഇനം ബാലിസ്റ്റിക് മിസൈല്‍ വാഹകരായ അന്തര്‍വാഹിനികളും ഏറ്റവും കൂടുതല്‍ കൈവശമുള്ളത് ചൈനയ്ക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആയുധശേഖരത്തിലും സൈനികരുടെ എണ്ണത്തിലും ചൈന മറ്റു രാജ്യങ്ങള്‍ക്കു മുന്നിലെത്തിക്കഴിഞ്ഞു. അമേരിക്കയെയും റഷ്യയെയും പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികസൈനികശക്തിയായി ഉയരുന്നതിനുള്ള ചൈനയുടെ തന്ത്രങ്ങളെ തടയുകയെന്നതു പാശ്ചാത്യരാജ്യങ്ങളുടെ മുഖ്യലക്ഷ്യമാണ്. ചൈനയുമായി അടുപ്പമുള്ള ഇറാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനെതിരേ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയത് ഇതേ ലക്ഷ്യംവച്ചുകൊണ്ടാണ്. അഫ്ഗാനിസ്ഥാനില്‍നിന്നു തിടുക്കത്തില്‍ സൈന്യത്തെ പിന്‍വലിച്ചത് ഇന്തോ-പസഫിക് മേഖലയില്‍ ഒരു പുതിയ പോര്‍മുഖം തുറക്കുന്നതിനുവേണ്ടിയായിരുന്നുവെന്നു പുതിയ സംഭവവികാസങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. എന്നാല്‍, ലിബിയയിലും ഇറാക്കിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും സൈനികമായി ഇടപെടുകയും ഒടുവില്‍ പിന്‍വാങ്ങേണ്ടിവരികയും ചെയ്ത യു.എസിന്റെയും സഖ്യകക്ഷികളടെയും വികലമായ വിദേശനയം ഇവിടെയും വിജയിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകുന്നില്ല.
വന്‍ശക്തിരാഷ്ട്രങ്ങളുടെ കിടമത്സരങ്ങള്‍ക്കിടയില്‍ വിവിധ കരാറുകളില്‍ ഏര്‍പ്പെടേണ്ടിവരുന്ന നമ്മുടെ രാജ്യത്തിന്റെ വിദേശനയത്തിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമായ കാലഘട്ടംകൂടിയാണിത്. ശത്രുരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായിപ്പോലും സൗഹൃദത്തില്‍ കഴിയണമെന്ന നയമാണ് രാജ്യം ഭരിച്ചിട്ടുള്ള നേതാക്കന്മാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുപോന്നിരുന്നത്. ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇന്ത്യയുടെ നിലപാടുകളെന്തെന്ന് അടിവരയിട്ടുറപ്പിക്കുകയും ചെയ്യുന്നുണ്ട്: ''ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കു സ്വതന്ത്രവും വിശാലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകക്രമമാണാവശ്യം. മനുഷ്യകുലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ലോകനന്മയ്ക്കുവേണ്ടിയാണു ഞങ്ങള്‍ ഒത്തുചേര്‍ന്നത്. മറ്റെന്നത്തെക്കാളുമധികം അടുത്തിടപെട്ടുകൊണ്ടു സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ക്വാഡ് രൂപീകരിച്ചത്. ലോകമെമ്പാടും സമാധാനവും സുസ്ഥിതിയും പുലരട്ടെയെന്ന് ആശംസിക്കുന്നു.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)