•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സുവര്‍ണശോഭയില്‍ നീരജ്

ടോക്കിയോ ഒളിമ്പിക്സിനു കൊടിയിറങ്ങിയപ്പോള്‍ ഒരേയൊരു സുവര്‍ണനേട്ടമേ ഉള്ളൂവെങ്കിലും അഭിമാനിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ഹോക്കിയില്‍                  
പാനിപ്പത്തിലെ ഖന്ദ്ര ഗ്രാമത്തില്‍നിന്നാണ് നീരജ് എന്ന താരം ഉദിച്ചുയര്‍ന്നത്. ഇരുപതോളം അംഗങ്ങളുള്ള കൂട്ടുകുടുംബം ഇപ്പോഴും ആഘോഷത്തിമിര്‍പ്പിലാണ്.
മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ മികച്ച ദൂരം കുറിച്ചപ്പോള്‍ത്തന്നെ മെഡല്‍ ഉറപ്പിച്ചിരുന്നുവെന്ന് കര്‍ഷകനായ നീരജിന്റെ അച്ഛന്‍ സതീഷ്‌കുമാര്‍ പറഞ്ഞു. ഈ നേട്ടത്തിനുവേണ്ടിയാണ് തങ്ങള്‍ ഇത്രകാലവും കാത്തിരുന്നതെന്ന് കുടുംബാംഗങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു.
അമിതവണ്ണം കുറയ്ക്കാന്‍ വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ ചേര്‍ത്തതോടെയാണ് നീരജിന്റെ കായികജീവിതത്തിനു തുടക്കംകുറിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ജിം അടച്ചതോടെ പാനിപ്പത്ത് ശിവാജി ഗ്രൗണ്ടില്‍ രാവിലെ ഓട്ടം പതിവാക്കി. ഒരു ദിവസം സ്റ്റേഡിയത്തില്‍ ഏതാനും പേര്‍ ജാവലിന്‍ പരിശീലിക്കുന്നതുകണ്ട് അതിലൊരു കൈ നോക്കി. പത്തു ദിവസത്തിനുള്ളില്‍ 40-45 മീറ്റര്‍ ദൂരെയെറിയാന്‍ റിയാനായി. നീരജില്‍ ഒരു കായികതാരമുണ്ടെന്നു തിരിച്ചറിഞ്ഞത് അങ്ങനെയാണ്. 2012 ല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടി നീരജ് തന്റെ വരവറിയിച്ചു. 2013 ല്‍ പഞ്ച്കുളയില്‍ ജാവലിനില്‍ കൂടുതല്‍ പരിശീലനത്തിനായി ചേര്‍ന്നു. പഞ്ച്കുള ദേവിലാല്‍ സ്റ്റേഡിയത്തില്‍ നസീം അഹമ്മദിന്റെ കീഴിലായിരുന്നു പരിശീലനം.
പിന്നീട് നേട്ടങ്ങളുടെ തുടര്‍ക്കഥയായിരുന്നു. 2018 ലെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടങ്ങളാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അതിന്റെ തുടര്‍ച്ചയായി ലഭിച്ച അവാര്‍ഡുകളും
സ്‌കോളര്‍ഷിപ്പുകളും വിദേശകോച്ചിന്റെ കീഴിലും മറ്റും പരിശീലനം നടത്താന്‍ നീരജിനു കരുത്തേകി.
ഇന്ത്യന്‍ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ആദ്യസ്വര്‍ണമെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയും നീരജിനു നല്‍കുമെന്നു മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കരസേനയില്‍ സുബേദാറാണ് നീരജ് ചോപ്ര. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നീരജ് ചോപ്രയ്ക്കു രണ്ടു കോടി രൂപ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു വര്‍ഷംമുമ്പ് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ് നടക്കുന്ന പട്യാലയില്‍വച്ചാണ് നീരജിനെയും പരിശീലകന്‍ ഉവേ ഹോണിനെയും ആദ്യമായി കാണുന്നത്. അന്നും ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം എന്നതു മാത്രമാണ് തന്റെ സ്വപ്‌നമെന്നാണ് നീരജ് പറഞ്ഞത്. അന്ന് ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയും നീരജ്തന്നെയായിരുന്നു. ഫെഡറേഷന്‍ കപ്പില്‍ അന്ന്
പ്രതീക്ഷിച്ചതുപോലെതന്നെ നീരജ് സുവര്‍ണനേട്ടങ്ങള്‍ കൊയ്തു. അതിനും രണ്ടു വര്‍ഷംമുമ്പ് പോളണ്ടില്‍ നടന്ന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ നീരജിന്റെ പ്രകടനം നേരില്‍ കണ്ട പി.ടി. ഉഷ ഇന്ത്യയ്ക്ക് ഈ താരത്തില്‍നിന്ന് ഏറെ പ്രതീക്ഷിക്കാനുണ്ടെന്നാണു പറഞ്ഞത്. സാങ്കേതികമായി ഏറെ മികച്ച നീരജിന്റെ ത്രോകള്‍ വലിയ വെല്ലുവിളിയാണെന്നാണ് മറ്റു പല അന്താരാഷ്ട്രതാരങ്ങളും വിലയിരുത്തിയിട്ടുള്ളത്.
  നീരജിനെ ലക്ഷ്യംവച്ചുമാത്രം അത്ലറ്റിക് ഫെഡറേഷന്‍ ഇന്ത്യന്‍ ക്യാമ്പില്‍ എത്തിച്ച ഓസ്ട്രേലിയക്കാരന്‍ ഗാരി കാല്‍വര്‍ട്ടിനും ഈ സുവര്‍ണവിജയത്തില്‍ നിര്‍ണായകപങ്കുണ്ട്. സത്യത്തില്‍ കാല്‍വര്‍ട്ട് വാര്‍ത്തെടുത്ത താരമാണ് നീരജ് എന്നുപോലും പറയാം. സായിയില്‍ കാല്‍വര്‍ട്ടിനു കീഴിലെ ചിട്ടയായ പരിശീലനമാണ് നീരജിനെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. പക്ഷേ, ഒളിമ്പിക് സ്വര്‍ണം കഴുത്തിലണിയുമ്പോള്‍ നീരജിന്റെ കോച്ച് ഇപ്പോഴും മറ്റാരാലും മറികടക്കാത്ത റിക്കാര്‍ഡിനുടമ ഉവേ ഹോണ്‍തന്നെയാണ്. പക്ഷേ, ജാവലിന്റെ രൂപവും ഭാവവും മാറിയശേഷം ജര്‍മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ ചെക്കോസ്ലോവാക്യയുടെ ജാന്‍ സെലസ്നി നേടിയ 98.48 മീറ്ററാണ് അന്താരാഷ്ട്ര കായികരേഖകളില്‍ ഇന്നും ജാവലിനിലെ ലോകറിക്കാര്‍ഡായി കണക്കാക്കുന്നത്.
ഇന്നത്തെ നീരജിന്റെ പരിശീലകന്റെ അന്നത്തെ അവസ്ഥയും കഥയും വേറെയായിരുന്നു. പരിശീലനം കഴിഞ്ഞു പ്രത്യേക അഭിമുഖത്തിനു സമീപിച്ചപ്പോള്‍ നീരജ് തന്നെയാണ് ഉവേയുടെ ദുരവസ്ഥകളെക്കുറിച്ചു സൂചന നല്‍കിയത്. പിന്നീട് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഉവേയും മനസ്സു തുറന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സായിയുടെയും സമീപനങ്ങളില്‍ നിരാശനായിരിക്കുന്ന ജാവലിന്‍ത്രോ പരിശീലകനായ ഉവേ ഹോണ്‍ താന്‍ നേരിടുന്ന പരാധീനതകളുടെ കെട്ടഴിച്ചു.  പറഞ്ഞുറപ്പിച്ച ശമ്പളം കിട്ടാത്തതിനു പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട അലവന്‍സുകളും മറ്റു ബത്തകളും പോലും ലഭിക്കുന്നില്ല. അസിസ്റ്റന്റ് കോച്ചില്ല, പരിശീലനത്തിന് ആവശ്യമായ ജീവനക്കാരില്ല, മെച്ചപ്പെട്ട സംവിധാനങ്ങളില്ല, പരാതികള്‍ക്കു ചെവി തരുന്നില്ല തുടങ്ങിയവയാണ് ലോക റിക്കാര്‍ഡിനുടമയായ ഒരു വിദേശകോച്ചിന് ഇന്ത്യയില്‍ നേരിടേണ്ടിവന്നിട്ടുള്ള വെല്ലുവിളികള്‍. 2017 നവംബര്‍ അവസാനമാണ് ഹോണ്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലകനായി എത്തുന്നത്. കിട്ടിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നേരേചൊവ്വേ പാലിക്കാത്ത അവസ്ഥയില്‍ തന്റെ ആവശ്യങ്ങളുമായി നിരവധി തവണ അത്‌ലറ്റിക് ഫെഡറേഷനെ സമീപിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍പോലും തയ്യാറാകുന്നില്ലെന്നാണ് അന്ന് ഉവേ ഹോണ്‍ പറഞ്ഞത്. മറ്റു രാജ്യങ്ങളിലെ പരിശീലകര്‍ക്കു ലഭിക്കുന്നതിലും വളരെ താഴ്ന്ന ശമ്പളമാണ് ഇന്ത്യയില്‍ തനിക്കു ലഭിക്കുന്നതെന്ന സങ്കടംകൂടി അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സിനു പുറപ്പെടുന്നതിനു തൊട്ടുമുമ്പും പട്യാലയിലെ പരീശീലനസൗകര്യങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലുള്ളതല്ലെന്ന് ഉവേ ഹോണ്‍ കുറ്റപ്പെടുത്തിയിരുന്നു. സായിയും അത്ലറ്റിക് ഫെഡറേഷന്‍ അധികൃതരും പട്യാല ക്യാമ്പിനെ വെറുതെ പൊക്കിപ്പറയുകയാണെന്നും ഉവേ പരിഹസിച്ചു. കായികതാരങ്ങള്‍ക്ക് ഇവിടെ നല്‍കുന്ന ഭക്ഷണംപോലും മതിയായ പോഷകമൂല്യമുള്ളതല്ല. 2019 ല്‍ നീരജ് ചോപ്രയുടെ കൈമുട്ടിന് ശസ്ത്രക്രിയ ചെയ്തതടക്കമുള്ള കാര്യത്തില്‍ തനിക്ക് ഇപ്പോഴും കടുത്ത അതൃപ്തിയുണ്ടെന്നു പറഞ്ഞാണ് ഉവേ ഒളിമ്പിക്സിന് ഒരുക്കിയത്.
നീരജിനെ പരിശീലിപ്പിക്കാനായി വിളിച്ചുവരുത്തിയ കാല്‍വര്‍ട്ടിന്റെ കഥയും വേറേയായിരുന്നില്ല. ഗാരി കാല്‍വര്‍ട്ട് 2016 ഫെബ്രുവരിയിലാണ് എഎഫ്‌ഐയില്‍ എത്തുന്നത്. ആ വര്‍ഷം നടന്ന ജൂനിയര്‍ ഗ്ലോബല്‍ മീറ്റില്‍ നീരജ് ചോപ്ര 86.48 മീറ്റര്‍ എറിഞ്ഞ് റിക്കാര്‍ഡിട്ടപ്പോള്‍ കാല്‍വര്‍ട്ട് പ്രതിഫലം കൂട്ടി ചോദിച്ചു. എന്നാല്‍, എഎഫ്‌ഐ ഇതു പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ ഗാല്‍വര്‍ട്ട് ഇന്ത്യ വിട്ടു പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കാല്‍വര്‍ട്ട് അന്തരിച്ചു. തുടര്‍ന്ന് ആറു മാസത്തോളം ഇന്ത്യന്‍ ക്യാമ്പില്‍ ജാവലിനു പരിശീലകരില്ലായിരുന്നു. സ്‌പോണ്‍സര്‍മാരുടെ സഹായത്തില്‍ നീരജ് ജര്‍മനിയില്‍ പരിശീലനത്തിനു പോയപ്പോള്‍ പരിശീലകരില്ലാതെ മറ്റു താരങ്ങള്‍ വലഞ്ഞു.
2020 ടോക്കിയോ ഒളിമ്പിക്‌സ് വരെയായിരുന്നു ഇന്ത്യന്‍ ക്യാമ്പില്‍ ഹോണിന്റെ കരാര്‍. അടുത്ത സെപ്റ്റംബറില്‍ കാലാവധി അവസാനിക്കും. 2018 ല്‍ പ്രതിമാസം 7500 ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഫലം. അന്താരാഷ്ട്ര പരിശീലകരുടെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ 5000 ഡോളര്‍ കൂടി വര്‍ധിപ്പിക്കണമെന്നായിരുന്നു ഹോണിന്റെ അന്നത്തെ ആവശ്യം. ഇതിനു പുറമേ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലെന്നും ഇവ ഏര്‍പ്പെടുത്തണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും എഎഫ്‌ഐ പരിഗണിക്കുന്നില്ലെന്നുമാണ് ഹോണ്‍ പരാതി പറഞ്ഞത് എന്തായാലും ഇന്ത്യ വിടുന്ന കാര്യം കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം തീരുമാനിക്കുമെന്നൊരു താക്കീതുകൂടി അന്നു പറഞ്ഞിരുന്നുവെങ്കിലും ഇന്നത്തെ നീരജിന്റെ സുവര്‍ണനേട്ടത്തില്‍ ഈ അമ്പത്തെട്ടുകാരന്റെ പങ്ക് ദ്രോണര്‍ക്കു തുല്യമാണ്.ഭ

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)