•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

കീഴാളമുന്നേറ്റത്തിന് ഒരാമുഖം

ഞാനും തെലഞ്ഞേലി കൃഷ്ണനാശാനും അമ്പാട്ടു ഗോവിന്ദപ്പിള്ളയും അടിയോട്ടില്‍ പപ്പു മുതലായിട്ടു വേറെ എട്ടുപത്തു ബാല്യക്കാരുമായി കൊച്ചു ഭട്ടേരിയോടുംകൂടി ഒരിക്കല്‍ തിരുവനന്തപുരത്തു പോകുമ്പോള്‍ കാരുവെള്ളമില്ലക്കാരന്റെ പടികഴിഞ്ഞു രണ്ടു മൂന്ന് നാഴിക തെക്കു ഒരു മുക്കവലയും ചുമടുതാങ്ങിയും ഉള്ളെടുത്തു വന്നിറങ്ങി. കന്നിതുലാം മാസംകാലമായിരുന്നു. അപ്പോള്‍ കിഴക്കുനിന്നും മലങ്കൊയിത്തും കഴിഞ്ഞു പുട്ടലിലും പൊല്കങ്ങളിലും നെല്ലു കെട്ടി എടുത്തും കൊണ്ടു കുറെ പുലയര്‍ ചുമടുതാങ്ങിയിങ്കല്‍ ഇളെപ്പാനായിട്ട് അമഗിച്ചു ഓടിവരുന്നുണ്ട്. കിടാങ്ങള്‍ അടക്കം അവര്‍ മുപ്പതു നാല്‍പ്പതു എണ്ണം ഉണ്ടായിരുന്നു. വഴിക്കു ഇരുപുറവും ഉയര്‍ന്ന കാടാകകൊണ്ട് അവരും ഞങ്ങളും തമ്മില്‍ കാണാന്‍ ഇടവരാതെ അവര്‍ വന്നു നിന്നാ അടുത്തുപോയി.
ഞങ്ങളെ കണ്ട ഉടനെ കടുവയെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചു ഓടി. പിടിച്ചോളിന്‍ എന്ന് ഭട്ടേരി കല്പിച്ചു. പപ്പു മുതല്‍പേരും പിറകേ എത്തി. ആ പുലയരില്‍ എട്ടൊന്‍പതുമാസം ഗര്‍ഭമുളള പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടില്‍ പപ്പു ഓടിച്ചെന്ന ചെലവില്‍ ഒരു പുലയക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തടിച്ചു. അതിനോടെ അവര്‍ വയറും തല്ലി കവിന്നുവീണു. ഉടനെ പ്രസവവും കഴിഞ്ഞു... ശേഷം പുലയരില്‍ കൈയ്യില്‍ കിട്ടിയതിനെ ഒക്കെ അവര്‍ നുറുങ്ങെ നല്കി. നാലഞ്ചുകിടാങ്ങളെ എടുത്ത് കാട്ടിലേക്ക് എറിഞ്ഞു. ചുമടു ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ച് കാട്ടില്‍ ചീന്തിക്കളഞ്ഞു. 
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന  മലയാളസാഹിത്യകാരനും ക്രൈസ്തവപുരോഹിതനുമായിരുന്ന ആര്‍ച്ചുഡീക്കന്‍ കോശിയുടെ (1825-1899) 'പുല്ലേലി കുഞ്ചു' എന്ന നോവലിലെ ഒരു ഭാഗമാണിത്. കേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്ന് രചന നടത്തിയ ഈ കൃതി മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യ കൃതിയായി പരിഗണിക്കപ്പെടുന്നു.
പത്തോളം കൃതികള്‍ അദ്ദേഹം രചിച്ചു. കോട്ടയം സിഎംഎസ് പ്രസ്സില്‍നിന്നു പ്രസിദ്ധീകരിച്ച 'പുല്ലേലി കുഞ്ചു' രചനാകാലം കണക്കാക്കുമ്പോള്‍ (1882) പ്രഥമ മലയാളനോവല്‍ എന്നാണ് സാഹിത്യഗവേഷകര്‍ വിലയിരുത്തുന്നത്. 
പ്രസ്സില്‍ അച്ചടിച്ച ആദ്യ മലയാളപ്രസിദ്ധീകരണമായ  ജ്ഞാനനിക്ഷേപത്തിന്റെ സ്ഥാപകരിലൊരാളും പ്രധാന പ്രവര്‍ത്തകനുമായിരുന്നു ആര്‍ച്ചുഡീക്കന്‍ കോശി. പുല്ലേലി കുഞ്ചു എന്ന നോവല്‍ തുടര്‍പരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്. 'ജാതിഭേദങ്ങള്‍' എന്ന പേരിലായിരുന്നു അത്.
ജാതിവ്യവസ്ഥയില്‍  അധിഷ്ഠിതമായിരുന്ന കേരളീയ സമൂഹത്തില്‍ കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച കീഴാള സാംസ്‌കാരികമുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്ന കൃതിയായിരുന്നു പുല്ലേലി കുഞ്ചു. പുല്ലേലി കുഞ്ചുപിള്ള, രാമപ്പണിക്കര്‍ എന്നിവരുടെ സംഭാഷണവും ബൈബിള്‍ വില്പനക്കാരുടെ പ്രസംഗവുമാണ് ഇതിന്റെ ഉള്ളടക്കം. ഒന്നാം ഭാഗത്ത് ജാതിഭേദത്തെക്കുറിച്ചും രണ്ടാം ഭാഗത്ത് ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദമാണ്. മൂന്നാംഭാഗത്ത് ബൈബിള്‍ കച്ചവടക്കാരന്റെ ക്രിസ്തുമഹത്ത്വപ്രസംഗവും. കേരളത്തിന്റെ പഴയകാല സാമൂഹികയാഥാര്‍ത്ഥ്യങ്ങളും കീഴാളജീവിതപ്രശ്‌നങ്ങളും പങ്കുവച്ച കൃതിയാണ് പുല്ലേലി കുഞ്ചു.
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പ്യൂരിറ്റന്‍ സുവിശേഷ പ്രസംഗകനുമായ ജോണ്‍ ബുന്യന്റെ  'ഒീഹ്യ ംമൃ' എന്ന കൃതിയുടെ പരിഭാഷയായ  'തിരുപ്പോരാട്ടം', ജശഹഴൃശാ' െുൃീഴൃല ൈഎന്ന കൃതിയുടെ പരിഭാഷയായ 'പരദേശി മോക്ഷയാത്ര' എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റുകൃതികള്‍.
ആര്‍ച്ചുഡീക്കന്‍ കോശി
1844 ല്‍ കോട്ടയം സെമിനാരിയില്‍നിന്നു പഠിച്ചിറങ്ങി. സംസ്‌കൃതം, ലത്തീന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. വിവിധ ഇടവകകളില്‍ വൈദികവൃത്തി ചെയ്തു. 1872 മുതല്‍ 1898 വരെ മലയാളം ബൈബിള്‍ നവീകരിക്കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. മതപരമായ സേവനങ്ങളെ മാനിച്ച് കാന്റര്‍ബെറി ആര്‍ച്ചുബിഷപ് അദ്ദേഹത്തിന് 1885 ആര്‍ച്ചു ഡീക്കന്‍ സ്ഥാനം നല്‍കി. ആര്‍ച്ചുഡീക്കന്‍ എന്നാല്‍ 'ഡീക്കന്‍മാരുടെ തലവന്‍' എന്നര്‍ത്ഥം.1891 ല്‍ 'ഡോക്ടര്‍ ഓഫ് ഡിവിനിറ്റി' എന്ന പദവിയും നല്‍കി. കേരളത്തില്‍ ആര്‍ച്ചുഡീക്കനായി നിയമിതനായ പ്രഥമ തദ്ദേശീയനായിരുന്നു അദ്ദേഹം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)