''ആധുനികസമൂഹത്തെ ബാധിച്ച ഏറ്റവും വലിയ അന്ധവിശ്വാസമാണ് വികസനം'' എന്നു പറഞ്ഞത് അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞുപോയ കേരളത്തിന്റെ പ്രിയകവി വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്. നശിപ്പിക്കുന്നതോ നിലനിര്‍ത്തുന്നതോ, ഏതാണ് വികസനം? രവീന്ദ്രനാഥടാഗോര്‍ ഉന്നയിച്ച ഈ ചോദ്യം ഇന്നും നില്ക്കുന്നുണ്ട്. ആധുനികവികസനസങ്കല്പങ്ങളിലൂടെ നഷ്ടമാകുന്ന നന്മകളെക്കുറിച്ചുള്ള ആകുലതകളാണ് മുകളില്‍ പറഞ്ഞ വാക്കുകളിലൊക്കെ പ്രകടമാകുന്നത്.
എന്താണ് വികസനത്തിന്റെ അളവുകോല്‍? വര്‍ത്തമാനകാലത്ത് വികസനത്തിന്റെ സൂചികകളായി പരിഗണിക്കപ്പെടുന്നത് അതിവിശാലമായ റബറൈസ്ഡ് റോഡുകള്‍, ആകാശഗോപുരങ്ങള്‍, ആണവനിലയങ്ങള്‍, അണക്കെട്ടുകള്‍, വലിയ ഫാക്ടറികള്‍, പാലങ്ങള്‍, പാളങ്ങള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയൊക്കെയാണ്. എന്നാല്‍, മാനവസമൂഹത്തിന്റെ നിലനില്പിനെത്തന്നെ സാരമായി ബാധിക്കുന്ന വിഷയങ്ങളില്‍ പരിസ്ഥിതിസംരക്ഷണം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വികസനത്തിനു പുതിയ നിര്‍വചനം അനിവാര്യമാണ്. മൊബൈല്‍ഫോണില്ലെങ്കിലും നമുക്ക് ജീവിതം സാധ്യമാണ്. വീതികൂടിയ റോഡിന്റെ അഭാവത്തിലും നാം ജീവിക്കും. എന്നാല്‍, ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും അന്യമായാല്‍, അപര്യാപ്തമായാല്‍ അത് നമ്മുടെ ജീവനെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് ജീവന്റെ അടിസ്ഥാനഘടകങ്ങളായ വായു, ജലം, ഭക്ഷണം എന്നിവയെ ഗൗരവമായെടുക്കാത്ത ഏതൊരു വികസനസങ്കല്പവും അശാസ്ത്രീയമായിരിക്കും. ചില ചോദ്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ ഇട്ടുകൊടുത്താലോ? നാം ശ്വസിക്കുന്ന വായു നൂറുശതമാനവും ശുദ്ധമാണ് എന്നു വിശ്വസിക്കുന്നവര്‍ എത്രപേരുണ്ട്? നാം കുടിക്കുന്ന ജലം നൂറുശതമാനവും മാലിന്യമുക്തമാണെന്നു കരുതുന്നവരെത്രപേര്‍? നാം കഴിക്കുന്ന ഭക്ഷണം മായവും വിഷവും കലര്‍ന്നതല്ല എന്നുറപ്പുള്ളവര്‍ എത്ര പേരുണ്ട്? ഈ ചോദ്യങ്ങളുടെ നേരേ സത്യസന്ധമായി കൈയുയര്‍ത്തുവാന്‍ കഴിയുന്നവരുടെ എണ്ണം സങ്കല്പിച്ചുനോക്കൂ... ഒരാള്‍പോലുമുണ്ടാകില്ല എന്ന സത്യത്തിനു മുമ്പില്‍നിന്നുവേണം വികസനത്തിന് പുതിയൊരു നിര്‍വചനം രചിക്കുവാന്‍.
പനിക്കുന്ന ഭൂമിയും മാറുന്ന കാലാവസ്ഥയും ഉരുകുന്ന മഞ്ഞുമലകളും പകരുന്ന വ്യാധികളുമായി കാലവും ചില അടയാളങ്ങള്‍ നല്കുമ്പോള്‍ നമുക്കു പറയാനാകണം; മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കു ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പുവരുത്താത്ത ഒരു വികസനപ്രക്രിയയും വികസനമല്ല എന്ന്. ഒപ്പം, മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ അശിക്കുന്ന വായുവിനെ, ജലത്തെ, ഭക്ഷണത്തെ അശുദ്ധമാക്കാത്ത ഏതു പ്രവൃത്തിയും വികസനപ്രക്രിയയാണ് എന്നുകൂടി. അന്തരീക്ഷത്തിലൊരു മുദ്രാവാക്യത്തിന്റെ ശക്തമായ അലയൊഴികള്‍ കാലങ്ങള്‍ ഭേദിച്ച് എത്തുന്നുണ്ട്: 'ഋരീഹീഴ്യ ശ െുലൃാമിലി േഋരീിീാ്യ' ഹിമാലയത്തെ രക്ഷിക്കാന്‍ സുന്ദര്‍ലാല്‍ ബഹുഗുണ നടത്തിയ ഐതിഹാസികയാത്രയിലെ ആവേശവാക്യം. ഇന്നും പ്രസക്തമായ ഈ വാക്യം ഏറ്റുചൊല്ലുവാന്‍ ആരുണ്ടിവിടെ?
19-ാം നൂറ്റാണ്ടിലെ വലിയ കണ്ടുപിടിത്തമായ ഉഉഠ എന്ന അദ്ഭുതഅണുകീടനാശിയുടെ ഉത്പാദനവും സംഭരണവും വിതരണവും 1972 ല്‍ അമേരിക്ക എന്ന രാജ്യം തങ്ങളുടെ രാജ്യത്തു നിരോധിച്ചു. അതിനു കാരണമായത് 1962 ല്‍ ഇറങ്ങിയ റേച്ചല്‍ കാഴ്‌സന്റെ ഠവല ശെഹലി േുെൃശിഴ എന്ന പുസ്തകമായിരുന്നു. വികസനമാതൃകകളെക്കുറിച്ചുള്ള ശരിയായ അവബോധത്തിലെത്താന്‍ പരിസ്ഥിതിയുടെ സുവിശേഷം എന്നറിയപ്പെടുന്ന ഈ പുസ്തകത്തിന്റെ വായന നിങ്ങളെ സഹായിക്കും.