സിനിമാക്കഥകളെപ്പോലും വെല്ലുന്നതായിരുന്നു യെസ്ബാങ്കില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍. ഉന്നതോദ്യോഗസ്ഥരായ സുഹൃത്തുക്കള്‍ ബിസിനസ്പങ്കാളികളാകുകയും ബന്ധുക്കളാകുകയും അതില്‍ ഒരാള്‍ അപ്രതീക്ഷിതമായി കൊല്ലപ്പെടുകയും പിന്നീട് കുടുംബാംഗങ്ങള്‍ ബദ്ധവൈരികളാകുകയും, ബിസിനസ് ചീട്ടുകൊട്ടാരംപോലെ തകരുകയും ചെയ്യുന്ന സമാനതകളില്ലാത്ത കഥകളാണ് യെസ്ബാങ്കില്‍നിന്നു പുറത്തുവരുന്നത്. നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അആച അാൃീ ആമിസ ന്റെ ഇന്ത്യന്‍ തലവനായിരുന്ന അശോക് കപൂര്‍, ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉലൗരേവല ആമിസ ന്റെ ഇന്ത്യന്‍ തലവനായിരുന്ന ഹര്‍കിരത് സിംഗ്, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അചദ ഏൃശിറഹമ്യ െആമിസ ന്റെ ഇന്ത്യന്‍ തലവനായിരുന്ന റാണാ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് 1999 ല്‍ തുടങ്ങിവച്ച ബാങ്കിംഗിതര ധനകാര്യസ്ഥാപനമാണ് പിന്നീട് യെസ് ബാങ്കിന്റെ തുടക്കത്തിനു നിമിത്തമായത്. 2003 ല്‍ ഇവരുടെ പ്രസ്ഥാനം യെസ് ബാങ്ക് ആയി മാറി. പുതിയ സംരംഭത്തില്‍ 25 ശതമാനം ഓഹരി മേല്‍പറഞ്ഞ ഇന്ത്യന്‍ പ്രൊമോട്ടേഴ്‌സിനും അവശേഷിക്കുന്ന 75 ശതമാനം ഓഹരി നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബോ ബാങ്കിനുമായിരുന്നു.
യെസ് ബാങ്ക് 2004 ല്‍ ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കുകയും 2005 ല്‍ മൂലധനവിപണി വഴി 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 45 രൂപ രൂപ നിരക്കില്‍ വിറ്റ് 315 കോടി രൂപ സമാഹരിച്ച് ബിസിനസ് വിപുലപ്പെടുത്തുകയും ചെയ്തു. വളരെ നല്ല നിലയില്‍, ആരെയും അസൂയപ്പെടുത്തുന്ന രീതിയില്‍ ബിസിനസ് മുന്നേറുന്നതിനിടയിലാണ് അതിദാരുണമായി അശോക് കപൂര്‍ 2008 നവംബര്‍ 26-ാം തീയതിയിലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഭാര്യ മധു കപൂറുമൊത്ത് മുംബൈ ട്രിഡന്റ് ഹോട്ടലില്‍ ഡിന്നറിനുപോയ അശോക് കപൂര്‍ ഭീകരന്റെ തോക്കിനിരയായി. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഹര്‍കിരത് സിംഗ് 2004 ല്‍ത്തന്നെ യെസ് ബാങ്ക് വിട്ടിരുന്നു. 2009 കാലഘട്ടത്തില്‍ റാണാ കപൂറിന് യെസ് ബാങ്കില്‍ 14.8 ശതമാനം ഓഹരിയും അശോക് കപൂറിന്റെ ഭാര്യ മധു കപൂറിന് 12.68 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ അതിദാരുണമായ മരണമേല്പിച്ച ആഘാതത്തില്‍നിന്നു പതുക്കെ കരകയറിയ മധുകപൂര്‍ ബാങ്കിന്റെ സ്ഥാപകപ്രൊമോട്ടറായിരുന്ന തന്റെ ഭര്‍ത്താവ് അശോക് കപൂറിന്റെ അഭാവത്തില്‍ തന്റെ മകള്‍ ഷാഗനെ യെസ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി റാണാ കപൂറിനെ സമീപിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ പലവട്ടം ഈ ആവശ്യം നിരാകരിക്കപ്പെടുകയും മധു കപൂറിന്റെ പരാതി കോടതിയിലെത്തുകയും അത് ഏതാണ്ട് 10 വര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനു കാരണമാകുകയുമുണ്ടായി. 2012 ല്‍ യെസ് ബാങ്കിന്റെ ചരിത്രത്തെപ്പറ്റി റാണാ കപൂര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ബാങ്കിന്റെ സ്ഥാപകപ്രൊമോട്ടറായ അശോക് കപൂറിനെ പൂര്‍ണമായി തഴഞ്ഞത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള അകല്ചയുടെ ആഴം വര്‍ദ്ധിപ്പിച്ചു.
അവകാശത്തര്‍ക്കങ്ങള്‍ ഒരുവശത്തു നടക്കുമ്പോഴും യെസ് ബാങ്കിന്റെ ബിസിനസ് റാണാകപൂറിന്റെ നേതൃത്വത്തില്‍ അതിവേഗം മുന്നേറുകയായിരുന്നു. 2005 ല്‍ 45 രൂപയ്ക്കു പബ്ലിക് ഇഷ്യൂ നടത്തിയ ഓഹരി 2016 ല്‍ 11-ാം വാര്‍ഷികത്തില്‍ 1155 രൂപയിലേക്കു കുതിച്ചുയര്‍ന്നു. 2005ല്‍ 4 ലക്ഷം രൂപയുടെ യെസ് ബാങ്ക് ഓഹരി മേടിച്ച ഒരാളുടെ മൂല്യം 2016 ല്‍ ഒരു കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പതുക്കെ കീഴ്‌മേല്‍മറിയാന്‍ തുടങ്ങി. യെസ് ബാങ്ക് പണം കൊടുത്ത പല പ്രമുഖ കമ്പനികളും അവരുടെ ബിസിനസില്‍ പരാജയപ്പെട്ടത് യെസ്ബാങ്കിനെ കുഴപ്പത്തിലാക്കി. യെസ് ബാങ്ക് ലോണ്‍ കൊടുത്ത കമ്പനികളില്‍ അനില്‍ അംബാനി ഗ്രൂപ്പു കമ്പനികള്‍, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍, കഘ & എട തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയുടെ ലോണ്‍ തിരിച്ചടവില്‍ വന്ന പരാജയം യെസ് ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കി. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ പ്രശ്‌നത്തില്‍ ഇടപെടുകയും റാണാ കപൂറിനോട് 2019 ജനുവരി 31 നു മുമ്പ് ബാങ്കിന്റെ ഭരണത്തില്‍നിന്നു മാറിനില്ക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.
2004 ല്‍ തുടങ്ങിയ യെസ് ബാങ്കിനെ ചുരുങ്ങിയ 10 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യമേഖലാ ബാങ്കാക്കുവാന്‍ റാണാ കപൂറിനു കഴിഞ്ഞിരുന്നു. വെട്ടിപ്പിടിച്ചതെല്ലാം അതിവേഗത്തില്‍ കൈവിട്ടുപോകുന്നതാണു റാണാ കപൂറിന്റെ ജീവിതത്തില്‍ കണ്ടത്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയോളം വിപണിമൂല്യമുണ്ടായിരുന്ന യെസ് ബാങ്കിന്റെ ഇന്നത്തെ വിപണിമൂല്യം 6478 കോടി രൂപയാണ്. യെസ് ബാങ്കില്‍ തനിക്കുള്ള പ്രൊമോട്ടര്‍ ഓഹരി ഒരെണ്ണംപോലും വില്ക്കുകയില്ലെന്നും അതു തന്റെ പെണ്‍മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി ഒരിക്കലും വില്ക്കാതെ വജ്രംപോലെ എന്നേക്കും സൂക്ഷിക്കണമെന്നുമുള്ള വില്‍പത്രപ്രകാരം കൈമാറുമെന്ന് 2018 ല്‍ പറഞ്ഞ റാണാ കപൂര്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദംകൊണ്ടാകാം 2019 ല്‍ വെറും 900 ഓഹരിയൊഴിച്ച് മുഴുവന്‍ ഓഹരിയും വിറ്റൊഴിവായി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ ബോര്‍ഡിനെ അസാധുവാക്കുകയും ബാങ്കില്‍നിന്ന് ഒരാള്‍ക്ക് മാസം പിന്‍വലിക്കാവുന്ന തുകയ്ക്ക് 50,000 എന്ന പരിധി നിശ്ചയിക്കുകയും ചെയ്തു. യെസ് ബാങ്കിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയുന്നു. അതേസമയം ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന് ലോണ്‍ അനുവദിച്ചതില്‍ ക്രമക്കേടു നടത്തിയെന്ന ആരോപണം നേരിടുന്ന റാണാ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. എത്ര വലിയ ബിസിനസും തകരാന്‍ നിമിഷസമയം മതിയെന്ന കാര്യം ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണ് യെസ് ബാങ്കില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍.