ജനുവരി 31ദനഹാക്കാലം അഞ്ചാം ഞായര്‍
നിയ 18:13-18
ഏശ 48:12-20
ഹെബ്രാ 6:9-15
യോഹ 3:14-21
പിതാവായ ദൈവത്തിങ്കലേക്കുള്ള പുത്രന്റെ കരേറ്റത്തെക്കുറിച്ചും (3:14-15) പിതാവ് അയച്ച അവിടുത്തെ ഏകജാതനില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന നിത്യജീവനെക്കുറിച്ചു(3:16-21)മാണ് ഇന്നത്തെ സുവിശേഷം പങ്കുവയ്ക്കുന്നത്. യോഹന്നാന്‍ സുവിശേഷകന്റെ നിത്യജീവനെക്കുറിച്ചുള്ള (സോന്‍ അയോണിയോസ് - ്zon aionios = eternal life) ) ദൈവശാസ്ത്രവീക്ഷണങ്ങളാണ് പ്രധാനമായും ഈ വചനഭാഗങ്ങളില്‍ വ്യക്തമാകുന്നത്.
യോഹന്നാന്റെ സുവിശേഷത്തില്‍ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടുന്നതിനെപ്പറ്റി മൂന്നു പ്രാവശ്യം പറയുന്നുണ്ട് (3:14; 8:28; 12:32-34). ഉയര്‍ത്തുക (lift up, raise high, exalt) എന്നര്‍ത്ഥം വരുന്ന ഹ്യുപ്‌സോ (hypsoo) എന്ന ഗ്രീക്കുപദം 3:14 ല്‍ ഈശോയുടെ കുരിശുമരണത്തെയാണ്, കുരിശിലെ ഉയര്‍ത്തപ്പെടലിനെയാണ് അര്‍ത്ഥമാക്കുന്നത്. ഈ കുരിശുമരണം ഏവരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള ഒരു ഉയര്‍ത്തപ്പെടലാണ്. മരുഭൂമിയില്‍ മോശ വടിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതിനോടു താരതമ്യപ്പെടുത്തിയാണ് ഈശോയുടെ ഉയര്‍ത്തപ്പെടല്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് (cfr സംഖ്യ 21:9-11). കര്‍ത്താവിനെതിരേ സംസാരിച്ച് പാപം ചെയ്ത ഇസ്രായേല്‍ജനം മരണവക്ത്രത്തില്‍ അകപ്പെട്ടപ്പോള്‍ അവരുടെ രക്ഷയ്ക്കുവേണ്ടി കര്‍ത്താവ് അരുള്‍ചെയ്തതനുസരിച്ച് മോശ നിര്‍മിച്ചു വടിയില്‍ ഉയര്‍ത്തിയതാണ് ഈ പിച്ചളസര്‍പ്പം. ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ് ജീവന്‍ അപകടത്തിലായവര്‍ ഉയര്‍ത്തപ്പെട്ട പിച്ചളസര്‍പ്പത്തെ നോക്കിയപ്പോള്‍ അവര്‍ക്കു ജീവന്‍ ലഭിച്ചു.
ഈശോയുടെ കുരിശിലെ ഉയര്‍ത്തപ്പെടലിന്റെ ലക്ഷ്യം 3:16 ല്‍ ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. ''എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി...'' (3:16 മ). ഈ ലോകംകൊണ്ടു തീര്‍ന്നുപോകുന്ന ഭൗമികജീവനില്‍നിന്ന് എന്നും നിലനില്‍ക്കുന്ന നിത്യജീവനിലേക്ക് മനുഷ്യനെ കൊണ്ടുപോകാന്‍വേണ്ടിയാണ് ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടത്. 'ജീവന്‍' (life) എന്നര്‍ത്ഥം വരുന്ന സോയെ zoe) എന്ന ഗ്രീക്ക് പദത്തിന് രണ്ട് അര്‍ത്ഥങ്ങളാണ് പ്രധാനമായും ഉള്ളത്. 1. ശാരീരിക ജീവന്‍ (physical life); 2. ദൈവികജീവന്‍ (divine life, a life belonging to God). ). ഈ വാക്കിനോടുകൂടെ ''നിത്യമായ'' എന്നര്‍ത്ഥംവരുന്ന അയോണിയോസ് (aionios) എന്ന ഗ്രീക്കുപദവും കൂട്ടിച്ചേര്‍ത്താണ് ഇവിടെ (3:16) സോന്‍ അയോണിയോന്‍ (zon aionion) എന്ന് ഉപയോഗിച്ചിരിക്കുന്നത്. നിത്യജീവന്‍ എന്നത് ദൈവത്തോടൊത്ത് ആയിരിക്കുന്ന അവസ്ഥയാണ്; ദൈവികജീവനില്‍ പൂര്‍ണമായി പങ്കുചേരുന്നതാണിത്.
ഈ നിത്യജീവന്‍ പ്രാപിക്കുവാന്‍ എന്താണ് ആവശ്യമായിരിക്കുന്നതെന്നും സുവിശേഷകന്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്: വിശ്വസിക്കുക. ഈശോമിശിഹായിലുള്ള വിശ്വാസമാണ് ഒരുവന്റെ നിത്യജീവന് ആധാരമായിട്ടുള്ളത്. 'വിശ്വസിക്കുക, ബോധ്യമുള്ളതാകുക (believe, be convinced of, give credence to) എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന പിസ്‌തെയൂദാ (pisteuo) എന്ന ഗ്രീക്ക് ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു കാര്യത്തെ അല്ലെങ്കില്‍ ഒരു വ്യക്തിയെ മനസ്സിലാക്കുക എന്നതിലുപരിയായി, ഇന്ദ്രിയഗോചരമായ ഒരു അറിവ് എന്നതിനെക്കാളുപരിയായി ഈശോയില്‍ ആശ്രയം വയ്ക്കുന്നതും അവിടുത്തോട് യഥാര്‍ത്ഥമായ പ്രതിബദ്ധത കാണിക്കുന്നതുമാണ് വിശ്വാസം എന്നത്. ഇതു ബൗദ്ധികമായ ഒരു മനസ്സിലാക്കല്‍ അല്ല; മറിച്ച് ഹൃദയത്തില്‍നിന്നുള്ള ആത്മീയമായ ഒരു ബോധ്യമാണ്. ഈശോ ദൈവപുത്രനാണെന്നും അവിടുന്നു മിശിഹാ ആണെന്നുമുള്ള ഉറച്ച ബോധ്യമുള്ളവര്‍ക്കാണ് നിത്യജീവന്‍ ലഭിക്കുന്നത് (യോഹ 20:30-31).
നിത്യജീവന്‍ പ്രാപിക്കുന്നത് ആരിലൂടെയാണെന്നും ഈ സുവിശേഷം പഠിപ്പിക്കുന്നുണ്ട്: ദൈവത്തിന്റെ ഏകജാതനായ ഈശോമിശിഹായിലൂടെ. ''ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല; പ്രത്യുത, അവന്‍വഴി ലോകം രക്ഷ പ്രാപിക്കാനാണ്(3:17). മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അത്യധികമായ സ്‌നേഹമാണ് സ്വപുത്രനെ ലോകത്തിലേക്ക് അയയ്ക്കുവാന്‍ ദൈവത്തെ പ്രേരിപ്പിച്ചത്. വിശ്വാസികള്‍ക്കു നിത്യജീവന്‍ പ്രദാനം ചെയ്യുവാനാണ് ഈശോ മനുഷ്യനായി അവതരിച്ചത്. ഈ മനുഷ്യാവതാരത്തിലൂടെ രക്ഷ മനുഷ്യവംശത്തിനു കരഗതമാകുന്നു. വിമോചിപ്പിക്കുക, രക്ഷിക്കുക, സ്വതന്ത്രമാക്കുക (liberate, free, save) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന സോസ്സോ (sozo) എന്ന പദം ഈശോയുടെ രക്ഷാകരദൗത്യത്തെയാണ് കാണിക്കുന്നത്. ഇക്കാരണത്താലാണ് ഈശോയെ രക്ഷകന്‍ (saviour) എന്നു വിളിക്കുന്നതും. ഈശോ നല്‍കുന്ന ഈ രക്ഷയാണ് യഥാര്‍ത്ഥത്തില്‍ നിത്യജീവന്‍ എന്നു പറയുന്നത്.
നിത്യജീവന്‍ പ്രദാനം ചെയ്യുവാന്‍ വരുന്ന ഈശോ ഒരു വിധിയാളനല്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ വ്യക്തമാക്കുന്നുണ്ട്: ''ശിക്ഷയ്ക്കു വിധിക്കുവാനല്ല'' (3:17). വിധിക്കുക, ശിക്ഷിക്കുക, (judge panish) എന്നീയര്‍ത്ഥങ്ങളുള്ള ക്രീനോ (krino) എന്ന പദം നൈയാമികതലങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഈശോയുടെ വരവിന്റെ ലക്ഷ്യം കോടതിവിധി ശൈലിയിലുള്ള തീര്‍പ്പുകല്പിക്കലല്ല; പ്രത്യുത, തിന്മയില്‍ അകപ്പെട്ടവര്‍ക്ക് രക്ഷ നല്‍കുക എന്നതാണ്. ഈശോ ശിക്ഷകനല്ല; മറിച്ച് രക്ഷകനാണ