•  28 Nov 2024
  •  ദീപം 57
  •  നാളം 38
പ്രതിഭ

ലോകപോലീസിങ് തുടരുമോ?

ലോകം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. റിപ്പബ്ലിക്കന്‍സിനെ പിന്തള്ളി ഡെമോക്രാറ്റുകള്‍ അമേരിക്ക കൈയടക്കിയിരിക്കുന്നു. ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ബൈഡന്റെ കീഴില്‍ വരുന്ന നാലു വര്‍ഷങ്ങളില്‍ അമേരിക്ക ഏതു രീതിയിലായിരിക്കും? അമേരിക്കയുടെ നിയുക്തപ്രസിഡന്റിന്റെ പേര് ലോകം ആദ്യമായല്ല കേള്‍ക്കുന്നത്. ബറാക് ഒബാമയുടെ കാലത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. നീണ്ട എട്ടുവര്‍ഷം പ്രതിഫലിച്ച നിലപാടുകള്‍തന്നെയായിരിക്കാം ഇനി വരുന്ന വര്‍ഷങ്ങളിലും നാം പ്രതീക്ഷിക്കേണ്ടത്.
ബറാക് ഒബാമയുടെ ആത്മകഥാംശമുള്ള 'എ പ്രോമിസ് ലാന്‍ഡ്‌സില്‍' എന്ന പുസ്തകത്തില്‍ 2011 ല്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് അല്‍ക്വയ്ദ തലവന്‍ ബിന്‍ലാദനെ വധിക്കാനുള്ള പദ്ധതിയോട് ജോ ബൈഡന്‍ വിയോജിപ്പു പ്രകടിപ്പിച്ചതായി പരാമര്‍ശിക്കുന്നുണ്ട്.
തീവ്രവാദത്തിനെതിരായ പദ്ധതിയായിരുന്നു അതെങ്കിലും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതില്‍ ബൈഡനുണ്ടായിരുന്ന എതിര്‍പ്പാണ് ലോകം അതില്‍ കണ്ടത്. മാത്രമല്ല, തന്റെ നീണ്ട രാഷ്ട്രീയജീവിതത്തിലെ അനുഭവങ്ങളും അങ്ങനെയൊരു പ്രസ്താവനയ്ക്കു കാരണമായിരിക്കാം.
ജോ ബൈഡന്‍ എന്ന വ്യക്തി എപ്പോഴും ഒഴുക്കിനെതിരേ തുഴഞ്ഞ ആളായിരുന്നുവെന്ന് നമ്മള്‍ കരുതേണ്ടിയിരിക്കുന്നു. അതു മനസ്സിലാക്കണമെങ്കില്‍ ബൈഡന്റെ രാഷ്ട്രീയജീവിതത്തെ അടുത്തറിയണം. 2003 ല്‍ നടന്ന ഇറാക്ക് ആക്രമണത്തെ എതിര്‍ത്ത അപൂര്‍വ്വം ചില സെനറ്റംഗങ്ങളില്‍ ഒരാളായിരുന്നു ബൈഡന്‍.
ഇനി വരുന്ന നാളുകളില്‍ അമേരിക്കയുടെ നയതന്ത്രബന്ധങ്ങള്‍ എങ്ങനെയായിരിക്കും എന്നതാണ് ചര്‍ച്ചാവിഷയം. ബൈഡന്‍ ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായതുകൊണ്ടുതന്നെ അനാവശ്യമായ കടന്നുകയറ്റങ്ങള്‍ അമേരിക്കയില്‍നിന്നുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. ചൈനയോടും ഉത്തരകൊറിയയോടുമുള്ള സമീപനം എങ്ങനെ ആയിരിക്കുമെന്നറിയാന്‍ നാം കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയോട് എന്നും സ്‌നേഹം വച്ചു പുലര്‍ത്തുന്നവരാണ് ഡെമോക്രാറ്റുകള്‍. അത് അങ്ങനെതന്നെ ആയിരിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
ലേഖകന്‍ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)