ജോ ബൈഡന്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരക്കാരനാകുന്നു. ലോകം ആകാംക്ഷയോടെ കേട്ടിരുന്ന വാര്‍ത്ത. എന്നാല്‍, ഈ ഉയരത്തിലെത്താന്‍ ജോ ബൈഡന്‍ നടത്തിയത് കനല്‍വഴിയിലൂടെയുള്ള യാത്രയായിരുന്നു. സുഖകരവും സുന്ദരവുമായിരുന്നില്ല അദ്ദേഹത്തിന്റെ ബാല്യകാലവും സ്‌കൂള്‍ജീവിതവും. ഒരു വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ''വിക്കന്‍'' എന്ന വിളി അദ്ദേഹത്തിനു കേള്‍ക്കേണ്ടിവന്നു. അപ്പോള്‍ കൊച്ചുബൈഡനു പ്രചോദനമായത് പിതാവ് ജോസഫിന്റെ വാക്കുകളാണ്: ''നീയൊരു ചാമ്പ്യനാണ്. എത്രവീണാലും ശക്തിയോടെ എഴുന്നേറ്റിരിക്കണം.'' കഠിനാദ്ധ്വാനത്തിലൂടെ 29-ാം വയസ്സില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിത്തീര്‍ന്നു.
ബൈഡന്റെ ജീവിതവിജയത്തിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും പ്രതിസന്ധികളില്‍ തളരാത്ത മനസ്സുമായിരുന്നു. ഭാര്യയുടെയും മകളുടെയും ആകസ്മികമായ വേര്‍പാടിനെ അതിജീവിക്കാന്‍ സഹായിച്ചത് മകന്‍ ബോയുടെ പിന്തുണയായിരുന്നു. പിന്നീട് രോഗബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ബോ പറഞ്ഞു: ''അച്ഛാ തളരരുത്, എനിക്ക് അഭിമാനമായിരിക്കുക.'' പിന്നീട് ജീവിതയാത്രയില്‍ പ്രിയപ്പെട്ട ബോയെ നഷ്ടമായെങ്കിലും ബൈഡനു ജീവിക്കാന്‍ പ്രചോദനമയത് ബോയുടെ വാക്കുകളാണ്. ഇന്നു ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ജോ ബൈഡന്‍ കുട്ടികളായ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും എങ്ങനെ വിജയത്തിന്റെ സോപാനങ്ങള്‍ കയറാന്‍ നമ്മെ സഹായിക്കുമെന്നാണ്.
ലേഖകന്‍ മരങ്ങാട്ടുപിള്ളി
സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.