•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

ഡയറി എന്നാല്‍ ജീവിതമാണ്

''അങ്ങനെ എല്ലാംകൊണ്ടും 
ഇന്ന് ഒരു നല്ല ദിവസമായിരുന്നു.'' ടീന ഡയറി എഴുതി അവസാനിപ്പിച്ചു. എഴുതിയത് 
വായിച്ചുനോക്കി. തൃപ്തിയോടെ ഡയറി മടക്കിവച്ചു.
ടീന ഡയറിയെഴുതാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം ക്ലാസില്‍വച്ചാണ് ആദ്യമായി ഡയറിയെഴുതാന്‍ പഠിച്ചത്. അക്കൊല്ലം വാര്‍ഷികപ്പരീക്ഷയുടെ ഒരു പ്രവര്‍ത്തനം ഡയറിയെഴുത്ത് ആയിരുന്നു. പിന്നീട് ഹോംവര്‍ക്കായും പരീക്ഷയുടെ ഉത്തരമായും ഡയറി എഴുതിയിട്ടുï്. പക്ഷേ, പതിവായി ഡയറി എഴുതിയിരുന്നില്ല. അങ്ങനെ എഴുതാന്‍ ആരും പറഞ്ഞുമില്ല. 
അഞ്ചാംക്ലാസിലെ ഓണാവധിക്ക് അമ്മയുടെ വീട്ടില്‍ പോയപ്പോഴാണ് ആതിരയെ പരിചയപ്പെട്ടത്. അവര്‍ പെട്ടെന്ന് ഉറ്റചങ്ങാതിമാരായി മാറി.
''ഞാന്‍ ഇന്നലത്തെ ഡയറിയില്‍ നിന്നെപ്പറ്റി എഴുതീട്ടൊണ്ടï്.'' ഒന്നിച്ചിരുന്ന് ഊഞ്ഞാലാടുമ്പോള്‍ ആതിര പറഞ്ഞു.
''എന്താ എഴുതീത്?''
''എനിക്കൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടീന്ന്. അവളുടെ പേര് ടീന എന്നാണെന്ന്.''
''അതെന്നെ കാണിച്ചു തര്വോ?''
''ഇല്ല. ഡയറി ആരെയും കാണിക്കാനുള്ളതല്ല. അതു സ്വയം വായിക്കാനുള്ളതാന്നാ മലയാളം
പഠിപ്പിക്കണ അജിത് മാഷ് പറഞ്ഞത്.''
''അതെന്താ?''
''ഡയറി എന്നുവച്ചാല്‍ ഒരാളുടെ ജീവിതംതന്നെ. അതങ്ങനെ മറ്റുള്ളവര്‍ തുറന്നു നോക്കണതു ശരിയല്ല. പക്ഷേ, അതിലെ കാര്യങ്ങള്‍ എഴുതിയ ആള്‍തന്നെ പറഞ്ഞാല്‍ കുഴപ്പമില്ല.''
പിന്നെ പലപ്പോഴായി ആതിര അവളുടെ ഡയറിയിലെ വിശേഷങ്ങള്‍ പലതും പറഞ്ഞു. സന്തോഷങ്ങള്‍, സങ്കടങ്ങള്‍, പരാതികള്‍ ആഗ്രഹങ്ങള്‍ അങ്ങനെ പലതും.
അവധി കഴിഞ്ഞ് വീട്ടിലെത്തിയ ടീന ആദ്യം ചെയ്തത് പുതിയൊരു നോട്ടുബുക്കില്‍ ഡയറിയെഴുതുകയായിരുന്നു. പിന്നെ അതു പതിവായി മാറി. രാത്രി കിടക്കാന്‍ നേരം ആ ദിവസത്തെക്കുറിച്ച് ആലോചിക്കുന്നതു ശീലമായി മാറി. എന്നാലും ഡയറിയെഴുതുന്ന കാര്യം ആരോടും 
പറഞ്ഞിരുന്നില്ല. ആരെയും കാണിച്ചുമില്ല.
ഒരിക്കല്‍ അങ്കിളുമൊത്ത് വിരുന്നവന്ന കുഞ്ഞാന്റിയോട് 
അനിയനാണ് ഡയറിക്കഥ പറ
ഞ്ഞത്. ആന്റി ഒരു പുത്തന്‍ ഡയറി
സമ്മാനിച്ചിട്ടാണ് പോയത്. പിറ്റേദിവസം അതില്‍ എഴുതാന്‍ തുടങ്ങി.
അക്കൊല്ലം ഡിസംബര്‍ മുപ്പത്തൊന്നാം തീയതി സ്‌കൂളില്‍ നടത്തിയ സെമിനാറില്‍വച്ച് മാഷാണ് ചോദിച്ചത്: ''പതിവായി ഡയറിയെഴുതുന്ന ആരെങ്കിലുമുണ്ടോ?'' 
അറിയാതെ കൈ ഉയര്‍ത്തിപ്പോയി. മാഷ് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. ഉടന്‍ സ്റ്റാഫ് റൂമില്‍നിന്ന് ഒരു പുതിയ ഡയറിയെടുത്ത് ആശംസകളെഴുതി ഒപ്പിട്ട് സമ്മാനിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു അത്.
ഒരു മാസം കഴിഞ്ഞ് സ്‌കൂളില്‍ പഠനോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് മാഷ് പറഞ്ഞത്: ''നമുക്കൊരു സ്‌പെഷ്യല്‍ പ്രോഗ്രാം വേണം. ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം. ടീനയാണ് താരം. മറ്റൊരാള്‍ ഇന്റര്‍വ്യൂ ചെയ്യും.''
ഒന്നും പറയാന്‍ പറ്റിയില്ല. അഞ്ചാംക്ലാസിലെ വിനു മാത്യുവിനെ അഭിമുഖം നടത്താന്‍ മാഷ് തിരഞ്ഞെടുത്തു. ക്ലാസില്‍വച്ച് ഒരുക്കങ്ങള്‍ നടത്തി. ഡയറിയെഴുത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കി. അതിനുള്ള ഉത്തരങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. ആകപ്പാടെ ടെന്‍ഷനായിരുന്നു.
''നല്ലൊരു അവസരമല്ലേ? പേടിക്കേണ്ടï.'' അമ്മ ധൈര്യം പകര്‍ന്നു.
പഠനോത്സവവേദിയില്‍ വിശിഷ്ടാതിഥികള്‍ക്കു മുമ്പിലിരിക്കേ അഭിമുഖം നടന്നു. കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും നിറഞ്ഞ സദസ്സില്‍നിന്ന് നീï കൈയടി കേട്ടപ്പോഴാണ് സമാധാനമായത്.
''പഠിച്ചത് പ്രയോഗിക്കുമ്പോഴാണ് അതുകൊïു ഫലമുïാകുന്നത്. ആരുടെയും നിര്‍ബന്ധം കൂടാതെ സ്വയം തോന്നി ചെയ്യു
മ്പോള്‍ ഇരട്ടി പ്രയോജനമുണ്ടാകും.''
എഇഒ സമ്മാനം നല്‍കുന്നതിനുമുമ്പ് മൈക്കിലൂടെ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.
ടീനയെയും വിനു മാത്യുവിനെയും മാഷിനെയും ചേര്‍ത്തുനിര്‍ത്തി ഹെഡ്മാസ്റ്റര്‍ ഫോട്ടോയെടുപ്പിച്ചു. 
''ആരും പറയാതെ, ആരോടും പറയാതെ ടീന ചെയ്യുന്ന ഈ നല്ല ശീലം എല്ലാവര്‍ക്കും മാതൃകയാണ്. അഭിനന്ദനങ്ങള്‍.'' ഹെസ്മാസ്റ്ററുടെ വാക്കുകള്‍ കുളിര്‍മഴയായി മനസ്സില്‍ പെയ്തിറങ്ങി.
''അങ്ങനെ എല്ലാംകൊണ്ടം ഇന്ന് ഒരു നല്ല ദിവസമായിരുന്നു'' - ഡയറിയില്‍ എഴുതിയ വാക്കുകള്‍ ടീനയുടെ മനസ്സില്‍ സംഗീതംപോലെ പെയ്തുകൊണ്ടിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)