ക്രിയാവ്യാപാരത്തെ അഥവാ ക്രിയാഭാവത്തെ കുറിക്കുന്ന നാമത്തിന് കൃതികൃത്ത് എന്നു പറയുന്നു. ധാതുവില്‍നിന്നു ജനിക്കുമ്പോള്‍ത്തന്നെ അവയുടെ ക്രിയാസ്വഭാവം നഷ്ടപ്പെടും. കൃതികൃത്തുകളെയാണ് സിദ്ധക്രിയ എന്ന സംജ്ഞകൊണ്ടു വിവക്ഷിക്കുന്നത്. ഇവയെ നാമത്തിന്റെ ഒരു വകഭേദമായി കണക്കാക്കാം. ക്രിയാസ്വഭാവം കുറിക്കുന്നതിനാല്‍ കൃതികൃത്തുകള്‍ മറ്റു നാമങ്ങളില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രിയാനാമം, ഭാവനാമം എന്നീ പര്യായങ്ങളും കൃദ്രൂപങ്ങള്‍ക്ക് ഉണ്ട്.
ഇരുപതിലേറെ പ്രത്യയങ്ങള്‍ കൃതികൃത്ത് പ്രത്യയങ്ങളായി ഭാഷയില്‍ ഉപയോഗിക്കുന്നു. അതില്‍ ഒന്നാണ് ''പ്പ്'' എന്ന പ്രത്യയം. കാരിതധാതുക്കളില്‍ (കേവലക്രിയയില്‍ ''ക്ക്'' ഉള്ളത് കാരിതം. കൊടുഴകൊടുക്ക്) ''പ്പ്'' എന്ന കൃല്‍പ്രത്യയം ചേര്‍ത്താല്‍ കൃദ്രൂപങ്ങള്‍ ഉണ്ടാകും. ഉദാ. ഇരി ഴഇരിപ്പ്, തേ ഴ തേപ്പ്, നില്‍ ഴ നില്‍പ്പ്, കിടഴ കിടപ്പ്.
വയ്ക്കുക, എടുക്കുക എന്നീ കേവലക്രിയകളില്‍നിന്നു ജനിച്ച നാമരൂപങ്ങളാണ് വയ്പ്പ്, എടുപ്പ് എന്നിവ. വയ്+പ്പ് = വയ്പ്പ്, എടു+പ്പ് = എടുപ്പ്. പൂജ എന്ന ശബ്ദത്തിനു വിശേഷ്യങ്ങളായി വയ്പ്പ്, എടുപ്പ് എന്നിവ ചേര്‍ക്കുമ്പോള്‍ പൂജവയ്പ്പ്, പൂജയെടുപ്പ് എന്നീ സമസ്തപദങ്ങള്‍ ഉണ്ടാകുന്നു. ഇവയുടെ രൂപഭേദങ്ങളെന്ന മട്ടില്‍ ''പൂജവെപ്പ്'' പൂജവെയ്പ്പ്, പൂജവൈയ്പ്, പൂജവയ്പ്, പൂജെടുപ്പ് തുടങ്ങിയ രൂപങ്ങള്‍ യഥേഷ്ടം പ്രചരിച്ചിട്ടുണ്ട്. വ്യാകരണപരമായി ഇവയുടെ നിരുക്തി വിശദീകരിക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ ഇവയെ അപരൂപങ്ങളായി കണക്കാക്കണം. പൂജ+വയ്പ്പ്=പൂജവയ്പ്പ് എന്നും പൂജ+എടുപ്പ്=പൂജയെടുപ്പ് എന്നും എഴുതുന്നതാണ് ഭാഷാശുദ്ധിക്കും അര്‍ത്ഥവ്യക്തതയ്ക്കും നല്ലത്. 'വയ്പ്' എന്ന ഇരട്ടിക്കാത്ത രൂപം അത്ര ശരിയല്ല. പ്രത്യയം ''പ്'' അല്ല ''പ്പ്'' ആണ്. ''പ്'' പ്രചരിച്ചു സാധുവായ രൂപമെങ്കിലും കൃല്‍പ്രത്യയമായ ''പ്പ്'' ചേര്‍ക്കുന്നതാണ് യുക്തിസഹം.
നാരായണപിള്ള, കെ.എസ്., ആധുനികമലയാളവ്യാകരണം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം; 2003 പുറം - 137