•  26 Sep 2024
  •  ദീപം 57
  •  നാളം 29
വചനനാളം

സ്വന്തം കുരിശെടുത്ത് ഈശോയെ അനുഗമിക്കുക

സെപ്റ്റംബര്‍ 15  
ഏലിയാ-സ്ലീവ-മൂശക്കാലം നാലാം ഞായര്‍
(സ്ലീവാ ഒന്നാം ഞായര്‍) 
സംഖ്യ 21:1-9   സഖ 10:8-12
ഗലാ 6:11-18  മത്താ 10:34-42

സീറോമലബാര്‍സഭയുടെ വിശുദ്ധകുര്‍ബാനയില്‍ ''മര്‍മീസ'' (സങ്കീര്‍ത്തനമാല) ആരംഭിക്കുന്നതിനുമുമ്പ് കാര്‍മികന്‍ നടത്തുന്ന ഏലിയാ-സ്ലീവാ-മൂശക്കാലത്തിലെ പ്രാരംഭപ്രാര്‍ഥനയില്‍ നാം ഇങ്ങനെ ശ്രവിക്കുന്നു: ''ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ, മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനത്തെ കാത്തിരിക്കുന്ന ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. വിശുദ്ധകുരിശിന്റെ തണലില്‍ അഭയം തേടാനും സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ...'' മിശിഹായുടെ കുരിശിനെക്കുറിച്ചുള്ള ചിന്തകള്‍ വര്‍ധമാനമാകുന്ന ആരാധനക്രമകാലഘട്ടമാണിത്. മനുഷ്യവര്‍ഗത്തിനു രക്ഷയ്ക്കു കാരണമായ കുരിശിനെക്കുറിച്ചുള്ള ദര്‍ശനങ്ങളാണ് ഈ ആഴ്ചയിലെ വായനകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്.
    ഒന്നാം വായനയില്‍, (സംഖ്യ 21:1-9) സര്‍പ്പദംശനമേറ്റവര്‍ക്കു രക്ഷ നല്‍കാനായി മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (സഖ. 10:8-12), ഇസ്രയേലിനു പുതുജീവന്‍ നല്‍കുമെന്ന യഹോവയുടെ വാഗ്ദാനത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (ഗലാ. 6:11-18), കര്‍ത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാന്‍ വകയില്ലെന്ന പൗലോസിന്റെ പ്രഘോഷണത്തെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 10:34-42); കര്‍ത്താവിനെ അനുഗമിക്കുന്നവന്‍ സ്വന്തം കുരിശെടുത്ത് അവിടുത്തെ അനുഗമിക്കണമെന്ന ഈശോയുടെ പ്രബോധനത്തെക്കുറിച്ചും നാം ധ്യാനിക്കുന്നു.
   സംഖ്യ 21:1-9: ഈജിപ്തില്‍നിന്നുള്ള യാത്രയില്‍ ഇസ്രയേല്‍ജനതയ്ക്കു പലപ്പോഴും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ കാനാന്യനായ ആരാദിലെ രാജാവ് ഇസ്രയേലിനെ ആക്രമിക്കുകയും യുദ്ധത്തില്‍ കുറെയേറെപ്പേരെ തടവുകാരാക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇസ്രയേല്‍ജനം കാനാന്യരെയും അവരുടെ നഗരങ്ങളെയും ആക്രമിക്കുകയും നിശ്ശേഷം തകര്‍ക്കുകയും ചെയ്തു. 'നാശം' (destruction) എന്നര്‍ഥമുള്ള 'ഹോര്‍മാ' (Hormah)  എന്ന പേര് ആ സ്ഥലത്തിനു ലഭിക്കുകയും ചെയ്തു.
    തങ്ങളുടെ ജീവിതയാത്രയില്‍ ദൈവത്തിന്റെ ഇടപെടലുകള്‍ പലവേള ഉണ്ടായിട്ടുണ്ടെങ്കിലും ഇസ്രയേല്‍ജനത അത് പലപ്പോഴും പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നില്ല. പ്രതിസന്ധികളില്‍ അവര്‍ അക്ഷമരാകാറുണ്ടായിരുന്നു. ഹീബ്രുഭാഷയിലെ 'ഖത്‌സര്‍' (qatsar) എന്ന പദത്തിന്റെ അര്‍ഥം "to be impatient, be vexed’  എന്നൊക്കെയാണ്. ജനത്തിന്റെ ശൈലി 'എതിര്‍പ്പി'ന്റേ (opposition) താണ്:spoke against.. ഗ്രീക്കുഭാഷ്യത്തില്‍ 'കത്താലാലെയോ' (katalaleo) എന്ന ക്രിയാപദമാണ് ഉപയോഗിച്ചിരിക്കുന്നത്. 'അധിക്ഷേപിക്കുക, അപവദിക്കുക' (revile)  എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ഥം. ജനം ദൈവത്തോടും മോശയോടും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
    ജനത്തിന്റെ പിറുപിറുപ്പിനും എതിര്‍പ്പിനുമുള്ള ശിക്ഷ ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമാണ് (21:6). ദൈവത്തിന്റെ സൗജന്യദാനമായ മന്നായും ദാഹജലവുമെല്ലാം നിസാരങ്ങളായിക്കരുതി അവയെ പുച്ഛിച്ച ജനം തങ്ങള്‍ക്കുള്ള ശിക്ഷ ചോദിച്ചുവാങ്ങുകയാണ്. "Fiery serpent' എന്നത് ശിക്ഷയുടെ കാഠിന്യത്തെ സൂചിപ്പിക്കുന്നുണ്ട്. സര്‍പ്പങ്ങളുടെ കടിയേറ്റ ജനത്തിന് ദേഹത്തുണ്ടായ പൊള്ളലും വീക്കവും വേദനയുമെല്ലാം അതിനെ കാഠിന്യമുള്ളതാക്കുന്നു. ധാരാളം പേരുടെ മരണത്തിനുപോലും ഈ സര്‍പ്പദംശനം കാരണമായി.
    തെറ്റു തിരിച്ചറിഞ്ഞ ജനം പശ്ചാത്താപവിവശരാകുന്നുണ്ട്: ''അങ്ങേക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു'' (21:7). 'ഹത്തെനു' (hatanu) - 'we have sinned’  എന്ന ജനത്തിന്റെ രോദനം ദൈവത്തില്‍നിന്ന് അകന്നതുവഴിയായി അവര്‍ക്കുണ്ടായ മുറിവിന്റെ ആഴത്തെ കാണിക്കുന്നു; ദൈവത്തില്‍നിന്ന് അവര്‍ അകലേക്കു നീങ്ങിപ്പോയതിനെ സൂചിപ്പിക്കുന്നു. ശിക്ഷയില്‍ ഇളവു ചോദിക്കുന്ന ജനം തിരിച്ചുവരവിന്റെ പാതയിലാണ്. കര്‍ത്താവില്‍നിന്ന് അകലേക്കു പോയവര്‍ അവിടുത്തെ പക്കലേക്കു തിരിച്ചുവരികയാണ്.
    കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: ''ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല'' (21:8). ഇതൊരു അടയാളമാണ്. ജനത്തിന്റെ അവിശ്വസ്തതയുടെയും അസഹിഷ്ണുതയുടെയും പ്രതീകമാണത്. അവരുടെ തെറ്റിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. പശ്ചാത്തപിച്ച് തിരികെ വരാനുള്ള ക്ഷണത്തിന്റെ അടയാളമാണ്. അവര്‍ക്കു ജീവന്‍ തിരികെ ലഭിക്കുന്ന രക്ഷയുടെ "symbol’  ആണ്. പാപത്തില്‍നിന്നു മനുഷ്യവര്‍ഗത്തിനു രക്ഷ പ്രദാനം ചെയ്യാനായി കുരിശില്‍ ഉയര്‍ത്തപ്പെട്ട ഈശോയുടെ പ്രതീകമാണിത്.
  സഖറിയ 10:8-12: പുറജാതികളുമായുള്ള ബന്ധത്തില്‍ വന്ന ഇസ്രയേല്‍ജനം യഥാര്‍ഥ ദൈവമായ യഹോവയില്‍നിന്ന് അകന്നുപോകാനിടയായി. 'തെറഫിം' tere-phim) - കുലദൈവങ്ങളുടെ വിഗ്രഹങ്ങളിലേക്കും, പ്രതിഷ്ഠകളിലേക്കുമൊക്കെ അവര്‍ ആകൃഷ്ടരായി. ഇസ്രയേല്‍ജനതയുടെ വഴിതെറ്റിയുള്ള പ്രവര്‍ത്തനങ്ങള്‍ അവരെ ദൈവകോപത്തിനിരയാക്കി. അവര്‍ക്കു ജീവിതത്തില്‍ 'ദൈവിക ഇടപെടല്‍' നഷ്ടമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ അവരെ വീണ്ടെടുക്കാന്‍ ദൈവം    ആഗ്രഹിക്കുന്നുണ്ട്. അവരെ പുനരുദ്ധരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമെന്ന് യഹോവ ഇവിടെ വാഗ്ദാനം ചെയ്യുന്നു.
    ''ഞാന്‍ അവരെ അടയാളം നല്‍കി ഒരുമിച്ചുകൂട്ടും. ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നു...'' (10:8). ഗ്രീക്കുഭാഷയിലെ 'എയ്‌ദേഖോമായ്' (eisdechomai)  എന്ന ക്രിയാപദത്തിന്റെ അര്‍ഥം receive, welcome, gather’  എന്നൊക്കെയാണ്. തിരികെവരുന്നവനെ ദൈവം സ്വീകരിക്കും. അവനു രക്ഷ പ്രദാനം ചെയ്യും. ദൈവം പറയുന്നത് അവിടുന്ന് അവരെ രക്ഷിച്ചു എന്നാണ്. I have redeemed them. ഗ്രീക്കിലെ 'ലുത്രോ' (lutroo)   എന്ന പദത്തിന്റെ അര്‍ഥം redeem, deliver’  എന്നാണ്. ഇതൊരു വിമോചനമാണ്.
ജനം ദൈവത്തെ അനുസ്മരിക്കും എന്നതാണ് അവിടുത്തെ പ്രതീക്ഷ. "They shall remember me’ - ദൈവത്തിന്റെ പ്രവൃത്തികളെ വിലമതിക്കേണ്ടവരാണ് ദൈവമക്കള്‍. അവര്‍ക്ക് 'ദൈവസ്മരണ' ഉണ്ടാകണം. ഈ 'ഓര്‍മ' (remembrance)  ഇല്ലാത്തയിടങ്ങള്‍ ശിക്ഷാവിധിയുടെ ഇടങ്ങളായി മാറും.
   ഗലാത്തിയ 6:11-18: എല്ലാ കത്തുകളുടെയും അവസാനഭാഗത്ത് പൗലോസ് ശ്ലീഹാ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ദൈവശാസ്ത്രവീക്ഷണങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രായോഗികനിര്‍ദേശങ്ങളാണ് സഭകള്‍ക്കും വ്യക്തികള്‍ക്കും പൊതുവെ നല്‍കാറുള്ളത്. ഗലാത്തിയായിലെ സഭയിലെ ചില എതിര്‍പ്പുകളുടെയും, പരിച്ഛേദനവാദികളുടെ പിടിവാശികളുടെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പൗലോസ് ഇവിടെ സംസാരിക്കുന്നത്.
ആന്തരികകാര്യങ്ങളില്‍ ( spiritual)   ശ്രദ്ധ ചെലുത്താത്തവര്‍ ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ (physical / external)   താത്പര്യം പുലര്‍ത്തുന്നുവെന്നും അവര്‍ പരിച്ഛേദനത്തിന് ആളുകളെ നിര്‍ബന്ധിക്കുന്നുവെന്നും പൗലോസ് ഇവിടെ വ്യക്തമാക്കുകയാണ്. ഇക്കൂട്ടര്‍ മേന്മ ഭാവിക്കുന്നത് അവരുടെ ശരീരത്തിലാണ് - തങ്ങള്‍ പരിച്ഛേദിതരാണെന്നും അക്കാരണത്താല്‍ത്തന്നെ തങ്ങള്‍ 'രക്ഷ' പ്രാപിച്ചവരാണെന്നുമാണ് ഇവരുടെ ചിന്താഗതി. ഇതു ശരിയായ കാഴ്ചപ്പാടല്ല എന്നു പറയുന്ന പൗലോസ് പരിച്ഛേദനവാദികളെ ഇവിടെ തിരുത്തുന്നുമുണ്ട്.
    അഭിമാനിക്കുന്നവന്‍ കര്‍ത്താവിന്റെ കുരിശിലാണ് അഭിമാനിക്കേണ്ടതെന്ന് പൗലോസ് പഠിപ്പിക്കുന്നു. ഗ്രീക്കുഭാഷയിലെ 'കൗക്കയോമായ്' (kauchaomai) എന്ന പദത്തിന്റെ അര്‍ഥം, "boast, rejoice, exault’  എന്നൊക്കെയാണ്. നമ്മുടെ യഥാര്‍ഥസന്തോഷം 'ക്രിസ്തുവിന്റെ കുരിശി'ലാണ്. ഈ കുരിശ് രക്ഷയുടെ അടയാളമാണ്. ശാരീരികപരിച്ഛേദനമല്ല; മറിച്ച്, മിശിഹായോടുള്ള, കര്‍ത്താവിന്റെ കുരിശിനോടുള്ള ഒരുവന്റെ ആഭിമുഖ്യമാണ് അവനു സന്തോഷം പ്രദാനം ചെയ്യുന്നത്.
ഗലാത്തിയായിലെ സഭാമക്കളോടുള്ള പൗലോസിന്റെ ആഹ്വാനം ഒരു 'പുതിയ സൃഷ്ടിയാവുക' (a new creation) എന്നതാണ്. ഇതാണ് 'പുതിയനിയമം.' ശാരീരികപരിച്ഛേദനം 'പഴയനിയമം' ആണ്. ഹൃദയത്തിന്റെ പരിച്ഛേദനത്തെയാണ്‘new creation' ' ഉദ്ദേശിക്കുന്നത്. ഇതു സാധ്യമാകുന്നത് മാമ്മോദീസായിലൂടെയാണ്. ഇനിമുതല്‍ ഈശോമിശിഹായില്‍ വിശ്വസിച്ച് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നവര്‍ക്കാണു 'രക്ഷ' എന്ന് പൗലോസ് അവതരിപ്പിക്കുകയാണിവിടെ.
   മത്തായി 10:34-42: തന്റെ യാത്രകളിലുടനീളം ഈശോ ദൈവരാജ്യത്തെക്കുറിച്ചു പ്രഘോഷിച്ചു. ദൈവരാജ്യസന്ദേശം ഏറെപ്പേര്‍ സ്വീകരിക്കുകയും  ദൈവരാജ്യത്തിന്റെ നീതി തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എന്നാല്‍, കുറെയേറെ ആളുകള്‍ ഈ സന്ദേശത്തെ തിരസ്‌കരിക്കുകയും എതിര്‍ക്കുകയും ചെയ്തു. ഈശോയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കുടുംബങ്ങളില്‍ ഭിന്നതകള്‍ രൂപപ്പെട്ടു. 
ഈ സാഹചര്യത്തില്‍ ഈശോ തന്റെ വരവിനെക്കുറിച്ചു പറയുകയാണ്. ഈശോയെ പൂര്‍ണമായും അംഗീകരിക്കാത്തതിനാല്‍ 'സമാധാന'ത്തിനുപകരം പല ഭവനങ്ങളിലും 'ഭിന്നതകള്‍' ഉടലെടുത്തു. ഈശോ കൊണ്ടുവന്ന 'വാള്‍' ഒരു പ്രതീകമാണ്. ഈശോയെച്ചൊല്ലി കുടുംബങ്ങളില്‍ രൂപംകൊണ്ട വിഭാഗീയതയാണിത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍തന്നെ ശത്രുക്കളായി മാറുന്ന ഒരു സ്ഥിതിവിശേഷം സംജാതമായി.
   കുടുംബബന്ധങ്ങള്‍ ഈശോയോടുള്ള ബന്ധത്തിന് യാതൊരുവിധത്തിലും തടസ്സമാകാന്‍ പാടില്ലായെന്ന വസ്തുതയും ഈശോ ഇവിടെ പഠിപ്പിക്കുന്നുണ്ട്. മിശിഹായോടുള്ള ഒരുവന്റെ 'വിശ്വസ്തത' യെക്കുറിച്ചാണ് ഇതു പറയുന്നത്. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ 'ുൃശീൃശ്യേ' മിശിഹാതന്നെയാണ്. മാതാപിതാക്കളെ സ്‌നേഹിക്കേണ്ടതില്ല എന്ന് ഒരിക്കലും ഈ വചനം അര്‍ഥമാക്കുന്നില്ല. മിശിഹായോടുള്ള ഒരുവന്റെ യഥാര്‍ഥ സ്‌നേഹം പ്രകടമാകേണ്ടത് മാതാപിതാക്കന്മാരോടും സഹോദരങ്ങളോടുമുള്ള സ്‌നേഹബന്ധത്തിലൂടെയാണ്.
    ക്രിസ്ത്യാനിയുടെ ജീവിതം 'കുരിശി'ന്റെ ജീവിതമാണ്. ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ നുകം വഹിക്കേണ്ടതുണ്ട്. മതപീഡനത്തിന്റെ പശ്ചാത്തലത്തില്‍ ആദിമസഭാമക്കള്‍ക്ക് ഈ വചനം ഗ്രഹിക്കാന്‍ എളുപ്പമാണ്. വിശ്വാസപ്രതിസന്ധി ഉടലെടുക്കുമ്പോള്‍, കുരിശിനെ ഉപേക്ഷിച്ചുപോകുമ്പോള്‍ അവര്‍ നിത്യജീവന്‍ കരഗതമാക്കുന്നില്ല; എന്നാല്‍ മിശിഹായ്ക്കുവേണ്ടി ഒരുവന്‍ 'രക്തസാക്ഷിത്വം' വഹിക്കുമ്പോള്‍ അവന്‍ സ്വര്‍ഗത്തില്‍ തന്റെ ജീവന്‍ കണ്ടെത്തും. അതു നിത്യജീവനാണ്, നിത്യരക്ഷയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)