•  5 Sep 2024
  •  ദീപം 57
  •  നാളം 26
ശ്രേഷ്ഠമലയാളം

ദുഃഖിതപുത്രി

ദുഃഖം, സത്യം, പുത്രി എന്നീ പദങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ശരിതന്നെ. അവയെ ''ദുഃഖസത്യം'', ''ദുഃഖപുത്രി'' എന്നിങ്ങനെ സമാസിച്ച് എഴുതാന്‍ പാടില്ല. ദുഃഖസത്യത്തിനും ദുഃഖപുത്രിക്കും ദുഃഖംതന്നെ സത്യം (ദുഃഖം = സത്യം) ദുഃഖം തന്നെ പുത്രി (ദുഃഖം = പുത്രി) എന്നിങ്ങനെയേ അര്‍ഥം വരൂ. അതല്ലല്ലോ രണ്ടിടത്തും വിവക്ഷിതം. ശരിയായ അര്‍ഥം ലഭിക്കണമെങ്കില്‍ ദുഃഖകരമായ സത്യം എന്നും ദുഃഖിതയായ പുത്രി എന്നും എഴുതണം. സമസ്തപദം എന്ന നിലയില്‍ ദുഃഖിതപുത്രിയും ശരിയാണ്. വത്സലയായ പുത്രിയെ 'വാത്സല്യപുത്രി' എന്നല്ല, വത്സലപുത്രി എന്നാണു പറയേണ്ടത്; പ്രിയപുത്രി എന്നു പറയുംപോലെ.
''ദുഃഖസത്യം = ഞലഴൃലമേയഹല ളമര േഎന്നായിരിക്കാം വിവക്ഷ. ദുഃഖകരമായ പരമാര്‍ഥം എന്നോ മറ്റോ എഴുതണം.* എന്ന് കെ.എന്‍. ഗോപാലപിള്ളയും'' ദുഃഖസത്യം ഇന്നു ധാരാളം പ്രചരിക്കുന്ന  മറ്റൊരു കള്ളനാണയമാണ്. ദുഃഖകരമായ സത്യം എന്നായാലേ വൈയാകരണന്‍ തൃപ്തിപ്പെടൂ. ദുഃഖസത്യം മുതലായ വികലപദങ്ങള്‍ തിരുത്താന്‍ കഴിയാത്തവിധം സാര്‍വത്രികത ആര്‍ജിച്ചുകഴിഞ്ഞുവെന്നത് ദുഃഖകരമായ സത്യമാണ് ** എന്നു സി. വി. വാസുദേവഭട്ടതിരിയും രേഖപ്പെടുത്തിയിട്ടുണ്ട്. വസ്തുത ഇങ്ങനെയൊക്കെയാണെങ്കിലും, ''ഉല്‍ക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബൂ / 'ദുഃഖസത്യ'ജ്ഞനദ്ധീരന്‍ കരകയില്ല'' (കരുണ) എന്നു മഹാകവി കുമാരനാശാനും ''എത്രയെത്രകാതം അപ്പുറത്തുനിന്നും/ എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ'' (റാംജിറാവു സ്പീക്കിങ്) എന്ന് ബിച്ചു തിരുമലയും പ്രയോഗിച്ചിട്ടുണ്ട്. കേവലഗദ്യമെഴുതുന്നവര്‍ക്കു കവികളുടെ സ്വാതന്ത്ര്യമില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണല്ലോ!
* ഗോപാലപിള്ള, കെ.എന്‍. അപശബ്ദശോധിനി, എന്‍.ബി.എസ്, കോട്ടയം, 2010, പുറം - 53
** വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം ഇംപ്രിന്റ്, കൊല്ലം, 1992, പുറം - 151

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)