•  4 Jul 2024
  •  ദീപം 57
  •  നാളം 17
ശ്രേഷ്ഠമലയാളം

വാരാണസി

ത്തരേന്ത്യയില്‍ ഗംഗാതീരത്തുസ്ഥിതി ചെയ്യുന്ന ഒരു പുണ്യനഗരമാണ്  വാരാണസി. കാശി, ബനാറസ് എന്നീ പേരുകളിലും ഈ നഗരം അറിയപ്പെടുന്നു. വാരണ, അസി എന്നീ നദികളുടെ നടുവിലുള്ള പ്രദേശമായതിനാലാണ് നഗരത്തിന്  ആ പേര്‍ സിദ്ധമായത് ലോകത്തിലെ  ഏറ്റവും  പഴക്കമുള്ള നഗരങ്ങളിലൊന്നായി വാരാണസി കണക്കാക്കപ്പെടുന്നു. വിശ്വനാഥക്ഷേത്രംകൊണ്ടïാണ്  വാരാണസിക്ക് ഇത്രമേല്‍ പ്രസിദ്ധിയുïണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ലും 2019 ലും ജനവിധി തേടിയ മണ്ഡലം എന്ന നിലയിലും വാരാണസിക്ക്ഖ്യ തിയുണ്ടï്. 2024 ലും അവിടെത്തന്നെ മോദി മത്സരിക്കുന്നുവെന്നതും വാരാണസിയെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
മലയാളത്തിലെ കാശിയാണ് സംസ്‌കൃതത്തിലെ വാരാണസി. ഇംഗ്ലീഷുകാരുടെ നാവില്‍ അത് ബനാറസായി. മലയാളിയാകട്ടെ വാരാണസിയെ ഉച്ചാരണത്തില്‍ 'വാരണാസി' ആക്കാറുണ്ടï്. ഉദാസീനതകൊïണ്ടു സംഭവിക്കുന്ന വര്‍ണ്ണവിപര്യ(വര്‍ണ്ണങ്ങളുടെ സ്ഥാനമാറ്റം) മാണത്. ''വാരാണസീ പുരപതിം ഭജ വിശ്വനാഥം''എന്നിങ്ങനെ സ്‌തോത്രങ്ങളില്‍ കാണുന്ന ഈ പദ്യശകലംശ്രദ്ധിച്ചു ചൊല്ലി നോക്കിയാല്‍ വാരാണസിയാണ് ശുദ്ധരൂപം എന്നു ബോധ്യമാകും.
കണ്ണുംമിഴിച്ചങ്ങു കïണ്ടുനിന്നീടന/ പൊണ്ണത്തടിയനാം നിന്റെ പരാക്രമം/കാശിക്കു പോയോ കഥിക്ക   വൃകോദര''* എന്നു കല്യാണസൗഗന്ധികം തുള്ളലില്‍ കാണുന്നതില്‍നിന്ന് മലയാളത്തില്‍ പ്രചരിച്ച രൂപം വാരാണസിയല്ല കാശിയാണെന്നു വ്യക്തമാണല്ലോ. 'കാശിക്കു പോവുക' (തീര്‍ഥാട
നം നടത്തുക), 'കാശിക്കുപോയാലും  കര്‍മം  തുലയുകയില്ല' (എന്തൊക്കെയായാലും കര്‍മഫലം അനുഭവിച്ചേ തീരൂ) തുടങ്ങിയപഴഞ്ചൊല്ലുകളിലും കാശിയാണ് മുന്നിട്ടുനില്‍ക്കുന്നത്.
* കുഞ്ചന്‍ നമ്പ്യാര്‍, കല്യാണസൗഗന്ധികം ശീതങ്കന്‍തുള്ളല്‍,

പഠനം - സി. തോമസ് മാത്യു, കമ്പയിന്‍സ് പബ്ലിക്കേഷന്‍സ്, ചങ്ങനാശ്ശേരി, 1991, പുറം - 70.

 

Login log record inserted successfully!