•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

സ്വര്‍ഗീയസുന്ദരഗാനങ്ങളുമായി രു കുഞ്ഞുനക്ഷത്രങ്ങള്‍

''കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റ സ്‌നേഹബലം''
ദിവ്യകാരുണ്യം സ്വീകരിക്കാനായി നിരയായി നീങ്ങുന്നവരുടെ പാദങ്ങള്‍ ഒരു നിമിഷം നിശ്ചലമായി. ആ നാദധാരയുടെ നേരേ അവര്‍ കണ്ണുതിരിച്ചു. അത്രയും ഹൃദയസ്പര്‍ശിയായാണ് ഒരു ആണ്‍കുട്ടിയും അവന്റെ പെങ്ങളും ആ ഗാനം പാടിത്തീര്‍ത്തത്.
കേദാര്‍നാഥിന്റെയും  കാത്തുക്കുട്ടിയുടെയും ശ്രുതിമധുരമായ സ്വരം ലോകമെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേട്ടിട്ടും കേട്ടിട്ടും മതിവരാതെ വീണ്ടïും കാതോര്‍ത്തിരിക്കുകയാണ് ഈ കുഞ്ഞുങ്ങളുടെ മധുരനാദത്തിനായി. തലശ്ശേരി രൂപതയിലെ ചെമ്പന്‍തൊട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന ഒരു വിവാഹത്തോടനുബന്ധിച്ചുള്ള വിശുദ്ധകുര്‍ബാനയിലെ ദിവ്യകാരുണ്യ സ്വീകരണവേളയിലാണ് ഹൃദയങ്ങളെ കീഴടക്കിയ 'ദിവ്യകാരുണ്യമേ, ദൈവസ്‌നേഹമേ, ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത കനിവിന്റെ കൂദാശയേ' എന്ന ഗാനം ഉയര്‍ന്നത്.
ഒരു വര്‍ഷം മുമ്പ് ഫാ. ജോയി ചെഞ്ചേരിയില്‍ രചന നിര്‍വഹിച്ച് ജേക്കബ് കൊരട്ടി സംഗീതം നല്‍കി കേദാര്‍നാഥും കാത്തുക്കുട്ടിയും പാടിയ ഗാനമാണ് വീïും വൈറ
ലായത്. പതിനൊന്നു വയസ്സുള്ള കേദാര്‍നാഥും അഞ്ചുവയസ്സുകാരിയായ  കാത്തുക്കുട്ടിയും മനസ്സലിയിച്ചുപാടിയ ഈ ഗാനം മലയാളികള്‍ നെഞ്ചോടുചേര്‍ത്തു.
എത്ര വളര്‍ന്നാലും ദൈവമേ, വാതില്‍തുറക്കൂ നീ കാലമേ, ഉണ്ണീ എന്റെ ഉണ്ണീശോയല്ലേ, ബലിവേദിയില്‍ നാഥാ, നന്ദി
യോടെ ഞാന്‍ സ്തുതിപാടിടും തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇരുവരും മനോഹരമായി അവതരിപ്പിക്കുന്നുï്. 'കുര്‍ബാനയെന്നാലെന്താണമ്മേ' എന്നു തുടങ്ങുന്ന അമ്മയും മകളും തമ്മിലുള്ള സംഭാഷണരൂപത്തിലുള്ള ഗാനത്തിലും കാത്തുക്കുട്ടി ശ്രദ്ധിക്കപ്പെട്ടു.
ചെമ്പന്‍തൊട്ടി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് കേദാര്‍നാഥും കാത്തുക്കുട്ടിയും സ്ഥിരമായി പാടുന്ന റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേളയുïായിരുന്നു. ഇതിലവര്‍ക്കു പാടാന്‍ അവസരം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു പാടാന്‍ സാധിച്ചില്ല. കൂട്ടുകാര്‍ കളിയാക്കിയതോടെ ഇവര്‍ക്കു വിഷമമായി. അങ്ങനെയാണ് തിരുനാളിനോടടുത്ത ദിവസം മാവിലേരിയിലെ അധ്യാപകരായ സി. വി. അപ്രേമിന്റെയും കുട്ടിയമ്മയുടെയും മകന്റെ കല്യാണം വരുന്നത്. കുട്ടികളുടെ സങ്കടം കï് അപ്രേമാണ് വിവാഹത്തിനു പാട്ടുപാടാന്‍ പള്ളിയിലെ വികാരിയച്ചനോടു ചോദിക്കുന്നതും വികാരിയച്ചന്‍ സന്തോഷത്തോടെ അനുവദിക്കുന്നതും.
ചെമ്പന്‍തൊട്ടിയിലെ ചെറുപുഷ്പംയു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയാണ് കേദാര്‍ നാഥ്. ചെമ്പന്‍തൊട്ടി സെന്റ് സാവ്യോ കോണ്‍വെന്റ് സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക എന്ന കാത്തുക്കുട്ടി. ഗായകനായ അശോകന്റെയും രശ്മിയുടെയും മക്കളാണ് ഈ കൊച്ചുഗായകര്‍.

 

Login log record inserted successfully!