•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

കലയുടെ കളിത്തട്ടില്‍ മിന്നുംതാരമായി മഹേശ്വര്‍

സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ മികവു തെളിയിച്ചുകൊï് ഇതാ ഒരു തികഞ്ഞ യുവകലാകാരന്‍ - മഹേശ്വര്‍ അശോക്. കുരുന്നുപ്രായത്തില്‍ത്തന്നെ കലാലോകത്തേക്കു പിച്ചവച്ച മഹേശ്വര്‍ ഇന്ന് അഭിനയ - സംഗീതവേദികളിലെല്ലാം നിരന്തരസാന്നിധ്യമായി മാറിക്കഴിഞ്ഞു. 

മൂന്നരവയസ്സില്‍, എണ്‍പത്തിയെട്ടു സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പങ്കെടുത്ത രാമായണമേളയില്‍ അഭിനയഗാനാലാപനത്തിലും ഫാന്‍സിഡ്രസിലും ഒന്നാം സ്ഥാനം നേടിക്കൊïാണ് കൊച്ചുമഹേശ്വറിന്റെ കലാജീവിതത്തിന്റെ തുടക്കം. മൂന്നരവയസ്സില്‍ ലളിത ഗാനപഠനമാരംഭിച്ച അനുഗൃഹീതനായ ഈ കൊച്ചുകലാകാരന്‍ കൗമാരപ്രായത്തിനുള്ളില്‍ത്തന്നെ ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, സോപാനസംഗീതം, 
ഓട്ടന്‍തുള്ളല്‍, മോണോ ആക്ട്, മിമിക്രി, നാടകം തുടങ്ങിയ മേഖലകളിലെല്ലാംഅഭിമാനാര്‍ഹമായ മികവു നേടി. ഈ രംഗങ്ങളിലെല്ലാം ഈ യുവകലാകാരന്‍ തന്റെ സാധന തുടര്‍ന്നുകൊïിരിക്കുന്നു. 
കഥകളിസംഗീതം, ഓട്ടല്‍തുള്ളല്‍, മിമിക്രി, മോണോ ആക്ട്, എന്നീ ഇനങ്ങളില്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡോടെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മഹോശ്വര്‍ പതിമ്മൂന്നു വയസ്സുമുതല്‍ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങുകയും ആ രംഗത്ത് ഇതിനകം തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തിരിക്കുന്നു. കാവാലം നാരായണപ്പണിക്കരുടെ കളരിയിലായിരുന്നു അഭിനയജീവിതത്തിന്റെ തുടക്കം. കാവാലത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ സതീഷ് തുരു
ത്തിയിലിന്റെ കീഴില്‍ അഭിനയ പഠനം 
തുടര്‍ന്ന മഹേശ്വര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്ന് ആല്‍ബങ്ങളും (വി ഷാല്‍ ഓവര്‍കം, 
വരവേല്ക്കാം, പുലരേ പുലരേ തിരുവോണം) മൂന്ന് ഷോര്‍ട്ട് ഫിലിമുകളും(സിഎസ്എല്‍ ദി സൈലന്റ്കില്ലര്‍, സൂര്യകാന്തിപ്പൂക്കള്‍, പ്രളയം അനന്തരം) സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു. കൂടാതെ, കേന്ദ്രബധിരതാമിഷന്റെയും ലൈഫ് മിഷന്റെയും പരസ്യചിത്രങ്ങളിലും അതുപോലെതന്നെ പ്രമുഖ ചലച്ചിത്രസംവിധയകന്‍ ജോഷി 
മാത്യുവിന്റെ അങ്ങു ദൂരെ ഒരു ദേശത്ത്, നൊമ്പരക്കൂട്, ജയരാജിന്റെ ഭയാനകം, നിറയെ തത്തകളുള്ള മരം, ബിനോയ് വേളൂരിന്റെ മോസ്‌കോ കവല, ഒറ്റമരം, അജി കുഴിക്കാടിന്റെ ഡിഎന്‍എ എന്നീ ചിത്രങ്ങളില്‍ തന്റെ നടനവൈഭവംതെളിയിച്ച മഹേശ്വര്‍ രïു ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. 
സിനിമാരംഗത്തേക്കു തന്നെ കൈപിടിച്ചുയര്‍ത്തിയ ശ്രീ ജോഷി മാത്യുവിനെ നന്ദിയോടെ സ്മരിക്കുന്ന മഹേശ്വര്‍ ഒപ്പം തന്നെ തന്റെ ഗുരുനാഥന്മാരായ സതീഷ് 
തുരുത്തിയില്‍, ഈര ജി. ശശികുമാര്‍, തൃക്കൊടിത്താനം ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ സുരേഷ് വര്‍മ എന്നിവരോടുള്ള കടപ്പാടും മറക്കുന്നില്ല. 
കഴിഞ്ഞ വര്‍ഷം സതീഷ് തുരുത്തിയുടെ സംവിധാനത്തില്‍ കാവാലം നാരായണപ്പണിക്കരുടെ അവനവന്‍ കടമ്പ എന്ന നാടകം നവയുഗ് തിയേറ്റര്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ ശ്രീ നെടുമുടി വേണു ചെയ്ത ഒന്നാം പാട്ടുപരിഷയുടെ വേഷമിട്ടു. ഈ നാടകം കേളത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. 
2003 മേയില്‍ ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിന്റെ ആശയാനുവാദമായ ഉരുള്‍ എന്ന ഗോത്ര പശ്ചാത്തലത്തിലുള്ള നാടകത്തില്‍ ഊരുമൂപ്പനായി വേഷമിട്ടു. ഈ നാടകം വിവിധവേദികളില്‍ അവതരിപ്പിച്ചുവരുന്നു. 
ഓട്ടന്‍തുള്ളല്‍ ശാസ്ത്രീയമായി അഭ്യസിക്കുന്നതിനൊപ്പം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന മഹേശ്വര്‍ ഓട്ടന്‍തുള്ളലിനെക്കുറിച്ച് സ്‌കൂളുകളില്‍ ക്ലാസ്സുകളും എടുക്കുന്നുï്. വാഴപ്പള്ളി സെന്റ് തെരേസാസില്‍നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മഹേശ്വര്‍ ചങ്ങനാശേരി എസ്.ബി. കോളജിലെ ബിരുദാനന്തരബിരുദപഠനത്തിനുശേഷം ചങ്ങനാശേരി എന്‍ എസ് എസ് ട്രെയിനിങ് കോളജില്‍ ബിഎഡ് പഠനം തുടരുന്നു. 
തുരുത്തി തത്തനപ്പള്ളില്‍ അശോകിന്റെയും കോസ്റ്റ്യൂമര്‍ രാജി അശോകിന്റെയും മകനാണ് മഹേശ്വര്‍ അശോക്. ചേട്ടന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗ
ത്തേക്കുവന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ വൈഷ്ണവി അശോക് ഏകസഹോദരിയാണ്. 

Login log record inserted successfully!