എലിയുടെ ശല്യം അസഹ്യമായപ്പോഴാണ് അയാള്‍ എലിക്കെണി വച്ചത്. പക്ഷേ, ഫലമുണ്ടായില്ല. അപ്പോള്‍ പൂച്ചയെ വളര്‍ത്തി. പൂച്ചയുടെ ശല്യം കൂടുതലായപ്പോള്‍ നായയെ വളര്‍ത്തി. പിന്നെ, നായയുടെ ശല്യം ഇല്ലാതാക്കാന്‍ എന്തു ചെയ്യുമെന്നായി ആലോചന. കഥ അങ്ങനെ നീണ്ടു പോകും സീരിയല്‍പോലെ....
കാര്യത്തിലേക്കു കടക്കാം. മനുഷ്യര്‍ക്കും കെണിവച്ചു രസിച്ചുകൊണ്ടിരുന്ന അയാള്‍ക്ക് ഒടുവില്‍ മുട്ടന്‍പണി കിട്ടി. സംഭവിക്കേണ്ടതു സംഭവിക്കേണ്ട സമയത്തു സംഭവിച്ചിരിക്കും എന്നതു ധര്‍മനീതി.