•  21 Nov 2024
  •  ദീപം 57
  •  നാളം 37
നുറുങ്ങകഥ

കാഴ്ചപ്പാട്

വിയാണു താനെന്ന് അയാള്‍ അവകാശപ്പെട്ടു.
ഋഷിയെപ്പോലെ എന്തും കടന്നുകാണേണ്ട വ്യക്തിയാണല്ലോ കവി. അതുകൊണ്ട്, ഒരു വിഷയമെടുത്തിട്ട് ആരോ ചോദിച്ചു:
''ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ കാഴ്ചപ്പാട്?''
അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയായിരുന്നു അയാളുടേത്. ഒന്നും കടന്നുകാണാന്‍ അയാള്‍ക്കു കഴിയില്ലെന്നു വ്യക്തമായി.
കാഴ്ചയില്‍ കവിയായി തോന്നാമെങ്കിലും, കാഴ്ചപ്പാടില്ലാത്ത അയാള്‍ കവിയല്ലെന്ന കാഴ്ചപ്പാടിലാണിപ്പോള്‍ സമൂഹം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)