പിരിമുറുക്കത്തിന് അയവുവരുത്തേണ്ടത് ആവശ്യമാണ്. എങ്കിലും, മനസ്സ് ഭൂതകാലസ്മൃതിച്ചെപ്പിന്റെ അടപ്പ് ഊരുമ്പോഴെല്ലാം അവള്‍ ശാസിക്കും. കാരണം, ഊരിയ അടപ്പ് അടയ്ക്കുമ്പോള്‍ പിരി തെറ്റുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യുന്നു.
മനസ്സാണ് എല്ലാറ്റിനും കാരണം. പ്രണയിച്ചില്ലായിരുന്നെങ്കില്‍ വേദനിക്കേണ്ടിവരുമായിരുന്നില്ലല്ലോ!
അതുകൊണ്ട്, അവള്‍ മനസ്സിനോട് നിരന്തരം കലഹിക്കുകയാണ്....