•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

വില്ലനും വില്ലത്തിയും

ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിനെ വില്ലനായും കാവ്യയെ വില്ലത്തിയായും ചിത്രീകരിച്ചുകൊണ്ടാണ് അനുദിനം മാധ്യമവിചാരണ നടക്കുന്നത്. കേസിന്റെ നിജസ്ഥിതി എന്തുതന്നെയായാലും വില്ലത്തി എന്ന നൂതനപദം ഇപ്പോള്‍ ഏറെ പരിചിതമായി. ലത്തീന്‍ ഭാഷയില്‍ വേരുള്ളതും ഫ്രഞ്ചുവഴി ഇംഗ്ലീഷില്‍ എത്തിയതുമായ വാക്കാണ് വില്ലന്‍ (Villain). ഇംഗ്ലീഷില്‍ നിന്നാണ് വില്ലന്‍ എന്ന പദത്തെ മലയാളം കടംകൊണ്ടത്. വില്ലന്‍ എന്ന വാക്കിന്, Person, guilty or capable do great wickedness, infidel, knave, rogue, black guard, traitor, wicked എന്നെല്ലാം നിഘണ്ടുക്കള്‍ അര്‍ത്ഥം നല്‍കുന്നു. 
ഗൗരവമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവനോ ചെയ്യാന്‍ സാധ്യതയുള്ളവനോ ആയ നീചവ്യക്തിയാണ് വില്ലന്‍. വാമൊഴിയില്‍ പോക്കിരിയും വില്ലനാണ്. സാഹിത്യത്തില്‍ നായകനെ/ നായികയെ എതിര്‍ക്കുന്ന വ്യക്തിയായി വില്ലനെ കാണക്കാക്കുന്നു. ഷേക്‌സ്പിയറുടെ ഒഥല്ലോ നാടകത്തിലെ ഇയാഗോ എന്ന കഥാപാത്രം വില്ലന് ഉദാഹരണമാണ്.
വില്ലന്‍ എന്ന പദത്തിലെ 'അന്‍' മലയാളത്തിലെ പുല്ലിംഗപ്രത്യയമല്ല. 'അന്‍' പുല്ലിംഗപ്രത്യയമാണ് എന്നു ധരിച്ചതിന്റെ ഫലമാകാം വില്ലത്തി എന്ന പ്രയോഗം മൂലമുണ്ടായ നിര്‍മിതിയെന്നു പറയാം. നീചയായ സ്ത്രീയാണ് വില്ലത്തിയാകുന്നത്. സ്ത്രീശബ്ദത്തിന്റെ തദ്ഭവമാണ് 'ത്തി' എന്ന പ്രത്യയം. ഈ പരിണാമത്തെ ഇങ്ങനെ രേഖപ്പെടുത്താം. വില്ല ങ്കസ്ത്രീ ങ്കവില്ല ങ്ക ത്തി = വില്ലത്തി. ''സ്വരാന്തത്തില്‍ ത്തി എന്നാകും/ സ്ത്രീലിംഗത്തിന്റെ പ്രത്യയം/ താലവ്യാദേശവുമുണ്ടാകും/ സ്വരം താലവ്യമാവുകില്‍, (കാരിക 413)* എന്ന വിധിപ്രകാരം സ്വരാന്തനാമങ്ങളിലാണ് സ്ത്രീലിംഗത്തിന്റെ പ്രത്യയം ത്തി എന്നാകുന്നത്. നാമാന്ത്യസ്വരം താലവ്യമാണെങ്കില്‍ താലവ്യാദേശവും സംഭവിക്കാം. അങ്ങനെയെങ്കില്‍ 'വില്ലച്ചി' എന്ന രൂപവും വ്യാകരണദൃഷ്ട്യാ ശരിയാണ്. വില്ലന് ചിലപ്പോള്‍ നായകനെക്കാള്‍ പ്രാധാന്യം ലഭിക്കാം. അതുകൊണ്ടാവണം വില്ലനെ സൂചിപ്പിക്കാന്‍ പ്രതിനായകന്‍ (Anti hero) എന്ന സംജ്ഞയും ഇപ്പോള്‍ ഉപയോഗിക്കുന്നത്. നാരായണഭട്ടന്റെ വേണീസംഹാരത്തില്‍ സുയോധനന്‍ പ്രതിനായകനും ഭാനുമതി പ്രതിനായികയുമാണെന്നു കരുതാം.

*നമ്പൂതിരി, ഇ.വി.എന്‍. കേരളഭാഷാവ്യാകരണം, ഡി.സി.ബുക്‌സ്, കോട്ടയം, 2005, പുറം - 82 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)