അക്കു എന്ന ഓമനപ്പേരുള്ള നിഖില്‍ കുര്യാക്കോസ് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചുമിടുക്കനാണ്. പാലാ രൂപതയിലെ വെള്ളികുളം സെന്റ് ആന്റണീസ് ഇടവകാംഗമായ അക്കുമോന്‍. ചിത്രരചനയിലും ഐക്കണോഗ്രാഫിയിലും പഠനത്തിലുമെല്ലാം കഴിവും മിഴിവും തെളിയിച്ചുകൊïിരിക്കുന്ന ഒരു ബാലപ്രതിഭയാണ്. വായനയും എഴുത്തും ചിത്രരചനയും ഹോബിയാക്കിയിരിക്കുന്ന ഈ കൊച്ചുമിടുക്കന് തന്റേതായ ഒരു യു ട്യൂബ് ചാനലുമുï്. തന്റെ ചിത്രരചനകളും പ്രത്യേകമായി ഐക്കണുകളുമെല്ലാം ഇതുവഴിയായി കൊച്ചുകൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുന്നു.
പള്ളിയിലും പള്ളിക്കൂടത്തിലും വീട്ടിലും നാട്ടിലും ഏവര്‍ക്കും പ്രിയങ്കരനാണ് അക്കു. ഐക്കണോഗ്രാഫിയിലും സുറിയാനിഭാഷയിലും ഭാവിയില്‍ പഠനം നടത്താന്‍ കൊതിക്കുന്ന അക്കു നടുവത്തേട്ട് വീട്ടില്‍ ജേക്കബ് കുരുവിളയുടെയും മേഴ്‌സി ജേക്കബിന്റെയും മകനാണ്. നീതുവും നിനുവുമാണ് സഹോദരിമാര്‍. നിഖില്‍ ഇപ്പോള്‍ വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.
വാഗമണ്‍ മിത്രനികേതനിലെ ആര്‍ട്ട് ക്യാമ്പുകളിലെ സജീവസാന്നിധ്യമാണ് ഈ കൊച്ചു കലാപ്രതിഭ. വെള്ളികുളം എല്‍ പി സ്‌കൂളിലെ ചുവര്‍ചിത്രരചനയിലൂടെയും അക്കു ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നു.
പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ജന്മസിദ്ധമായ കലാവാസന അക്കുവിന്റെ സൃഷ്ടികളില്‍ തെളിഞ്ഞുകാണാം. ചിത്രകലയുടെ, പ്രത്യേകിച്ച്, ഐക്കണ്‍ ചിത്രരചനകളുടെ ഒരു ഉപാസകനാകുകയെന്നതാണ് അക്കുവിന്റെ സ്വപ്നം.
ബൈബിള്‍ വായിച്ചും ധ്യാനിച്ചും ഉപവസിച്ചുമാണ് ഈ മിടുക്കന്‍ തന്റെ ചിത്രങ്ങള്‍ക്ക് തേജസ്സു ചാര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.