•  18 Apr 2024
  •  ദീപം 57
  •  നാളം 6
പ്രതിഭ

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രശംസയില്‍ ആത്മസന്തോഷത്തോടെ എയ്മിലിന്‍ റോസ് തോമസ്

ക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ റോസ്  തോമസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പ്രശംസ. കമലാ ഹാരിസിന്റെ ഫിലാഡല്‍ഫിയ സന്ദര്‍ശനവേളയില്‍ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശവിഷയം പ്രസംഗിച്ച എയ്മിലിന്‍ റോസ് തോമസിനെ കമലാ ഹാരിസ് അഭിനന്ദിച്ചത്.
ഇന്ത്യന്‍ ജനിതകപ്പിന്തുടര്‍ച്ചയിലുള്ള സാഹോദര്യം അമേരിക്കന്‍ രാഷ്ട്രമൂല്യങ്ങളുടെ സമ്പന്നതയ്ക്കു നിറവേകുമെന്ന് എയ്മിലിനോട് കമലാ ഹാരിസ് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സവിശേഷാവശ്യങ്ങളെയും അവകാശങ്ങളെയുംകുറിച്ചുള്ള ആശയങ്ങളും അവര്‍ പങ്കുവച്ചു. ഭിന്നശേഷിക്കാരനായ സഹോദരന്റെയും അതുപോലുള്ള വ്യക്തികളുടെയും ആരോഗ്യപരിപാലനത്തിലൂടെയും അനുഭവങ്ങളിലൂടെയും കൈവരിച്ച അറിവ് ഗവേഷണാത്മകമായും ഗുണപരമായും ഉപകരിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് എയ്മിലിന്‍ വൈസ് പ്രസിഡന്റിനോടു പറഞ്ഞു. വ്യക്തിയുടെ കുട്ടിക്കാലത്തെ പ്രതികൂലസാഹചര്യങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം വെളിപ്പെടുത്തുകയും ജീവിതകാലം മുഴുവന്‍ നമ്മെ ബാധിക്കുന്ന പ്രതികൂലസംഭവങ്ങളെ അപഗ്രഥിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ബര്‍ക്ക് ഹാരിസിന്റെ 'ദ് ഡീപ്പെസ്റ്റ് വെല്‍' എന്ന പുസ്തകം വായിക്കുന്നത് ഉപകരിക്കുമെന്നും വായനാഭിപ്രായം പങ്കുവയ്ക്കണമെന്നും കമലാ ഹാരിസ് എയ്മിലിനെ ഉപദേശിച്ചു. ഭാവിയില്‍ നേതൃനിരയില്‍ എയ്മിലിനെ കാണാന്‍ കഴിയട്ടേയെന്നും വൈസ് പ്രസിഡന്റ് ആശംസിച്ചു. പതിനഞ്ചു മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കമലാ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ച തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍  പ്രചോദനമാകുമെന്ന് എയ്മിലിന്‍ പറഞ്ഞു. ഇതോടെ ഇന്ത്യന്‍ വംശജകൂടിയായ കമലാഹാരിസിനെ നേരില്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായി എയ്മിലിന്‍.
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാസമ്മേളനത്തിലെ ആമുഖപ്രഭാഷണം നിര്‍വഹിച്ചത് പെന്‍സില്‍വേനിയയിലെ മൗണ്ട് സെന്റ്
ജോസഫ് അക്കാദമി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ എയ്മിലിനായിരുന്നു.സ്പ്രിങ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ഗണിതാധ്യാപകനായ പാലാ ആവിമൂട്ടില്‍ ജോസ്
തോമസിന്റെയും മൂലമറ്റം കുന്നക്കാട്ട് വീട്ടില്‍ മെര്‍ലിന്‍ അഗസ്റ്റിന്റെയും മകളാണ് എയ്മിലിന്‍. ജോസ് തോമസും വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
എയ്മിലിന്‍ തോമസിനെ പെന്‍സില്‍വേനിയാ ഗവര്‍ണര്‍ ടോം വൂള്‍ഫ് ഹാരിസ് ബര്‍ഗിലെ കാപ്പിറ്റോള്‍ ഗവര്‍ണേഴ്‌സ് ഓഫീസില്‍ ആദരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഡോ. ശശി തരൂര്‍, സുരേഷ് ഗോപി എം പി, മാണി സി കാപ്പന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ എയ്മിലിനെ നേരത്തേ അഭിനന്ദിച്ചിരുന്നു.

 

Login log record inserted successfully!