ചാരു എന്ന് ഞങ്ങളെല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന നീരധ എന്‍.ആര്‍. എന്ന പത്താം ക്ലാസ്സുകാരി ഒരു കൊച്ചുകവയിത്രിയാണ്. വായനയും ഭാവനയും ഒന്നു ചേര്‍ന്നപ്പോള്‍ ചാരു ഒരു എഴുത്തുകാരിയായി മാറുകയായിരുന്നു. ബംഗളൂരുവിലെ സെന്‍ട്രല്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ പോലീസ് ഓഫീസര്‍ എസ്. രാധാകൃഷ്ണന്റെയും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ രസതന്ത്രവിഭാഗം അധ്യാപിക ഡോ. നിഷ വി.എസ്. ന്റെയും ഏകപുത്രിയാണ് കാക്കനാട് അസ്സീസി വിദ്യാനികേതന്‍ സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥിനി. വൈകുന്നേരം സ്‌കൂളില്‍നിന്നു മടങ്ങിവരുമ്പോള്‍ അമ്മയുടെ അടുക്കല്‍ കോളജിലും കയറും. അങ്ങനെയാണ് ഞാന്‍ ചാരുവിനെ പരിചയപ്പെടുന്നത്. സ്‌നേഹവും ആദരവും നിറഞ്ഞ സംസാരരീതിയാണ് ചാരുവിന്റേത്.
ആകാംക്ഷ നിറഞ്ഞ അന്വേഷണത്വര, സാമൂഹികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള താത്പര്യം. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി സംശയങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ചോദിച്ചുകൊണ്ട് വളരെ വാചാലയാകുന്ന ചാരുവിനോടു സംസാരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. സമകാലിക സാമൂഹികപ്രശ്‌നങ്ങള്‍ സംസാരവിഷയമായിരുന്നു. വളരെ വൈബ്രന്റായ വ്യക്തിത്വം.
2022 ല്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ നീരധയുടെ രണ്ടു കാവ്യസമാഹാരങ്ങള്‍ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം പ്രകാശനം ചെയ്തു. ഇംഗ്ലീഷിലുള്ള എസ്‌കേപിസം, റിഫ്‌ളക്ഷന്‍ എന്നിവയാണവ.
തന്റെ കാഴ്ചയിലും കേള്‍വിയിലും വായനയിലുമായി സ്വരൂപിച്ച ആശയങ്ങളുടെ ആവിഷ്‌കാരമാണ് കവിതയായി രൂപം പ്രാപിച്ചത്. ഇരുട്ടിന്റെ സന്നിവേശങ്ങള്‍, ബോറടിപ്പിക്കുന്ന ജീവിതത്തിന്റെ വ്യത്യസ്തരംഗങ്ങള്‍ ഇവയെല്ലാം ചിന്തയുടെയും ഭാവനയുടെയും മൂശയിലിട്ടു വാര്‍ത്തെടുത്തതാണ് ഈ എഴുത്തുകള്‍. വായനയും ചിന്തയും എഴുത്തുമാണ് ചാരുവിന്റെ ഇഷ്ടവിനോദങ്ങള്‍. എഴുതിത്തുടങ്ങിയതു കഥകളായിരുന്നു. കൊവിഡ് കാലത്ത് നേഴ്‌സുമാരെക്കുറിച്ച് 'മാലാഖമാര്‍' എന്ന പേരില്‍ കവിത എഴുതി സമ്മാനം നേടിയിരുന്നു.
അസാധാരണമായ ധിഷണാവൈഭവം നിറഞ്ഞ ഈ പെണ്‍കുട്ടിയുടെ സ്വപ്‌നം 'ആസ്‌ട്രോഫിസിക്‌സ്' ഐച്ഛികവിഷയമായി പഠിക്കണം എന്നതാണ്. വളരെ മനോഹരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന നീരധയ്ക്ക് വെറുതെയിരിക്കാന്‍ സമയമില്ല.ി സി കാപ്പന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ എയ്മിലിനെ നേരത്തേ അഭിനന്ദിച്ചിരുന്നു.