ഒരിക്കല്‍ ഒരു വലിയ പൂന്തോട്ടത്തില്‍ മൂന്നു പൂമ്പാറ്റകള്‍ താമസിച്ചിരുന്നു. ആ പൂന്തോട്ടം വലുതായിരുന്നു. ആ പൂന്തോട്ടത്തില്‍ കുറെ മരങ്ങളും പൂക്കളും പുല്ലുകളുമൊക്കെ ഉïായിരുന്നു. എല്ലാ ദിവസവും ആ പൂന്തോട്ടത്തില്‍ ഉടമസ്ഥന്‍ വന്ന് ചെടികള്‍ നനയ്ക്കും. അപ്പോള്‍ പുതിയ പൂക്കള്‍ വളരും. അതു കാരണം ആ മൂന്നു പൂമ്പാറ്റകള്‍ക്ക് ഇഷ്ടംപോലെ തേന്‍ കിട്ടും. അങ്ങനെ ഒരു ദിവസം അവര്‍ നോക്കുമ്പോള്‍ കുറെ കുട്ടികള്‍ പൂന്തോട്ടത്തിലേക്കു കളിക്കാന്‍ വരുന്നു. അവര്‍ മഹാവികൃതിക്കുട്ടികളായിരുന്നു. അതില്‍ ഒരു കുട്ടി പറഞ്ഞു: ''നമുക്ക് ആ പൂമ്പാറ്റകളെ പിടിച്ചാലോ?'' അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു: ''ആ പിടിക്കാം.'' ആ പറഞ്ഞത് പൂമ്പാറ്റകള്‍ കേട്ടു. 'അയ്യോ' എന്നു പറഞ്ഞ് പൂമ്പാറ്റകള്‍ പൂന്തോട്ടത്തിനു പുറത്തുവന്നു. നമുക്കിനി ഇവര്‍ പോവാതെ അകത്തു കടക്കാന്‍ പറ്റില്ല. അവര്‍ സങ്കടപ്പെട്ട് ഒരു മരച്ചില്ലയില്‍ ഇരുന്നു. അപ്പോള്‍ ആ കുട്ടികള്‍ പൂക്കളുടെ പുറത്തുകൂടി ഓടിനടന്നു. പൂമ്പാറ്റകള്‍ അടുത്തുള്ള ഒരു കുഞ്ഞുപൂന്തോട്ടത്തില്‍ പോയി. അവിടുത്തെ പൂവില്‍നിന്ന് കുറച്ച് തേന്‍ കുടിച്ചു വൈകുന്നേരംവരെ അവര്‍ ആ കുഞ്ഞുപൂന്തോട്ടത്തില്‍ താമസിച്ചു. വൈകുന്നേരമായപ്പോള്‍ ആ പൂമ്പാറ്റകള്‍ വലിയ പൂന്തോട്ടത്തിലേക്കു പോയി. അവിടുത്തെ എല്ലാ പൂക്കളും പറിഞ്ഞുകിടക്കുക യാണ്. അതില്‍ ഒരു പൂമ്പാറ്റ പറഞ്ഞു: ''നമുക്ക് ഈ രാത്രി ഇവിടെ താമസിക്കാം.'' മറ്റു പൂമ്പാറ്റകള്‍ സമ്മതിച്ചു. രാവിലെ ആ വലിയ പൂന്തോട്ടത്തിന്റെ ഉടമസ്ഥന്‍ വന്നു, അയാള്‍ ഞെട്ടിപ്പോയി. ''അയ്യോ, ഇതെങ്ങനെ? എന്റെ പൂന്തോട്ടത്തിനെന്തുപറ്റി?'' ഉടമസ്ഥന്‍ പൂന്തോട്ടത്തില്‍ പുതിയ കുറെ ചെടികള്‍
വച്ചുപിടിപ്പിച്ചു. എന്നിട്ട് പൂന്തോട്ടത്തിന്‍ മുമ്പില്‍ ഒരു ബോര്‍ഡും വെച്ചു. അതില്‍ എഴുതിയിരിക്കുന്നത്, ഇവിടെ കുട്ടികള്‍ക്ക് കളിക്കാന്‍ അനുവാദമില്ല എന്നായിരുന്നു. അപ്പോള്‍ പൂമ്പാറ്റകള്‍ക്ക് വളരെ സന്തോഷമായി. അവര്‍ ഒത്തിരി നാള്‍ അവിടെ താമസിച്ചു.