അജ്ഞാതനായ ഒരു രചയിതാവിന്റെ തൂലികയില്‍നിന്നുണര്‍ന്നുവന്ന ഈ ചെറുകഥ ലോകമെമ്പാടും പ്രശസ്തിയാര്‍ജ്ജിച്ച ഒന്നാണ്:
ഒരിക്കല്‍ ഒരു ബാലിക തന്റെ പിതാവിനെ ചില പരാതികളുമായി സമീപിച്ചു. തന്റെ ജീവിതം ദുരിതപൂര്‍ണമാണെന്നും ഒരു പ്രശ്‌നം പരിഹരിച്ചുതീരുംമുമ്പേ അടുത്തതിനെ നേരിടേïി വരുന്നെന്നുമാണ് അവളുടെ പരാതി. എല്ലായ്‌പോഴും പോരാടി താന്‍ തളര്‍ന്നെന്നും എങ്ങനെ ഇതിനെ മുന്നോട്ടു കൊïുപോകണമെന്നു തനിക്കറിയില്ലെന്നും അവള്‍ പറഞ്ഞു.
അവളുടെ അച്ഛന്‍ ആ നാട്ടിലെ ഒരു പ്രധാന പാചകക്കാരനായിരുന്നു. മകളെയുംകൂട്ടി അദ്ദേഹം അടുക്കളയിലേക്കു പോയി. ശേഷം മൂന്നു കലങ്ങളില്‍ വെള്ളംനിറച്ച് അദ്ദേഹം അവയെ ഒരുപോലെ തിളപ്പിക്കാന്‍ വച്ചു. വെള്ളം തിളച്ചുതുടങ്ങിയപ്പോഴേക്കും അദ്ദേഹം ഒരു കലത്തില്‍ ഉരുളക്കിഴങ്ങും മറ്റൊന്നില്‍ മുട്ടയും അവസാനത്തേതില്‍ കുറച്ചു കാപ്പിക്കുരുവും ഇട്ടു. അവയെ തിളയ്ക്കാന്‍ അനുവദിച്ചു. പിതാവ് എന്താണു ചെയ്യുന്നതെന്നറിയാതെ മകള്‍ അക്ഷമയോടെ കാത്തിരുന്നു.
ഇരുപതു മിനിട്ടിനുശേഷം അദ്ദേഹം ബര്‍ണറുകള്‍ ഓഫ് ചെയ്തു. ഉരുളക്കിഴങ്ങും മുട്ടയും വെവ്വേറെ പാത്രങ്ങളിലേക്കു മാറ്റുകയും കോഫി പുറത്തെടുത്ത് ഒരു കപ്പിലൊഴിച്ചു വയ്ക്കുകയും ചെയ്തു.
അദ്ദേഹം ആ കുട്ടിയുടെ നേരേ
തിരിഞ്ഞ് എന്താണു കാണുന്നതെന്നു
ചോദിച്ചു. ഉരുളക്കിഴങ്ങ്, മുട്ട, കോഫി എന്ന് തിടുക്കത്തില്‍ പറഞ്ഞ മകളോട് അവയെ നന്നായി നിരീക്ഷിച്ച് ഉത്തരങ്ങള്‍ പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അവള്‍ ഉരുളക്കിഴങ്ങ് തൊട്ടുനോക്കി. അതു മൃദുവാണെന്ന് അവള്‍ ശ്രദ്ധിച്ചു.
തുടര്‍ന്ന് അദ്ദേഹം കുട്ടിയോട് ഒരു മുട്ട പൊട്ടിക്കുവാന്‍ ആവശ്യപ്പെട്ടു. ഷെല്ലില്‍നിന്ന് വലിച്ചെടുത്ത കഠിനമായ മുട്ടയെ അവള്‍ പാത്രത്തിലേക്കു വച്ചു. ശേഷിക്കുന്ന കോഫിക്കപ്പ് അദ്ദേഹം അവള്‍ക്കുനേരേ നീട്ടി. അതിന്റെ സമൃദ്ധമായ വാസന അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി.
അവള്‍ ചോദിച്ചു: ''പിതാവേ, ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്?''
അദ്ദേഹം വിശദീകരിച്ചു: ''മൂന്നു വസ്തുക്കളും ഒരേ പ്രതിസന്ധിയാണ് നേരിട്ടത്. എന്നിരുന്നാലും ഓരോന്നും വ്യത്യസ്തമായി പ്രതികരിച്ചു.
കഠിനമായിരുന്ന ഉരുളക്കിഴങ്ങ് ചുട്ടുതിളയ്ക്കുന്ന വെള്ളത്തില്‍ മൃദു
വും ദുര്‍ബലവുമായിത്തീര്‍ന്നു.
മുട്ട ദുര്‍ബലമായിരുന്നു. നേര്‍ത്ത ഷെല്ലുകൊണ്ട് സംരക്ഷിച്ച അതിന്റെ ദ്രാവകഭാഗം പിന്നീടു കഠിനമായിപ്പോയി.
എന്നാല്‍ കാപ്പിക്കുരുക്കള്‍ സവിശേഷമായിരുന്നു. തിളച്ച വെള്ളത്തിനെ മറ്റൊന്നായി സൃഷ്ടിച്ചെടുത്തു.''
ഇവയില്‍ നീ ഏതാണ് എന്ന് പിതാവ് മകളോടു ചോദിക്കുന്നതോടെ കഥ അവസാനിക്കുന്നു. യഥാര്‍ത്ഥത്തില്‍ കഥാകാരന്‍ നമ്മോടോരോരുത്തരോടുമാണ് ഈ ചോദ്യം ചോദിക്കുന്നത്.
ജീവിതത്തില്‍ നമുക്കു ചുറ്റും പലതും സംഭവിക്കുന്നു. അവയില്‍ പലതും നമുക്കും സംഭവിക്കുന്നു. എന്നാല്‍, നമ്മുടെയുള്ളില്‍ എന്തു സംഭവിക്കുന്നു? അതിനാല്‍, നിങ്ങളെന്താണെന്ന് സ്വയം വിലയിരുത്തുക. പ്രവൃത്തികളില്‍ ജാഗരൂകരാവുക.