•  16 Jan 2025
  •  ദീപം 57
  •  നാളം 44
നോവല്‍

കിഴക്കന്‍കാറ്റ്

പുതുതായി എത്തിച്ചേര്‍ന്ന മരുന്നകളുടെ പേരുകളും വിലവിവരവും കമ്പ്യൂട്ടറില്‍ ഫീഡു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എല്‍സ. ആ സമയത്താണ് ജയേഷും വര്‍ഷയും മുറിയിലേക്കു കയറിവന്നത്. അവരെ കണ്ടതും എല്‍സയുടെ കണ്ണുകള്‍ വിടര്‍ന്നു. ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചതേയില്ല. ജയേഷ് ചിരിച്ചപ്പോള്‍ എല്‍സയും മുഖത്തു ചിരിവരുത്തി.
''ഇവിടെ?''
എന്തിനു വന്നു എന്ന ഭാവത്തിലായിരുന്നു എല്‍സയുടെ ചോദ്യം. 
''എല്‍സയെ കാണാന്‍ വന്നതാ. ഞാന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല.''
''ഞാനിത്തിരി തിരക്കിലാ. ഒരു മണിക്കൂര്‍ വെയ്റ്റ് ചെയ്യ്. ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയത്തു സംസാരിക്കാം.''
''ആയിക്കോട്ടെ...''
ജയേഷും വര്‍ഷയും പുറത്തേക്കിറങ്ങി വിസിറ്റേഴ്‌സ് ലോഞ്ചിലെ കസേരകളില്‍ ഇരുന്നു. വാട്‌സാപ്പിലും ഇന്‍സ്റ്റയിലും നോക്കി അവര്‍ സമയം ചെലവഴിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്‍സ ഇറങ്ങിവന്നു. അവള്‍ക്കു മുടന്ത് ഉണ്ടായിരുന്നില്ല എന്നു കണ്ടതും ജയേഷും വര്‍ഷയും പരസ്പരം നോക്കി.
''നമുക്കു കാന്റീനില്‍ പോയിരുന്നു സംസാരിക്കാം.''
എല്‍സ അവരെ കൂട്ടിക്കൊണ്ടു കാന്റീനിലേക്കു നടന്നു. കാന്റീനിലെ ആളൊഴിഞ്ഞ കോണില്‍ മേശയ്ക്ക് അഭിമുഖമായി അവര്‍ ഇരുന്നു.
''എന്തേ ഇപ്പം കാണാന്‍ വന്നത്?''
നിര്‍വികാരതയോടെയായിരുന്നു എല്‍സയുടെ ചോദ്യം. വര്‍ഷയുടെ മുഖത്തേക്ക് അവള്‍ നോക്കാനേ പോയില്ല. 
''പല പ്രാവശ്യം വിളിച്ചിരുന്നു. ഫോണ്‍ അറ്റന്‍ഡു ചെയ്തില്ല.''
''അറ്റന്‍ഡ് ചെയ്യണമെന്നു തോന്നിയില്ല. അതിനു തക്ക ഒരു ബന്ധം നമ്മള്‍തമ്മിലില്ലല്ലോ.''
ജയേഷിന്റെ മുഖത്തുനിന്ന് അവള്‍ മിഴികള്‍ പിന്‍വലിച്ചു. 
''എന്നോടു ദേഷ്യാണോ?''
''വന്നതെന്തിനാന്നു പറയൂ.''
''അന്ന് അങ്ങനൊക്കെ പറഞ്ഞുപോയതില്‍ എനിക്ക് ഒരുപാട് കുറ്റബോധമുണ്ട്. ക്ഷമ ചോദിക്കാന്‍ വന്നതാ.''
വര്‍ഷയാണ് മറുപടി പറഞ്ഞത്.
''ഇപ്പം എന്തേ കുറ്റബോധം തോന്നാന്‍?''
എല്‍സ വര്‍ഷയുടെ കണ്ണുകളിലേക്കു തുറിച്ചുനോക്കി. ആ നോട്ടത്തില്‍ താന്‍ ഉരുകിപ്പോകുന്നതുപോലെ വര്‍ഷയ്ക്കു തോന്നി.
''എന്റെ മനസ്സാക്ഷി എന്നോടു പറഞ്ഞു, ചെയ്തതു തെറ്റായിപ്പോയി; ചെന്നു ക്ഷമ ചോദിക്കാന്‍.''
''അതാ ഞാന്‍ ചോദിച്ചത്. ഇപ്പം മനസ്സാക്ഷിക്ക് അങ്ങനെ തോന്നാന്‍ എന്താ കാരണമെന്ന്.''
''രണ്ടുമൂന്നാഴ്ചമുമ്പ് എനിക്കൊരു വണ്ടിയാക്‌സിഡന്റ് ഉണ്ടായി. ദൈവാനുഗ്രഹംകൊണ്ട് വലിയ പരിക്കൊന്നുമുണ്ടായില്ല. അതു കഴിഞ്ഞപ്പഴാ മുമ്പു ചെയ്ത തെറ്റുകളേപ്പറ്റി ഓര്‍ത്ത് പശ്ചാത്താപം തോന്നിയത്.''
''ഇരന്നുതിന്നു ജീവിക്കാതെ പണിയെടുത്തു ജീവിക്ക് എന്നു വര്‍ഷ പറഞ്ഞപ്പോള്‍ എന്റെ മനസ്സിലുണ്ടായ മുറിവ് എത്ര വലുതായിരുന്നെന്നറിയ്വോ? ആ രാത്രി ഞാനുറങ്ങിയതേയില്ല.'' 
''അതിനെല്ലാം ക്ഷമ ചോദിക്കാനാണ് ഞാനിപ്പം വന്നത്.''
''പശ്ചാത്താപം തോന്നിയതില്‍ സന്തോഷം. ഞാന്‍ എന്താ ഇനി ചെയ്യേണ്ടത്?''
''ഒന്നും ചെയ്യണ്ട. പഴയ ആ സ്‌നേഹബന്ധം തുടരണം. ഇടയ്ക്കു വിളിക്കണം. നല്ല സുഹൃത്തുക്കളായി നമുക്കു മുമ്പോട്ടുപോകണം.''
നേരിട്ടു വന്നു ക്ഷമ ചോദിക്കാന്‍ തോന്നിയല്ലോ! സന്തോഷമായി. എന്റെ മനസ്സില്‍ ഇപ്പം നിങ്ങളോട് ദേഷ്യമൊന്നുമില്ല.''
''കാലിന്റെ സര്‍ജറി നടന്നു അല്ലേ?''
ജയേഷ് ചോദിച്ചു.
''ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുമെന്നു കേട്ടിട്ടില്ലേ? ഒരു നല്ല മനുഷ്യനെ ദൈവം എന്റെ പക്കലേക്ക് പറഞ്ഞയച്ചു. അദ്ദേഹം തന്ന കാശുകൊണ്ട് സര്‍ജറി നടത്തി.''
''സിസിലിയാന്റി മരിച്ചപ്പോള്‍ എനിക്കു വരാന്‍ പറ്റിയില്ല. അപ്പഴത്തെ എന്റെ മാനസികാവസ്ഥയില്‍ വന്നു കാണണമെന്നു തോന്നിയില്ല.''
''അതിലൊന്നും എനിക്കു വിഷമമില്ല. വരണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലല്ലേ വിഷമമുണ്ടാകൂ. അതിനു തക്ക ഒരു ബന്ധം നമ്മള്‍തമ്മിലില്ലല്ലോ.''
''നമുക്കിനി നല്ല സുഹൃത്തുക്കളായി മുന്നോട്ടു പോകണം.''
''തീര്‍ച്ചയായും. ഇപ്പം വന്നു ക്ഷമ ചോദിച്ചപ്പം എന്റെ മനസിലെ വിഷമമെല്ലാം മാറി. ങ്ഹ... ഊണു കഴിച്ചില്ലല്ലോ. നമുക്ക് ഊണുകഴിക്കാം.''
എല്‍സ സപ്ലയറെ വിളിച്ചു.
''അയ്യോ വേണ്ട, ഞങ്ങളു പുറത്തുനിന്നു കഴിച്ചോളാം.'' വര്‍ഷ പറഞ്ഞു.
''എന്റെ സന്തോഷത്തിനല്ലേ ഞാന്‍ ഊണു വാങ്ങിത്തരുന്നത്? അപ്പം അതു വേണ്ടെന്നുപറയുന്നതു ശരിയാണോ? ഇന്നു നിങ്ങള്‍ എന്റെ ഗസ്റ്റാ! നമുക്കൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു സന്തോഷമായിട്ടു പിരിയാം.'' 
'ആയിക്കോട്ടെ.'' ജയേഷ് പറഞ്ഞു. 
മൂന്നുമീല്‍സിന് എല്‍സ ഓര്‍ഡര്‍ കൊടുത്തു. സ്‌പെഷ്യലായി മീന്‍ വറുത്തതും.
''സിസിലിയാന്റി എങ്ങനാ മരിച്ചേ?''
ജയേഷ് ചോദിച്ചു.
എല്‍സ ആ സംഭവം വിശദമായി പറഞ്ഞു. ഒടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു:
''ഒരു സന്തോഷവാര്‍ത്തകൂടി പറയാനുണ്ട്. എന്റെ കല്യാണം നിശ്ചയിച്ചു.''
''ഉവ്വോ! എവിടുത്തുകാരനാ ആള്?''
''ഈ ആശുപത്രിയിലെ ഒരു ഡോക്ടറാ. ഡോക്ടര്‍ മനു തോമസ്. എന്റെ കാലിന്റെ സര്‍ജറിനടത്തിയ ഡോക്ടര്‍.''
''വെരിഗുഡ്. എന്നാ കല്യാണം?''
''അടുത്തമാസം ഇരുപത്തിനാലാം തീയതി.''
''ഞങ്ങളെ ക്ഷണിക്കില്ലേ?''
വര്‍ഷ ചോദിച്ചു.
''ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചിരുന്നതാ. ഇപ്പം തീരുമാനം മാറ്റി. ഇനി എന്തായാലും ക്ഷണിക്കും.'' എല്‍സ ചിരിച്ചു.
''ഇനി ക്ഷണിക്കാന്‍ മറന്നുപോയാലും ഞങ്ങള്‍ വരും.'' അതുകേട്ട് എല്‍സ പൊട്ടിച്ചിരിച്ചുപോയി.
ചിരിയും വര്‍ത്തമാനവുമായി സാവകാശമാണ് മൂന്നുപേരും ഭക്ഷണം കഴിച്ചത്. ഊണു കഴിഞ്ഞ് എണീറ്റപ്പോള്‍ അരമണിക്കൂര്‍ പിന്നിട്ടിരുന്നു.
''എനിക്കു ഡ്യൂട്ടിക്കു കേറാന്‍ സമയമായി.'' എല്‍സ പറഞ്ഞു.
''ശരി. വീണ്ടും കാണാം.'' ജയേഷും വര്‍ഷയും അവള്‍ക്കു ഷേക്ക്ഹാന്‍ഡ് കൊടുത്തു. 
''കല്യാണത്തിന്റെ ക്ഷണക്കത്ത് വാട്‌സ്ആപ്പില്‍ അയച്ചുതന്നേക്കാം.''
''ആയിക്കോട്ടെ.'' ജയേഷ് തലകുലുക്കി.
''സൂസമ്മയാന്റിയോട് എന്റെ അന്വേഷണം പറയണം.''
''തീര്‍ച്ചയായും. അമ്മയെക്കൊണ്ട് ഇന്നുതന്നെ ഞാന്‍ വിളിപ്പിക്കാം.''
''കല്യാണത്തിന് സൂസമ്മയാന്റിയേം ജോസ് അങ്കിളിനെയും ഞാന്‍ നേരിട്ടു ക്ഷണിച്ചോളാം. എല്ലാരേം കൂട്ടി വരണംട്ടോ.''
''ഒഫ് കോഴ്‌സ്.'' ജയേഷ് ഉറപ്പുകൊടുത്തു. 
''ശരി. പോട്ടെ. പിന്നെ കാണാം.''
അതു പറഞ്ഞിട്ട് എല്‍സ തിടുക്കത്തില്‍ തന്റെ റൂമിലേക്കു പോയി.
ജയേഷും വര്‍ഷയും സാവധാനം പുറത്തേക്കിറങ്ങി കാര്‍ പാര്‍ക്കുചെയ്തിരുന്ന സ്ഥലത്തേക്കു നടന്നു.
അന്നു രാത്രി എല്‍സ ഡോക്ടര്‍ മനുവിനെ ഫോണില്‍ വിളിച്ചിട്ടു പറഞ്ഞു: ''ഞായറാഴ്ച ഞാന്‍ പൂച്ചപ്പാറപ്പള്ളീല്‍പോയി കുരിശിങ്കലച്ചനെ ഒന്നു കാണാന്നു വിചാരിക്ക്വാ.''
''ആയിക്കോട്ടെ. അച്ചനെ കല്യാണത്തിനു ക്ഷണിക്കുകയും ചെയ്‌തോ.''
''നമ്മുടെ വിവാഹം അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തണമെന്ന് എനിക്കൊരാഗ്രഹമുണ്ട് മനുവേട്ടാ.''
''അതിനെന്താ? അച്ചനു വരാന്‍ അസൗകര്യമില്ലെങ്കില്‍ അച്ചനെത്തന്നെ വിളിച്ചോ. ഞായറാഴ്ച ചെല്ലുമ്പം അക്കാര്യം ഒന്നു ചോദിക്ക്.''
''ശരി. ഗുഡ് നൈറ്റ്.'' എല്‍സ ഫോണ്‍ കട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് എല്‍സ പൂച്ചപ്പാറപ്പള്ളിയിലേക്കു പോയി. ബസിലാണു പോയത്. അച്ചന്‍ സ്ഥലത്തുണ്ടെന്നു ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തിയിട്ടാണു പോയത്. 
പള്ളിക്കു സമീപം  ബസിറങ്ങി നടകള്‍ കയറി  അവള്‍ പള്ളിമുറ്റത്തെത്തി. അവിടെനിന്ന് നേരേ പള്ളിമേടയിലേക്കു നടന്നു.
വാതിലിന്റെ മുകളില്‍ ഫാ. മാത്യു കുരിശിങ്കല്‍, വികാരി എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ആശ്വാസമായി. വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. കോളിങ് ബല്ലില്‍ വിരലമര്‍ത്തി അവള്‍ കാത്തുനിന്നു.
വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത് ഫാദര്‍ മാത്യു കുരിശിങ്കല്‍. എല്‍സയെ കണ്ടതും അച്ചന്‍ ഹൃദ്യമായി ചിരിച്ചു. എല്‍സയും ചിരിച്ചു.
''ഞാന്‍ നിന്നെ നോക്കിയിരിക്ക്വായിരുന്നു. വാ.''
അച്ചന്‍ അവളെ അകത്തേക്കു ക്ഷണിച്ചു.
കസേരയിലിരുന്നിട്ട് അച്ചന്‍ അവളോട് അഭിമുഖമായി ഇരിക്കാന്‍ പറഞ്ഞു.
''കല്യാണമൊക്കെ നിശ്ചയിച്ച് സന്തോഷമായില്ലേ? ഇഷ്ടപ്പെട്ട ആളെത്തന്നെ കിട്ടിയില്ലേ?''
''ഒരുപാട് സന്തോഷമായി അച്ചോ.''
''ബ്രോക്കര്‍കാശ് എനിക്കു തരണം കേട്ടോ. ഞാന്‍ റെക്കമെന്റ് ചെയ്തതുകൊണ്ടാ ഈ കല്യാണം നടക്കുന്നത്. ഡോക്ടറുടെ അമ്മ എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചായിരുന്നു.''
''എനിക്കറിയാം. മനുവേട്ടന്‍ എന്നോടു പറഞ്ഞിരുന്നു.'' എല്‍സ ചിരിച്ചു.
''എന്നാ കല്യാണം? തീയതി നീ എന്നോടു പറഞ്ഞായിരുന്നെങ്കിലും ഞാനതു മറന്നുപോയി. ഇപ്പം പഴേപോലെ ഓര്‍മ ഒന്നും നിക്കുന്നില്ല.''
എല്‍സ തീയതി പറഞ്ഞു.
''എന്നെ ക്ഷണിക്കാന്‍ വന്നതാണോ?''
''അതു മാത്രമല്ല; അച്ചന്‍ വേണം ഞങ്ങളുടെ വിവാഹം ആശീര്‍വദിക്കാന്‍.''
''ഓ... പണ്ടെന്നോ ഞാന്‍ പറഞ്ഞിരുന്നല്ലോ നിന്റെ കല്യാണം ആശീര്‍വദിച്ചിട്ടേ ഞാന്‍ കുറുക്കന്‍കുന്ന് പള്ളീന്നു സ്ഥലം മാറിപ്പോകൂന്ന് അല്ലേ?''
''ഉം.''
''മനുവിനോടു ചോദിച്ച് സമ്മതം വാങ്ങിയിട്ടാണോ ഇപ്പം വന്നത്?''
''അതെ. മനുവേട്ടനും അതു സന്തോഷമുള്ള കാര്യമാ. അച്ചനെ നേരിട്ടു വിളിച്ചു മനുവേട്ടന്‍ പറയും.''
''തീര്‍ച്ചയായും ഞാന്‍ വരും മോളേ. നിന്റെ കല്യാണത്തിനു താലി ആശീര്‍വദിച്ചുതരുന്നത് എന്റെ കൈകൊണ്ടായിരിക്കണമെന്ന് പണ്ടേയുള്ള ആഗ്രഹമാ. എന്ത് അസൗകര്യം ഉണ്ടേലും 
ഞാന്‍ വരും.''
''താങ്ക്‌യു ഫാദര്‍.''
''ആശുപത്രിയിലെ സ്റ്റാഫൊക്കെ അറിഞ്ഞോ നിന്റെ കല്യാണക്കാര്യം?''
''അറിഞ്ഞു. നിശ്ചയം കഴിഞ്ഞപ്പം എല്ലാരോടും പറഞ്ഞു.''
''മറ്റു പെണ്ണുങ്ങള്‍ക്കൊക്കെ അസൂയയായിരിക്കും നിന്നോട് അല്ലേ?''
''അറിയില്ല.''
''കല്യാണം കഴിയുമ്പം നിന്റെ സ്വഭാവത്തിലൊന്നും മാറ്റം വരുത്തിയേക്കരുതു കേട്ടോ. പ്രാര്‍ഥനയും കുര്‍ബാനയുമൊന്നും മുടക്കിയേക്കരുത്.''
''ഇല്ലച്ചോ.''
''സ്വന്തം അപ്പനേം അമ്മയേയും സ്‌നേഹിച്ചതിനേക്കാള്‍ കൂടുതലായിട്ട് അമ്മായിയപ്പനേം അമ്മായിയമ്മേം സ്‌നേഹിച്ചോണം. അവരെന്തെങ്കിലും ഇഷ്ടപ്പെടാത്തതു പറഞ്ഞാല്‍ തര്‍ക്കുത്തരം പറയാനോ മുഖം കറുപ്പിക്കാനോ ഒന്നും പോയേക്കരുത്. അപ്പനേം അമ്മേം നഷ്ടപ്പെട്ട നിനക്ക് ദൈവം പുതിയൊരു അപ്പനേം അമ്മേം തരികാന്നു വിചാരിച്ചോണം.''
''ഉം.'' അവള്‍ തലകുലുക്കി.
''എല്ലാവരോടും സ്‌നേഹത്തോടെയും സൗമ്യതയോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്‌തോണം. ഞാന്‍ റെക്കമെന്റ് ചെയ്തിട്ടാ ഈ കല്യാണം നടക്കുന്നതെന്ന ഓര്‍മ എപ്പഴും വേണം. എനിക്കു പേരുദോഷം ഉണ്ടാക്കിയേക്കരുത്.''
''ഇല്ലച്ചോ.''
അച്ചന്‍ കുറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിട്ട് എണീറ്റു.
''വാ... കാപ്പി കുടിച്ചിട്ടു പോകാം. പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വരുമ്പോ നീയല്ലായിരുന്നോ എനിക്കു കാപ്പി എടുത്തു തരുന്നത്. ഇന്ന് എന്റെ കൈകൊണ്ട് നിനക്കു തര്വാ.'' അച്ചന്‍ ചിരിച്ചു. 
''താങ്ക് യു ഫാദര്‍.''
ഡൈനിങ് റൂമില്‍ കൊണ്ടുപോയി അച്ചന്‍ അവള്‍ക്കു കാപ്പിയും പലഹാരങ്ങളും എടുത്തുകൊടുത്തു. എല്‍സ സന്തോഷത്തോടെ അതു കഴിച്ചു. 
''കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പേ എന്നെ വിളിച്ചൊന്ന് ഓര്‍മിപ്പിക്കണേ. പഴേപോലെ ഓര്‍മ നിക്കുന്നില്ല. അതുകൊണ്ടാ.''
''വിളിക്കാം അച്ചോ.''
കാപ്പി കുടിച്ച് എണീറ്റിട്ട് എല്‍സ പറഞ്ഞു: ''എന്നാ ഞാന്‍ പോട്ടെ അച്ചോ. അച്ചന്‍ എനിക്കുവേണ്ടിയുള്ള പ്രാര്‍ഥന മുടക്കരുത്. ഹസ്ബന്റിന്റെ വീട്ടില്‍ സന്തോഷത്തോടെ കഴിയാനും മനുവേട്ടന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനുമുള്ള ദൈവകൃപ കിട്ടാന്‍ വേണ്ടീട്ട്.''
''തീര്‍ച്ചയായും. നീ പറഞ്ഞില്ലെങ്കിലും ഞാന്‍ പ്രാര്‍ഥിക്കും. എന്റെ കുഞ്ഞനിയത്തിയല്ലേ നീ.'' എല്‍സ ചിരിച്ചതേയുള്ളൂ.
''വാ... നിനക്കു ഞാനൊരു സമ്മാനം തന്നുവിടാം.''
അച്ചന്‍ അവളെ വിളിച്ചുകൊണ്ട് മുറിയിലേക്കു പോയി. അലമാരയില്‍നിന്ന് കന്യാമാതാവിന്റെ ഒരു തിരുസ്വരൂപം എടുത്ത് എല്‍സയ്ക്കു നീട്ടിക്കൊണ്ടു പറഞ്ഞു:
''ഫ്രാന്‍സിസ് പാപ്പാ വെഞ്ചരിച്ച മാതാവിന്റെ രൂപമാ. അഞ്ചുവര്‍ഷം മുമ്പ് ഞാന്‍ റോമില്‍ പോയപ്പോള്‍ വെഞ്ചരിച്ചുവാങ്ങിയതാ. ഇതു നിനക്കിരിക്കട്ടെ. കല്യാണം കഴിയുമ്പം നിങ്ങടെ കിടപ്പുമുറീല്‍ വച്ചേക്കണം. എന്നും അഞ്ചുമിനിറ്റു നേരം മാതാവിനോടു മധ്യസ്ഥപ്രാര്‍ഥന നടത്തിയിട്ടേ കിടന്നുറങ്ങാവൂ കേട്ടോ.''
''ഉം.''
അച്ചന്‍ അവളുടെ തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചിട്ടു പറഞ്ഞു:  
''എല്ലാം ഭംഗിയായി നടക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.''
യാത്ര പറഞ്ഞു പള്ളിമേടയില്‍നിന്നിറങ്ങുമ്പോള്‍ എല്‍സയുടെ മനസ്സില്‍ വലിയ  സന്തോഷമായിരുന്നു. അവള്‍ ബസ്‌സ്റ്റോപ്പിലേക്കു നടന്നു. വൈകാതെ ബസ് കിട്ടി. ഹോസ്റ്റലില്‍ വന്നു കയറിയപ്പോള്‍ മണി ആറു കഴിഞ്ഞിരുന്നു. വന്നതേ വേഷം മാറിയിട്ട് അവള്‍ കുളിക്കാനായി ബാത്‌റൂമിലേക്കു പോയി.
 
(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)