അകലങ്ങളില്‍ നോക്കി ഉരുകിയുരുകി കരയുകയാണ് ആ മാതൃഹൃദയം.ഉറ്റവരെയൊക്കെ വിധി അവളില്‍നിന്നു ബലമായി കവര്‍ന്നെ
ടുത്തുകളഞ്ഞു, നിലവിൡള്‍ക്കു തടയാനാവാത്ത വിധം.
എന്നിട്ടും തകര്‍ന്നുതുടങ്ങിയ ഈ പാതയുടെ ഇരുïമൂലയിലിരുന്നു പേക്കാഴ്ചകള്‍ കാണുക
യാണൊരമ്മ.
പോകട്ടെ, എല്ലാമെല്ലാം ഇല്ലാതാകട്ടെ. തെറ്റുകളും ശരികളും ഇടകലര്‍ന്ന ഒന്നാണല്ലോ ജീവിതംതന്നെ.
പുറകോട്ടു നോക്കരുതെന്നു വിചാരിക്കുന്തോറും ഓര്‍ക്കാപ്പുറത്ത് അങ്ങോട്ടു വീണ്ടïും നോക്കി
പ്പോവുകയാണ്. പരമാനന്ദത്തിന്റെ, അനുഭൂതികളുടെ ദലങ്ങള്‍ അത്രയും വാടിപ്പോയി. പക്ഷേ, അവയുടെ പരിമളം അനശ്വരമാ
യി നില്‍ക്കുന്നുïണ്ട്. ആ ഓര്‍മകളുടെ പറുദീസയില്‍നിന്ന് അവളെആര്‍ക്കും ആട്ടിപ്പുറത്താക്കാന്‍ സാധിക്കുകയില്ലല്ലോ. തൊട്ടടു
ത്താണോ വളരെ ദൂരെയാണോ കുഴിമാടം എന്നറിയില്ല. അവിടംവരെ ഓര്‍മകളും സഞ്ചരിക്കും.
ജീവിതത്തിന്റെ ഏകാന്തമായ മരു ഭൂമിയില്‍ കെട്ടിപ്പടുത്ത കണ്ണീര്‍ ക്കൂടാരത്തില്‍ ഓര്‍മക്കൈത്തിരി എന്നും കത്തിക്കൊണ്ടïിരിക്കും...
സേരെഷ് ആ പാതയോരത്ത്ആരാലും ശ്രദ്ധിക്കപ്പെടാതെ ആരെയും ശ്രദ്ധിക്കാതെ നില്ക്കുകയാണ്. അവ്യക്തതയുടെ മൂടല്‍
മഞ്ഞിനപ്പുറത്തെ ചിതറിയചിത്രങ്ങള്‍പോലെ കഴിഞ്ഞകാലങ്ങള്‍!
അവള്‍ക്കിപ്പോള്‍ കാലമോനഗരമോ ഇല്ല. ചിറകില്ല, കൂടില്ല. പറക്കാന്‍ ആകാശംപോലുമില്ല.
കാവല്‍ക്കാരുടെ കഴുകന്‍ കണ്ണുകളുïണ്ട് ചുറ്റിലും.സ്‌നേഹം തന്നവര്‍ സമ്മാനി
ക്കുന്നത്...?
എത്ര ബലമുള്ള തഴുതിട്ടിട്ടും തള്ളിക്കയറിവരികയാണ് പി ന്നാമ്പുറങ്ങള്‍.
മാനംമൂടിക്കെട്ടിക്കിടക്കുന്നു. ഈ അമ്മയുടെ മനസ്സുപോലെ സ്ഥായിയായ ഒരു വിഷാദഭാവമുïണ്ട് സൂസാനഗരത്തിനും.
ഉള്ളംകൈയില്‍നണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടിന്നു തെറണ്ടിച്ചുവീണ് കാണാതായിപ്പോയ തുട്ടുപോലെ വിലയറ്റുപോയ ജീ
വിതം.
ദുഃഖത്തിന്റെതിരമാല പാദങ്ങളേ നനച്ചിരുന്നുള്ളു.
പിന്നീടത് മുട്ടോളമെത്തി ഉയര്‍ന്നുയര്‍ന്ന് ഇപ്പോളത് അരയോളമായിരിക്കുന്നു... ഇനി...ഇനി അവസാനം...
ഭര്‍ത്താവ് നഷ്ടപ്പെട്ടാല്‍ ഒരു തണലുപോയി.
കലഹങ്ങള്‍ക്കും പരുഷകള്‍ക്കുമപ്പുറത്ത് ഒളിപ്പിച്ചുവച്ചിരുന്ന ആ സ്‌നേഹം ഇനിയെന്നാണു
തിരിച്ചുകിട്ടുക?മുറിവുകളില്‍ കനിവിന്റെ കണ്ണീരുപുരട്ടാന്‍ഇനി ആര്!അവഗണനയുടെയും അപമാനത്തിന്റെയും മഞ്ഞുമല
കള്‍ ഒഴുക്കിക്കളയുന്ന സൂര്യന്‍ ഇനി ഉദിക്കുമോ!
വീടിനെ നടുക്കടലില്‍ ഇട്ടിട്ടുപോയ ഗൃഹനാഥന്‍. വ്യസനങ്ങളില്‍ ഇരുള്‍ വീണിരിക്കുന്നു. അവസാനത്തുള്ളിയും വറ്റിപ്പോയി.
വറ്റാത്ത ഉറവുകളെ കണ്ണീരിന്റെ തിരശ്ശീല മറച്ചുകളയുന്നു.
മക്കള്‍ നഷ്ടപ്പെട്ടു ഭ്രാന്തുപിടിക്കാനിനി അമ്മ മാത്രമുïണ്ട്. നക്ഷത്രങ്ങളാണ് കണ്മുന്നില്‍ പൊലിഞ്ഞുപോയത്. ജീവിതവൃക്ഷത്തിന്റെ നാമ്പും കൂമ്പും തളിരും ഇലയും പൂക്കളുമെല്ലാം ഈ നക്ഷത്രങ്ങളായിരുന്നു.
കത്തിത്തീര്‍ന്ന പന്തങ്ങളുടെ വെളിച്ചമേയുള്ളൂ ബാക്കി.
കഴുമരത്തില്‍ കിടന്നാടുക
യാണ് പത്തു ജഡങ്ങള്‍, പത്തു മക്കള്‍....!
മരണവിധികളെ മുന്നില്‍ക്കïണ്ട് നിലവിളിച്ചിന്തുപോലെ കീറിപ്പോയ മുഷിഞ്ഞജീവിതവും നെഞ്ചോടടുക്കിപ്പിടിച്ചുകൊïണ്ട് വിധ
വയാക്കപ്പെട്ടൊരമ്മ, ചിത്തരോഗിയെപ്പോലെ വേവലാതിപ്പെടുകയാണ്.
എങ്ങനെ സഹിക്കാനാണീ സങ്കടങ്ങള്‍!
അത്രമേല്‍ കെട്ടുപിണഞ്ഞതാണ് സേരഷിന്റെ വേദന.
എത്ര പെയ്തിട്ടും തീരാത്ത കാര്‍മേഘം, എത്ര ഒഴുകിയിട്ടും വറ്റാത്ത നീരൊഴുക്ക്. ഭൂമിയെ മുക്കിക്കൊല്ലാവുന്നത്ര ആവേഗ
ത്തോടെ തേങ്ങിത്തല്ലുന്ന കണ്ണീരിന്റെ ഉപ്പുകടല്‍.
കുടിപ്പകയും പടയോട്ടങ്ങളും മുഖമുദ്രയാക്കിയ സമൂഹം. അധികാരത്തിന്റെ നുകത്തിനുകീഴില്‍ പണിയെടുക്കാനും പട
യ്ക്കു പോകാനും മരിച്ചുവീഴാനും കടപ്പെട്ട സമൂഹം.കാലഘട്ടത്തിന്റെ ഇത്തരത്തി
ലുള്ള എല്ലാ തിന്മകളുടെയും ഇരയായവള്‍.
മക്കളുടെ ശരീരങ്ങള്‍ കഴുകന്മാര്‍ക്ക് ആഹാരമാകാന്‍ മണിക്കൂറുകള്‍ മാത്രം.
അവരുടെ ജീവനറ്റ കാലുകളില്‍ കെട്ടിപ്പിടിച്ച് ഒന്നു കരയണമെന്നുïണ്ട്.
മാതൃത്വത്തിന്റെ മധുരം നുകര്‍ന്ന അവരുടെ ചുïുകളില്‍ അവസാനചുംബനം നല്‍ണമെന്നുïണ്ട്.
കളിച്ചും ചിരിച്ചു ഓടിയും വീണും തനിക്കുചുറ്റും സ്‌നേഹത്തിന്റെ കിലുക്കങ്ങള്‍ തീര്‍ത്ത അവരെ മടിയിരുത്തി ലാളിക്കണ
മെന്നുïണ്ട്...
അമ്മേ...! എന്നൊരു വിളിക്കു കാതോര്‍ക്കണമെന്നുïണ്ട്.
മരണത്തെ ആഘോഷമാക്കിയിരുന്നവരെല്ലാം ഓരോരുത്തരായി മടങ്ങി. അധികാരികള്‍...
പട്ടാളക്കാര്‍...
സാധാരണക്കാര്‍...
അവരുടെ സൗമ്യത മേലങ്കി മാത്രമാണ്. ഉള്ളിലെ വന്യഭൂമികയ്ക്കുമേലെ ഒരു പട്ടുചേല.ഇനി നടുക്കങ്ങളോടെ ഒരമ്മ
മാത്രം. ഉരുകിത്തീരുന്ന മെഴുതിരി.
സന്ധ്യ ഇരുളിന്റെ ക്രൂരനഖങ്ങളില്‍പിടഞ്ഞു വീണു... വാര്‍ന്നരക്തവുമായി അവളെങ്ങോ ഓടിമറയുകയാണ്.
ശബ്ദമില്ലാത്ത ആ അമ്മയും എങ്ങോ മറഞ്ഞു. രാജ്യത്തിന്റെ രïണ്ടാംസ്ഥാനത്തോളമുയര്‍ന്ന
അധികാരാഘോഷങ്ങളുടെ ഹെര്‍മോനില്‍നിന്ന് അവഗണനയുടെ, ദാരിദ്ര്യത്തിന്റെ, ഒറ്റപ്പെടലിന്റെ ഇരുട്ടുമൂടിയ മലയിടുക്കിന്റെ അഗാധങ്ങളിലേക്ക്.
പിന്നീടാരും സേഷെിനെ കണ്ടïിട്ടില്ല. എവിടെപ്പോയെന്നറിയില്ല.
നാടും നഗരവും സാധാരണ ജീവിതത്തിലേക്കു മടങ്ങി.
അപ്പോഴതാ ഒരു നട്ടുച്ചയ്ക്കു ഒരു പഴതുണിക്കെട്ട് രാജവീഥിയിലൂടെ നടക്കുന്നു. അത് ചിലപ്പോള്‍ ഓടുന്നു.
ചിലമ്പുന്ന ശബ്ദത്തില്‍ ആരെയൊക്കെയോ വിളിക്കുന്നു, കരയുന്നു, ചിരിക്കുന്നു...
നടന്നലഞ്ഞു വഴിയരികിലെ അത്തിമരത്തിന്റെ ചോട്ടില്‍ വീണു ചീഞ്ഞ അത്തിപ്പഴങ്ങള്‍ എടു
ത്തു തിന്നുന്നു.തൊട്ടപ്പുറത്ത് കൂടെനടക്കു
ന്നവരോട് അതു വേണോ എന്ന് ചോദിച്ചു ചിരിക്കുന്നു. ആരെയെങ്കിലും കാണുമ്പോള്‍ ഓടിച്ചെന്ന് ''നീ എന്റെ വൈസാഥാമോനല്ലേ?'' എന്നു കരയുന്നു. തലതല്ലുന്നു.
അടിമകളും ഷണ്ഡന്മാരുമെല്ലാം അവരെ നോക്കി ചിരിക്കുന്നുണ്ട.
അടിമകളുടെകുഞ്ഞുങ്ങള്‍ ആ സ്ത്രീയെ കല്ലെറിയുകയും ഓടിക്കുകയും ചെയ്തു കളിക്കുകയാണ്.
അപ്പോള്‍ നാവില്‍നിന്ന ലോകത്തിനു നേരേ പുളിച്ചതെറി തെറിച്ചുവീഴുന്നു. ഓടുകയാണ് പി
ന്നീടൊരു അഭയം തേടി.
ചെന്നുനിന്നത് രാജകൊട്ടാരത്തിന്റെ വലിയ വാതിലിനടുത്താണ്.
ആര്‍ക്കും അവളെ മനസ്സിലായില്ല. ഗേറ്റിനകത്തേക്കു കടക്കാന്‍ശ്രമിച്ചപ്പോള്‍ കാവല്‍ക്കാര്‍ അവ
ളെ തടഞ്ഞു. പല പ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ അവരുടെകൈകളുടെ ബലമവളറിഞ്ഞു.
അവര്‍ അവളെ കില്ലപ്പട്ടിയെപ്പോലെ തോïണ്ടിയെറിഞ്ഞു. കാറിക്കരഞ്ഞുകൊïണ്ട് അവള്‍ വീïും വന്നു.
കൊട്ടാരപ്പടിപ്പുരയിലെ അസാധാരണമായ ബഹളമറിഞ്ഞ് ഹാഗായ് ഓടിവന്നു.
''എന്താണിവിടെ?''
അയാളന്വേഷിച്ചു.''ഒരു ഭ്രാന്തിപ്പെണ്ണാണ് കൊട്ടാരത്തിനകത്തേക്കു കടക്കാനുള്ള ശ്രമം തടഞ്ഞതാണ് ഞങ്ങള്‍.''
അവര്‍ വിശദീകരിച്ചു.
''ആരാ...? അവര്‍ എവിടെ
പ്പോയി?
ഹാഗായ് പുറത്തെല്ലാം പരതി.
അപ്പോഴേക്കും ആ പഴന്തുണി ഓടിവന്നു. വല്ലാത്ത മിഴിത്തിളക്കമുïണ്ട്,ആകാംക്ഷയുïണ്ട്, ആവേശമുïണ്ട്.
''ഹാഗായി അല്ലേടാ?''
അവര്‍ ചോദിക്കുന്നു.
ചോദ്യം ഞെട്ടിച്ച കണ്ണുകളോടെ ഹാഗായ് അവരുടെ മുഖം തിരയുന്നു. മാഞ്ഞുപോയ മുഖം.
അതിനെ തെളിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചുളിവുകള്‍ നെറ്റിയില്‍ വരയുന്നുïണ്ട്.
''ഇത് സേരഷല്ലേ? പഴയ പ്രധാനസചിവന്റെ ഭാര്യ? എത്രനാള്‍ ആ കൈകൊïണ്ട് വിളമ്പിയ ഭക്ഷണം കഴിച്ചതാണ്! എത്രനാള്‍ അവരുടെ ആജ്ഞ
കള്‍ക്കു കാതോര്‍ത്തു മുന്നില്‍ നിന്നതാണ്...!''
ഒന്നും മിïണ്ടാതെ നില്ക്കുന്ന അവനോട് ഭ്രാന്തി വീണ്ടïും ചോ
ദിച്ചു: ''ഹാഗായ് അല്ലേടാ നീ... നിന്റെ യജമാനനില്ലേ അകത്ത്? ഇങ്ങോട്ടുവരാന്‍ പറയൂ.എനിക്ക് വിശക്കുന്നെടാ...''
പിന്നീടൊരു കരച്ചിലായിരുന്നു.
കരച്ചില്‍ ഒരു പൊട്ടിച്ചിരിയായി.
ചിരിച്ചുചിരിച്ചു തളര്‍ന്നു. പിന്നെ അവിടെ മതിലിനു താഴെ തണലില്‍ കൂനിക്കൂടിയിരുന്നു.
പാവം തോന്നി അയാള്‍ക്ക്.
അവരെ ഒന്നും ചെയ്യരുതെന്നു കാവല്‍ഭടന്മാരോട് നിര്‍ദേശിച്ചുകൊïണ്ട് ഹാഗായ് പെട്ടെന്ന് കൊട്ടാരത്തിലേക്കു മടങ്ങി.നേരേ ചെന്നെത്തിയത് മഹാരാജ്ഞിയുടെ മുന്നിലേക്കാണ്.
അവിടെ ആഹ്ലാദക്കട്ടിലിലിരുന്നാടുകയാണ് രാജ്ഞി. ഷബാനിയും നെഹമിയായും തോഴിമാരു
മുള്ള ഒരു വലിയ സദസ്സിന്റെ നടുവിലാണ് അവര്‍.മുന്നിലെത്തിയ ഹഗായിയോട് രാജ്ഞി മുഖമുയര്‍ത്തി.
അത്, ആഗമനോദ്ദേശ്യം എന്തെന്നറിയാനുള്ള ചോദ്യമാണ്.അവന്‍ ഉത്തരം പറയാതെ ചുറ്റുമുള്ളവരെ നോക്കി.
എസ്‌തേറിനു വേഗത്തില്‍ കാര്യം മനസ്സിലായി. തോഴിമാരും ഷബാനിയുമെല്ലാം ഞൊടിയിടയില്‍ മുറിക്കുപുറത്തായി.
''ഉം?''
വീïണ്ടും മഹാരാജ്ഞിയുടെ ചോദ്യം.
''കൊട്ടാരത്തിനു പുറത്ത് അടിയനൊരുകാഴ്ചകïുമഹാരാജ്ഞി.''
അവന്‍ ഉദ്വേഗത്തോടെ ഉണര്‍ത്തിച്ചു. അവള്‍ ചെവി കൂര്‍പ്പിച്ചു.
''വല്ലാത്ത സങ്കടക്കാഴ്ച. കൊ
ട്ടാരത്തിന്റെ മതിലിനപ്പുറത്ത് ഒരമ്മ. ഭ്രാന്തിയായ ഒരമ്മ. ഭര്‍ത്താവും പത്തുമക്കളും നഷ്ട
മായ ഒരമ്മ.
ഹഗായിയുടെ വാക്കുകളില്‍ എസ്‌തേര്‍ നടുങ്ങി.
അറിയാതെ അവളുടെ കൈകള്‍ സ്വന്തം അടിവയറു തടവി.
ദീര്‍ഘശ്വാസം പോലൊരു കാറ്റ് ആ വഴി കടന്നുപോയി.
''എനിക്ക് അവരെ കാണണം.'' എസ്‌തേര്‍ ശഠിച്ചു.
''വേണ്ടï മഹാറാണി. ആകെ മുഷിഞ്ഞുനാറിയ രൂപമാണ് . സങ്കടമാണെങ്കിലും ശത്രുവാണ്.
അവന്റെ അളന്നു മുറിച്ച വാക്കുകളില്‍ അവള്‍ ഞെരുങ്ങി.
''ആരായാലും അവളൊരമ്മയല്ലേ?''
എസ്‌തേര്‍ ചോദിച്ചു.
''മഹാരാജാവും പ്രധാനസചിവനും അറിഞ്ഞാല്‍...?''
ഹഗായ് ഭവിഷ്യത്തുകള്‍ ഓര്‍മപ്പെടുത്തി.
''അറിയട്ടെ. ഇത് എന്റെ തീരുമാനമാണ്. രïണ്ടു മൂന്ന് അടിമകളുമായി നീ ഞങ്ങളുടെ കൂടെ
വരൂ.''
മഹാറാണി കല്പിച്ചു.വേഗത്തില്‍ എസ്‌തേര്‍ കുറച്ചു തോഴിമാരുമായി കൊട്ടാര
ത്തിനു പുറത്ത് രാജവീഥിയുടെ ആരംഭത്തിലെത്തിച്ചേര്‍ന്നു.
എല്ലാവരും അദ്ഭുതാദരവുകളോടെ രാജ്ഞിയെ വണങ്ങി ഒതുങ്ങിനിന്നു.
ഒന്നും ശ്രദ്ധിക്കാതെഅവള്‍ ആ ഭ്രാന്തിത്തള്ളയുടെ അടുത്തേക്കോടിയെത്തി. എന്നിട്ട് ഹൃദയപൂര്‍വം വിളിച്ചു.
''അമ്മേ...!''
ഭ്രാന്തി ഞെട്ടിത്തിരിഞ്ഞു. വിടര്‍ന്നിളകുന്ന കണ്ണുകളോടെ നോക്കിയിട്ട് നെടുവീര്‍പ്പു പോലൊരു ചോദ്യം:
''നീ ഏതാ? എന്റെ പാര്‍ഷാന്‍
ദാഥായുടെപെണ്ണാണോ?''
''അമ്മേടെ മോളാ...!''
അങ്ങനെ പറയാനാണ് എസ്തേറിനു തോന്നിയത്.
അവള്‍ ആ ദുഃഖത്തെ കൈപിടിച്ച് എഴുന്നേല്പിച്ചു. തോഴിമാരെ വിളിച്ച് അവരെ കുളിപ്പിക്കാനും നല്ല വസ്ത്രം ധരിപ്പിക്കാ
നും ആഹാരം കൊടുക്കാനും ഏര്‍പ്പാടുചെയ്തു.''നമ്മുടെ വയസ്സായ അടിമ സ്ത്രീകള്‍ താമസിക്കുന്നിടത്ത് ഇവരെ എത്തിക്കുക. ബഹുമാനത്തോടെ സംരക്ഷിക്കുക.''
രാജ്ഞി കല്പിച്ചു.
തിരിച്ചുനടക്കുമ്പോള്‍ നാലുകണ്ണുകള്‍ ഈറണിഞ്ഞു. മഹാരാജ്ഞിയുടെയും ഭ്രാന്തിയുടെയും.
(തുടരും)