•  12 May 2022
  •  ദീപം 55
  •  നാളം 10
നോവല്‍

ചക്രവര്‍ത്തിനി

പാര്‍ഷാന്‍ദാഥായുടെ നിര്‍ദേശപ്രകാരം ഒളിസൈന്യത്തിലെ ഒരു പ്രധാനി കുതിരപ്പുറത്ത് അങ്ങകലെയുള്ള ഗ്രാമത്തിലെത്തി. സന്ധ്യ മയങ്ങാറായിരിക്കുന്നു. ആരെയും എങ്ങും കാണുന്നില്ല.
അപ്പോഴതാ ഗ്രാമവഴിയിലൂടെ ഒരാള്‍ എടുത്താല്‍ പൊങ്ങാത്തത്ര ഭാരമുള്ള  കെട്ടുമായി വരികയാണ്. മുള്‍ച്ചെടിക്കെട്ടാണ് ചുമടെന്നു തോന്നുന്നു.
''ഹേയ്  സുഹൃത്തേ...!''
ആഗതന്റെ വിളികേട്ട ചുമട്ടുകാരന്‍ തിരിഞ്ഞുനോക്കി. 
വിശപ്പും ദാഹവും കൊണ്ട് ആകെത്തളര്‍ന്ന ഒരു യുവാവ്. അയാള്‍ക്കു നല്ല ക്ഷീണമുണ്ട്. ഒന്നും മിണ്ടാതെ താടിപൊക്കിയിട്ട് അയാള്‍ എന്താണെന്നൊരു ആംഗ്യം കാണിച്ചു.
''ഇതെന്തിനാ, ഈ മുള്‍ച്ചെടിക്കെട്ട്?''
''ചന്തയില്‍ കൊണ്ടുപോയി വിറ്റിട്ടെന്തെങ്കിലും  വാങ്ങണം.''
അയാളൊന്നു നിശ്വസിച്ചു. എന്നിട്ടു തുടര്‍ന്നു:
''രാവിലെമുതല്‍ ഇന്നേരംവരെ എല്ലുമുറിയെ പണിതിട്ടാ ഇത്രയെങ്കിലും കിട്ടിയത്.''
കുതിരക്കാരന്റെ മുഖത്തൊരു ചിരിപരന്നു.
''ഇപ്പോ എന്താ നിങ്ങടെ പ്രശ്‌നം?''
കുതിരക്കാരന്‍ തന്നെ പരിഹസിക്കുന്നതുപോലെ യുവാവിനു തോന്നി. അല്പം ഗൗരവത്തോടെയാണ് അയാള്‍ പ്രതികരിച്ചത്:
''പ്രശ്‌നമേയുള്ളൂ. പണക്കാര്‍ക്ക് അതൊന്നും മനസ്സിലാകില്ല. ഞങ്ങള്‍ ഇവിടെക്കിടന്നു നരകിക്കുകയാണ്.''
 വേദന കടിച്ചിറക്കുന്നതു പോലെയാണ് അയാളുടെ സംസാരം.  
അപ്പോള്‍ ആഗതന്‍ സൗമ്യമായി ചോദിച്ചു:
''ഇതിനെന്തു കിട്ടും?''
''എന്തെങ്കിലും ചില്ലറ കിട്ടും. അതുകൊണ്ട് ബാര്‍ളിയോ മറ്റോ വാങ്ങണം. വീട്ടില്‍ എന്റെ പെങ്ങള്‍ വിശന്നിരിക്കുകയാണ്.''
കുതിരക്കാരന്‍ വേഗത്തില്‍ തന്റെ കൈവശമുള്ള സഞ്ചിതുറന്നു. രണ്ടുമൂന്നു സ്വര്‍ണനാണയങ്ങള്‍ അയാള്‍ക്കു നല്‍കിയിട്ടു പറഞ്ഞു:
''ദാ, ഇതിരിക്കട്ടെ.''
ചുമട്ടുകാരന്‍ യുവാവ് അദ്ഭുതപ്പെട്ടു.
''അയ്യോ... ജോലിയൊന്നും ചെയ്യാതെ പണം വാങ്ങുകയോ?''
''വെറുതെ വാങ്ങണ്ട. ഈ മുള്‍ച്ചെടിക്കെട്ട് എനിക്കു വേണം. അതിന്റെ വിലയാ തന്നത്.''
കുതിരക്കാരന്‍ യുവാവിന്റെ മനോവിഷമം പരിഹരിച്ചു.
''തല്ക്കാലം ഈ കെട്ട് നിന്റെ വീട്ടിലിരിക്കട്ടെ. നാളെ ഞാന്‍ വന്നു കൊണ്ടുപൊയ്‌ക്കോളാം.''
ചുമട്ടുകാരനു മറുപടിയില്ലായിരുന്നു. അവരൊന്നിച്ച് വീട്ടിലെത്തി. മുള്‍ച്ചെടിക്കെട്ട് അവിടെ ഒരിടത്തുവച്ചു.
അപ്പോള്‍ കുതിരക്കാരന്‍ ചോദിച്ചു:
''നിനക്കെന്തോ വാങ്ങാനുണ്ടെന്നല്ലേ പറഞ്ഞത്? കൂടെ ഞാനും വരാം ചന്തയിലേക്ക്. കുതിരപ്പുറത്ത് കയറിക്കോളൂ.''
അയാള്‍ സൗമ്യമായി ക്ഷണിച്ചു.
മടിച്ചുമടിച്ചാണ് യുവാവ് കുതിരപ്പുറത്തു കയറിയത്.
പോകുംവഴി ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും രാജഭരണത്തിന്റെ ദോഷങ്ങളും എല്ലാം അവരുടെ ചര്‍ച്ചാവിഷയമായി. 
ചന്തയില്‍ നല്ല തിരക്കാണ്. എന്താണു വാങ്ങേണ്ടതെന്ന് യുവാവ് ശങ്കിച്ചു നിന്നു!
''വാങ്ങുന്നില്ലേ?''
ആഗതന്റെ അന്വേഷണം.
''പെങ്ങള്‍ക്ക് ഈന്തപ്പഴത്തോട് വലിയ ഇഷ്ടമാ. അതു വാങ്ങിച്ചാലോന്നു ചിന്തിക്കുകയാ.''
ചുമട്ടുകാരന്‍ പറഞ്ഞു.
''വാങ്ങിച്ചോ...''
''ങ്ങാ... പിന്നെ... നമുക്ക് ആ കടയിലൊന്നു പോയാലോ?''
കുതിരക്കാരന്‍ ചൂണ്ടിയേടത്തേക്കു യുവാവ് ശ്രദ്ധിച്ചു. ഒരു വീഞ്ഞുവില്പനശാല.
''അതൊരു വീഞ്ഞുകടയാ.''
അയാള്‍ സംശയത്തോടെ കുതിരക്കാരനെ നോക്കി.
''അതിനെന്താ നിനക്കു വീഞ്ഞിഷ്ടമല്ലേ?''
യുവാവ് മറുപടി പറയാതെ ചിരിച്ചു. അവര്‍ രണ്ടുപേരും കൂടെ ആ കടയിലേക്കു പോയി.
അവിടെനിന്നു കുറച്ചു വീഞ്ഞുകുടിച്ചു. പോരുമ്പോള്‍ കുറച്ചു വാങ്ങിക്കൊണ്ടുവരുകയും ചെയ്തു.
യുവാവിനെ തടഞ്ഞുകൊണ്ട് കുതിരക്കാരന്‍തന്നെയാണ് അതിനുള്ള പണമെല്ലാം നല്കിയത്.
പിന്നീട് വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങിച്ചു.
തിരിച്ചുപോരുമ്പോഴേക്കും ആ െചറുപ്പക്കാരന്‍ മാനസികമായി പാര്‍ഷാന്‍ദാഥായുടെ സംഘത്തില്‍ അംഗമായിക്കഴിഞ്ഞിരുന്നു.
കുടിലിനു മുന്നില്‍ കുതിരയെ നിര്‍ത്തി ചെറുപ്പക്കാരനെ അവിടെ ഇറക്കുമ്പോള്‍ കുതിരക്കാരന്‍ ഓര്‍മിപ്പിച്ചു:
''ഗ്രാമത്തിലുള്ള ചെറുപ്പക്കാരോടൊക്കെ പറയൂ. നമ്മള്‍ അവരെ സഹായിക്കും. തിരിച്ചും ഇങ്ങോട്ടൊരു സഹായം. അത്രയേ ഉള്ളൂ.''
''തീര്‍ച്ചയായും. അങ്ങു ധൈര്യമായി പോകൂ.''
''ഞങ്ങടെ ദാരിദ്ര്യത്തില്‍ കൈവന്ന ഭാഗ്യമാണിത്. ഞാനെല്ലാവരോടും പറഞ്ഞു സമ്മതിപ്പി
ച്ചോളാം.''
യുവാവിന്റെ സ്വരം അത്യുത്സാഹത്തോല്‍ തിളച്ചു.
കുതിരക്കാരന്‍ വളരെ സന്തോഷത്തോടെ മടങ്ങിപ്പോയി.
ഇങ്ങനെ ദരിദ്രരെ ചൂഷണം ചെയ്തും എതിര്‍ഗോത്രങ്ങളുടെ  രക്തം ചൂടുപിടിപ്പിച്ചും കൂടെ വരാത്തവരെ ഭയപ്പെടുത്തിയും പാര്‍ഷാന്‍ദാഥായും കൂട്ടരും ഒളിസൈന്യത്തിന്റെ അംഗബലം കൂട്ടിക്കൊണ്ടിരുന്നു. പ്രഭുവീടുകളും വ്യാപാരസ്ഥലങ്ങളും പലപ്പോഴായി കൊള്ളയടിക്കപ്പെട്ടു.
നാട്ടില്‍ നടക്കുന്ന കൊള്ളയെയും കൊള്ളിവയ്പുകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ രഹസ്യാന്വേഷകര്‍ കൊട്ടാരത്തില്‍ അറിയിച്ചിരുന്നു. 
ചിലരെയെല്ലാം പട്ടാളക്കാര്‍ പിടിച്ചു ശിക്ഷിച്ചു. എന്നാല്‍, അതിനു പിന്നില്‍ സംഘടിതമായ ഒരു ശക്തിയാണെന്ന് പ്രധാന സചിവനും സേനാമേധാവിയും അറിഞ്ഞിരുന്നില്ല. 
രഹസ്യതാവളത്തിനടുത്ത പെര്‍സെപോളിസ് നഗരം ആക്രമിക്കാന്‍ പാര്‍ഷാന്‍ദാഥാ തീരുമാനിച്ചു. പേര്‍ഷ്യാരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വലിയപട്ടണം.
എല്ലാവരും ഉറങ്ങുമ്പോള്‍ അവര്‍ പട്ടണം വളഞ്ഞു.
രഹസ്യസേന വിവരം മണത്തറിഞ്ഞു.
വിവരം രാജകൊട്ടാരത്തില്‍ എത്തിക്കാന്‍ കുതിരപ്പടയാളികള്‍ പാഞ്ഞു. പെര്‍സെപോളിസിലുള്ള രാജസൈന്യത്തെ ഒരുക്കിനിറുത്തുകയും ചെയ്തു.
ആക്രമണവാര്‍ത്ത കേട്ട മഹാരാജാവ് കോപംകൊണ്ട് തിളച്ചു. അക്രമാസക്തരായ ശത്രുക്കളെ തുരത്താന്‍ മൊര്‍ദെക്കായിയോടു കല്പിച്ചു. കലഹത്തെക്കുറിച്ച് ജാഗരൂകരായിരിക്കാനും. വാര്‍ത്ത രഹസ്യമായി രാജ്യമെമ്പാടും അറിയിക്കാനും നിര്‍ദേശിച്ചു.
ഒരു വലിയ സമതലപ്രദേശത്തു സമ്മേളിക്കാന്‍ സേനയോട് മൊര്‍ദെക്കായ് ആജ്ഞാപിച്ചു.
അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സര്‍വസൈന്യാധിപന്‍ അവരെ അഭിസംബോധന ചെയ്തിട്ടു പറഞ്ഞു:
''അല്ലയോ മഹാന്മാരേ, യോദ്ധാക്കളേ, ദൈവനിഷേധികളും പാപികളുമായ ആ ഹാമാന്റെ മക്കളുടെ പെരുമാറ്റം വളരെ മോശവും ഹീനവുമായതിനാല്‍ നമുക്ക് പെര്‍സെപോളിസ് നഗരത്തില്‍പ്പോയി അവര്‍ക്കെതിരേ യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു.''
മുപ്പത്തിമൂവായിരം ഭടന്മാര്‍ വാളും കുന്തവും പതാകയും വീശി മുന്നോട്ടുനീങ്ങി. അത്രയും തന്നെ കുതിരപ്പടയും ഒട്ടകസൈന്യവും കുതിച്ചുപാഞ്ഞു. അതിനിടയില്‍ മരുഭൂമിയില്‍നിന്ന്  എത്തിയവര്‍ ഒട്ടകപ്പുറത്ത്  നഗരത്തിലെ നിര്‍ണായകസ്ഥലങ്ങളിലേക്കു മുന്നേറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
വിജ്ഞാനിയും വിവേകിയുമായ പ്രവിശ്യയുടെ ഭരണാധികാരി അട്ടിമറിക്കാര്യമറിഞ്ഞ ഉടനെ വിമതനേതാവിനെ നേരില്‍ സന്ദര്‍ശിക്കാന്‍  രാജ്യപ്രതിനിധിയായി. മരുഭൂമിയിലെ കാറ്റിനെപ്പോലെ വേഗത്തില്‍ സഞ്ചരിച്ച് ശത്രു നേതാവിന്റെ മുന്നിലെത്തി.
''മഹാരാജാവിന്റെ പ്രതിനിധി എന്ന നിലയില്‍  അറിയിക്കുകയാണ്, രാജ്യം യുദ്ധത്തിനു തയ്യാറെടുത്തിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളുടെ തലകൊയ്യാന്‍ രാജ്യത്തിന്റെ സേനയെത്തും. അതിനുമുമ്പ് കീഴടങ്ങിയാല്‍ ജീവന്‍ രക്ഷിക്കാം.''
ഇതുകേട്ട് പാര്‍ഷാന്‍ദാഥാ അലറി: ''നിന്റെ രാജാവ് മണ്ണുതിന്നട്ടെ. വിജയിച്ചു സന്തുഷ്ടനായിട്ടല്ലാതെ ഞാനീ നഗരത്തിനു വെളിയില്‍പ്പോകില്ല.'' 
കൂടുതല്‍ കോപാക്രാന്തനായ അവന്‍ രഹസ്യതാവളത്തില്‍ നിന്നു വീണ്ടും യുദ്ധവീരന്മാരെ കൊണ്ടുവരാന്‍ ദൂതരെ അയച്ചു.
ആ ദൗത്യം പരാജയപ്പെട്ടതോടെ നഗരത്തിലുണ്ടായിരുന്ന സൈന്യങ്ങളും ശത്രുക്കളും നേര്‍ക്കുനേര്‍ എതിരിടാന്‍ തുടങ്ങി.
യുദ്ധം കൊടുമ്പിരിക്കൊണ്ടു.
നഗരത്തിലുണ്ടായിരുന്ന രാജസേനകള്‍ പിന്നോട്ടു പിന്നോട്ടു വലിയാന്‍ തുടങ്ങി.
രണ്ടു ഭാഗത്തും ആള്‍നാശമുണ്ടായി.  ഔദ്യോഗികസേനയാണ് കൂടുതല്‍ ആപത്തില്‍പ്പെട്ടത്.
നഗരം അഗാഗ്യരുടെ മുന്നില്‍ വീണുപോകുമെന്ന ഘട്ടമെത്തി. അപ്പോഴേക്കും സര്‍വസൈന്യാധിപന്‍ നയിക്കുന്ന പട്ടാളവ്യൂഹം നഗരകവാടത്തിലെത്തി.
കുതിരപ്പടയാളി
കള്‍ നാലുഭാഗത്തുനിന്നും നഗരത്തെ വളഞ്ഞു. അവരെ പിന്നില്‍നിന്നു സഹായിക്കാന്‍ ഒട്ടകപ്പടയും സജ്ജമായി. വിശന്ന കടുവകളെപ്പോലെ കാലാളുകള്‍ നഗരത്തിനുള്ളിലേക്കും കുതിച്ചു. അകത്തുനിന്നും പുറത്തുനിന്നും രോഷത്തോടെ ആയുധങ്ങളുമായി  ഇരുസൈന്യവിഭാഗങ്ങളും ശത്രുക്കളോടേറ്റുമുട്ടി.
യുദ്ധത്തില്‍ ഒരുപാടു ശത്രുക്കള്‍ കൊല്ലപ്പെട്ടു. രാജസൈന്യം ധീരതയോടെ പോരാടി. അവരുടെ ശക്തമായ പോരാട്ടം തീവ്രവാദികളെ തുരത്താന്‍ സഹായിച്ചെങ്കിലും ധാരാളം യുദ്ധവീരന്മാരും തലവന്മാരും കൊല്ലപ്പെട്ടു.
യുദ്ധത്തില്‍ തോറ്റവര്‍ പലരും പലായനം ചെയ്തു. യുദ്ധം കൂടുതല്‍ മുറുകി. ശത്രുനിരയിലെ പ്രമുഖര്‍ വധിക്കപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. 
സൈന്യം അവരുടെ രഹസ്യകേന്ദ്രത്തിലേക്കു കുതിച്ചുപാഞ്ഞു. എതിര്‍ത്തുനിന്നവരെല്ലാം വധിക്കപ്പെട്ടു. അല്ലാത്തവര്‍ തടവുകാരായി. സ്ത്രീകളെയും കുട്ടികളെയും വെറുതെ വിട്ടു.
ഹാമാന്റെ പത്തു മക്കളെയും തടവുകാരാക്കി. പട്ടാളക്കാര്‍ അവരെ അബോധാവസ്ഥയിലാകുംവരെ പൊതിരേ തല്ലി. പിന്നീടാണ് രാജാവിന്റെയടുത്ത് എത്തിച്ചത്.
പ്രദേശമാകെ വിജയവാദ്യങ്ങളുടെ ശബ്ദംകൊണ്ടും ആഘോഷങ്ങളുടെ ആരവംകൊണ്ടും മുഖരിതമായി.  ചക്രവര്‍ത്തി സിംഹാസനത്തിലിരുന്നു. എസ്‌തേര്‍ മഹാരാജ്ഞിയും മൊര്‍ദെക്കായിയും സൈന്യാധിപനും സഭയിലുണ്ട്. തടവുകാരെ വേദിയില്‍ ഹാജരാക്കാന്‍ കല്പിച്ചു.
അഹസ്വേരുസ് മഹാരാജാവ് അവരോട് ആക്രോശിച്ചു:
''വഞ്ചകരേ!എന്തിനാണ് എന്റെ രാജ്യത്ത് അന്ത
ശ്ഛിദ്രമുണ്ടാക്കിയത്?''
അവര്‍ ഭയംമൂലം തലകുനിച്ച്  മൗനമായിനിന്നു. ശിക്ഷ വിധിക്കാന്‍ രാജാവ് രാജ്ഞിയെ ചുമതലപ്പെ
ടുത്തി. കല്പന കാത്ത് രാജസഭ നിശ്ശബ്ദമായി.
രാജ്ഞി അത്യധികം ഗൗരവത്തോടെ ആജ്ഞാ
പിച്ചു:
''പേര്‍ഷ്യാസാമ്രാജ്യത്തിനെതിരേ,അവിടത്തെ നിരപരാധികളാജനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന
വര്‍ ആരായാലും അവര്‍ വധശിക്ഷയ്ക്കര്‍ഹരാണ്. പാപികളുടെ രക്തം വീണാല്‍ ഭൂമി അശുദ്ധമാകും, അതിനാല്‍ ഇവരെ സകലരും കാണ്‍കെ നഗരകവാടത്തില്‍ മരണംവരെ തൂക്കിലേറ്റുക.''
പകകൊണ്ടു ചുവന്ന മുഖത്തോടെ രാജ്ഞി സിംഹാ
സനത്തില്‍നിന്നെഴുന്നേറ്റു. 
വധശിക്ഷ നടപ്പാക്കാന്‍  രാജാവും  രാജ്ഞിയും രാജകീയരഥത്തിലും മൊര്‍ദെക്കായിയും സൈന്യാ
ധിപനും സേനാംഗങ്ങളും മറ്റു വാഹനങ്ങളിലും 
നീങ്ങി. കൈകള്‍ കെട്ടിയിരുന്ന കുറ്റവാളികളെ പട്ടാള
ക്കാര്‍ ഉന്തിത്തള്ളി നടത്തി. ആരാച്ചാരന്മാര്‍ പിന്നാലെ നടന്നു.
വധശിക്ഷ നടപ്പാക്കുന്നതു കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി.
ഈ സമയത്ത് ഭ്രാന്തിയെപ്പോലെ കാറിക്കരഞ്ഞുകൊെണ്ടാരു സ്ത്രീ അതിനിടയിലേക്കു തിക്കിത്തി
രക്കി. പക്ഷേ, പട്ടാളക്കാര്‍ അവരെ തൂക്കിയെടുത്തു പുറത്തേക്കിട്ടു.
അവള്‍ രാജാവിനോടു യാചിച്ചു പറഞ്ഞകൊണ്ടി
രുന്നു:
''ശിക്ഷ വിധിക്കപ്പെട്ട എന്റെ മക്കളോടു പൊറുക്കണമേ. ഭാവിയില്‍ അവര്‍ ഒരു ഉപദ്രവവും ചെയ്യില്ല.''
എന്നാല്‍, ആരും അവളുടെ അര്‍ഥന കേട്ടില്ല, ആ കരച്ചില്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയി.
രാജകല്പന അലംഘനീയമായിരുന്നു ഹാമാന്റെപത്തു മക്കളും പാര്‍ഷന്‍ദാഥാ, ദാല്‍ഫോന്‍, അസ്പാഥാ, പൊരാഥാ, അദാലിയ, അരിദാഥാ, അരിദായ്, 
പാര്‍മാഷ്ത, അരിസായ്, വൈസാഥാ എന്നിവരെല്ലാം തൂക്കിലേറ്റപ്പെട്ടു.
എങ്കിലും പുതുമഴയ്ക്കുശേഷം കാണുന്നപോലെ പേര്‍ഷ്യയില്‍ അവിടവിടെ യഹൂദവിരോധികളായ കള
കള്‍ മുളച്ചു പൊന്തുന്നുണ്ടായിരുന്നു.   

 

Login log record inserted successfully!