•  2 May 2024
  •  ദീപം 57
  •  നാളം 8
നേര്‍മൊഴി

ഇളകിമറിയുന്ന ദേശീയരാഷ്ട്രീയം

ന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥ അപ്രതീക്ഷിതമായ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ 2024 മുതല്‍ 29 വരെ ആരു ഭരിക്കുമെന്നതിനെക്കുറിച്ചു വലിയ സംശയങ്ങള്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. മത്സരം ബിജെപി  നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സഖ്യവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാസഖ്യവും തമ്മിലാണെന്ന് അറിയാമെങ്കിലും ബിജെപിക്കുള്ള മേല്‍ക്കൈയെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. ഇന്ത്യാസഖ്യം കടലാസുസംഘടനയാണെന്ന ആക്ഷേപത്തിനു കൃത്യമായ മറുപടി പറയാന്‍ അതിലെ ഘടകകക്ഷികള്‍ക്കു സാധിച്ചിരുന്നുമില്ല. ക്ഷയിച്ച കോണ്‍ഗ്രസിനെ അംഗീകരിക്കാന്‍ പ്രബലമായ പ്രാദേശികക്ഷികളൊന്നും സന്നദ്ധമായിരുന്നില്ല. വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറായിരുന്നില്ല. ഇന്ത്യ എന്ന പ്രതിപക്ഷവിശാലഐക്യം ഐക്യക്കുറവുമൂലം ദുര്‍ബലകൂട്ടുകെട്ടായി മാറിയത് ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

തങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധ്യമല്ലെന്ന ബിജെപിയുടെ ആത്മവിശ്വാസം പരിധിവിട്ട് ഏകാധിപത്യത്തിന്റെ തീരങ്ങളിലൂടെ സഞ്ചരിച്ചുതുടങ്ങി. തിരഞ്ഞെടുപ്പു വെറുമൊരു നടപടിക്രമംമാത്രമെന്ന നിലയിലാണ് ബിജെപി നേതാക്കള്‍ പൊതുവിടങ്ങളില്‍ സംസാരിച്ചതും സമീപനങ്ങള്‍ നടത്തിയതും. ബിജെപിക്ക് 370 സീറ്റ്, എന്‍ഡിഎയ്ക്ക് മൊത്തം 400 സീറ്റ് എന്നൊക്കെ ആവര്‍ത്തിച്ചുപറഞ്ഞും ആ സന്ദേശത്തിന് മോദി ഗ്യാരന്റി എന്ന ബ്രാന്‍ഡു പതിപ്പിച്ചു. തങ്ങള്‍മാത്രമാണ് രാജ്യത്തുള്ളതെന്ന ഏകപക്ഷീയവും സത്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രചാരണം നടത്തിയത് ബിജെപിക്കു വിനയായി ഭവിച്ചുവെന്നതാണു സത്യം.
കോണ്‍ഗ്രസ്മുക്തഭാരതം എന്ന മുദ്രാവാക്യംതന്നെ ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടി കോണ്‍ഗ്രസാണ്. ഇന്ത്യാസഖ്യത്തിന്റെ അധ്യക്ഷപദവി കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ്മുക്തഭാരതം എന്നതിനര്‍ഥം പ്രതിപക്ഷമില്ലാത്ത ഭാരതം എന്നാണ്. പ്രതിപക്ഷമില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ല. ജനാധിപത്യത്തില്‍ മൂന്നു ഉ ഉണ്ടെന്നു പറയാറുണ്ട്: റശരൌശൈീി (ചര്‍ച്ച), റശലൈി േ(വിയോജിപ്പ്) റലരശശെീി (തീരുമാനം). പ്രതിപക്ഷത്തെ അംഗീകരിക്കാത്തവര്‍ എതിര്‍ശബ്ദങ്ങളെ അംഗീകരിക്കാത്തവരാണ്. ഏകാധിപത്യം എന്നാണ് അതിന്റെ പേര്. അധികാരകേന്ദ്രീകരണം ഏകാധിപത്യത്തിലേക്കുള്ള വഴിയാണ്. തുടര്‍ഭരണത്തിന്റെ ഗതിയും അതുതന്നെ.
ഏകപക്ഷീയമായ വിജയമുണ്ടാകുമെന്ന് അമിത ആത്മവിശ്വാസം പുലര്‍ത്താന്‍ ബിജെപിക്കു ചില ന്യായങ്ങളുണ്ടായിരുന്നു. ഒന്ന്: ഇപ്പോള്‍ മൃഗീയഭൂരിപക്ഷമുണ്ട്. രണ്ട്: കൂടുതല്‍ സംസ്ഥാനങ്ങളിലും ഭരണമുണ്ട്. മൂന്ന്: ശക്തമായ ഹൈക്കമാന്‍ഡും അതിശക്തനായ കമാന്‍ഡറുമുണ്ട്. നാല്: മോദി എന്ന ബ്രാന്‍ഡ് വോട്ടാക്കി മാറ്റാന്‍ കഴിയും. അഞ്ച്: ആവശ്യത്തിലേറെ പണമുണ്ട്. തിരഞ്ഞെടുപ്പു ജയിക്കാനും തോറ്റാല്‍ ജയിച്ചവരെ വിലയ്ക്കു വാങ്ങാനും പണത്തിനു സാധിക്കുമെന്നു തെളിയിച്ചതിന്റെ ചരിത്രമുണ്ട്. ആറ്: സ്തുതിപാഠകരായ മാധ്യമപ്പടയുണ്ട്. ഏഴ്: സൈബര്‍ പോരാളികളുടെ പടയുണ്ട്. എട്ട്: അന്വേഷണ ഏജന്‍സികളുടെ നിര്‍ലോപമായ സഹകരണമുണ്ട്. ഒമ്പത്: നീതിന്യായക്കോടതികളെപ്പോലും പേടിക്കേണ്ടാത്ത അവസ്ഥയുണ്ട്. പത്ത്: വര്‍ഗീയപ്രചാരണത്തിലൂടെയും ന്യൂനപക്ഷപീഡനത്തിലൂടെയും ഭൂരിപക്ഷ വോട്ട് ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു വിശ്രമം അനുവദിച്ചിട്ടില്ല.
ഇതിനു പുറമേയാണ് സ്‌പോണ്‍സേര്‍ഡ് സര്‍വേഫലങ്ങളും ഒപ്പീനിയന്‍ പോള്‍ ഫലങ്ങളും. ഇങ്ങനെ വിജയലഹരിയില്‍ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തക്കവിധം അരങ്ങേറിയത്. അതില്‍ പ്രധാനം ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപി പ്രതിസ്ഥാനത്തായതാണ്. അതു ചര്‍ച്ചയാകാതിരിക്കാനാണ് അരവിന്ദ് കേജ്‌രിവാള്‍ എന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ്. കേജ്‌രിവാളിന്റെ അറസ്റ്റ് ബിജെപിക്ക് ഊരാക്കുടുക്കായി. അഴിമതിക്കേസില്‍ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റു ചെയ്തത് അദ്ദേഹത്തിന്റെ രാജി ഉറപ്പാക്കിയശേഷമായിരുന്നു. കേജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ല. ഭരണപ്രതിസന്ധി ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. മുഖ്യമന്ത്രിയായിരുന്നെങ്കിലും തന്ത്രശാലിയായ കേജ്‌രിവാള്‍ ഒരു വകുപ്പിന്റെയും ചുമലത വഹിച്ചിരുന്നില്ല. അതുകൊണ്ട് ഭരണം സുഗമമായി നടന്നുകൊണ്ടിരിക്കുന്നു.
കേന്ദ്ര ഏജന്‍സിയായ ഇ.ഡി.യുടെ പ്രതികാരബുദ്ധിയോടെയുള്ള അന്വേഷണങ്ങള്‍ പാര്‍ട്ടിക്കു തിരിച്ചടിയായിട്ടുണ്ട്. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത സാമ്പത്തികതിരിമറിക്കേസുകള്‍ 205 ആണ്. അതില്‍ 195 ഉം പ്രതിപക്ഷകക്ഷികളുടേതാണെന്നിടത്ത് അന്വേഷണത്തിന്റെ ഏകപക്ഷീയത വെളിച്ചത്തുവരുന്നു. മോദി-അമിത്ഷാ കൂട്ടുകെട്ട് സംസ്ഥാനനേതൃത്വത്തെ അവഗണിക്കുന്നത് മുറുമുറുപ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍മൂലം ബിജെപിയുടെ വിജയഗ്രാഫ് ഇടിഞ്ഞിട്ടുണ്ട്.

Login log record inserted successfully!