ആല്‍ത്തറയില്‍ പതിവുപോലെ വൈകുന്നേരം മുതിര്‍ന്ന പൗരന്മാര്‍ ഒത്തുകൂടി. സംസാരത്തെപ്പറ്റിയായിരുന്നു അന്നു സംസാരം.
''പറയേണ്ടത് എന്താണെന്ന ബോധം വേണം ആദ്യം'' ഒരാള്‍ പറഞ്ഞു.
'പറയേണ്ടത് എങ്ങനെ വേണമെന്ന ധാരണ വേണം പിന്നെ' മറ്റൊരാള്‍ അറിയിച്ചു.
'എത്രമാത്രം പറയണമെന്ന വിചാരവും വേണം' വേറൊരാള്‍ അഭിപ്രായപ്പെട്ടു.
എന്തിലുമുപരി, പറയണോ വേണ്ടയോ എന്ന മുന്‍വിധി വേണമെന്ന അന്തിമവിധിയോടെ സംസാരം മറ്റു വിഷയങ്ങളിലേക്കു വ്യാപരിച്ചു.