''പണ്ടുപണ്ട് ഒരു രാജ്യത്ത്...''
മുത്തശ്ശി കഥ പറയാന്‍ തുടങ്ങിയതേയുള്ളു.
അപ്പോഴേക്കും കൊച്ചുമകന്‍ ചോദിച്ചു:
''പണ്ടുപണ്ടെന്നു പറഞ്ഞാല്‍ ഏതു കൊല്ലം? ഒരു രാജ്യത്തെന്നു പറഞ്ഞാല്‍ ഏതു രാജ്യത്ത്?''
'കഥ പറയുമ്പോള്‍ ഇടയ്ക്കു കയറി തടസ്സപ്പെടുത്തരുത്' മുത്തശ്ശി ദേഷ്യപ്പെട്ടു.
'അറിയില്ലെങ്കില്‍ അറിയില്ലെന്നു പറഞ്ഞാല്‍ പോരേ?'
തന്റെ മകന്‍ ഇങ്ങനെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും, തര്‍ക്കുത്തരം പറഞ്ഞിട്ടില്ലെന്നും ഓര്‍ത്ത് നെടുവീര്‍പ്പിട്ട് മുത്തശ്ശി കഥ തുടര്‍ന്നില്ല. കൊച്ചുമകന്‍ ആവശ്യപ്പെട്ടതുമില്ല.
മുത്തശ്ശിക്കഥകള്‍ വേണ്ടാതായ കാലം!