അവനെപ്പറ്റി എഴുതൂ എന്ന് ഒരുവള്‍. അവളെപ്പറ്റി എഴുതൂ എന്ന് ഒരുവന്‍. അയാളെപ്പറ്റി എഴുതൂ എന്ന് ചിലര്‍. അവരെപ്പറ്റി എഴുതൂ എന്ന് വേറെ ചിലര്‍.
''ആരെപ്പറ്റിയും പറയാനല്ല എഴുതുന്നത്. ഭ്രഷ്ട് കല്പിക്കേണ്ട അരുതായ്മകളെപ്പറ്റിയും, പൊതുവെ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെപ്പറ്റിയും, ബന്ധപ്പെട്ടവരെയും സമൂഹത്തെയും ബോധ്യപ്പെടുത്താനാണ്. അതായത്, വ്യക്തിയല്ല വിഷയമാണു മുഖ്യം'' എഴുത്തുകാരന്‍ പറഞ്ഞു.
ആ വാക്കുകള്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാവാം അവന്മാരും അവളുമാരുമെല്ലാം ഇപ്പോള്‍ എഴുത്തുകാരനെപ്പറ്റി കെട്ടുകഥകള്‍ പറഞ്ഞുനടക്കുന്നത്!