ഈ മനുഷ്യരുടെ ഒരു കാര്യം!
ആകാശക്കോട്ടകള്‍ കെട്ടാന്‍ നിരന്തരം ഉത്സാഹിക്കും. പക്ഷേ, ഭൂമിയെപ്പറ്റി ഒട്ടും ചിന്തിക്കില്ല. ജീവിക്കാന്‍ ഇടം തന്നത് ഭൂമിയല്ലേ? എന്നിട്ടും!
ഭൂപ്രകൃതിയെ ഇതില്‍പ്പരം വികൃതമാക്കാന്‍ മനുഷ്യരല്ലാതെ മറ്റൊരു ജീവിയും ശ്രമിക്കില്ല. വിശേഷബുദ്ധിയുള്ളവരെന്നു പറയപ്പെടുന്ന മനുഷ്യര്‍ക്ക് അശേഷം ബുദ്ധിയില്ലെന്നു വ്യക്തം.