വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത നമുക്കു കാട്ടിത്തരുന്നു. മറ്റു മതവിശ്വാസങ്ങളില്‍നിന്നു ക്രൈസ്തവികതയെ വ്യത്യസ്തമാക്കുന്നത് സഹനത്തിനു നല്കുന്ന രക്ഷാകരപ്രാധാന്യമാണ്. കുരിശ്, വണങ്ങാനും അണിയാനുമുള്ള അടയാളം മാത്രമല്ല, രക്ഷ പ്രാപിക്കുന്നതിനനിവാര്യമായ ജീവിതവഴികൂടിയാണ്. അല്‍ഫോന്‍സാമ്മയെ ''സഹനപുഷ്പ''മായി വിശേഷിപ്പിക്കുമ്പോള്‍ അവര്‍ സഹിച്ച രോഗപീഡകളോടുള്ള സഹതാപത്തെക്കാള്‍ നമ്മുടെ മനസ്സിലുണരേണ്ടത് രോഗപീഡകളെ എങ്ങനെ വിശുദ്ധിയിലേക്കുള്ള മാര്‍ഗമാക്കാമെന്നുള്ള ധ്യാനമാണ്.
'ദൈവസ്‌നേഹത്തെപ്രതി സഹനങ്ങളെ സ്വീകരിക്കാനും അവയില്‍ ആനന്ദിക്കാനുമാണ് ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്' എന്നുപറഞ്ഞ വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനങ്ങളെ...... തുടർന്നു വായിക്കു