•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ചെറുപ്രായത്തില്‍ത്തന്നെ കഴിവുകള്‍ തിരിച്ചറിയണം ഡോ. എന്‍. ജയരാജ്

പാലാ: വിദ്യാര്‍ഥികള്‍ ചെറുപ്രായത്തില്‍ത്തന്നെ തങ്ങളുടെ കഴിവുകളും സിദ്ധികളും തിരിച്ചറിയുകയും അതിനനുസൃതമായ കരിയറുകള്‍ സ്വപ്നം കാണുകയും വേണമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. വ്യക്തിത്വവികസനത്തിനുതകുന്ന പരിശീലനം ഉന്നതവിജയം നേടുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്‍.എസ്.എസ്., യു.എസ്.എസ്. വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിലധിഷ്ഠിതമായ സ്ഥിരോത്സാഹമുളളവര്‍ക്കാണ്  ഉന്നതമായ മത്സരപ്പരീക്ഷകള്‍ ജയിക്കാന്‍ സാധിക്കുന്നത് എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  പറഞ്ഞു.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര യോഗത്തില്‍ വിശിഷ്ടാതിഥി ആയിരുന്നു. ശക്തമായി ആഗ്രഹിക്കുന്നവര്‍ക്ക് എത്ര ഉന്നതമായ തലങ്ങളിലേക്കും  പറന്നുയരാന്‍ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രൂപത കോര്‍പ്പറേറ്റ്  സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജ്ജുകുട്ടി ഒട്ടലാങ്കല്‍, ഡീന്‍ അക്കാഡമിക്‌സ് ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കോര്‍പ്പറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, അഡ്വ. ജെയിംസ് വടക്കന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജുബിന്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു.  
 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)