•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ടോക്കിയോയിലേക്കു കണ്ണുംനട്ട് കായികലോകം

നിശ്ചിതത്വങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കുമൊടുവില്‍ ഒളിമ്പിക്‌സിന്റെ ആവേശങ്ങള്‍ക്കു തുടക്കം. കൊറോണവൈറസ് വ്യാപനംമൂലം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന് ജപ്പാനിലെ ടോക്കിയോയില്‍ ജൂലൈ 23 നു തുടക്കമായി. വിവിധ രാജ്യങ്ങളിലെ കായികഫെഡറേഷനുകളും കായികതാരങ്ങളും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക്കമ്മിറ്റിയും ജപ്പാനിലെ ഒളിമ്പിക്സ് സംഘാടകക്കമ്മിറ്റിയും കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കു സാധിക്കാത്ത സാഹചര്യത്തില്‍ ഒളിമ്പിക്‌സ് തീയതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയായിരുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഒളിമ്പിക്‌സ് നടത്താന്‍ കമ്മിറ്റി തീരുമാനമെടുത്ത സാഹചര്യത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കായികമാമാങ്കത്തിനു തുടക്കമായത്. 
കൊവിഡ് 19 നിയന്ത്രണവിധേയമാകില്ലെങ്കില്‍ 2021 ല്‍ ഒളിമ്പിക്‌സ് നടത്താനാകില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അധ്യക്ഷന്‍ തോമസ് ബാക്ക്, 2021 ലെങ്കിലും നടന്നില്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടിവരുമെന്ന് മുമ്പു പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള കായികഷെഡ്യൂളുകള്‍ മാറ്റിയാല്‍ അത് അത്‌ലറ്റുകളെ ബുദ്ധിമുട്ടിലാക്കുമെന്നും, ഒളിമ്പിക്‌സ് നടക്കുന്നതിനു മുന്നോടിയായി കായികതാരങ്ങളുടെ ക്വാറന്റൈന്‍ അടക്കമുള്ള മുന്‍കരുതലുകള്‍ നടപടികള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ടെന്നും, ബൃഹത്തായ ഈ പദ്ധതിക്കു വളരെ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ടെന്നും ബാക്ക് അറിയിച്ചിരുന്നു.
ഒളിമ്പിക്‌സ് ചരിത്രത്തിലൂടെ...
പ്രാചീന ഒളിമ്പിക്‌സിന്റെ തുടക്കം ബിസി 776 ലാണെന്നു കരുതപ്പെടുന്നു. എന്നാല്‍, അതിനുംമുമ്പ് ബിസി 1370 ല്‍ ദക്ഷിണഗ്രീസിലെ ഒളിമ്പ്യാ താഴ്‌വരയില്‍, ഗ്രീക്കുദേവതയായ ഹീരയുടെ ക്ഷേത്രത്തില്‍ ഓട്ടമത്സരങ്ങള്‍ നടത്തിയിരുന്നെന്ന് ചരിത്രരേഖകളില്‍ കാണുന്നുണ്ട്. അതെല്ലാം ഒരു മത്സരത്തിന്റെ ക്രമീകൃതരീതികളിലെത്തിയത് ബിസി 776 ലാണെന്നുമാത്രം. ആല്‍ഫ്യൂസ്, ക്ലേഡിയോസ് നദികളുടെ തീരത്തു നടന്ന ആ ഒളിമ്പിക്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രീക്ക് ചരിത്രകാരനായ അപ്പോളണിയസിന്റെ രേഖകളില്‍നിന്നാണ് ലോകത്തിനു ലഭിച്ചത്. ഒളിമ്പിക്‌സിന്റെ പ്രാരംഭദശയില്‍ ഓട്ടമത്സരം മാത്രമാണുണ്ടായിരുന്നത്. പിന്നീടാണ് പലതരം കായികമത്സരങ്ങള്‍ രൂപംകൊണ്ടത്. ബിസി രണ്ടില്‍ റോമാക്കാര്‍ ഗ്രീസ് ആക്രമിച്ചതോടെ ഒളിമ്പിക്‌സ് നാമാവശേഷമാകാന്‍ തുടങ്ങി. എഡി 394 ല്‍ റോമന്‍ചക്രവര്‍ത്തിയായിരുന്ന തിയഡോഷ്യസ് ഒന്നാമന്‍ ഒളിമ്പിക്‌സ് നിരോധിച്ചു. അതോടെ പ്രാചീന ഒളിമ്പിക്‌സിന് അന്ത്യമായി. പിന്നീട് ഒളിമ്പിക്‌സ് മത്സരങ്ങള്‍ പുനഃസംഘടിപ്പിക്കുവാന്‍ ഗ്രീക്കുകാര്‍ക്കു കഴിഞ്ഞതുമില്ല
ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് പിയറെ ഡെ കൂബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ്. 1892 നവംബര്‍ 25 ന് പാരീസില്‍ ഫ്രഞ്ച് യൂണിയന്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ വാര്‍ഷികത്തില്‍ വച്ച് ഒളിമ്പിക്‌സ് വീണ്ടെടുക്കാന്‍ കൂബര്‍ട്ടിന്‍ പ്രഭു തീരുമാനിച്ചു. വിവിധ രാജ്യങ്ങളുമായി നടത്തിയ കൂടിയാലോചനകള്‍ക്കൊടുവില്‍ 1896ല്‍ ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ ആധുനിക ഒളിമ്പിക്‌സിനു തിരിതെളിഞ്ഞു. ഫാദര്‍ ഡിഡിയന്‍ എന്ന പുരോഹിതന്‍ ഒളിമ്പിക്‌സിന്റെ മുദ്രാവാക്യം തയ്യാറാക്കി. ഇശൗേ,െ അഹശtu,െ എീൃശtu'െഎന്നതായിരുന്നു അത്. കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ കരുത്തില്‍'എന്നര്‍ത്ഥം. 
1896 ഏപ്രിലില്‍ ഏഥന്‍സില്‍ ഒന്നാമത് ആധുനിക ഒളിമ്പിക്‌സ്‌മേള ഔപചാരികമായി ആരംഭിച്ചു. പതിമൂന്ന് രാജ്യങ്ങളില്‍നിന്ന് മുന്നൂറിലധികം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ട്രിപ്പിള്‍ ജംപില്‍ ആദ്യമെഡല്‍ നേടിക്കൊണ്ട് അമേരിക്കയുടെ ജയിംസ് കൊന്നോലി ആധുനിക ഒളിമ്പിക്‌സിലെ ആദ്യമെഡലെന്ന ചരിത്രനേട്ടം കരഗതമാക്കി. പന്ത്രണ്ട് അത്‌ലറ്റിക് ഇനങ്ങളില്‍ ഒമ്പതും നേടിക്കൊണ്ട് അമേരിക്ക പ്രഥമ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായി. ജേതാക്കള്‍ക്കെല്ലാം വെള്ളിമെഡലും ഒലിവുകിരീടവും സര്‍ട്ടിഫിക്കറ്റും പങ്കെടുത്തവര്‍ക്കെല്ലാം സ്വര്‍ണപ്പതക്കങ്ങളും ലഭിച്ചു. 1900 ല്‍ രണ്ടാമത് ഒളിമ്പിക്‌സ് പാരീസില്‍വച്ചു നടന്നു. അന്നാണ് വനിതകള്‍ക്കു മത്സരിക്കാന്‍ ആദ്യമായി അവസരം ലഭിച്ചത്. ആ ഒളിമ്പിക്‌സ് അഞ്ചു മാസം നീണ്ടുനിന്നു.
പതിമൂന്നു രാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ തുടങ്ങിയ ഒളിമ്പിക്‌സ് മുപ്പത്തിയൊന്നാം ഒളിമ്പിക്‌സില്‍ എത്തിനില്ക്കുമ്പോള്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇരുന്നൂറ്റിയേഴായി, അത്‌ലറ്റുകള്‍ മുന്നൂറില്‍നിന്ന് പതിനായിരത്തിലെത്തി. കൂടുതല്‍ പ്രാവശ്യം ഒളിമ്പിക്‌സിനു വേദിയൊരുക്കിയത് ലണ്ടനാണ്, മൂന്നു തവണ. ഒളിമ്പിക്‌സ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടുതുടങ്ങിയത് 1948 മുതലാണ്. ടോക്കിയോയില്‍ നടക്കുന്ന ഈ ഒളിമ്പിക്‌സില്‍ അമേരിക്ക ചരിത്രനേട്ടങ്ങളുടെ അരികിലാണ്. ആയിരം സ്വര്‍ണമെഡലെന്ന നേട്ടമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇതുവരെ അമേരിക്ക 976 സ്വര്‍ണവും 757 വെള്ളിയും 666 വെങ്കലവുമടക്കം 2399 മെഡലുകള്‍ കരഗതമാക്കിക്കഴിഞ്ഞു. 1984 ലെ ലോസാഞ്ചല്‍സ് ഒളിമ്പിക്‌സില്‍ മാത്രം അമേരിക്ക നേടിയത് 83 സ്വര്‍ണമെഡലുകളായിരുന്നു. സ്വര്‍ണക്കുതിപ്പില്‍ അമേരിക്കയ്ക്ക് അടുത്ത് റഷ്യയാണ്. തൊട്ടടുത്ത് ചൈനയുമുണ്ട്. 
1900 ല്‍ ഒരു അത്‌ലറ്റുമായി ഒളിമ്പിക്‌സിനെത്തിയ ഇന്ത്യ ഇപ്പോള്‍ നൂറിനടുത്ത് ആളുകളെ കായികമാമാങ്കത്തിനയയ്ക്കുന്നുണ്ടെങ്കിലും മെഡലുകള്‍ നന്നേ കുറവാണ്. നോര്‍മന്‍ റിച്ചാര്‍ഡ് മുതല്‍ യോഗേശ്വര്‍ ദത്ത് വരെ 26 മെഡലുകള്‍ മാത്രം. 2008 ല്‍ ബീജിങ് ഒളിമ്പിക്‌സില്‍   അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നേടിയ സ്വര്‍ണനേട്ടവും, ഹോക്കിയുടെ പ്രതാപകാലത്ത് ടീമിനത്തില്‍ നേടിയ എട്ടു മെഡലുകളും ചേര്‍ത്താല്‍ ഒമ്പതെണ്ണം മാത്രം. 
ശ്രീശങ്കറും ഇര്‍ഫാനും ജസ്‌ന മാത്യുവും 
പിന്നെ ഇവരും...

ശ്രീശങ്കര്‍ (ലോങ് ജമ്പ്) കെ.ടി. ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം). മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജസ്‌ന മാത്യു, നോവ നിര്‍മല്‍ ടോം (മിക്‌സ്ഡ് റിലേ) സജന്‍ പ്രകാശ് (നീന്തല്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ) എം.ബി. ജാഫിര്‍ (ഹര്‍ഡില്‍സ്) വി.ആര്‍. ശ്രീജേഷ് എന്നിവരാണ് ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളിതാരങ്ങള്‍. കൂടാതെ, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സേബിള്‍ യോ, വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ എന്നിവരും പങ്കെടുക്കുന്നു. ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് നീരജ് ചോപ്ര. ജാവലിന്‍ത്രോയിലാണ് നീരജ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നീരജ് ചോപ്രയെ ക്കൂടാതെ, ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന മറ്റൊരു  താരമാണ് ശിവ്പാല്‍ സിങ്. ഇര്‍ഫാനു പുറമേ രണ്ടു പുരുഷതാരങ്ങളാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടിട്ടുള്ളത്, സന്ദീപ് കുമാറും, രാഹുല്‍ റോഹില്ലയും. ഇര്‍ഫാനാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യതാരം. ഭാവന ജാട്ട്, പ്രിയങ്ക ഗോസ്വാമി എന്നിവരാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 20 കിലോമീറ്റര്‍ നടത്തത്തിനിറങ്ങുന്ന വനിതകള്‍. ഇവരെക്കൂടാതെ ഹിമാ ദാസ്, എം.ആര്‍. പൂവമ്മ, ആറോക്യ രാജീവ്  എന്നിവരും ഗെയിംസില്‍ മത്സരിക്കുന്നു. അമ്പെയ്ത്ത് താരദമ്പതികളായ ദീപിക കുമാരി, അതാനു ദാസ്, കന്നി മെഡലെന്ന ലക്ഷ്യവുമായി ടേബിള്‍ ടെന്നീസ് താരങ്ങളായ ജി. സത്യന്‍, അചന്ദ ശരത്കമല്‍ എന്നിവരും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു. ബാഡ്മിന്റണ്‍ താരങ്ങളായ പി.വി. സിന്ധു, ബി. സായ്പ്രണീത്, ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഏകസാന്നിദ്ധ്യമായ താരം പ്രണതി നായിക്, പുരുഷ ഡബിള്‍സ് ജോടികളായ ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരും സംഘത്തിലുണ്ട്. സയ്‌ലിങില്‍ വി. ശരവണന്‍, നേത്ര കുമനന്‍, കെ.സി. ഗണപതി, വരുണ്‍ താക്കര്‍ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സ് ഗോദയിലിറങ്ങുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)