ക്ലാസ്മുറി-
ടീച്ചര്‍ സാമൂഹ്യപാഠം പഠിപ്പിക്കുകയാണ്.
''ഇന്ന് നമുക്ക് കൊടുമുടികളെപ്പറ്റി പഠിക്കാം...? ലോകത്തിലേക്കുംവച്ച് ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണെന്നറിയാമോ നിങ്ങള്‍ക്ക്?''
''അറിയാം സാര്‍... എവറസ്റ്റ് കൊടുമുടി.'' ഒരു കുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു.
''ശരിയാണ്...''
പെട്ടെന്നാണ് മറ്റൊരു കുട്ടി എഴുന്നേറ്റത്!
''എവറസ്റ്റിനെക്കാള്‍ ഉയരമുള്ള കൊടുമുടിയുണ്ട് നമ്മുടെ നാട്ടില്‍...''
''എന്ത്? അങ്ങനെ ഒരു കൊടുമുടി ഉണ്ടോ? ഏതാണത്?'' ടീച്ചര്‍ ചോദിച്ചു.
കുട്ടിയുടെ മറുപടി: ''വേയ്സ്റ്റ് കൊടുമുടി.''